ഫ്ലിപ്പ്കാർട്ടിലൂടെ വമ്പിച്ച ഓഫറിൽ മോട്ടറോള ഫോണുകൾ സ്വന്തമാക്കാം
മോട്ടറോള ഇന്ത്യൻ വിപണിയിൽ ഈയിടെ മികച്ച സ്മാർട്ട്‌ഫോണുകൾ അവതരിപ്പിച്ചിരുന്നു. ഈ പുതിയ ഫോണുകളും കുറച്ച് പഴയ മോഡലുകളും മികച്ച ഓഫറിൽ സ്വന്തമാക്കാൻ അവസരമൊരുക്കുകയാണ് ഫ്ലിപ്കാർട്ട്. ബോണൻസ വിൽപ്പന സമയത്ത് മികച്ച കിഴിവുകളാണ് ഫ്ലിപ്പ്കാർട്ട് മോട്ടറോള ഫോണുകൾക്ക് നൽകുന്നത്. മോട്ടോ ഇ 6 എസ്, മോട്ടറോള വൺ മാക്രോ, മോട്ടറോള വൺ ആക്ഷൻ, മോട്ടറോള വൺ വിഷൻ, മോട്ടറോള ജി 7 എന്നിവ ഈ ദീപാവലി കാലത്ത് നിങ്ങൾക്ക് സ്വന്തമാക്കാം.

എസ്‌ബിഐ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളിൽ 10% തൽക്ഷണ കിഴിവ്, ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ 5% പരിധിയില്ലാത്ത ക്യാഷ്ബാക്ക്, ആക്സിസ് ബാങ്ക് ബസ്സ് ക്രെഡിറ്റ് കാർഡിനൊപ്പം 5% അധിക കിഴിവ്, വലിയ എക്സ്ചേഞ്ച് ഓഫറുകൾ, അധിക കിഴിവുകൾ, 6 മാസത്തെ യൂട്യൂബ് പ്രീമിയം ഫ്രീ ട്രയൽ എന്നിവയാണ് ഫ്ലിപ്പ്കാർട്ട് നൽകുന്ന പ്രധാന ഓഫറുകൾ.

മോട്ടോ ഇ 6 എസ്
മോട്ടോ ഇ 6 എസ് ഹാൻഡ്‌സെറ്റ് 4 ജിബി റാം 64 ജിബി റോം സ്റ്റോറേജ് ഓപ്ഷൻ നിങ്ങൾക്ക് ഫ്ലിപ്പ്കാർട്ടിലൂടെ 20% കിഴിവിൽ 7,999 രൂപയ്ക്ക് സ്വന്തമാക്കാം. പ്രീപെയ്ഡ് വഴി പണമടയ്ക്കുമ്പോൾ 10% അധിക കിഴിവും ഇതിനൊപ്പം ലഭിക്കുന്നു. എച്ച്ഡി + ഡിസ്‌പ്ലേ, 8 എംപി ഫ്രണ്ട് ക്യാമറ, 3,000 എംഎഎച്ച് ബാറ്ററി ബാക്കപ്പ് എന്നിവയാണ് ഈ സ്മാർട്ട്ഫോണിൻറെ പ്രധാന സവിശേഷതകൾ.

മോട്ടറോള വൺ മാക്രോ
ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം, 4,000 എംഎഎച്ച് ബാറ്ററി ശേഷി, 6.2 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേ എന്നീ സവിശേഷതകളോടെ പുറത്തിറക്കിയ മോട്ടറോള വൺ മാക്രോ പ്രതിമാസം 835 രൂപ മുതൽ ആരംഭിക്കുന്ന ഇഎംഐ ഉപയോഗിച്ച് നിങ്ങൾക്ക് സ്വന്തമാക്കാം. 9,999 രൂപയാണ് ഈ സ്മാർട്ട്ഫോണിൻറെ വില. ഇതുകൂടാതെ 4 ജിബി റാം 64 ജിബി റോം വേരിയൻറിന് 2,000 രൂപ കിഴിവും നൽകുന്നു.

മോട്ടറോള വൺ ആക്ഷൻ
എക്സ്ചേഞ്ച് ഓഫറിലൂടെ മോട്ടറോള വൺ ആക്ഷൻ സ്വന്തമാക്കുമ്പോൾ നിങ്ങൾക്ക് 10,800 രൂപ വരെ കിഴിവ് ലഭിക്കും. കൂടാതെ ഫ്ലിപ്കാർട്ടിൽ നിന്ന് ഫോൺ വാങ്ങുമ്പോൾ 5,000 രൂപ വരെ കിഴിവും ലഭിക്കുന്നു. ഈ സ്മാർട്ട്ഫോണിൽ എഫ്എച്ച്ഡി + ഡിസ്പ്ലേയും ട്രിപ്പിൾ റിയർ ക്യാമറ മൊഡ്യൂളുമാണ് കമ്പനി നൽകിയിരിക്കുന്നത്.

മോട്ടറോള വൺ വിഷൻ
മോട്ടറോള വൺ വിഷൻ ഫ്ലിപ്പ്കാർട്ടിൽ നിന്നും 14,999 രൂപയ്ക്ക് സ്വന്തമാക്കാം. 4 ജിബി റാം 128 ജിബി റോം സ്റ്റോറേജ് ഓപ്ഷനാണ് ഈ വില. 48 എംപി പ്രൈമറി ക്യാമറ ലെൻസും 3,500 എംഎഎച്ച് ബാറ്ററി ബാക്കപ്പുമാണ് ഈ ഡിവൈസിൻറെ പ്രധാന സവിശേഷത.

മോട്ടറോള ജി 7
മോട്ടറോള ജി 7 സ്മാർട്ട്‌ഫോണിന്റെ 4 ജിബി റാം 64 ജിബി റോം വേരിയൻറ് നിങ്ങൾക്ക് 9,499 രൂപയ്ക്ക് സ്വന്തമാക്കാം. ഫ്ലിപ്പ്കാർട്ടിലൂടെ ഈ ഫോൺ സ്വന്തമാക്കുമ്പോൾ അധികമായി 9,500 രൂപ കിഴിവാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക.


Click it and Unblock the Notifications








