എന്താണ് ജിയോ വോവൈ-ഫൈ കോളിങ്? അറിയേണ്ടതെല്ലാം

|

എയർടെല്ലിന്റെ ചുവടുപിടിച്ചാണ് റിലയൻസ് ജിയോ ഇന്ത്യയിൽ വോവൈ-ഫൈ സേവനം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചത്. 150 സ്മാർട്ട്‌ഫോണുകൾക്കായി കമ്പനി നിലവിൽ ഈ സൗകര്യം ഒരുക്കുന്നു. ഐഒഎസ് 13.3 ഉം അതിനുമുകളിലും പ്രവർത്തിക്കുന്ന എല്ലാ ആപ്പിൾ ഐഫോണുകളും റെഡ്മി കെ 20, റെഡ്മി കെ 20 പ്രോ, പോക്കോ എഫ് 1, വൺപ്ലസ് 7 സീരീസ്, ഗാലക്‌സി ജെ 6, സാംസങ് ഗാലക്‌സി ഓൺ 6, സാംസങ് ഗാലക്‌സി എം 30, സാംസങ് ഗാലക്‌സി എ 10, ഗാലക്‌സി എം 30, ഗാലക്‌സി എം 20 എന്നിവയടക്കമുള്ള ഫോണുകളിലാണ് സേവനം ലഭ്യമാവുക.

മറ്റ് ബ്രാന്റുകൾ
 

മറ്റ് പ്രധാന ബ്രാന്റുകളായ ഇൻഫിനിക്സ്, ഇറ്റൽ, ലാവ, മൊബീസ്റ്റാർ, ടെക്നോ, വിവോ എന്നിവയുടെ സ്മാർട്ട്ഫോൺ മോഡലുകളിലും ഈ സേവനം ലഭ്യമാകും. ജനുവരി 7 നും 16 നും ഇടയിൽ രാജ്യമെമ്പാടും ഈ സേവനം എത്തിക്കുമെന്ന് റിലയൻസ് ജിയോ അറിയിച്ചു.

കൂടുതൽ വായിക്കുക: സൗജന്യ ജിയോ വൈ-ഫൈ കോളിംഗ് ഇപ്പോൾ ലഭ്യമാണ്: വിശദാംശങ്ങൾ

ജിയോ ഉപഭോക്താവ്

നിലവിൽ ഒരു ശരാശരി ജിയോ ഉപഭോക്താവ് പ്രതിമാസം 900 മിനിറ്റിലധികം വോയ്‌സ് കോളുകളാണ് വിളിക്കുന്നത്. ഉപഭോക്താക്കളുടെ എണ്ണം വർദ്ധിച്ചു വരുന്ന അവസരത്തിൽ ജിയോ വൈ-ഫൈ കോളിംഗ് ആരംഭിക്കുന്നത് ഓരോ ജിയോ ഉപഭോക്താവിനും ഉപകാരപ്പെടും. ഇതിനകം തന്നെ ഇന്ത്യയിലെ ആദ്യത്തെ ഓൾ VoLTE നെറ്റ്‌വർക്ക് എന്ന ഖ്യാതി നേടിയ ജിയോയുടെ മറ്റൊരു ചുവട് വയ്പ്പായിരിക്കും ഇതെന്ന് ജിയോ ഡയറക്ടർ ആകാശ് അംബാനി പറഞ്ഞു.

ജിയോ

ജിയോയുടെ വോവൈ-ഫൈ സേവനങ്ങൾ എങ്ങനെ ഉപയോഗിക്കാം എന്നത് പല ഉപയോക്താക്കൾക്കും ഉള്ള സംശയമായിരിക്കും. ഈ സേവനം എങ്ങനെ ഉപയോഗിക്കാം എന്ന് മനസിലാക്കുന്നതിന് ജിയോ അതിന്റെ വെബ്സൈറ്റിൽ ഒരു സമ്പൂർണ്ണ ഗൈഡ് നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം മുതൽ കമ്പനി ഈ സേവനങ്ങൾ പരീക്ഷിച്ച് വരികയായിരുന്നു.

കൂടുതൽ വായിക്കുക: 126 ജിബി ഡാറ്റയുമായി ജിയോയുടെ പുതിയ പ്രീപെയ്ഡ് പ്ലാൻ

വോവൈ-ഫൈയിൽ എങ്ങനെ കോൾ ചെയ്യാം
 

വോവൈ-ഫൈയിൽ എങ്ങനെ കോൾ ചെയ്യാം

ഘട്ടം 1: ആദ്യം നിങ്ങളുടെ ഫോൺ സെറ്റിങ്സ് തുറക്കുക.

ഘട്ടം 2: വൈഫൈ കോളിംഗ് ഓപ്ഷൻ തിരഞ്ഞെടുക്കുക

ഘട്ടം 3: അതിനുശേഷം ആ ഓപ്ഷൻ എനേബിൾ ചെയ്യുക

ഘട്ടം 4: കോളുകൾ ചെയ്യുന്നതിന് മുമ്പ് ഉപയോക്താക്കൾ ഫോൺ ഒരു വൈഫൈ നെറ്റ്‌വർക്കിലേക്ക് കണക്റ്റുചെയ്യണം.

ഘട്ടം 5: ഈ സൗകര്യം ഉപയോഗിക്കുന്നതിന് മുമ്പ് ഉപയോക്താക്കൾ VoLTE, Wi-Fi കോളിംഗ് ഓപ്ഷൻ സ്വിച്ച് ചെയ്യണം

നെറ്റ്വർക്ക്

ഏത് തരം കോളാണ് വിളിക്കുന്നത് എന്നത് തിരഞ്ഞെടുക്കാൻ നെറ്റ്വർക്ക് അനുസരിച്ച് ഫോണിന് കഴിയും. വൈഫൈയിൽ നല്ല നെറ്റ്വർക്ക് ഉണ്ടാകുമ്പോൾ അതും അല്ലാത്തപ്പോൾ VoLTEയും ഫോൺ തിരഞ്ഞെടുക്കും. ഈ സേവനം പൂർണ്ണമായും സൌജന്യമാണെന്നും ഇത് കമ്പനിയുടെ താരിഫ് പ്ലാനുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ജിയോ സ്ഥിരീകരിച്ചു. എന്നിരുന്നാലും ഈ സേവനത്തിലൂടെ അന്തർ‌ദ്ദേശീയ കോളുകൾ‌ ചെയ്യുന്നതിന് ഉപയോക്താവ് പണമടയ്ക്കണം.

കൂടുതൽ വായിക്കുക: ജിയോ, എയർടെൽ, വോഡാഫോൺ എന്നിവയുടെ 200 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾ

Most Read Articles
Best Mobiles in India

Read more about:
English summary
Following the footsteps of Airtel, Reliance Jio has also announced the launch of the VoWi-Fi facility in India. The company is providing this facility for 150 smartphones.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X