Home
News

ബി‌എസ്‌എൻ‌എൽ 4ജി സിം സൌജന്യമായി സ്വന്തമാക്കാനുള്ള അവസരം മാർച്ച് 31 വരെ

ബി‌എസ്‌എൻ‌എൽ തങ്ങളുടെ ഏറ്റവും കരുത്തുള്ള സർക്കിളായ കേരളത്തിൽ നൽകിവരുന്ന സൌജന്യ 4ജി സിം ഓഫർ കാലാവധി നീട്ടി. ഈ ഓഫർ ഇനി മാർച്ച് 31 വരെ ലഭിക്കും. സൌജന്യ 4ജി സിം കാർഡ് ഓഫർ ലഭിക്കുന്ന കേരളത്തിൽ മിക്ക ഇടങ്ങളിലും ബിഎസ്എൻഎൽ 4ജി സേവനം ലഭ്യമാണ്. അതുകൊണ്ട് തന്നെ ആളുകൾക്ക് 4ജി നെറ്റ്വർക്കിലേക്ക് മാറാൻ മികച്ചൊരു അവസരമാണ് ബിഎസ്എൻഎൽ നൽകുന്നത്. ഓഫർ കാലാവധി നീട്ടിയ കാര്യം ബിഎസ്എൻഎൽ പത്രകുറിപ്പിലൂടെയാണ് അറിയിച്ചത്.

ബി‌എസ്‌എൻ‌എൽ

ഈ മാസം ആദ്യം ബി‌എസ്‌എൻ‌എൽ തങ്ങളുടെ രണ്ട് പ്ലാനുകൾ പരിഷ്കരിച്ചിരുന്നു. 199 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ, 18 രൂപയുടെ പ്രീപെയ്ഡ് വൗച്ചർ എന്നിവയാണ് ബിഎസ്എൻഎൽ പരിഷ്കരിച്ചത്. പ്ലാനുകൾ പരിഷ്കരിച്ചത് കൂടാതെ ബ്രോഡ്ബാന്റ് ഉപയോക്താക്കൾക്കായി പുതിയൊരു ഒടിടി പ്ലാനും കമ്പനി പ്രഖ്യാപിച്ചു. യുപ്പ് ടിവിയുമായി ചേർന്നുള്ള ഈ പ്ലാൻ യുപ്പ് ടിവി സ്കോപ്പ് എന്നാണ് അറിയപ്പെടുന്നത്. ഇതിലൂടെ സൌജന്യമായി ഒടിടി കണ്ടന്റുകൾ ലഭിക്കും. ഇത്തരത്തിൽ കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി നിരവധി പരിഷ്കാരങ്ങൾ ബിഎസ്എൻഎൽ കൊണ്ടുവരുന്നുണ്ട്.

ബി‌എസ്‌എൻ‌എൽ സൌജന്യ 4ജി സിം കാർഡ് ഓഫർ

ബി‌എസ്‌എൻ‌എൽ സൌജന്യ 4ജി സിം കാർഡ് ഓഫർ

2018 മുതൽ ബിഎസ്എൻഎൽ കേരള ടെലികോം സർക്കിളിൽ 4ജി സേവനങ്ങൾ നൽകുന്നുണ്ട്. നേരത്തെ ബി‌എസ്‌എൻ‌എൽ 2ജി, 3ജി സേവനങ്ങൾ മാത്രം ഉപയോഗിച്ചിരുന്ന ആളുകൾക്ക് ഉയർന്ന വേഗതയുള്ള ഡാറ്റ സേവനങ്ങൾ ലഭിക്കുന്നതിന് ഇപ്പോൾ 4ജി സിം കാർഡിലേക്ക് മാറേണ്ടതുണ്ട്. പുതിയ 4ജി സിം കാർഡിന് ബി‌എസ്‌എൻ‌എൽ 20 രൂപയാണ് ഈടാക്കുന്നത്. എന്നാൽ ഉപയോക്താക്കൾക്ക് 2021 മാർച്ച് 31 വരെ ഈ സിം കാർഡ് സൌജന്യമായി ലഭിക്കും.

സൌജന്യമായി സിം ലഭിക്കും

ഓഫറിലൂടെ നിലവിലുള്ള ഉപയോക്താക്കൾക്ക് പൂർണമായും സൌജന്യമായി സിം ലഭിക്കും. പുതിയ ഉപയോക്താക്കൾ കുറഞ്ഞത് 100 രൂപയെങ്കിലും ആദ്യ റീചാർജ് (എഫ്‌ആർ‌സി) ചെയ്യേണ്ടി വരും. ബിഎസ്എൻഎൽ കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കാനും വിപണിയിലെ മത്സരം ശക്തമാക്കുന്നതിനും വേണ്ടിയാണ് സൌജന്യ 4ജി സിം കാർഡ് ഓഫർ കൊണ്ടുവന്നിരിക്കുന്നത്. ഈ ഓഫറിനൊപ്പം പ്രതിമാസ സിം വിൽപ്പന വർധിപ്പിക്കുക എന്ന ലക്ഷ്യവും ബി‌എസ്‌എൻ‌എൽ കേരള ഡിവിഷന് ഉണ്ട്.

ബി‌എസ്‌എൻ‌എൽ സൌജന്യ കോൾ ഫോർ‌വേഡിംഗ് സൗകര്യം

ബി‌എസ്‌എൻ‌എൽ സൌജന്യ കോൾ ഫോർ‌വേഡിംഗ് സൗകര്യം

ബിഎസ്എൻഎൽ ചെന്നൈ, തമിഴ്‌നാട് ടെലികോം സർക്കിളുകളിൽ കോൾ ഫോർവേഡിംഗ് സൗകര്യവും സൗജന്യമാക്കി. ബി‌എസ്‌എൻ‌എൽ ഉപയോക്താക്കൾ‌ക്ക് ആക്ടിവേഷൻ ഫീസില്ലാതെ കോൾ‌ ഫോർ‌വേഡിംഗ് സേവനം ഉപയോഗിക്കാൻ‌ കഴിയും. കോൾ ഫോർ‌വേഡിംഗിന്റെ എല്ലാ സവിശേഷതകളും സൌജന്യമായിട്ടാണ് നൽകുന്നത്. ലാൻഡ്‌ലൈൻ / ബി‌എസ്‌എൻ‌എൽ മൊബൈൽ / മറ്റ് ഓപ്പറേറ്റർ മൊബൈൽ നമ്പറുകളിലേക്കുള്ള കോൾ ഫോർ‌വേഡിംഗ് സൗകര്യം പ്ലാൻ അനുസരിച്ച് കോൾ ചാർജുകൾ ഈടാക്കുന്നവയാണ്.

കോൾ ഫോർ‌വേഡിങ്

ബി‌എസ്‌എൻ‌എൽ മൊബൈലിൽ നിന്ന് മറ്റൊരു നമ്പറിലേക്ക് കോൾ ഫോർ‌വേഡിങ് ചെയ്യുമ്പോൾ ഇത് ഔട്ട്‌ഗോയിംഗ് കോളായി കണക്കാക്കുന്നുവെന്നും പ്ലാനുകൾക്ക് അനുസരിച്ച് നിരക്ക് ഈടാക്കുമെന്നും കമ്പനി അറിയിച്ചു. എന്നാൽ അൺലിമിറ്റഡ് സൌജന്യ കോളുകൾ ഉള്ള പ്ലാനുകൾ തിരഞ്ഞെടുത്ത ആളുകൾക്ക് ഇതും സൌജന്യമായി ലഭിക്കും. സൌജന്യ കോളുകൾ ലഭിക്കുന്ന പ്ലാനുകളാണ് എല്ലാ കോംബോ പ്ലാനുകളും എന്നതിനാൽ ഈ പ്ലാനുകൾ തിരഞ്ഞെടുക്കുന്ന ഉപയോക്താക്കൾക്ക് സൌജന്യമായി കോൾ ഫോർവേഡിങ് സേവനം ആസ്വദിക്കാം.

Best Mobiles in India

English summary
BSNL has extended the free 4G SIM offer in its strongest circle, Kerala. This offer is valid till March 31.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X