Jio Plans: ജിയോയെ താരമാക്കിയ 15 രൂപ മുതൽ ആരംഭിക്കുന്ന ഡാറ്റ പ്ലാനുകൾ

|

ജിയോ 2016ൽ പ്രവർത്തനം ആരംഭിച്ചതോടെയാണ് ഇന്ത്യൻ ടെലിക്കോം വിപണിയുടെ സ്വഭാവം തന്നെ മാറി മറിയുന്നത്. എംബി കണക്കിന് മാത്രം ഡാറ്റ ആക്സസ് ചെയ്തിരുന്ന ആളുകൾ ജിബി കണക്കിന് ഡാറ്റ ഉപയോഗിക്കാൻ തുടങ്ങിയതിന് പിന്നിൽ ജിയോയുടെ വലിയ പങ്കുണ്ട്. കുറഞ്ഞ നിരക്കിൽ കൂടുതൽ ഡാറ്റ നൽകുക എന്ന ജിയോ നയം ഇപ്പോഴും പിന്തുടരുന്നുമുണ്ട്.

ജിയോ പ്ലാനുകൾ

ജിയോ തങ്ങളുടെ ഉപയോക്താക്കൾക്കായി ഡാറ്റ മാത്രം നൽകുന്ന ചില പ്ലാനുകൾ നൽകുന്നു. 4ജി ഡാറ്റ വൌച്ചർ, ഡാറ്റ ആഡ് ഓൺ എന്നീ വിഭാഗങ്ങളിലായിട്ടാണ് ഈ പ്ലാനുകൾ നൽകുന്നത്. കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങളൊന്നും നൽകാത്ത ഈ പ്ലാനുകൾ 15 രൂപ മുതൽ ആരംഭിക്കുന്നു. 2998 രൂപ വരെയുള്ള ഡാറ്റ മാത്രം നൽകുന്ന പ്ലാനുകൾ ജിയോയ്ക്ക് ഉണ്ട്. കൂടുതലായി ഡാറ്റ ഉപയോഗിക്കുന്ന ആളാണ് നിങ്ങളെങ്കിൽ ഈ പ്ലാനുകൾ തിരഞ്ഞെടുക്കാം.

Jio Plans:  15 രൂപ പ്ലാൻ

Jio Plans: 15 രൂപ പ്ലാൻ

ജിയോയുടെ 4ജി ഡാറ്റ വൌച്ചർ വിഭാഗത്തിൽ വരുന്ന പ്ലാനാണ് 15 രൂപയുടേത്. ഈ പ്ലാനിലൂടെ വരിക്കാർക്ക് മൊത്തം 1 ജിബി ഡാറ്റ ലഭിക്കും. കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങളൊന്നും ഈ പ്ലാനിലൂടെ ലഭിക്കുകയില്ല. 4ജി ഡാറ്റ വൌച്ചർ ആയതിനാൽ തന്നെ നിലവിലുള്ള ആക്ടീവ് പ്ലാനിന്റെ വാലിഡിറ്റി കാലയളവിൽ എപ്പോൾ വേണമെങ്കിലും ഈ ഡാറ്റ ഉപയോഗിക്കാം. ഇതിന് സ്വന്തമായ വാലിഡിറ്റി ഇല്ല. പ്രതിദിന ഡാറ്റ ലിമിറ്റ് അവസാനിച്ചാൽ അത്യാവശ്യ കാര്യങ്ങൾക്ക് ആശ്രയിക്കാവുന്ന പ്ലാനാണ് ഇത്.

വില തുച്ഛം ഗുണം മെച്ചം; 149 രൂപ മുതൽ ആരംഭിക്കുന്ന ജിയോ പ്രീപെയ്ഡ് പ്ലാനുകൾവില തുച്ഛം ഗുണം മെച്ചം; 149 രൂപ മുതൽ ആരംഭിക്കുന്ന ജിയോ പ്രീപെയ്ഡ് പ്ലാനുകൾ

Jio Plans: 25 രൂപ പ്ലാൻ

Jio Plans: 25 രൂപ പ്ലാൻ

15 രൂപ പ്ലാനിന് സമാനമായ 4ജി ഡാറ്റ വൌച്ചറാണ് ഇത്. 25 രൂപയ്ക്ക് 2 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. നിലവിലുള്ള അൺലിമിറ്റഡ് പ്ലാനിനൊപ്പം അധിക ഡാറ്റയ്ക്കായി ആശ്രയിക്കാവുന്ന പ്ലാനാണ് ഇത്. ഈ പ്ലാനിലൂടെ ലഭിക്കുന്ന 2 ജിബി ഡാറ്റ ആക്ടീവ് പ്ലാനിന്റെ വാലിഡിറ്റി കാലയളവിൽ എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്. കോളിങ്, എസ്എംസ് ആനുകൂല്യങ്ങൾ 25 രൂപ 4ജി ഡാറ്റ വൌച്ചറിലൂടെ ലഭിക്കുകയില്ല.

Jio Plans: 61 രൂപ പ്ലാൻ

Jio Plans: 61 രൂപ പ്ലാൻ

നിലവിലുള്ള അൺലിമിറ്റഡ് പ്ലാൻ നൽകുന്ന പ്രതിദിന ഡാറ്റ മതിയാകാതെ വരുന്ന അവസരങ്ങൾ പലപ്പോഴും ഉണ്ടാകാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ഉപയോഗിക്കാവുന്ന മികച്ച പ്ലാനാണ് ഇത്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് മൊത്തം 6 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഈ 6 ജിബി ഡാറ്റ അവസാനിച്ച് കഴിഞ്ഞാൽ 64 കെബിപിഎസ് വേഗതയിലുള്ള ഇന്റർനെറ്റ് ലഭിക്കും. കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങൾ ഈ പ്ലാനിലൂടെയും ലഭിക്കുകയില്ല.

Jio Plans: 121 രൂപ പ്ലാൻ

Jio Plans: 121 രൂപ പ്ലാൻ

121 രൂപ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 12 ജിബി ഡാറ്റ ലഭിക്കുന്നു. വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ആളുകൾക്കും വീഡിയോ സ്ട്രീമിങ് മൊബൈൽ ഡാറ്റ ഉപയോഗിച്ച് ചെയ്യുന്ന ആളുകൾക്കും തിരഞ്ഞെടുക്കാവുന്ന മികച്ചൊരു പ്ലാനാണ് ഇത്. ഈ പ്ലാനിന് സ്വതന്ത്ര വാലിഡിറ്റി ഇല്ല. നിങ്ങളുടെ ആക്ടീവ് പ്ലാനിന്റെ വാലിഡിറ്റി കാലയളവിൽ എപ്പോൾ വേണമെങ്കിലും ഈ 12 ജിബി ഡാറ്റ ഉപയോഗിക്കാം.

വില കൂട്ടിയാലും റീചാർജ് ചെയ്യണമല്ലോ; റിലയൻസ് ജിയോ നൽകുന്ന മികച്ച ജിയോഫോൺ റീചാർജ് പ്ലാനുകൾവില കൂട്ടിയാലും റീചാർജ് ചെയ്യണമല്ലോ; റിലയൻസ് ജിയോ നൽകുന്ന മികച്ച ജിയോഫോൺ റീചാർജ് പ്ലാനുകൾ

Jio Plans: 181 രൂപ പ്ലാൻ

Jio Plans: 181 രൂപ പ്ലാൻ

ജിയോയുടെ 181 രൂപ പ്ലാൻ പ്ലാൻ ഡാറ്റ ആഡ് ഓൺ പായ്ക്ക് വിഭാഗത്തിലാണ് വരുന്നത്. നിശ്ചിത വാലിഡിറ്റിയിലേക്കായി ഡാറ്റ നൽകുന്ന വിഭാഗമാണ് ഇത്. 181 രൂപ പ്ലാനിലൂടെ 30 ദിവസത്തേക്ക് 30 ജിബി ഡാറ്റ ലഭിക്കുന്നു. പ്രതിദിന ഡാറ്റ ലിമിറ്റ് ഇല്ലാതെ ഈ 30 ജിബി ഡാറ്റ ഉപയോഗിക്കാം. മുകളിൽ സൂചിപ്പിച്ച 4ജി ഡാറ്റ വൌച്ചറുകളെ പോലെ തന്നെ ഈ ഡാറ്റ ആഡ് ഓൺ പായ്ക്കിലും കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങൾ ലഭിക്കുകയില്ല.

Jio Plans: 241 രൂപ പ്ലാൻ

Jio Plans: 241 രൂപ പ്ലാൻ

241 രൂപ വിലയുള്ള ജിയോയുടെ ഡാറ്റ ആഡ് ഓൺ പായ്ക്ക് 40 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. ഈ പ്ലാനിനും 30 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. 40 ജിബി ഡാറ്റ അവസാനിച്ച് കഴിഞ്ഞാൽ 64 കെബിപിഎസ് വേഗതയിൽ ഇന്റർനെറ്റ് ആക്സസ് ചെയ്യാവുന്നതാണ്. ഈ പ്ലാനിലൂടെയും കോളുകളോ എസ്എംഎസ് ആനുകൂല്യങ്ങളോ അധിക ആനുകൂല്യങ്ങളോ ലഭിക്കുകയില്ല.

Jio Plans: 301 രൂപ പ്ലാൻ

Jio Plans: 301 രൂപ പ്ലാൻ

മൊബൈൽ ഡാറ്റ ഉപയോഗിച്ച് വർക്ക് ഫ്രം ഹോം ചെയ്യുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മറ്റൊരു മികച്ച പ്ലാനാണ് 301 രൂപയുടേത്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 50 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. 30 ദിവസത്തെ വാലിഡിറ്റി മാത്രമേ ഈ പ്ലാനിനും ഉള്ളു. 50 ജിബി ഡാറ്റ പ്രതിദിന ഡാറ്റ ലിമിറ്റ് ഇല്ലാതെ തന്നെ ഉപയോഗിക്കാം. ഈ 50 ജിബി ഡാറ്റ അവസാനിച്ച് കഴിഞ്ഞാൽ വേഗത 64 കെബിപിഎസ് ആയി കുറയുന്നു. മറ്റ് ആനുകൂല്യങ്ങളൊന്നും ഈ പ്ലാൻ നൽകുന്നില്ല.

ജിയോയും വിഐയും എയർടെലും 5ജി വേണ്ടെന്ന് വച്ചാൽ എന്ത് ചെയ്യുംജിയോയും വിഐയും എയർടെലും 5ജി വേണ്ടെന്ന് വച്ചാൽ എന്ത് ചെയ്യും

Jio Plans: 555 രൂപ പ്ലാൻ

Jio Plans: 555 രൂപ പ്ലാൻ

ജിയോയുടെ ഡാറ്റ ആഡ് ഓൺ പായ്ക്കുകളിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് 555 രൂപ വിലയുള്ള പായ്ക്ക്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 55 ദിവസത്തെ വാലിഡിറ്റിയും 55 ജിബി ഡാറ്റയും ലഭിക്കുന്നു. ഈ പ്ലാനിന്റെ പ്രത്യേകത ഇത് ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷൻ സൌജന്യമായി നൽകുന്നു എന്നതാണ്. ജിയോ ടിവി, ജിയോസിനിമ തുടങ്ങിയ ജിയോ സേവനങ്ങളിലേക്കുള്ള സബ്സ്ക്രിപ്ഷനുകളും ഈ പ്ലാൻ നൽകുന്നു. ഈ പ്ലാനിലൂടെയും കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങൾ ലഭിക്കില്ല.

Jio Plans: 2878 രൂപ പ്ലാൻ

Jio Plans: 2878 രൂപ പ്ലാൻ

ജിയോ ഡാറ്റ ആഡ് ഓണുകളിൽ ഒരു വർഷം വാലിഡിറ്റി നൽകുന്ന ആദ്യത്തെ പായ്ക്കാണ് 2878 രൂപയുടേത്. 365 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്കായി ഈ പായ്ക്ക് മൊത്തം 730 ജിബി ഡാറ്റ നൽകുന്നു. പ്രതിദിന ഡാറ്റ ലിമിറ്റുമായി വരുന്ന ഈ പ്ലാൻ ദിവസവും 2 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് നൽകുന്ന. കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങൾ ഈ പായ്ക്കിലൂടെ ലഭിക്കില്ല.

Jio Plans: 2998 രൂപ പ്ലാൻ

Jio Plans: 2998 രൂപ പ്ലാൻ

ജിയോയുടെ ഏറ്റവും വില കൂടിയ ഡാറ്റ ആഡ് ഓൺ പ്ലാനാണ് 2998 രൂപയുടേത്. കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങൾ ആവശ്യമില്ലാത്ത ജിയോ ഡോങ്കിൾ അടക്കമുള്ളവ ഉപയോഗിക്കുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് ഇത്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 365 ദിവസത്തെ വാലിഡിറ്റി ലഭിക്കുന്നു. ദിവസവും 2.5 ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 912.5 ജിബി ഡാറ്റ ലഭിക്കും.

ഇനി വെറുതേ പണം കളയണ്ട, ഈ ജിയോ പ്ലാനുകൾ തന്നെ നിങ്ങൾക്ക് മതിയാകുംഇനി വെറുതേ പണം കളയണ്ട, ഈ ജിയോ പ്ലാനുകൾ തന്നെ നിങ്ങൾക്ക് മതിയാകും

Best Mobiles in India

English summary
Jio offers some data-only plans for their users. These plans are available in 4G data voucher and data add-on categories. Prices for these plans start at Rs 15.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X