ഫ്ലിപ്പ്കാർട്ടിലൂടെ ഹെഡ്‌ഫോണുകളും സ്പീക്കറുകളും പകുതി വിലയ്ക്ക് സ്വന്തമാക്കാം
നിലവിൽ നിങ്ങളുടെ പക്കലുള്ള ഡിവൈസുകൾക്ക് പകരമായി ഒരു പുതിയ ഹെഡ്‌ഫോണോ സ്പീക്കറോ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇത് മികച്ചൊരു അവസരമാണ്. എക്സ്ചേഞ്ച് ഓഫറിലൂടെ 60 ശതമാനം വരെ വിലക്കിഴിവിൽ നിങ്ങൾക്ക് ഹെഡ്ഫോണുകളും സ്പീക്കറുകളും വാങ്ങാൻ സാധിക്കും. അതായത് ഏകദേശം പകുതി വിലയിൽ നിങ്ങൾക്ക് ഇവ സ്വന്തമാക്കാം.

നിലവിൽ നിങ്ങളുടെ പക്കലുള്ള ഡിവൈസുകൾക്ക് പകരമായി ഒരു പുതിയ ഹെഡ്‌ഫോണോ സ്പീക്കറോ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇത് മികച്ചൊരു അവസരമാണ്. എക്സ്ചേഞ്ച് ഓഫറിലൂടെ 60 ശതമാനം വരെ വിലക്കിഴിവിൽ നിങ്ങൾക്ക് ഹെഡ്ഫോണുകളും സ്പീക്കറുകളും വാങ്ങാൻ സാധിക്കും. അതായത് ഏകദേശം പകുതി വിലയിൽ നിങ്ങൾക്ക് ഇവ സ്വന്തമാക്കാം.

ബ്ലൂടൂത്ത് ഹെഡ്‌സെറ്റുകൾക്ക് 50% വരെ കിഴിവ്
ഫ്ലിപ്പ്കാർട്ടിലൂടെ ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് വാങ്ങുമ്പോൾ 50 ശതമാനം വരെ കിഴിവ് ലഭിക്കും. വൺപ്ലസ്, ബോട്ട്, മിനി തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള മികച്ച വയർലെസ് ഹെഡ്‌സെറ്റുകൾ ഈ ഓഫറുകളിലൂടെ ലഭിക്കും. ഈ വയർലെസ് ഹെഡ്‌ഫോണുകളിൽ ചിലത് 1,200 രൂപ മുതലുള്ള വിലയ്ക്കാണ് ലഭിക്കുക.

ബ്ലൂടൂത്ത് സ്പീക്കറുകൾക്ക് 56% വരെ കിഴിവ്
മികച്ച ഓഡിയോ ഔട്ട്‌പുട്ട് ലഭിക്കുന്നതിന് സ്മാർട്ട്‌ഫോണുകളും ലാപ്‌ടോപ്പുകളും കണക്ട് ചെയ്ത് ഉപയോഗിക്കാൻ കഴിയുന്ന മികച്ച ആക്‌സസറികളാണ് ബ്ലൂടൂത്ത് സ്പീക്കറുകൾ. ഇപ്പോൾ ഫ്ലിപ്പ്കാർട്ടിലൂടെ 500 രൂപയിൽ താഴെ വിലയിൽ നിങ്ങൾക്ക് ഫുൾ റേഞ്ച് ബ്ലൂടൂത്ത് പവർ സ്പീക്കർ ലഭിക്കും. ഈ സ്പീക്കറുകളിൽ ചിലത് പ്രീമിയം ലെവലിലുള്ളവയാണ്. മികച്ച ഓഡിയോ ഔട്ട്‌പുട്ടാണ് ഇവ നൽകുന്നത്.

വയർഡ് ഹെഡ്‌ഫോണുകൾക്ക് 60% വരെ ഓഫാണ്
നിങ്ങൾ ഒരു ഗെയിമർ ആണെങ്കിൽ വയർലെസ് ഹെഡ്‌ഫോണുകളെക്കാൾ കുറഞ്ഞ ലേറ്റൻസിയുള്ള വയർഡ് ഹെഡ്‌ഫോണുകളാണ് ഗെയിമിങ് അനുഭവം മെച്ചപ്പെടുത്തുക. ഇത്തരം ഹെഡ്ഫോണുകൾ 399 രൂപയിൽ താഴെയുള്ള വിലയ്ക്ക് നിങ്ങൾക്ക് ഫ്ലിപ്പ്കാർട്ടിലൂടെ സ്വന്തമാക്കാൻ സാധിക്കും.

ഹോം തിയറ്ററുകൾക്ക് 50% വരെ കിഴിവ്
നിങ്ങളുടെ പക്കൽ മികച്ചൊരു സ്മാർട്ട് ടെലിവിഷൻ ഉണ്ടെങ്കിൽ വീടിനെ തിയ്യറ്ററിന് സമാനമാക്കുന്ന മികച്ച ഓഡിയോ സംവിധാനം സെറ്റ് ചെയ്യാൻ ഹോം തിയേറ്റർ വാങ്ങാം. വിവിധ ഹോം തിയറ്റർ സൗണ്ട് സിസ്റ്റങ്ങൾക്ക് ഫ്ലിപ്പ്കാർട്ട് ഇപ്പോൾ 50 ശതമാനം വരെ കിഴിവ് നൽകുന്നു. ചില ഹോം തിയ്യറ്ററുകൾ 1,399 രൂപ മുതലുള്ള വിലയ്ക്ക് ലഭ്യമാണ്.

സൗണ്ട്ബാറുകൾക്ക് 54% വരെ കിഴിവ്
സൗണ്ട്ബാറുകൾ മികച്ച ഓഡിയോ ഔട്ട്പുട്ട് നൽകുന്നവയാണ്. മൾട്ടി-ചാനൽ ഓഡിയോ ഔട്ട്‌പുട്ടും ഇവ വാഗ്ദാനം ചെയ്യുന്നു. ഫ്ലിപ്പ്കാർട്ടിലൂടെ ഇപ്പോൾ നിങ്ങൾക്ക് 4,500 രൂപ മുതലുള്ള വിലയ്ക്ക് സൗണ്ട്ബാർ സ്വന്തമാക്കാൻ സാധിക്കും.

ട്രൂ വയർലെസുകൾക്ക് 40% വരെ കിഴിവ്
വയറുകളില്ലത്ത ട്രൂലി ഹെഡ്‌ഫോണുകൾ സാങ്കേതിയ വിദ്യയുടെ പുതിയ ചുവട് വെപ്പാണ്. ഇത്തരം ടിഡബ്ല്യുഎസ് ഇയർഫോണുകൾ ഫ്ലിപ്പ്കാർട്ടിലൂടെ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ഒരു നല്ല ജോഡി ടിഡബ്ല്യുഎസ് ഇയർഫോണുകൾ വെറും 1,300 രൂപയ്ക്ക് ലഭിക്കും.


Click it and Unblock the Notifications