ജനുവരി 15 മുതൽ ലാൻഡ്‌ലൈനിൽ നിന്നും മൊബൈലിലേക്ക് വിളിക്കുമ്പോൾ നമ്പരിന് മുമ്പ് പൂജ്യം ചേർക്കണം

|

ജനുവരി 15 മുതൽ മൊബൈൽ നമ്പറുകളിലേക്ക് കോളുകൾ വിളിക്കുന്നതിന് ലാൻഡ്‌ലൈനിൽ നമ്പർ ഡയൽ ചെയ്യുമ്പോൾ നമ്പരിന് മുമ്പായി പൂജ്യം കൂടി ചേർക്കണം. ജനുവരി 15 മുതൽ മൊബൈൽ നമ്പരുകളിലേക്ക് വിളിക്കാൻ നമ്പർ ഡയൽ ചെയ്യുന്നതിൽ മാറ്റം വരുമെന്നും ആദ്യം പൂജ്യം അമർത്തിയ ശേഷം നമ്പർ അമർത്തണമെന്നും കമ്മ്യൂണിക്കേഷൻ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. ഭാവിയിലേക്കായി ആവശ്യത്തിന് നമ്പരുകൾ രാജ്യത്ത് ലഭ്യമാക്കുന്നിന്റെ ഭാഗമായിട്ടാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.

ടെലികമ്മ്യൂണിക്കേഷൻ വകുപ്പ്

ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (ഡിഒടി) അതിന്റെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത സർക്കുലറിൽ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) യുടെ നിർദ്ദേശം അംഗീകരിച്ച് എല്ലാ ലാൻഡ്‌ലൈൻ ഫോണുകളിലുൽ നിന്നും മൊബൈൽ നമ്പറുകളിലേക്ക് വിളിക്കുമ്പോൾ മൊബൈൽ നമ്പർ ഡയൽ ചെയ്യുന്നതിന് മുമ്പ് പൂജ്യം കൂടി ചേർക്കണം എന്ന കാര്യം വ്യക്തമാക്കുന്നു. മൊബൈലിലേക്ക് വിളിക്കുമ്പോൾ പൂജ്യം അമർത്തണം എന്നത് ജനുവരി 15 മുതൽ പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. മൊബൈലിൽ നിന്നും മൊബൈലിലേക്ക് വിളിക്കാൻ ഉപയോഗിക്കുന്ന നമ്പരിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

പൂജ്യം

പൂജ്യം ചേർക്കാതെ ലാൻഡ് ഫോണിൽ നിന്നും ആരെങ്കിലും മൊബൈലിലേക്ക് വിളിച്ചാൽ ഒരു അറിയിപ്പ് കേൾക്കും. പൂജ്യം എന്ന പ്രിഫിക്‌സിനൊപ്പം ഡയൽ ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വരിക്കാരെ അറിയിക്കുന്നതിന് അനുയോജ്യമായ ഒരു അനൌൺസ്മെന്റ് നടത്തുമെന്ന് ഡിഒടി അറിയിച്ചിരുന്നു. ലാൻഡ്‌ലൈൻ ഉപയോക്താക്കൾ പൂജ്യം എന്ന പ്രിഫിക്‌സ് ഇല്ലാതെ മൊബൈൽ നമ്പർ ഡയൽ ചെയ്യുമ്പോഴെല്ലാം ഈ അറിയിപ്പ് കേൾക്കും.

കൂടുതൽ വായിക്കുക: ഇന്ത്യയിൽ 2ജി നെറ്റ്‌വർക്ക് ഇല്ലാതാകുമോ; അറിയേണ്ടതെല്ലാംകൂടുതൽ വായിക്കുക: ഇന്ത്യയിൽ 2ജി നെറ്റ്‌വർക്ക് ഇല്ലാതാകുമോ; അറിയേണ്ടതെല്ലാം

ഡയലിംഗ്

എല്ലാ ലാൻഡ്ലൈൻ വരിക്കാരും പൂജ്യം കൂടി ചേർത്തുള്ള ഡയലിംഗ് സൗകര്യം ഉപയോഗപ്പെടുത്തുന്നതോടെ മൊത്തം 2539 ദശലക്ഷം നമ്പറിംഗ് സീരീസ് ഉണ്ടാകുമെന്നാണ് കമ്മ്യൂണിക്കേഷൻ മന്ത്രാലയം അറിയിച്ചത്. ഇത് ഭാവിയിലെ ഉപയോഗത്തിനായി ആവശ്യത്തിന് നമ്പറിംഗ് സോഴ്സുൾ ലഭ്യമാക്കും. എന്തായാലും ഈ രീതി മൊബൈൽ നമ്പരുകളുടെ എണ്ണം വർധിപ്പിക്കുന്നതിന് തുല്യമല്ലെന്നാണ് ട്രായ് യുടെ വാദം. അതുകൊണ്ട് തന്നെ മൊബൈൽ നമ്പരിലെ അക്കങ്ങളുടെ എണ്ണം വർധിപ്പിക്കാതെ കൂടുതൽ നമ്പരുകൾ ഉണ്ടാക്കാനുള്ള വഴി എന്ന നിലയിലാണ് ഇത്തരമൊരു നടപടി സ്വീകരിച്ചത്.

നമ്പർ സോഴ്സുകൾ

ആവശ്യത്തിന് നമ്പർ സോഴ്സുകൾ ലഭ്യമാക്കുന്നത് ഭാവിയിൽ കൂടുതൽ കണക്ഷനുകൾ ചേർക്കാൻ സാഹായിക്കും. ഇത് മൊബൈൽ ഉപയോക്താക്കൾക്ക് പ്രയോജനപ്പെടും എന്ന് കമ്മ്യൂണിക്കേഷൻ മന്ത്രാലയം അഭിപ്രായപ്പെട്ടു. വരിക്കാർക്കുണ്ടാകുന്ന അസൌകര്യങ്ങൾ ഒഴിവാക്കി ആവശ്യത്തിന് നമ്പരുകൾ ലഭ്യമാക്കുക എന്നതാണ് പുതിയ മാറ്റത്തിന്റെ ലക്ഷ്യമെന്നും മന്ത്രാലയം വ്യക്തമാക്കി.

ഡിഒടി

നവംബർ 20ൽ പുറത്തിറക്കിയ സർക്കുലറിലാണ് ഡിഒടി പുതിയ കോളിങ് രീതി ലാൻഡ്ലൈൻ ഉപയോക്താക്കൾക്കായി അവതരിപ്പിച്ചത്. നേരത്തെ കൂടുതൽ നമ്പറിങ് സീരിസ് ലഭ്യമാക്കാനായി ഇന്ത്യയിലെ മൊബൈൽ നമ്പരുകളുടെ എണ്ണം 10 അക്കത്തിൽ നിന്ന് 11 അക്കമാക്കി മാറ്റണമെന്ന് ട്രായ് ശുപാർശ ചെയ്തിരുന്നു. മെയ് മാസത്തിലാണ് ഈ ശുപാർശ ട്രായ് അവതരിപ്പിച്ചത്. ഇത് മൊത്തം 10 ബില്ല്യൺ നമ്പറുകൾ കൂടി രാജ്യത്ത് ലഭ്യമാക്കും. ഡോംഗിളുകൾക്ക് നൽകുന്ന സിമുകളുടെ നമ്പറുകൾ 13 അക്കത്തിലേക്ക് മാറ്റണമെന്നും ട്രായ് നിർദ്ദേശിച്ചിരുന്നു.

കൂടുതൽ വായിക്കുക: ജിയോ, വിഐ, എയർടെൽ എന്നിവയുടെ 100 ജിബി വരെ ഡാറ്റ നൽകുന്ന വർക്ക് ഫ്രം ഹോം പ്ലാനുകൾകൂടുതൽ വായിക്കുക: ജിയോ, വിഐ, എയർടെൽ എന്നിവയുടെ 100 ജിബി വരെ ഡാറ്റ നൽകുന്ന വർക്ക് ഫ്രം ഹോം പ്ലാനുകൾ

Best Mobiles in India

English summary
From January 15, to make calls to mobile numbers, you need to add zero before the number when dialing the number on the landline.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X