ഫ്ലിപ്പ്കാർട്ടിൽ ഐഫോൺ 11 പ്രോ ഓർഡർ ചെയ്ത ഉപയോക്താവിന് ലഭിച്ചത് വ്യാജ ഐഫോൺ

|

ഓൺലൈനിലൂടെ സാധനങ്ങൾ വാങ്ങുന്നവരാണ് നമ്മളെല്ലാം. മികച്ച സേവനവും വിലക്കുറവും ഇ-കൊമേഴ്സ് മേഖലയെ ആളുകൾക്കിടയിൽ വൻ സ്വാധീനമായി മാറുന്നതിന് സഹായിച്ച ഘടകങ്ങലാണ്. എന്നാൽ പലപ്പോഴും ഓർഡർ ചെയ്ത സാധനത്തിന് പകരം മറ്റൊരു സാധനം ഉപയോക്താവിന്‍റെ കൈയ്യിലെത്താറുണ്ട്. ഇത്തരത്തിൽ പുതിയൊരു സംഭവം കൂടി ബെംഗളൂരുവിൽ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്.

ആപ്പിൾ ഐഫോൺ 11
 

ബെംഗളൂരുവിൽ താമസിക്കുന്ന രജനി കാന്ത് കുഷ്വ എന്നയാൾ ഫ്ലിപ്പ്കാർട്ടിലൂടെ ആപ്പിൾ ഐഫോൺ 11 പ്രോ ഓർഡർ ചെയ്തു. വേഗത്തിലുള്ള ഡെലിവറിക്കായി മുഴുവൻ തുകയും (ഡിസ്കൗണ്ടിന് ശേഷം 93,900 രൂപ) അദ്ദേഹം നൽകുകയും എന്നാൽ അദ്ദേഹം പ്രതീക്ഷിരുന്ന ഐഫോൺ 11 പ്രോ ലഭിക്കുന്നതിന് പകരം ലഭിച്ചതൊരു വ്യാജ ഫോണാണ്.

ഫ്ലിപ്പ്കാർട്ട്

ഫ്ലിപ്പ്കാർട്ട് ഡെലിവറി ബോയ് കൊണ്ടുകൊടുന്ന ബോക്സ് തുറന്നപ്പോൾ രജനികാന്ത് കണ്ടത് ഐഫോൺ പോലെ തന്നെയുള്ളൊരു ഡിവൈസാണ്. എന്നാൽ അത് ഐഫോൺ അല്ലായിരുന്നു. ട്രിപിൾ റിയർ ക്യാമറയുള്ള മോഡലാണ് ഐഫോൺ 11 പ്രോ. അദ്ദേഹത്തിന് ലഭിച്ച ബോക്സിലെ ഡിവൈസിൽ ട്രിപിൾ ക്യാമറയുടെ ഒരു സ്റ്റിക്കർ മാത്രമാണ് ഉണ്ടായിരുന്നതെന്ന് ഐബി ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഐഒഎസിൽ പ്രവർത്തിക്കുന്ന ഐഫോണിന് പകരം ലഭിച്ചത് ആൻഡ്രോയിഡ് ഒഎസ് ഉള്ള ഒരു ഡിവൈസ് ആയിരുന്നു.

കൂടുതൽ വായിക്കുക: ക്രിക്കറ്റ് ബാറ്റിന് പകരം കോട്ട് ഡെലിവറി ചെയ്ത ഫ്ലിപ്പ്കാർട്ടിന് ഒരുലക്ഷം രൂപ പിഴ

 ഒറിജിനൽ ഐഫോൺ

തനിക്ക് കിട്ടിയത് ഒറിജിനൽ ഐഫോൺ അല്ലെന്നും വ്യാജ ഐഫോൺ ആണെന്നും പരാതിപ്പെട്ട രജനികാന്തിന് ഡിവൈസ് മാറ്റി ഒറിജിനൽ ഐഫോൺ തന്നെ നൽകുമെന്ന് ഫ്ലിപ്പ്കാർട്ട് ഉറപ്പ് നൽകിയിട്ടുണ്ട്. ഇതുവരെയും ഡിവൈസ് മാറ്റി കിട്ടിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ഗുരുതരമായ പിഴവാണ് ഫ്ലിപ്പ്കാർട്ടിന്‍റെ ഭാഗത്ത് നിന്നും ഉണ്ടിയിരിക്കുന്നത്. ഇ-കൊമേഴ്സ് മേഖലയിൽ ഇത്തരം സംഭവങ്ങൾ വർദ്ധിച്ച് വരുന്നുവെന്നത് ആശങ്ക ഉണ്ടാക്കുന്ന കാര്യമാണ്.

ഉപഭോക്താവ്
 

ഒരു ഉപഭോക്താവ് ഫ്ലിപ്കാർട്ടിൽ എന്തെങ്കിലും ഓർഡർ ചെയ്യുന്നതും മറ്റെന്തെങ്കിലും ലഭിക്കുന്നതുമായ ആദ്യ സംഭവമല്ല ഇത്. കണ്ണൂർ സ്വദേശിയായവിഷ്ണു സുരേഷിനും ഇത്തരത്തിലൊരു അനുഭവം ഉണ്ടായിരുന്നു. 27,500 രൂപ വിലവരുന്ന ക്യാമറ ഓർഡർ ചെയ്ത വിഷ്ണുവിന് ലഭിച്ചത് പെട്ടി ടൈൽസ് ആണ്. ടൈലുകളുടെ കഷണങ്ങൾക്ക് പുറമേ ക്യാമറയുടെ മാനുവൽ, വാറന്‍റി കാർഡ് എന്നിവയും ബോക്സിൽ ഉണ്ടായിരുന്നു. ക്യാമറയുടെ ബോക്സിൽ വരുന്ന പേപ്പറുകൾക്കൊപ്പം ടൈൽസ് ലഭിച്ചത് വൻ വിവാദമായിരുന്നു.

ആപ്പിൾ ഐഫോൺ 8

ഇതുപോലെ കഴിഞ്ഞ വർഷം മുംബൈ സ്വദേശിയായ ഒരു എഞ്ചിനീയർ ഫ്ലിപ്പ്കാർട്ടിൽ നിന്ന് ഒരു ആപ്പിൾ ഐഫോൺ 8 ഓർഡർ ചെയ്തു. പക്ഷേ അദ്ദേഹത്തിന് ഫ്ലിപ്പ്കാർട്ട് എത്തിച്ച് നൽകിയത് ഒരു സോപ്പ് ബാർ ആണ്. കഴിഞ്ഞ വർഷം നടൻ നഖുലിനും സമാനമായ അനുഭവം ഉണ്ടായിരുന്നു. ഫ്ലിപ്കാർട്ടിൽ നിന്ന് ഒരു പുതിയ ആപ്പിൾ ഐഫോൺ എക്സ്എസ് മാക്സിന് ഓർഡർ നൽകിയ അദ്ദേഹത്തിന് ലഭിച്ചത് ഒരു വ്യാജ ഐഫോണാണ്.

കൂടുതൽ വായിക്കുക: ഫ്ലിപ്കാർട്ടിനെതിരെ വഞ്ചന കുറ്റവുമായി ഉപഭോക്താവ്

Most Read Articles
Best Mobiles in India

English summary
Bengaluru-based Rajani Kant Kushwah ordered an Apple iPhone 11 Pro from Flipkart. He paid the entire amount (Rs 93,900 after discount), and was expecting a swift delivery. But instead of getting the smartphone of his dreams, this ordeal turned out to be a nightmare.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X