Home
News

ഫ്ലിപ്പ്കാർട്ടിലെ ദീപാവലി ഓഫർ നാളെ തുടങ്ങും; 50,000 രൂപയിൽ താഴെ ഐഫോൺ 14, മറ്റ് ഫോണുകൾക്കും വൻ വിലക്കുറവ്

ദീപാവലിയുടെ ഭാ​ഗമായ പ്രത്യേക കിഴിവ് വിൽപന ഫ്ലിപ്പ്കാർട്ടിൽ നാളെ (നവംബർ 2) മുതൽ ആരംഭിക്കും. ബി​ഗ് ബില്യൺ ഡേ സെയിൽ കഴിഞ്ഞ് ആഴ്ചകൾക്ക് ശേഷമാണ് മറ്റൊരു പ്രത്യേക കിഴിവ് വിൽപനയുമായി ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം രം​ഗത്ത് വന്നുന്നത്. സ്മാർട്ട് ഫോണുകൾ, ​ഗാഡ്ജറ്റുകൾ തുടങ്ങിയ ഉത്പന്നങ്ങൾക്ക് മികച്ച ഓഫറാണ് ഫ്ലിപ്പ്കാർട്ട് വാ​ഗ്ദാനം ചെയ്യുന്നത്.

ഫ്ലിപ്പ്കാർട്ട് പ്ലസ് അം​ഗങ്ങൾക്ക് ഇന്ന് മുതൽ ഈ ഓഫർ ലഭ്യമാകും എന്നും ഇവർ അറിയിച്ചു. 11-ാം തീയതി വരെയായിരിക്കും ദീപാവലിയുടെ പ്രത്യേക ഓഫർ വിൽപന നടക്കുന്നത്. ഓഫറിന്റെ ഭാ​ഗമായി വിൽപനയ്ക്ക് എത്തുന്ന ചില ഫോണുകളുടെ വിവരങ്ങൾ പ്ലാറ്റ്ഫോം പുറത്തുവിട്ടിരുന്നു. ഐഫോണ്‍ 14, സാംസങ് ഗ്യാലക്സി എഫ്34, റെഡ്മി നോട്ട്12 പ്രോ, മോട്ടോറോള എഡ്ജ് 40 തുടങ്ങിയ ഫോണുകളുടെ ഓഫറാണ് കമ്പനി പുറത്ത് വിട്ടിരിക്കുന്നത്.

ഫ്ലിപ്പ്കാർട്ടിലെ ദീപാവലി ഓഫർ;  50,000 രൂപയിൽ താഴെ ഐഫോൺ 14

50,000 രൂപയ്ക്ക് താഴെ ഐഫോൺ 14 കിട്ടും എന്നതാണ് ഈ ഓഫർ വിൽപനയിലെ ഏറ്റവും വലിയ പ്രത്യേകത. 49,999 രൂപയായിരിക്കും ഈ ഓഫറിലൂടെ ഐഫോൺ 14 സ്വന്തമാക്കാൻ നിങ്ങൾ മുടക്കേണ്ടത്. നിലവിൽ ഇന്ത്യൻ മാർക്കറ്റിൽ 61,999 രൂപയാണ് ഈ ഫോണിന്റെ വില. അതായത് 12,000 രൂപയുടെ കിഴിവ് ഫ്ലിപ്പ്കാർട്ടിന്റെ ദീപാവലി വിൽപനയിലൂടെ നിങ്ങൾക്ക് നേടിയെടുക്കാം. ഇതിന് പുറമെ എക്സ്ചേഞ്ച് ഓഫർ വഴി പരമാവധി 4000 രൂപയുടെ കിഴിവും ലഭിക്കുന്നതായിരിക്കും.

തിരഞ്ഞെടുത്ത ബാങ്കുകളുടെ കാർഡ് ഉപയോ​ഗിച്ചാണ് നിങ്ങൾ ഈ ഫോൺ സ്വന്തമാക്കുന്നതെങ്കിൽ 1000 രൂപയുടെ അധിക കിഴിവും ലഭിക്കുന്നതായിരിക്കും. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആയിരുന്നു ആപ്പിൾ ഐഫോൺ 14 സീരീസ് ഫോണുകൾ പുറത്തിറക്കിയത്. ഇതിലെ സ്റ്റാന്റേർഡ് മോഡലാണ് ഇപ്പോൾ ഈ കിഴിവിൽ ലഭിക്കുന്നത്. 6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR OLED ഡിസ്‌പ്ലേയോടെയാണ് ഫോൺ എത്തിയിരിക്കുന്നത്. 1200nits പീക്ക് തെളിച്ചവും ഡിസ്പ്ലേ വാ​ഗ്ദാനം ചെയ്യുന്നു.

ഫ്ലിപ്പ്കാർട്ടിലെ ദീപാവലി ഓഫർ;  50,000 രൂപയിൽ താഴെ ഐഫോൺ 14

MOST READ: പാകിസ്താൻ ക്രിക്കറ്റ് ടീം 5 സ്റ്റാർ ഭക്ഷണം ഒഴിവാക്കി സൊമാറ്റോവഴി ഫുഡ് ഓഡർ ചെയ്തത് എന്തിന്?

ആപ്പിളിന്റെ A15 ബയോണിക് SoC ചിപ്പും ഫോണിൽ ഇടം പിടിച്ചിട്ടുണ്ട്. 12 മെഗാപിക്സൽ ആണ് ഈ ഫോണിന്റെ വൈഡ് ആംഗിൾ ക്യാമറ. ഇതിന് പുറമെ മറ്റൊരു 12 മെഗാപിക്സൽ സെൻസറും ഫോണിൽ ഇടം പിടിച്ചിട്ടുണ്ട്. 120 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ ഉള്ള അൾട്രാ വൈഡ് ആംഗിൾ ലെൻസാണിത്. 12 മെ​ഗാപിക്സലിന്റെ തന്നെ ഫ്രണ്ട് ക്യാമറയും ആപ്പിൾ ഐഫോൺ 14നായി ഒരുക്കിയിരിക്കുന്നു.

ഐഫോൺ 15 സീരീസ് ഫോണുകൾ പുറത്തിറങ്ങിയതിന് ശേഷമാണ് ഐഫോണിന്റെ 14 സീരീസ് ഫോണുകൾക്ക് വ്യാപകമായ ഡിസ്കൗണ്ട് ആപ്പിൾ നൽകി തുടങ്ങിയത്. കഴിഞ്ഞ ബി​ഗ് ബില്യൺ ഡേ സെയിലിലും മികച്ച ഓഫറുകൾ ഐഫോൺ 14നായി ഫ്ലിപ്പ്കാർട്ട് തയ്യാറാക്കിയിരുന്നു. നിരവധി ഉപഭോക്താക്കൾ ഈ അവസരത്തിൽ ഐഫോൺ 14 സ്വന്തമാക്കിയിരുന്നു. ഈ അവസരം നഷ്ടപ്പെടുത്തിയവർക്ക് ദീപാവലിയുടെ ഭാ​ഗമായി മറ്റൊരു അവസരം കൂടി ഫ്ലിപ്പ്കാർട്ട് നൽകിയിരിക്കുകയാണ്.

അതേസമയം 34,999 രൂപ വില വരുന്ന മോട്ടോറോള എഡ്ജ് 40 വെറും 25,999 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ടിന്റെ ദിപാവലി കിഴിവ് വിൽപനയിലൂടെ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാൻ സാധിക്കും. നത്തിങ് ഫോൺ 2 ആകട്ടെ 33,999 രൂപയ്ക്ക് സ്വന്തമാക്കാനുള്ള അവസരവും ഫ്ലിപ്കാർട്ട് ഒരുക്കിയിട്ടുണ്ട്. വിവോ ടി2 പ്രോ, ഗ്യാലക്സി എഫ് 34 എന്നിവ യഥാക്രമം 21,999 രൂപ, 14,999 രൂപ എന്നിങ്ങനേയും ലഭിക്കുന്നതായിരിക്കും.

സ്മാർട്ട് ഫോണുകൾക്ക് പുറമെ ടെലിവിഷനുകൾ, ടാബ്ലെറ്റുകൾ, ഡിജിറ്റൽ ക്യാമറകൾ എന്നിവയ്ക്കും മികച്ച ഓഫറുകൾ ഫ്ലിപ്പ്കാർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേ സമയം ആഴ്ചകൾക്ക് മുമ്പ് നടന്ന ബി​ഗ് ബില്യൺ ഡേ സെയിൽ എന്ന കിഴിവ് വിൽപനയിലും മികച്ച ഓഫറുകൾ ഫ്ലിപ്പ്കാർട്ട് ഉപഭോക്താക്കൾക്ക് നൽകിയിരുന്നു. ഫ്ലിപ്കാർട്ടിന് പുറമെ ആമസോണും ഇക്കാലയളവിൽ ഓഫർ വിൽപന നടത്തിയിരുന്നു. ​ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ എന്ന പേരിലാണ് ആമസോൺ ഓഫർ വിൽപന നടത്തിയത്.

More from GizBot

Best Mobiles in India

English summary
They also informed me that this offer will be available for Flipkart Plus members starting today. The Diwali special offer sale will be going on until the 11th. The platform has released information about some of the phones that will be available for sale as part of the offer. The company has released an offer of phones like the iPhone 14, Samsung Galaxy F34, Redmi Note 12 Pro, and Motorola Edge 40.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X