Home
News

100 എം‌ബി‌പി‌എസ് വേഗതയുള്ള ഇന്റർനെറ്റ് നേടാം ഈ ബ്രോഡ്ബാന്റ് പ്ലാനുകളിലൂടെ

ലോക്ക്ഡൌൺ സമയത്ത് ബ്രോഡ്ബാൻഡ് വിപണി കൂടുതൽ സജീവമായി. ആളുകൾ വീട്ടിലിരിന്ന് ജോലി ചെയ്യാനും സ്ട്രീമിങ് സേവനങ്ങൾ ഉപയോഗിക്കാനുമായി ബ്രോഡ്ബാന്റ് കണക്ഷനുകളിലേക്ക് മാറി. മൊബൈൽ ഡാറ്റ നൽകുന്ന വേഗതയും ഡാറ്റ ലിമിറ്റും തികയാതെ വരുന്നവരാണ് ഇത്തരത്തിൽ ബ്രോഡ്ബാന്റ് കണക്ഷനുകളിലേക്ക് തിരിഞ്ഞത്. ഇന്ത്യയിലെ ബ്രോഡ്ബാന്റ് സേവന മേഖലയിലെ പ്രമുഖ കമ്പനികളെല്ലാം മികച്ച പ്ലാനുകളും സേവനവും ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്.

ബ്രോഡ്ബാന്റ് കണക്ഷനുകൾ

ജോലി ചെയ്യാനും തടസ്സമില്ലാതെ സ്ട്രീമിങ് സൈറ്റുകൾ ഉപയോഗിക്കാനും ഓൺലൈൻ ഗെയിമുകൾ കളിക്കാനുമായി ബ്രോഡ്ബാന്റ് കണക്ഷനുകളെ ആശ്രയിക്കുന്ന ആളുകൾക്ക് മികച്ച വേഗത ആവശ്യമാണ്. കുറഞ്ഞ വിലയിൽ ഇന്ന് ലഭ്യമാകുന്ന മികച്ച വേഗതയായി 100 എംബിപിഎസിനെ കണക്കാക്കാം. മികച്ച സ്വകാര്യ ബ്രോഡ്ബാന്റ് സേവനദാതാക്കളും കുറഞ്ഞ നിരക്കിൽ ഈ വേഗതയിലുള്ള ഇന്റർനെറ്റ് നൽകുന്നുണ്ട്. ഇന്ന് നമ്മൾ പരിശോധിക്കുന്നത് ഇന്ത്യയിലെ പ്രമുഖ ബ്രോഡ്ബാന്റ് സേവനദാതാക്കളുടെ 100 എംബിപിഎസ് പ്ലാനുകളാണ്.

ജിയോഫൈബറിന്റെ 100 എംബിപിഎസ് പ്ലാനുകൾ

ജിയോഫൈബറിന്റെ 100 എംബിപിഎസ് പ്ലാനുകൾ

100 എംബിപിഎസ് വേഗതയും 100ജിബി ഡാറ്റയും നൽകുന്ന പ്ലാനിൽ നിന്നാണ് ജിയോഫൈബർ തങ്ങളുടെ പ്ലാനുകളുടെ പട്ടിക ആരംഭിക്കുന്നത്. ലോക്ഡൌൺ കാലത്ത് ഇരട്ടി ഡാറ്റ ആനുകൂല്യവും ഈ പ്ലാനിലൂടെ ജിയോ നൽകുന്നുണ്ട്. അതായത് ഈ ബ്രൌൺസ് പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 200 ജിബി ഡാറ്റയും 50 ജിബി അധിക ഡാറ്റയും ലഭിക്കും. 699 രൂപയാണ് ഈ പ്ലാനിന്റെ വില. ഈ പ്ലാൻ സൌജന്യ കോളിംഗ്, ടിവി വീഡിയോ കോളിംഗ്, അഞ്ച് ഡിവൈസുകൾക്ക് സുരക്ഷ, ജിയോ ആപ്ലിക്കേഷനുകളിലേക്കുള്ള ആക്സസ് എന്നീ ആനികൂല്യങ്ങളും നൽകുന്നു.

ബി‌എസ്‌എൻ‌എല്ലിന്റെ 100 എം‌ബി‌പി‌എസ് പ്ലാനുകൾ

ബി‌എസ്‌എൻ‌എല്ലിന്റെ 100 എം‌ബി‌പി‌എസ് പ്ലാനുകൾ

വയർഡ് ബ്രോഡ്‌ബാൻഡ് വരിക്കാരുടെ എണ്ണത്തിൽ രാജ്യത്തെ ഏറ്റവും വലിയ കമ്പനിയാണ് ബിഎസ്എൻഎൽ. ബിഎസ്എൻഎല്ലിന്റെ ഫൈബർ ബ്രോഡ്ബാന്റ് സേവനത്തിൽ 100 എംബിപിഎസ് വേഗത നൽകുന്ന നിരവധി പ്ലാനുകൾ ഉണ്ട്. 1277 രൂപ, 1999 രൂപ, 2499 രൂപ, 4499 രൂപ, 5999 രൂപ, 9999 രൂപ, 16999 രൂപ നിരക്കുകളിലുള്ള ഭാരത് ഫൈബർ പ്ലാനുകൾ 100 എംബിപിഎസ് വേഗതയിലുള്ള ഡാറ്റയാണ് നൽകുന്നത്. ഇതൽ 1277 രൂപ പ്ലാൻ ഈ വേഗതയിൽ 750 ജിബി ഡാറ്റ നൽകുന്നു.

ഹാത്ത്‌വേയുടെ 100 എം‌ബി‌പി‌എസ് പ്ലാനുകൾ

ഹാത്ത്‌വേയുടെ 100 എം‌ബി‌പി‌എസ് പ്ലാനുകൾ

100 എംബിപിഎസ് സ്പീഡ് നൽകുന്ന ഹാത്ത്വേയുടെ ആദ്യത്തെ പ്ലാൻ 100 ജിബി ഡാറ്റയാണ് നൽകുന്നത്. ഈ ഡാറ്റ ലിമിറ്റ് അവസാനിച്ചാൽ ഇന്റർനെറ്റിന്റെ വേഗത 3 എംബിപിഎസായി കുറയും. മൂന്ന്, ആറ്, 12 മാസ കാലയളവിലേക്കുള്ള 2,100 രൂപ, 4,200 രൂപ, 8,988 രൂപ പ്ലാനുകളും ഹാത്ത്വേ നൽകുന്നുണ്ട്. കേരളത്തിൽ ഹാത്ത്വേയുടെ സേവനം കുറച്ച് സ്ഥലങ്ങളിൽ മാത്രമേ ഉള്ളു.

എക്‌സ്ട്രീം ഫൈബറിന്റെ 100 എം‌ബി‌പി‌എസ് പ്ലാനുകൾ

എക്‌സ്ട്രീം ഫൈബറിന്റെ 100 എം‌ബി‌പി‌എസ് പ്ലാനുകൾ

150 ജിബി ഡാറ്റയ്‌ക്കൊപ്പം 100 എംബിപിഎസ് വേഗത നൽകുന്ന ഒരു പ്ലാൻ മാത്രമാണ് എയർടെല്ലിനുള്ളത്. ഈ പ്ലാനിന് 799 രൂപയാണ് വില. ഇത് എക്സ്ട്രീം ഫൈബറിന്റെ ബേസിക്ക് പ്ലാൻ ആണ്. ഈ പ്ലാനിലുള്ള ഡാറ്റ ലിമിറ്റ് അവസാനിച്ചാൽ കൂടുതൽ ഡാറ്റ ലഭിക്കാൻ ഉപയോക്താക്കൾക്ക് 299 രൂപ കൂടി ചിലവഴിച്ചാൽ മതി. എക്‌സ്ട്രീം പ്രീമിയം ആനുകൂല്യവും ഈ പ്ലാനിനൊപ്പം ലഭിക്കും.

Best Mobiles in India

English summary
Broadband has become a popular medium to get the internet, especially if you are looking for high- speed. In fact, most of the customers choose a 100 Mbps speed plan initially.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X