Home
News

ഫ്ലിപ്പ്കാർട്ടിന്റെ ഈ വർഷത്തെ ഏറ്റവും മികച്ച ഓഫറുകൾ നൽകുന്ന സെയിലുകൾ

വിലക്കിഴിവും ഓഫറുകളും തിരഞ്ഞെടുക്കാൻ നിരവധി ഓപ്ഷനുകളുമുള്ള ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമാണ് ഫ്ലിപ്പ്കാർട്ട്. ഓരോ സീസണിലും ആകർഷകമായ ഓഫറുകൾ നൽകുന്ന സെയിലുകൾ ഫ്ലിപ്പ്കാർട്ട് നടത്താറുണ്ട്. ഫ്ലിപ്പ്കാർട്ട് ബിഗ്ബില്ല്യൺ ഡേയ്സ് സെയിൽ, ദീപാവലി സെയിൽ എന്നിവ അവസാനിച്ചുവെങ്കിലും ഈ വർഷം ഉപയോക്താക്കൾക്ക് ആർഷമാകയ ഓഫറുകൾ നൽകുന്ന നിരവധി സെയിലുകൾ ഫ്ലിപ്പ്കാർട്ട് അവതരിപ്പിക്കുന്നുണ്ട്. സ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, മറ്റ് ഗാഡ്‌ജെറ്റുകൾ എന്നിവ ഉൾപ്പെടെയുള്ള പ്രൊഡക്ടുകൾക്ക് മികച്ച വിലക്കിഴിവുകളും ഈ സെയിലുകളിലൂടെ ലഭിക്കും.

അടുത്ത ഫ്ലിപ്പ്കാർട്ട് സെയിൽ

ദീപാവലിയുമായി ബന്ധപ്പെട്ട ഫ്ലിപ്പ്കാർട്ട് സെയിൽ അവസാനിച്ചതോടെ ഉപയോക്താക്കളിൽ പലരും അടുത്ത സെയിലിനായുള്ള കാത്തിരിപ്പിലാണ്. വിലക്കിഴിവുകൾ, പ്രത്യേക ബാങ്ക് ഓഫറുകൾ, നോ-കോസ്റ്റ് ഇഎംഐ ഓഫറുകൾ എന്നിവയെല്ലാം ഈ സെയിലുകളിലൂടെ ലഭിക്കും. ഡിസംബറിൽ ക്രിസ്മസ് കാലം വരെയുള്ള ഒന്നര മാസങ്ങൾക്കിടെ നാലോളം സെയിലുകൾ ഫ്ലിപ്പ്കാർട്ടിൽ നടക്കുന്നുണ്ട്. ഇനി ഈ വർഷം നടക്കാനിരിക്കുന്ന ഫ്ലിപ്പ്കാർട്ട് സെയിലുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്.

ഫ്ലിപ്പ്സ്റ്റാർട്ട് ഡേയ്സ് സെയിൽ

ഫ്ലിപ്പ്സ്റ്റാർട്ട് ഡേയ്സ് സെയിൽ

ഫ്ലിപ്പ്കാർട്ട് അധികം വൈകാതെ തന്നെ 'ഫ്ലിപ്പ്സ്റ്റാർട്ട് ഡെയ്സ്' സെയിൽ ആരംഭിക്കും. ഈ സെയിൽ ഡിസംബർ 1ന് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഡിസംബർ 3 വരെയുള്ള മൂന്ന് ദിവസങ്ങളിലായിരിക്കും ഈ സെയിൽ നടക്കുന്നത്. ഈ സെയിലിലൂടെ ലഭിക്കുന്ന ഓഫറുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. ഡിസംബറിൽ നടക്കുന്ന ആദ്യത്തെ സെയിലായിരിക്കും ഇത്. ഗാഡ്‌ജെറ്റുകൾ ഉൾപ്പെടെയുള്ള നിരവധി പ്രൊഡക്ടുകൾ ഈ സെയിലിലൂടെ ആകർഷകമായ ഓഫറുകളിൽ ലഭിക്കും.

ഫ്ലിപ്പ്കാർട്ട് ടിവി ഡെയ്സ് സെയിൽ

ഫ്ലിപ്പ്കാർട്ട് ടിവി ഡെയ്സ് സെയിൽ

ഫ്ലിപ്പ്കാർട്ട് ടിവി ഡെയ്‌സ് സെയിൽ അതിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ സ്മാർട്ട് ടിവികൾക്കായുള്ള പ്രത്യേക സെയിലാണ്. ദീപാവലി സെയിലിലൂടെ സ്മാർട്ട് ടിവി സ്വന്തമാക്കാനുള്ള അവസരം നഷ്ടപ്പെട്ട ആളുകൾക്ക് ഡിസംബർ 15 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ഫ്ലിപ്പ്കാർട്ട് ടിവി ഡെയ്സ് സെയിലിലൂടെ മികച്ച കിഴിവുകളിൽ സ്മാർട്ട് ടിവികൾ വാങ്ങാൻ സാധിക്കും. ആകർഷകമായ ഓഫറുകളും വിലക്കിഴിവുകളുമാണ് പ്രമുഖ ബ്രാന്റുകളുടെ സ്മാർട്ട് ടിവികൾക്ക് ഫ്ലിപ്പ്കാർട്ട് സെയിലിലൂടെ ലഭിക്കുന്നത്.

ഫ്ലിപ്പ്കാർട്ട് ഇയർ എൻഡ് സെയിൽ

ഫ്ലിപ്പ്കാർട്ട് ഇയർ എൻഡ് സെയിൽ

ഫ്ലിപ്പ്കാർട്ട് ടിവി ഡെയ്സ് സെയിലിന് ശേഷം നടക്കുന്ന സെയിലാണ് ഫ്ലിപ്പ്കാർട്ട് ഇയർ എൻഡ് സെയിൽ. ഇത് ഏറ്റവും മികച്ച ഫ്ലിപ്പ്കാർട്ട് സെയിൽ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. നിരവധി പ്രൊഡക്ടുകൾക്ക് ഏറ്റവും മികച്ച കിഴിവുകൾ തന്നെ ഈ സെയിലിലൂടെ ലഭിക്കും. ഫ്ലിപ്പ്കാർട്ട് ഇയർ എൻഡ് സെയിൽ മുൻ നിര ബ്രാന്റുകളുടെ സ്മാർട്ട്ഫോണുകൾക്ക് ആകർഷകമായ ഓഫറുകൾ നൽകും. എതിരാളികളായ ആമസോണിന്റെ ഒരു സെയിലും ഇതേ സമയത്ത് നടക്കാൻ സാധ്യതയുണ്ട് എന്നതിനാൽ മികച്ച ഓഫറുകൾ തന്നെ ഈ സെയിലിൽ പ്രതീക്ഷിക്കാം. ഡിസംബർ 21 മുതൽ ഡിസംബർ 23 വരെയാണ് ഇയർ എൻഡ് സെയിൽ നടക്കുന്നത്.

ഫ്ലിപ്പ്കാർട്ട് ജിംഗിൾ ഡെയ്‌സ് സെയിൽ

ഫ്ലിപ്പ്കാർട്ട് ജിംഗിൾ ഡെയ്‌സ് സെയിൽ

വർഷം അവസാനിക്കുന്നതിനുമുമ്പ് ഫ്ലിപ്പ്കാർട്ട് അവതരിപ്പിക്കുന്ന അവസാനത്തെ സെയിലായിരിക്കും ജിംഗിൾ ഡെയ്സ് സെയിൽ. പേര് സൂചിപ്പിക്കുന്നത് പോലെ ക്രിസ്മസിന്റെ അവസരത്തിലായിരിക്കും ഈ സെയിൽ നടക്കുന്നത്. ഡിസംബർ 25 മുതൽ ഡിസംബർ 29 വരെയാണ് ഈ സെയിൽ നടക്കുന്നത്. 2020ലെ അവസാന സെയിൽ എന്ന പ്രത്യേകത ഉള്ളതിനാൽ തന്നെ സ്മാർട്ട് ഗാഡ്‌ജെറ്റുകൾ ഉൾപ്പെടെയുള്ള എല്ലാ ഇലക്ട്രോണിക് ഡിവൈസുകൾക്കും ഫ്ലിപ്പ്കാർട്ട് ആകർഷകമായ ഓഫറുകൾ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More from GizBot

Best Mobiles in India

English summary
Flipkart is an e-commerce platform with many options to choose from. Flipkart holds sales that offer attractive offers every season.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X