ഫ്രീ വീഡിയോ സ്ട്രീമിങ് ന‌‌ൽകാനൊരുങ്ങി ഫ്ലീപ്പ്കാർട്ട്

തങ്ങളുടെ ഷോപ്പിങ് ആപ്ലിക്കേഷൻ അപ്ഡേറ്റ് ചെയ്ത് വീഡിയോ സ്ട്രീമിങ് നൽകുന്നതിലൂടെ ഇന്ത്യയിലെ ഉപഭോക്താക്കളുടെ എണ്ണത്തി‌ൽ വർധന ഉണ്ടാക്കാൻ സാധിക്കമെന്ന പ്രതീക്ഷയിലാണ് ഫ്ലീപ്പ്കാ

|

ഇന്ത്യയിലെ ഇ-കൊമേഴ്സ് ഭീമന്മാരായ ഫ്ലിപ്പ്കാർട്ട് വീഡിയോ സ്ട്രീമിങ് ആരംഭിക്കുന്നു. വീഡിയോ സ്ട്രീമിങ്, ഹിന്ദി ഭാഷ, ഓഡിയോ വിഷ്വൽ അസിസ്റ്റൻസ് എന്നിവയാണ് ഷോപ്പിങ് ആപ്പ് അപ്ഡേറ്റ് ചെയ്യുന്നതിലൂടെ ലഭ്യമാവുക. രാജ്യത്ത് റീച്ച് വ‍‍‍‍‍‍‍‍‍‍ർധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. കഴിഞ്ഞ വർഷം ഭൂരിഭാഗം ഓഹരികളും 16 ബില്ല്യൺ ഡോളറിന് വാൾട്ട്മാർട്ടിന് വിറ്റ ഫ്ലിപ്പ്കാർട്ട് ഇപ്പോഴും ഇന്ത്യൻ ഇ-കൊമേഴ്സ് വിപണിയി‌ൽ മുൻപന്തിയിലാണ്.

 
ഫ്രീ വീഡിയോ സ്ട്രീമിങ് ന‌‌ൽകാനൊരുങ്ങി ഫ്ലീപ്പ്കാർട്ട്

തങ്ങളുടെ ഷോപ്പിങ് ആപ്ലിക്കേഷൻ അപ്ഡേറ്റ് ചെയ്ത് വീഡിയോ സ്ട്രീമിങും ലോക്കൽ ലാഗ്വേജ് സപ്പോർട്ടും നൽകുന്നതിലൂടെ ഇന്ത്യയിലെ ഉപഭോക്താക്കളുടെ എണ്ണത്തി‌ൽ വർധന ഉണ്ടാക്കാൻ സാധിക്കമെന്ന പ്രതീക്ഷയിലാണ് കമ്പനി. അടുത്ത 20 ദിവസത്തിനകം എല്ലാ ഉപഭോക്താക്കളെയും അപ്ഡേറ്റഡ് ആപ്ലിക്കേഷനിലേക്ക് മാറ്റാനാകുമെന്നാണ് ഫ്ലിപ്പ്കാർട്ട് കണക്കുകൂട്ടുന്നത്.

ഫ്ലിപ്പ്കാർട്ട് വീഡിയോസ്

ഫ്ലിപ്പ്കാർട്ട് വീഡിയോസ്

ഇന്ത്യൻ മാർക്കറ്റിൽ ഫ്ലിപ്പ്കാർട്ടിന്‍റെ മുഖ്യ എതിരാളികളായ ആമസോൺ കഴിഞ്ഞവർഷം തന്നെ ഹിന്ദി ഭാഷ ആപ്പിൽ ഉൾപ്പെടുത്തിയിരുന്നുവെങ്കിലും അത് ബേസിക് ടെക്സ്റ്റ് ട്രാൻസലേഷൻ മാത്രമായിരുന്നു. ഉപഭോക്താക്കളുടെ എണ്ണം വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി ഫ്ലിപ്പ്കാർട്ട് ആപ്പിനകത്ത് തന്നെ വീഡിയോ സ്ട്രീമിങ് ഫീച്ചറും ഉൾപ്പെടുത്തിയിരിക്കുന്നുണ്ട്. ഫ്ലിപ്പ്കാർട്ട് വീഡിയോസ് എന്നപേരിലുള്ള സ്ട്രീമിങ് സംവിധാനത്തിലൂടെ നിരവധി പ്രൊഡക്ഷൻ ഹൗസുകളുടെയും മൂവി സ്റ്റുഡിയോകളുടെയും സിനിമ, ഷോകൾ ചെറുതും വലുതുമായ വീഡിയോകൾ എന്നിവ ഉപഭോക്താക്കൾക്ക് ലഭ്യമാകും

ഫ്ലിപ്പ്കാർട്ടിന്‍റെ സ്ട്രീമിങ് ഫീച്ചർ

ഫ്ലിപ്പ്കാർട്ടിന്‍റെ സ്ട്രീമിങ് ഫീച്ചർ

ഇന്ത്യൻ ഉപഭോക്താക്കളുടെ വീഡിയോ കണ്ടന്‍റുകളോടുള്ള താല്പര്യം കഴിഞ്ഞ കുറച്ച് വർഷങ്ങളായി വൻതോതിൽ വർദ്ധിച്ചിട്ടുണ്ട്. ഡിസ്നിയുടെ ഉടമസ്ഥതയിലുള്ള ഹോട്ട്സ്റ്റാറിന് 300 മില്ല്യൺ ആക്ടീവ് ഉപഭോക്താക്കളാണ് ഉള്ളത്. ഈ സാഹചര്യത്തിലാണ് ഫ്ലിപ്പ്കാർട്ട് വീഡിയോ സ്ട്രീമിങ് എന്ന മേഖലയിലേക്ക് കൂടി കടക്കുന്നത്. 500 മില്ല്യൺ ഇന്‍റ‌നെറ്റ് ഉപയോക്താക്കളുള്ള ഇന്ത്യയി‌‌ൽ വളരെ കുറച്ച് ആളുകൾ മാത്രമേ ഓൺലൈൻ ഷോപ്പിങ് നടത്തുന്നുള്ളു. ഈ വിഭാഗം ആളുകളെ ആക‌ർഷിക്കുക എന്നതാണ് ഫ്ലിപ്പ്കാർട്ട് ലക്ഷ്യം വയ്ക്കുന്നത്. ഫ്ലിപ്പ്കാർട്ടിന്‍റെ സ്ട്രീമിങ് ഫീച്ചർ എല്ലാ ഉപയോക്താക്കൾക്കും സൗജന്യമായിത്തന്നെ ലഭ്യമാകുമെന്നും യാതൊരു വിധ താല്പര്യാധിഷ്ഠിത പരിപാടിയും സ്ട്രീം ചെയ്യില്ലെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.

ഇ-കൊമേഴ്സിനെ ജനപ്രിയമാക്കാൻ
 

ഇ-കൊമേഴ്സിനെ ജനപ്രിയമാക്കാൻ

കഴിഞ്ഞ പത്ത് വ‍ർഷമായി ഇന്ത്യയ്ക്കായി ഇന്ത്യയെ മുൻ നിർത്തി ഇന്ത്യയി‌ൽ തന്നെ സാങ്കേതികസംവിധാനങ്ങൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി പ്രവർത്തിച്ചതെന്നും ഇവിടുത്തെ 200 മില്ല്യൺ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായുള്ള ചുവടുകളാണ് കമ്പനി സ്വീകരിക്കുന്നതെന്നും ഫ്ലിപ്പ്കാർട്ട് ഗ്രൂപ്പ് സിഇഒ കല്ല്യാൺ കൃഷ്ണമൂർത്തി അറിയിച്ചു. ഇന്ത്യയിലെ മധ്യവർഗ്ഗ ഉപഭോക്താക്കളെ മനസ്സിലാക്കി അവർക്കാവശ്യമായ നിലയി‌ൽ പ്രവർത്തിക്കുകയും അതുവഴി ഇ-കൊമേഴ്സിനെ ജനപ്രിയമാക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഫ്ലിപ്പ്കാർട്ട് ഐഡിയാസ്

ഫ്ലിപ്പ്കാർട്ട് ഐഡിയാസ്

ആപ്പിലെ സാധനങ്ങൾ മനസ്സിലാക്കാൻ എളുപ്പത്തിനായി ഫ്ലിപ്പ്കാർട്ട് ഐഡിയാസ് എന്നപേരിൽ ചെറു വീഡിയോകളും ആനിമേറ്റഡ് ഇമേജുകളും ഉൾപ്പെടുത്താനും ഫ്ലിപ്പ്കാർട്ട് തയ്യാറെടുക്കുന്നു. ഉദാഹരണത്തിന് ഒരു കായിക താരത്തിന്‍റെ ഷോർട്ട് വീഡിയോ ഉൾപ്പെടുത്തി അതിൽ ക്ലിക്ക് ചെയ്താൽ അയാൾ ധരിച്ചിരിക്കുന്ന സ്നീക്കേഴ്സ്, ടീ ഷർട്ട്, ജീൻസ്, ക്യാപ്പ് എന്നിവയും അവയുമായി ബന്ധപ്പെട്ട സാധനങ്ങളുടെയും വിവരങ്ങൾ ലഭ്യമാകും. ഒരിക്കൽ കൂടി സാധനങ്ങളിൽ ക്ലിക്ക് ചെയ്താ‌ൽ അവ വാങ്ങാനും സാധിക്കും.

ഗെയ്മിങ് സെക്ഷൻ

ഗെയ്മിങ് സെക്ഷൻ

ആപ്പിലെ ഫീഡിൽ ഉൾപ്പെടുത്തുന്ന കണ്ടന്‍റിനായി 400ലധികം ഇൻഫ്ലൂവൻസേഴ്സിനെയും മുപ്പതിലധികം ബ്രാന്‍റുകളെയും സമീപിച്ചതായി ഫ്ലിപ്പ്കാർട്ട് അറിയിച്ചു. കഴിഞ്ഞവർഷം ഫ്ലിപ്പ്കാർട്ട് കൊണ്ടുവന്ന ഗെയ്മിങ് സെക്ഷൻ സ്ക്രീനിന്‍റെ താഴെ വരത്തക്ക രീതിയിൽ ക്രമീകരിക്കും. നിലവി‌ൽ ഗെയ്മിന് അഞ്ച് ലക്ഷത്തിലധികം ഉപയോക്താക്കൾ ഉണ്ട്. കൂടുതൽ ഗെയ്മുകൾ കൊണ്ടുവരാനും ലോയ‌ൽറ്റി പോയന്‍റുകൾ ന‌ൽകി ആപ്പ് ഉപയോഗം വർദ്ധിപ്പിക്കാനും ഫ്ലിപ്പ്കാർട്ട് ലക്ഷ്യമിടുന്നു.

Best Mobiles in India

English summary
The e-commerce firm, which sold a majority stake to Walmart for $16 billion last year and leads the local market, told TechCrunch that it has started to roll out the features on its shopping app and will push it to all its existing users within the next 20 days.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X