149 രൂപ മുതൽ 649 രൂപ വരെ വിലയുള്ള പ്രതിമാസ നെറ്റ്ഫ്ലിക്സ് സബ്ക്രിപ്ഷൻ പ്ലാനുകൾ

|

നെറ്റ്ഫ്ലിക്സ് എന്ന ലോകത്തിലെ തന്നെ ഏറ്റവും ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമുകളിലൊന്ന് ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചിട്ട് കുറച്ച് കാലമായി. മലയാളം അടക്കം ഇന്ത്യയിലെ പ്രാദേശിക ഭാഷകളിലുള്ള സിനിമകളും മറ്റ് കണ്ടന്റുകളും നെറ്റ്ഫ്ലിക്സിൽ ധാരാളമായിട്ടുണ്ട്. തങ്ങളുടെ പ്രൊഡക്ഷൻ ഇന്ത്യൻ ഭാഷകളിലേക്ക് കൂടി വികസിപ്പിക്കാനും നെറ്റ്ഫ്ലിക്സിന് സാധിച്ചിട്ടുണ്ട്. നെറ്റ്ഫ്ലിക്സ് ആക്സസ് നേടാനായി നിങ്ങൾ ചിലവഴിക്കേണ്ട തുകയെപറ്റിയാണ് ഈ ലേഖനം.

 

നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ

ഇന്ത്യയിലെ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ പ്ലാനുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. നാല് തരം പ്ലാനുകളാണ് നെറ്റ്ഫ്ലിക്സ് നൽകുന്നത്. 149 രൂപ മുതൽ 649 രൂപ വിലയുള്ള പ്ലാനുകളാണ് ഇവ. ഈ പ്ലാനുകൾ ഒരു മാസത്തേക്ക് ആക്സസ് നൽകുന്നവയാണ്. ഇതേ പ്ലാനുകൾ തന്നെ വാർഷിക അടിസ്ഥാനത്തിലും ലഭ്യമാണ്. നിങ്ങൾ നെറ്റ്ഫ്ലിക്സ് സബ്ക്രിപ്ഷൻ എടുക്കാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ഇതിൽ ഏതെങ്കിലും പ്ലാൻ തിരഞ്ഞെടുക്കാവുന്നതാണ്. കൂട്ടുകാരുമായി ചേർന്നും പ്ലാനുകൾ എടുക്കാം. ഓരോ ആളുകൾക്കും പ്രത്യേകം പ്രൊഫൈൽ ഉണ്ടാക്കാനുള്ള സംവിധാനം നെറ്റ്ഫ്ലിക്സിൽ ഉണ്ട്.

ജിയോ സിം ഉണ്ടെങ്കിൽ ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സൌജന്യമായി നേടാംജിയോ സിം ഉണ്ടെങ്കിൽ ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സൌജന്യമായി നേടാം

149 രൂപ പ്ലാൻ

149 രൂപ പ്ലാൻ

മുകളിൽ സൂചിപ്പിച്ചത് പോലെ നെറ്റ്ഫ്ലിക്സ് ഇന്ത്യയിലെ വരിക്കാർക്ക് പ്ലാനുകൾ നൽകുന്നത് 149 രൂപ മുതലാണ്. 149 രൂപ വിലയുള്ള പ്ലാൻ മൊബൈലിലോ ടാബ്ലറ്റിലോ മാത്രം നെറ്റ്ഫ്ലിക്സ് ആക്സസ് നൽകുന്നു. ഈ പ്ലാനിലൂടെ 480പി എന്ന ക്വാളിറ്റിയിൽ മാത്രമേ കണ്ടന്റ് സ്ട്രീം ചെയ്യാൻ സാധിക്കുകയുള്ളു. ഈ പ്ലാനിലൂടെ എല്ലാ നെറ്റ്ഫ്ലിക്സ് കണ്ടന്റിലേക്കും ആക്സസ് ലഭിക്കും. ഫോണിൽ വീഡിയോ സ്ട്രീമിങ് ചെയ്യുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് ഇത്. 1788 രൂപയാണ് ഈ പ്ലാൻ ഒരു വർഷത്തേക്ക് തിരഞ്ഞെടുക്കുന്നവർക്ക് ചിലവാകുന്നത്.

199 രൂപ പ്ലാൻ
 

199 രൂപ പ്ലാൻ

മൊബൈലിലോ ടാബ്ലറ്റിലോ സിനിമകൾ സ്ട്രീം ചെയ്യാൻ താല്പര്യം ഇല്ലാത്തവർക്ക് കുറഞ്ഞ നിരക്കിൽ സ്വന്തമാക്കാവുന്ന മറ്റൊരു ആകർഷകമായ നെറ്റ്ഫ്ലിക്സ് പ്ലാനാണ് 199 രൂപ വിലയുള്ള പ്ലാൻ. ഈ പ്ലാനിലൂടെ നിങ്ങൾക്ക് സ്മാർട്ട്ഫോൺ, ടാബ്ലറ്റ്, കമ്പ്യൂട്ടർ, ടിവി എന്നിവയിൽ സ്ട്രീമിങ് ചെയ്യാൻ സാധിക്കുന്നു. ഈ പ്ലാനിലൂടെയും 480പി ക്വാളിറ്റിയുള്ള വീഡിയോ മാത്രമേ സ്ട്രീം ചെയ്യാൻ സാധിക്കുകയുള്ളു. ബേസിക്ക് പ്ലാൻ എന്നാണ് 199 രൂപ പ്ലാൻ അറിയപ്പെടുന്നത്. ഈ പ്ലാൻ തിരഞ്ഞടുത്താലും നിങ്ങൾക്ക് ഒരു സമയത്ത് ഒരു ഡിവൈസിൽ മാത്രമേ സ്ട്രീം ചെയ്യാൻ സാധിക്കുകയുള്ളു. ഈ പ്ലാൻ ഒരു വർഷത്തേക്ക് ലഭിക്കാൻ 2388 രൂപയാണ് ചിലവ് വരുന്നത്.

നേട്ടം കൊയ്ത് ഡിസ്നി+ ഹോട്ട്സ്റ്റാർ, ഇന്ത്യയിൽ മാത്രം 58.4 ദശലക്ഷം വരിക്കാർനേട്ടം കൊയ്ത് ഡിസ്നി+ ഹോട്ട്സ്റ്റാർ, ഇന്ത്യയിൽ മാത്രം 58.4 ദശലക്ഷം വരിക്കാർ

499 രൂപ പ്ലാൻ

499 രൂപ പ്ലാൻ

1080പി അഥവാ ഫുൾ എച്ച്ഡി ക്വാളിറ്റിയിൽ കണ്ടന്റ് സ്ട്രീം ചെയ്യേണ്ട ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് 499 രൂപ വിലയുള്ള പ്ലാൻ. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ഒരേ സമയം രണ്ട് സ്ക്രീനുകളിൽ വരെ സ്ട്രീമിങ് സാധ്യമാകും. സ്മാർട്ട്ഫോൺ, ടാബ്ലറ്റ്, കമ്പ്യൂട്ടർ, ടിവി എന്നിവയിലെല്ലാം ഈ പ്ലാനിലൂടെ സ്ട്രീം ചെയ്യാം. രണ്ട് പേർക്കായി ഒരുമിച്ച് എടുക്കാവുന്ന പ്ലാനാണ് ഇത്. എല്ലാ കണ്ടന്റിലേക്കും ആക്സസും ഇതിലൂടെ ലഭിക്കുന്നു. ഈ പ്ലാൻ ഒരു വർഷത്തേക്ക് എടുക്കാനായി 5988 രൂപയാണ് ചിലവ് വരുന്നത്.

649 രൂപ പ്ലാൻ

649 രൂപ പ്ലാൻ

നെറ്റ്ഫ്ലിക്സ് നൽകുന്ന ഏറ്റവും മികച്ച പ്ലാനാണ് പ്രീമിയം പ്ലാൻ. ഈ പ്ലാനിലൂടെ 4കെ + എച്ച്ഡിആർ ക്വാളിറ്റിയിൽ സ്ട്രീം ചെയ്യാൻ സാധിക്കും. ഫോൺ, കമ്പ്യൂട്ടർ, സ്മാർട്ട് ടിവി, ടാബ്ലറ്റ് എന്നിവയിലെല്ലാം കണ്ടന്റ് സ്ട്രീം ചെയ്യാൻ ഇതിലൂടെ സാധിക്കും. നാല് ആളുകൾക്ക് ഒരേ സമയം സ്ട്രീമിങ് സാധ്യമാകുന്നു എന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത. ഈ പ്ലാൻ ഒരു വർഷത്തേക്ക് ലഭിക്കാൻ 7788 രൂപയാണ് ചിലവ് വരുന്നത്. കൂട്ടുകാരുമായി ചേർന്ന് ഷെയർ ചെയ്ത് എടുക്കാവുന്ന പ്ലാനാണ് ഇത്.

BSNL 4Gയിങ്ങെത്തുമ്പോൾ VIയ്ക്ക് എന്ത് സംഭവിക്കും?BSNL 4Gയിങ്ങെത്തുമ്പോൾ VIയ്ക്ക് എന്ത് സംഭവിക്കും?

Best Mobiles in India

English summary
Here is the list of Netflix subscription plans in India. Netflix offers four types of plans. These plans are priced from Rs 149 to Rs 649.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X