ആൻഡ്രോയിഡ് ആപ്പുകളിൽ ഫ്ലിപ്പ്കാർട്ട് വീഡിയോസ് ആരംഭിച്ചു. ഒപ്പം ഫ്ലിപ്പ്കാർട്ട് ഐഡിയാസും

|

കാത്തിരിപ്പിനൊടുവിൽ ഇ-കൊമേഴ്സ് ഭീമന്മാരായ ഫ്ലിപ്പ്കാർട്ട് തങ്ങളുടെ ആൻഡ്രോയിഡ് ആപ്ലിക്കേഷനിൽ വീഡിയോ സെക്ഷനും ഫോട്ടോ ഫീഡും ആരംഭിച്ചിരിക്കുന്നു. ഉപഭോക്താക്കൾക്ക് ഹാംബർഗർ മെനുവിൽ നിന്ന് ഫ്ലിപ്പ്കാർട്ട് വീഡിയോസും ഫ്ലിപ്പ്കാർട്ട് ഐഡിയാസ് സെക്ഷനും തിരഞ്ഞെടുക്കാം. ഇടതുവശത്തു നിന്നും സ്ലൈഡ് ചെയ്താൽ ഹാംബർമെനു ലഭിക്കും.

ആൻഡ്രോയിഡ് ആപ്പുകളിൽ ഫ്ലിപ്പ്കാർട്ട് വീഡിയോസ് ആരംഭിച്ചു. ഒപ്പം ഫ്ലിപ്പ

 

ഫ്ലിപ്പ്കാർട്ട് വീഡിയോസ് മറ്റ് വീഡിയോ സ്ട്രീമിങുകൾ പോലെ തന്നെയാണ് പ്രവർത്തിക്കുക. അപ്ഡേറ്റിലൂടെ ലഭിക്കുന്ന രണ്ടാമത്തെ സെക്ഷൻ ഫ്ലിപ്പ്കാർട്ട് ഐഡിയാസാണ്. ഇൻസ്റ്റാഗ്രാം പോലെ ഇമേജ് ഫീഡ് സംവിധാനമാണിത്. ഇതിലൂടെ ഉപഭോക്താക്കൾക്ക് ഇൻഫ്ലുവൻസേഴ്സിനെയോ ബ്രാൻറുകളെയോ ഫോളോ ചെയ്യാം. ഈ സംവിധാനത്തിലൂടെ ഉപഭോക്താക്കൾക്ക് പ്രോഡക്ടുകൾ പെട്ടെന്ന് കണ്ടെത്താനാകും.

ഫ്ലിപ്പ് കാർട്ട് വീഡിയോ

ഫ്ലിപ്പ് കാർട്ട് വീഡിയോ

ആൻഡ്രോയിഡ് ഫോണുകളിൽ പുതിയ അപ്ഡേറ്റിലൂടെ ലഭിക്കുന്ന ഫ്ലിപ്പ്കാർട്ട് വീഡിയോ അമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ് എന്നിവയ്ക്ക് സമാനമായ വീഡിയോ സ്ട്രീമിങ് സംവിധാനമാണ്. ഈ സെക്ഷനിലൂടെ ഉപഭോക്താക്കൾക്ക് സിനിമകളും ടിവി ഷോകളുമടങ്ങുന്ന വലിയൊരു കളക്ഷൻ തന്നെ ലഭിക്കും. തങ്ങളുടെ വീഡിയോ സെക്ഷനെ പറ്റി ഫ്ലിപ്പ്കാർട്ട് തന്നെ പറയുന്നത് ഫ്രീ, ക്യുറേറ്റഡ്, പേഴ്സണലൈസ്ഡ് വീഡിയോ കണ്ടൻറ് എന്നാണ്.

വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിൽ നിന്നും വ്യത്യസ്തം

വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിൽ നിന്നും വ്യത്യസ്തം

നിലവിലുള്ള എല്ലാതരം വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിൽ നിന്നും വ്യത്യസ്തമായിരിക്കും ഫ്ലിപ്പ്കാർട്ട് വീഡിയോസ് എന്ന് കമ്പനി അവകാശപ്പെട്ടു. പ്രീമിയം കണ്ടൻറുകൾക്കായി ഉപഭോക്താക്കൾക്ക് പണം നൽകേണ്ടി വരില്ല. ഫ്ലിപ്പ്കാർട്ട് അക്കൌണ്ടിൽ ലോഗ് ഇൻ ചെയ്താൽ വീഡിയോ സ്ട്രീമിങും ഫ്ലിപ്പ്കാർട്ട് ഐഡിയാസും ഉപയോഗിക്കാം. TVF, ഡിസ് മീഡിയ, വിയു, വൂട്ട് എന്നിവയുമായി ഫ്ലിപ്പ്കാർട്ട് തുടക്കത്തിൽ തന്നെ കരാറുകളിൽ ഏർപ്പെടുന്നു എന്നും റിപ്പോർട്ടുകളുണ്ട്.

കണ്ടൻറുകളും ഭാഷകളും
 

കണ്ടൻറുകളും ഭാഷകളും

ആദ്യം ഫ്ലിപ്പ്കാർട്ട് ഉപഭോക്താക്കളോട് സിനിമകളുടെയും ടിവി ഷോകളുടെയും ഓപ്ഷൻസ് ലിസ്റ്റിൽ നിന്ന് 5 എണ്ണം തെരഞ്ഞെടുക്കാൻ ആവശ്യപ്പെടും. അതിനുശേഷം ആപ്പ് തന്നെ ഈ സെലക്ഷനുകളും വാച്ച് ഹിസ്റ്ററിയും ഉപയോഗിച്ച് റെക്കമെൻറ് വീഡിയോകൾ ജെനറേറ്റ് ചെയ്യും. ഓൺലൈൻ കണ്ടൻറുകൾ സാവധാനം വർദ്ധിപ്പിക്കാനും ഫ്ലിപ്പ്കാർട്ടിന് പദ്ധതിയുണ്ട്. റൊമാൻസ്, ആക്ഷൻ, അഡ്വൻഞ്ചർ, ഡ്രാമ, മിസ്റ്ററി, കോമഡി എന്നീ വിഭാഗങ്ങളായിട്ടാണ് കണ്ടൻറുകൾ വിഭജിച്ചിരിക്കുന്നത്. ഹിന്ദി, തമിഴ്. കന്നഡ, ഭാഷകളിലുള്ള വീഡിയോകളാണ് നിലവിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഹോളിവുഡ് കണ്ടൻറുകൾ നിലവിൽ ഉൾപ്പെടുത്തിയിട്ടില്ല.

ഫ്ലിപ്പ്കാർട്ട് ഐഡിയാസ്

ഫ്ലിപ്പ്കാർട്ട് ഐഡിയാസ്

ഇൻസ്റ്റാഗ്രാമിന് സമാനമായ ഫ്ലിപ്പ്കാർട്ട് ഐഡിയാസ് എന്ന സെക്ഷൻ പ്രധാനമായും ഉപഭോക്താക്കൾക്ക് ഉൽപ്പന്നങ്ങളെ കുറിച്ചും അവ എങ്ങനെ ഉപയോഗപ്പെടുമെന്നും മനസ്സിലാക്കാനും പെട്ടെന്ന് തിരഞ്ഞെടുക്കാനും വേണ്ടിയാണ്. ഫാഷൻ, ഗാഡ്ജെറ്റ്, ഫുഡ് എന്നിവയടക്കം 14 ഇൻററസ്റ്റിങ് ഏരിയകളെ ആടിസ്ഥാനമാക്കിയാണ് പ്രൊഡക്ടുകളെ തരംതിരിച്ചിരിക്കുന്നത്.

ഉപഭോക്താക്കൾക്ക് പ്രയോജനപ്രദം

ഉപഭോക്താക്കൾക്ക് പ്രയോജനപ്രദം

ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുന്ന വിവരങ്ങൾ ഉൾപ്പെടുത്തിയായിരിക്കും ഫ്ലിപ്പ്കാർട്ട് ഐഡിയാസ് പ്രവർത്തിക്കുകയെന്ന് കമ്പനി അധികൃതർ അറിയിച്ചു. സാധനങ്ങൾ വാങ്ങുന്നതിനിടെ തന്നെ വിവിധ പ്രൊഡക്ടുകളെ കുറിച്ച് അറിവ് നൽകാൻ സഹായിക്കുന്ന വിധത്തിലായിരിക്കും ഇതിൻറെ ക്രമീകരണം. ഓഫ് ലൈൻ ഷോപ്പിങ് പോലെ ഇടപെടലുകളും സംശയ നിവാരണങ്ങളുമുള്ള ഒരു സ്പെയിസ് ഫ്ലിപ്പ്കാർട്ട് ഐഡിയാസ് ഓൺലൈൻ ഷോപ്പിങിലും ഒരുക്കുമെന്നും കമ്പനി അറിയിച്ചു.

Most Read Articles
Best Mobiles in India

English summary
Flipkart users can access the Flipkart Videos and Flipkart Ideas sections from the hamburger menu. One can access the hamburger menu by sliding from the left side of the screen.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X