സ്മാർട്ട്ഫോണുകൾക്ക് വൻ വിലക്കുറവുമായി ഫ്ലിപ്പ്കാർട്ട് ഇയർ എൻഡ് സെയിൽ

|

ഈ വർഷത്തെ ഫ്ലിപ്കാർട്ട് ഇയർ എൻഡ് സെയിൽ പ്രഖ്യാപിച്ചു. സാംസങ് ഗാലക്‌സി എസ് 9, ഓപ്പോ എഫ് 11 പ്രോ, ഗൂഗിൾ പിക്‌സൽ 3 എ എക്‌സ്‌എൽ, ഹോണർ 9 എൻ, അസൂസ് 5 ഇസെഡ് എന്നിവയാണ് ഫ്ലിപ്പ്കാർട്ടിന്‍റെ 2019 ഇയർ എൻഡ് സെയിലിൽ മികച്ച ഡിസ്കൗണ്ടുകളിൽ ലഭിക്കുന്ന സ്മാർട്ട്ഫോണുകൾ. ഡിസംബർ 21 നും ഡിസംബർ 23 നും ഇടയിൽ നടക്കുന്ന മൂന്ന് ദിവസത്തെ വിൽപ്പനയിൽ സാംസങ് ഗാലക്‌സി എ 50, ഓപ്പോ എഫ് 11, ഗൂഗിൾ പിക്‌സൽ 3, ഹോണർ 10 ലൈറ്റ് തുടങ്ങിയ മോഡലുകൾക്കും വിലക്കിഴിവ് നൽകുന്നുണ്ട്. വിവിധ സ്മാർട്ട്‌ഫോണുകൾക്ക് അധിക കിഴിവ് ഓഫറുകളും നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ഉണ്ട്. ഫ്ലിപ്പ്കാർട്ട് ഓഫറുകളിൽ ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കൾക്ക് 10 ശതമാനം ഇൻസ്റ്റന്‍റ് ഡിസ്കൗണ്ടും ഉൾപ്പെടുന്നു.

മൈക്രോസൈറ്റ്
 

ഫ്ലിപ്കാർട്ട് മൈക്രോസൈറ്റ് ലിസ്റ്റുചെയ്തതനുസരിച്ച് ഇയർ എൻഡ് സെയിലിലൂടെ സാംസങ് ഗാലക്സി എസ് 27,999 രൂപയ്ക്ക് ലഭ്യമാകും. . നിലവിൽ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് കോൺഫിഗറേഷനിലാണ് ഡിവൈസ് ലഭ്യമാകുന്നത്. സാംസങ് ഗാലക്‌സി എസ് 9 + നും വിലക്കിഴിവ് ഉണ്ട്. 34,999 രൂപയ്ക്ക് ഫോൺ ലഭ്യമാകും. 37,999 രൂപയാണ് ഫോണിന്‍റെ വിപണിയിലെ വില.

ഗാലക്‌സി

ഗാലക്‌സി എസ് 9 സീരീസിന് സമാനമായി, സാംസങ് ഗാലക്‌സി എ 50 ഫ്ലിപ്കാർട്ട് സെയിലിലൂടെ വിലക്കിഴിവിൽ ലഭ്യമാണ്. 14,999 രൂപയിൽ തുടങ്ങുന്ന വിലയാണ് ഫ്ലിപ്പ്കാർട്ട് സെയിലിൽ എ50 ക്ക് ഉള്ളത്. നിലവിൽ വിപണിയിലെ മോഡലിന്‍റെ പ്രാരംഭ വില 16,999 രൂപയാണ്.

കൂടുതൽ വായിക്കുക: ഫ്ലിപ്പ്കാർട്ടിൽ ഐഫോൺ 11 പ്രോ ഓർഡർ ചെയ്ത ഉപയോക്താവിന് ലഭിച്ചത് വ്യാജ ഐഫോൺ

ഓപ്പോ

ഓപ്പോ F11 Pro 16,990 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ട് സെയിലിലൂടെ സ്വന്തമാക്കാം. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷനാണ് ഈ വില. നിലവിൽ ഈ മോഡലിന് വിപണിയിൽ 19,990 രൂപ വിലയുണ്ട്. ഫ്ലിപ്കാർട്ട് വിൽപ്പനയിൽ ഓപ്പോ എ 7 വിലക്കിഴിവിൽ 9,990 രൂപയ്ക്ക് സ്വന്തമാക്കാം. 12,990 രൂപയാണ് ഈ മോഡലിന്‍റെ നിലവിലെ വില. കൂടാതെ 14,990 രൂപ വിലയുള്ള ഓപ്പോ F11 12,990 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ട് സെയിലിലൂടെ സ്വന്തമാക്കാം.

ഗൂഗിൾ പിക്സൽ
 

ഗൂഗിൾ പിക്സൽ 3 എ എക്സ് എൽ, ഗൂഗിൾ പിക്സൽ 3 എന്നിവയും ഡിസ്കൗണ്ട് നിരക്കുകളുടെ പട്ടികയിൽ ഫ്ലിപ്പ്കാർട്ട് ഉൾപ്പെടുത്തിയിട്ടുണ്ട്. 34,999 രൂപ വിലയുള്ള ഗൂഗിൾ പിക്‌സൽ 3 എ എക്‌സ്‌എൽ. 30,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. അതുപോലെ, പിക്‌സൽ 3 42,999 രൂപ മുതലുള്ള വിലയ്ക്ക് ലഭ്യമാകും. 49,999 രൂപയാണ് ഈ സ്മാർട്ട്ഫോണിന്‍റ വിപണിയിലെ നിലവിലെ വില.

ഹോണർ

8,499 രൂപയിൽ ആരംഭിക്കുന്ന ഹോണർ 10 ലൈറ്റ് സ്മാർട്ട്ഫോണും ഫ്ലിപ്പ്കാർട്ടിന്‍റെ ഇയർ എൻഡ് സെയിലിലൂടെ ലഭ്യമാണ്. 7,999 രൂപയാണ് ഈ സ്മാർട്ട്ഫോണിന്‍റെ ഡിസ്കൗണ്ട് വില. ഹോണർ 9 എൻ 1,000 രൂപ വിലക്കിഴിവോടെ 8,999 രൂപയ്ക്ക് ലഭ്യമാകും. നിലവിൽ 9,999 രൂപയാണ് ഈ സ്മാർട്ട്ഫോണിന്‍റെ വിപണിയിലെ വില.

കൂടുതൽ വായിക്കുക: ക്രിക്കറ്റ് ബാറ്റിന് പകരം കോട്ട് ഡെലിവറി ചെയ്ത ഫ്ലിപ്പ്കാർട്ടിന് ഒരുലക്ഷം രൂപ പിഴ

ഫ്ലിപ്പ്കാർട്ട്

ഫ്ലിപ്പ്കാർട്ട് അസൂസ് മാക്സ് എം 1 ഫ്ലിപ്പ്കാർട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത് 5,999 രൂപയ്ക്കാണ്. അസൂസ് മാക്സ് പ്രോ എം 7,999രൂപയ്ക്കും അസൂസ് 5 ഇസെഡ് 15,999 രൂപയ്ക്കും സ്വന്തമാക്കാൻ സാധാക്കും. കൂടാതെ, ബജറ്റ് ഫോണുകളായ ഇൻഫിനിക്സ് സ്മാർട്ട് 2, വൈയു ഏസ്, മൈക്രോമാക്സ് ക്യാൻവാസ് ഇൻഫിനിറ്റി, ജിയോണി എഫ് 9 പ്ലസ് എന്നിവയ്ക്കും ഫ്ലിപ്പ്കാർട്ട് വിൽപ്പനയിൽ വിലക്കിഴിവുകളുണ്ട്.

സാംസങ് ഗാലക്‌സി

സ്മാർട്ട്‌ഫോണുകളായ സാംസങ് ഗാലക്‌സി എ 30 എസ്, ഗാലക്‌സി എ 70 എന്നിവ വരാനിരിക്കുന്ന ഫ്ലിപ്പ്കാർട്ട് സെയിൽ സമയത്ത് 2,500 രൂപ വരെ എക്സ്ട്രാ എക്സ്ചേഞ്ച് ഡിസ്കൗണ്ടുകളിൽ ലഭ്യമാണ്. കൂടാതെ ഐഫോൺ 11, ഐഫോൺ 11 പ്രോ, ഐഫോൺ 11 പ്രോ മാക്‌സ് തുടങ്ങിയക്കായി വിലകുറഞ്ഞ ഇഎംഐ ഓപ്ഷനുകളും ഫ്ലിപ്പ്കാർട്ട് ലഭ്യമാക്കും.

ഐപാഡ്

വിവിധ ആപ്പിൾ ഐപാഡ് മോഡലുകൾ, ഹോണർ പാഡ് 5, ഹുവാവേ മീഡിയപാഡ് എം 5 ലൈറ്റ് എന്നിവയ്ക്കും ഫ്ലിപ്കാർട്ട് ഇയർ എൻഡ് സെയിലിൽ കിഴിവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഐ‌സി‌ഐ‌സി‌ഐ ബാങ്ക് ക്രെഡിറ്റ് കാർഡ്, ഇ‌എം‌ഐ ഇടപാടുകൾ എന്നിവയ്ക്ക് 10 ശതമാനം ഇൻസ്റ്റന്‍റ് ഡിസ്കൗണ്ടും ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നു.

കൂടുതൽ വായിക്കുക: ഇന്ത്യൻ ഇ-കൊമേഴ്സ് വിപണി പിടിച്ചടക്കാൻ അംബാനിയുടെ ഭീമൻ കമ്പനി വരുന്നു

Most Read Articles
Best Mobiles in India

English summary
The three-day sale that will take place between December 21 and December 23 also brings discounted prices of models such as the Samsung Galaxy A50, Oppo F11, Google Pixel 3, and Honor 10 Lite.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X