ഗാഡ്ജറ്റുകൾക്ക് വൻ വിലക്കിഴിവുമായി ഫ്ലിപ്പ്കാർട്ട് ഫ്ലിപ്പ്സ്റ്റാർട്ട് ഡേയ്സ് ഓഫർ
ഇന്ത്യയിലെ മുൻനിര ഇ-കൊമേഴ്സ് വെബ്സൈറ്റായ ഫ്ലിപ്കാർട്ടിന്റെ പുതിയ സെയിൽ ഓഫർ ആരംഭിച്ചു. ഫ്ലിപ്കാർട്ട് ഫ്ലിപ്സ്റ്റാർട്ട് ഡെയ്സ് എന്ന് വിളിക്കുന്ന പുതിയ സെയിൽ ഓഫറിലൂടെ വൻ വിലക്കുറവിലാണ് ഗാഡ്ജറ്റുകൾ ലഭിക്കുന്നത്. ജൂൺ 1 മുതൽ ജൂൺ 3 വരെയാണ് ഈ ഓഫർ ലഭിക്കുന്നത്. ഐസിഐസിഐ ക്രെഡിറ്റ് കാർഡുള്ള ഉപയോക്താക്കൾക്ക് ഈ ഓഫറിനൊപ്പം 10 ശതമാനം വരെ അധിക കിഴിവും ലഭിക്കും.

ഫ്ലിപ്പ്കാർട്ടിന്റെ പുതിയ ഓഫറിലൂടെ ടാബ്‌ലെറ്റുകൾ, ഹെഡ്‌ഫോണുകൾ, സ്പീക്കറുകൾ, സൗണ്ട്ബാറുകൾ എന്നിവയടക്കമുള്ള ഗാഡ്ജറ്റുകൾക്ക് മികച്ച വിലക്കിഴിവാണ് നൽകുന്നത്. ഹെഡ്ഫോണുകൾക്കും സ്പീക്കറുകൾക്കും 50 ശതനമാനം വരെ വിലക്കിഴിവ്, ലാപ്ടോപ്പുകൾക്ക് 50 ശതനമാനം വിലക്കിഴിവ് എന്നീ ഓഫറുകളാണ് ഫ്ലിപ്പ്സ്റ്റാർട്ട് സെയിലിന്റെ മുഖ്യ ആകർഷണം.

ടാബ്ലറ്റുകൾക്ക് 4,299 രൂപ മുതൽ
ഫ്ലിപ്പ്കാർട്ടിന്റെ പുതിയ സെയിൽ ഓഫറിലൂടെ ധാരാളം ടാബ്‌ലെറ്റുകൾ വിൽപ്പനയ്‌ക്കെത്തിക്കുന്നുണ്ട്. മികച്ച ഓഫറുകളാണ് ടാബ്ലറ്റുകൾക്ക് നൽകുന്നത്. ഹോണർ, സാംസങ്, ലെനോവോ, ഐബോൾ തുടങ്ങിയ ബ്രാൻഡുകളുടെ ടാബ്ലറ്റുകൾ 4,299 രൂപ മുതലുള്ള വിലയിൽ ലഭ്യമാകും. ഈ ടാബ്‌ലെറ്റുകൾ മികച്ച സ്‌ക്രീനും സ്‌പീക്കർ സെറ്റപ്പും വാഗ്ദാനം ചെയ്യുന്നവയാണ്.

ഹെഡ്‌ഫോണുകൾക്കും സ്പീക്കറുകൾക്കും 50% വരെ കിഴിവ്
വിവിധ ബ്രാൻഡുകളിൽ നിന്നുള്ള സ്പീക്കറുകളാണ് ഹെഡ്‌ഫോണുകൾ. നെക്ക്ബാൻഡ് സ്റ്റൈൽ ഹെഡ്‌ഫോണുകൾ, റിയൽ വയർലെസ് ഇയർഫോണുകൾ, ഓവർ ഇയർ ഹെഡ്‌ഫോണുകൾ എന്നിവ പോലുള്ള പ്രൊഡക്ടുകൾക്ക് 50 ശതമാനം വരെ കിഴിവാണ് ഫ്ലിപ്പ്കാർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ഓഫറുകൾ ഫ്ലിപ്പ്സ്റ്റാർട്ട് ഡേയ്സിൽ മാത്രമേ ലഭ്യമാവുകയുള്ളു എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

ലാപ്‌ടോപ്പുകൾക്ക് 50% വരെ കിഴിവ്
ലെനോവോ, അസൂസ്, എച്ച്പി, ഡെൽ തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള ലാപ്‌ടോപ്പുകൾക്കു ഫ്ലിപ്പ്കാർട്ട് സെയിലിൽ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ലാപ്‌ടോപ്പുകൾ വിൻഡോസ്, ഉബുണ്ടു ഒ.എസ് ഉപയോഗിച്ച് പ്രവർത്തിക്കുന്നവയായിരിക്കും. 15.6 ഇഞ്ച് സ്‌ക്രീനുള്ള ലാപ്ടോപ്പുകൾക്കെല്ലാം ഓഫർ നൽകുന്നുണ്ട്. ഈ വിലക്കിഴിവ് ഓഫർ ചില ഗെയിമിംഗ് ലാപ്‌ടോപ്പുകൾക്കും ഫ്ലിപ്പ്കാർട്ട് നൽകുന്നുണ്ട്.

സൗണ്ട്ബാറുകൾക്ക് 40% വരെ കിഴിവ്
ഹോം എന്റർടൈൻമെന്റ് സിസ്റ്റം അപ്‌ഗ്രേഡുചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഫ്ലിപ്പ്കാർട്ടിന്റെ പുതി സെയിൽ ഓഫർ മികച്ച സമയമാണ്. ഈ ഓഫറിലൂടെ വിലയുടെ 40 ശതമാനം വരെ കിഴിവിൽ മികച്ച സൗണ്ട്ബാറുകൾ സ്വന്തമാക്കാൻ സാധിക്കും. ഈ സൌണ്ട്ബാറുകൾ മികച്ച ഓഡിയോ ഔട്ട്‌പുട്ടിനൊപ്പം 5.1 സൌണ്ട് സറൌണ്ടിങ് സൌണ്ടും നൽകുന്നുണ്ട്. ഫ്ലിപ്പ്കാർട്ട് ഓഫറിലൂടെ ചില ബാങ്ക് കാർഡുകളിൽ മികച്ച ഓഫറും കമ്പനി നൽകുന്നുണ്ട്.


Click it and Unblock the Notifications