ഉത്സവ സീസണോടെ ഫ്ലിപ്പ്കാർട്ടിന് ഇലക്ട്രോണിക്ക് സെഗ്മിൻറിൽ 10 ശതമാനം വളർച്ച

|

ഉത്സവ സീസണുകൾ ഇ-കൊമേഴ്സ് രംഗത്ത് വലീയ മാറ്റങ്ങളുടെ കാലമാണ് ഇത്തവണത്തെ ഉത്സവ സീസണിൽ ബിഗ് ബില്യൺ ഡെയ്‌സ് വിൽപ്പനയിലൂടെ ഫ്ലിപ്പ്കാർട്ട് ഇത്തവണ വലീയ നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇലക്ട്രോണിക്സ്, മൊബൈൽ വിഭാഗത്തിൽ കമ്പനി ഈ സീസണിൽ മികച്ച പ്രകടനം കാഴ്ചവച്ചതായി ഫ്ലിപ്കാർട്ട് അറിയിച്ചു. ഗെയിമിംഗ്, ലൈറ്റ് ലാപ്‌ടോപ്പ് വിഭാഗത്തിൽ 10 ശതമാനത്തിലധികം വളർച്ച കമ്പനി കൈവരിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

 

വർദ്ധിച്ചുവരുന്ന ആവശ്യകത

മൊബൈൽ, വലിയ ഉപകരണങ്ങൾ, ഉപഭോക്തൃ ഇലക്ട്രോണിക്സ് എന്നിവയ്ക്കുള്ള ടയർ II, III നഗരങ്ങളുടെ വർദ്ധിച്ചുവരുന്ന ആവശ്യകത ബിഗ് ബില്യൺ ഡേയ്സിലൂടെ ഇത്തവണ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും. ഈ നഗരങ്ങളിൽ നിന്നുള്ള ഉപഭോക്താക്കൾ ഒരു പരിധിവരെ മെട്രോ നഗരങ്ങൾക്ക് തുല്യമായി മാറി വരുന്നു. ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇത്തവണ ഉണ്ടായ ഉപഭോഗം ഇതാണ് സൂചിപ്പിക്കുന്നതെന്നും ഫ്ലിപ്പ്കാർട്ട് വൃത്തങ്ങൾ വ്യക്തമാക്കി.

ഉപഭോക്താക്കളുടെ നിരക്ക്

ടയർ II സംസ്ഥാനങ്ങളിൽ നിന്നും ചെറിയ പട്ടണങ്ങളിൽ നിന്നും കമ്പനിക്ക് 70 ശതമാനം വളർച്ച ലഭിച്ചു എന്നത് ശ്രദ്ധേയമാണ്. വിവോ, ഓപ്പോ, ഇൻഫിനിക്സ് എന്നിവ ഈ വർഷം മികച്ച പ്രകടനം കാഴ്ചവച്ചതായി ഫ്ലിപ്പ്കാർട്ട് വ്യക്തമാക്കി. പുതിയ ഉപഭോക്താക്കളുടെ നിരക്കിൽ 50 ശതമാനം വളർച്ച കൈവരിച്ചതായും മൂന്നാം നിര നഗരങ്ങളിൽ നിന്നുള്ള വിൽപ്പനയിൽ 100 ശതമാനം വളർച്ചയുണ്ടായതായും ഫ്ലിപ്കാർട്ട് പറഞ്ഞു.

മൊബൈൽ ഫോൺ എക്സ്ചേഞ്ച്
 

ഇത്തവണത്തെ ബിഗ് ബില്ല്യൺ ഡേയ്സ് സെയിലിലൂടെ മൊബൈൽ ഫോൺ എക്സ്ചേഞ്ച് സംവിധാനത്തിൽ 2.5 മടങ്ങ് വർദ്ധനവുണ്ടായതായി വാൾമാർട്ടിൻറെ -കൊമേഴ്‌സ് പ്ലാറ്റ്ഫോം അറിയിച്ചു. കൂടാതെ, വലിയ വീട്ടുപകരണങ്ങൾ (ടിവി, വാഷിംഗ് മെഷീനുകൾ, റഫ്രിജറേറ്ററുകൾ) വിഭാഗത്തിലും മികച്ച വളർച്ചയാണ് ഉണ്ടായതെന്നും കമ്പനി വൃത്തങ്ങൾ വ്യക്തമാക്കി.

മികച്ച നേട്ടം

ഈ ഉത്സവ സീസണിൽ ടയർ 2 മാർക്കറ്റിൻറെയും മറ്റുള്ളവയുടെയും ആവശ്യങ്ങൾ നിറവേറ്റാൻ കമ്പനിക്ക് കഴിഞ്ഞുവെന്ന് ഫ്ലിപ്പ്കാർട്ട് സിഇഒ കല്യാൺ കൃഷ്ണമൂർത്തി പറഞ്ഞു. 20 ൽ കൂടുതൽ മോഡലുകൾ ഒരു ലക്ഷം യൂണിറ്റുകൾ വീതം വിറ്റഴിച്ചു മറ്റേത് ഇവൻറിനേക്കാൾ കൂടുതലാണ് ഇത്. സീസൺ ഓഫറുകളുടെ തുടക്കത്തിൽ നേരത്തെ ആക്സസ് ചെയ്യുന്നവരുടെ എണ്ണത്തിലും വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇത് മൊബൈലുകൾക്കായുള്ള ഉപയോക്താക്കളുടെ കാത്തിരിപ്പ് സൂചിപ്പിക്കുന്നുവെന്ന് കമ്പനി അറിയിച്ചു.

Best Mobiles in India

Read more about:
English summary
Flipkart has announced that its electronics and mobiles category did well during the Big Billion Days sale (TBBD), reports IANS. According to the report, the company witnessed more than 10 percent growth in the gaming and light laptops segment.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X