ബിഎസ്എൻഎൽ ഭാരത് എയർ ഫൈബർ കണക്ഷൻ സൌജന്യമായി നേടാം

|

രാജ്യത്തെ ഏറ്റവും ശക്തരായ ബ്രോഡ്ബാന്റ് സേവനദാതാക്കളാണ് ബിഎസ്എൻഎൽ. ആകർഷകമായ പ്ലാനുകളാണ് ബിഎസ്എൻഎൽ നൽകുന്നത്. ട്രായ് ഡാറ്റ അനുസരിച്ച് 6.03 ദശലക്ഷം ഉപയോക്താക്കളുള്ള കമ്പനി വയർലൈൻ വിഭാഗത്തിൽ മറ്റ് കമ്പനികളെക്കാൾ ബഹുദൂരം മുന്നിലാണ്. ബിഎസ്എൻഎൽ പാക്കുകൾ വില കുറഞ്ഞതും മറ്റ് ഇന്റർനെറ്റ് കമ്പനികളുമായി താരതമ്യപ്പെടുത്തുമ്പോൾ നിരവധി ആനുകൂല്യങ്ങൾ നൽകുന്നതുമാണ്.

ബിഎസ്എൻഎൽ

ബിഎസ്എൻഎൽ ഇപ്പോൾ തങ്ങളുടെ എയർ ഫൈബർ കണക്ഷൻ സൌജന്യമായി നൽകുന്നു. പ്രത്യേക പ്ലാനിലൂടെയാണ് കമ്പനി സൌജന്യ കണക്ഷൻ നൽകുന്നത്. ഈ പ്ലാനിലൂടെ കമ്പനി 40 എംബിപിഎസ് വേഗതയാണ് നൽകുന്നത്. ഈ പ്ലാൻ എല്ലാവർക്കും ലഭിക്കില്ല എന്നതാണ് ശ്രദ്ധേയം. ഇത് ഫ്രാഞ്ചേസികൾക്കായിട്ടാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. ഈ ആനുകൂല്യം ലഭിക്കുന്നതിന് അവർ 50 എഫ്ടിടിഎച്ച് കണക്ഷനുകൾ നൽകണം.

എയർടെൽ, ബിഎസ്എൻഎൽ, ജിയോ എന്നിവയുടെ കിടിലൻ ബ്രോഡ്ബാൻഡ് പ്ലാനുകൾഎയർടെൽ, ബിഎസ്എൻഎൽ, ജിയോ എന്നിവയുടെ കിടിലൻ ബ്രോഡ്ബാൻഡ് പ്ലാനുകൾ

സൗജന്യ കണക്ഷൻ

50ലധികം കണക്ഷനുകൾ ഇതിനകം നൽകിയിട്ടുള്ള ഏതൊരു ഫ്രാഞ്ചൈസിക്കും ഓട്ടോമാറ്റിക്കായി സൗജന്യ കണക്ഷൻ ലഭിക്കുമെന്ന് ബിഎസ്എൻഎൽ അറിയിച്ചിട്ടുണ്ട്. എയർ ഫൈബർ കണക്ഷന്റെ സൗജന്യ ഡെമോ എയർ ഫൈബർ ബേസിക് പ്ലസ് പ്ലാനിനൊപ്പം 40 എംബിപിഎസ് സ്പീഡും നൽകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. 699 രൂപയാണ് ഈ സൌജന്യ കണക്ഷൻ നൽകുന്ന പ്ലാനിനായി ഫ്രാഞ്ചേസികൾ നൽകേണ്ടത്. ഡെമോ കണക്ഷൻ ടെസ്റ്റിങിന് മാത്രമാണെന്നും ഉപയോക്താക്കൾക്ക് കണക്ഷൻ വിൽക്കാൻ ഫ്രാഞ്ചൈസികളെ അനുവദിക്കില്ലെന്നും ബിഎസ്എൻഎൽ വ്യക്തമാക്കി.

എന്താണ് ഭാരത് എയർ ഫൈബർ
 

എന്താണ് ഭാരത് എയർ ഫൈബർ

എയർ ഫൈബർ കണക്ഷൻ രൂപകൽപ്പന ചെയ്തിരിക്കുന്നത് ഫൈബർ കണക്ഷനുകൾ എളുപ്പത്തിൽ എത്താത്ത സ്ഥലങ്ങളിലേക്കാണ്. ഗ്രാമങ്ങളിലും മറ്റും ഫൈബർ കണക്ഷൻ എത്താത്ത അവസരത്തിൽ അത്തരം പ്രദേശങ്ങളിലുള്ളവർക്ക് സേവനം നൽകുക എന്നതാണ് എയർഫൈബറിന്റെ ലക്ഷ്യം. ഇത്തരം പ്രദേശങ്ങളിൽ ഇന്റർനെറ്റ് സേവനങ്ങൾ നൽകാൻ ബിഎസ്എൻഎൽ ലൈസൻസില്ലാത്ത വൈഫൈ സ്പെക്ട്രം ഉപയോഗിക്കുന്നുണ്ട്.

സ്വകാര്യ കമ്പനികളെ ഞെട്ടിച്ച് ബിഎസ്എൻഎല്ലിന്റെ തിരിച്ച് വരവ്, വരിക്കാരുടെ എണ്ണത്തിൽ വർധനസ്വകാര്യ കമ്പനികളെ ഞെട്ടിച്ച് ബിഎസ്എൻഎല്ലിന്റെ തിരിച്ച് വരവ്, വരിക്കാരുടെ എണ്ണത്തിൽ വർധന

എയർഫൈബർ സേവനം എവിടെ ലഭിക്കും

കേരളം, പഞ്ചാബ്, ആൻഡമാൻ & നിക്കോബാർ, ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, ഗുജറാത്ത്, ഹരിയാന തുടങ്ങി നിരവധി സർക്കിളുകളിൽ ബിഎസ്എൻഎല്ലിന്റെ എയർഫൈബർ സേവനങ്ങൾ ലഭ്യമാണ്. 699 രൂപയുടെ പ്ലാൻ ഫ്രാഞ്ചേസികൾക്ക് മാത്രമാണ് എങ്കിൽ മറ്റ് നിരവധി പ്ലാനുകൾ ഈ വിഭാഗത്തിൽ കമ്പനി ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. 80 എംബിപിഎസ് വേഗതയും ഒരു സൗജന്യ സ്റ്റാറ്റിക് ഐപി അഡ്രസും നൽകുന്ന പ്ലാനുകൾക്ക് 2,995 രൂപ, 6,995 രൂപ എന്നിങ്ങനെയാണ് വില.

എയർഫൈബർ പ്ലാനുകൾ

2,995 രൂപയുടെ ആദ്യ പ്ലാൻ 5,000 എംബിപിഎസ് ഡാറ്റയാണ് മൊത്തത്തിൽ നൽകുന്നത്. ഇതോടൊപ്പം 80 എംബിപിഎസ് വേഗതയും പ്ലാനിലൂടെ ലഭിക്കുന്നു. 6,995 രൂപയുടെ എയർഫൈബർ പ്ലാൻ 80 എംബിപിഎസ് വേഗതയും 7,500 ജിബി ഡാറ്റയും 13 മാസത്തേക്ക് നൽകുന്നു. ഈ ഡാറ്റ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 15 എംബിപിഎസ്, 25 എംബിപിഎസ് എന്നിങ്ങനെയായി കുറയും. ബിഎസ്എൻഎൽ എയർ ഫൈബർ പ്ലാനുകൾ എയർ ഫൈബർ ബേസിക്, എയർ ഫൈബർ ബേസിക് പ്ലസ്, എയർ ഫൈബർ വാല്യൂ, എയർഫൈബർ പ്രീമിയം എന്നീ നാല് വിഭാഗങ്ങളിലാണ് ലഭ്യമാകുന്നത്. ഈ പ്ലാനുകളുടെ വില 499 രൂപ, 699 രൂപ, 899 രൂപ, 1,199 രൂപ എന്നിങ്ങനെയാണ്.

ബിഎസ്എൻഎൽ 1999 രൂപ, 2399 രൂപ വാർഷിക പ്ലാനുകളിൽ ആനുകൂല്യങ്ങൾ വർധിപ്പിച്ചുബിഎസ്എൻഎൽ 1999 രൂപ, 2399 രൂപ വാർഷിക പ്ലാനുകളിൽ ആനുകൂല്യങ്ങൾ വർധിപ്പിച്ചു

Best Mobiles in India

English summary
BSNL now offers air fiber connection for free. The company is offering a free connection through a special plan. With this plan, the company will also offer 40 Mbps speed.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X