2021 ജനുവരി 1 വരെ ബിഎസ്‌എൻഎൽ സിം സൌജന്യമായി നൽകുന്നു
പ്രീപെയ്ഡ് പ്ലാനുകളുടെ പരിഷ്കരണത്തിന് ശേഷം ബിഎസ്എൻഎൽ പുതിയ ഓഫർ കൂടി പ്രഖ്യാപിച്ചു. പുതിയ ഉപയോക്താക്കളെ ആകർഷിക്കുന്നതിനായി സിം കാർഡുകൾ സൌജന്യമായി നൽകുന്ന ഓഫറാണ് ബിഎസ്എൻഎൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വർഷം അവസാനം വരെ പുതിയ സിം കാർഡുകൾ സൌജന്യമായി നൽകുന്നുവെന്ന് പൊതുമേഖലാ ടെലിക്കോം ഓപ്പറേറ്ററായ ബിഎസ്എൻഎൽ പ്രഖ്യാപിച്ചു നാളെ മുതലാണ് ഈ ഓഫർ ആരംഭിക്കുന്നത്.

ബിഎസ്എൻഎല്ലിന്റെ പുതിയ ഓഫർ ലഭിക്കുന്നതിന് ഉപയോക്താക്കൾ ചില നിബന്ധനകളും വ്യവസ്ഥകളും പാലിക്കേണ്ടതുണ്ട്. ബിഎസ്‌എൻഎല്ലിന്റെ സൌജന്യ സിം കാർഡ് ലഭിക്കുന്നതിന് വരിക്കാർ ആദ്യം 100 രൂപയോ അതിൽ കൂടുതലോ റീചാർജ് ചെയ്യണം. 100 രൂപ നൽകി 16 ദിവസത്തിനുള്ളിൽ കമ്പനി സൌജന്യ സിം നൽകും. ഇത് ആദ്യമായിട്ടല്ല ബിഎസ്എൻഎൽ ഇത്തരമൊരു ഓഫർ നൽകുന്നത്.

ബിഎസ്എൻഎൽ സൌജന്യ സിം കാർഡ് നൽകുന്ന സമാനമായ ഒരു ഓഫർ നേരത്തെ നൽകിയിരുന്നു. ബിഎസ്എൻഎൽ സിം കാർഡിന് അധികം പണം നൽകേണ്ടി വരുന്നില്ല എന്നതാണ് മറ്റൊരു പ്രധാന കാര്യം. 20 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കുന്ന സിം കാർഡുകളാണ് ബിഎസ്എൻഎല്ലിന്റേത്. സൌജന്യ സിം കാർഡുകൾ ലഭിക്കുമ്പോൾ ഉപയോക്താക്കൾക്ക് ലാഭിക്കാൻ സാധിക്കുന്നത് 20 രൂപ മാത്രമാണ്.

ബിഎസ്‌എൻഎൽ ഭാരത് ഫൈബർ പ്ലാനുകളുടെ എഫ്‌യുപി ലിമിറ്റ് വർധിപ്പിച്ചു
പുതിയ സൌജന്യ സിം കാർഡ് ഓഫറിന് പുറമേ ബിഎസ്എൻഎൽ പുതിയൊരു ഓഫർ കൂടി കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു. ബിഎസ്എൻഎൽ ഭാരത് ഫൈബർ പ്ലാനുകളിൽ എഫ്യുപി ലിമിറ്റ് വർധിപ്പിക്കുന്ന ഓഫറാണ് ബിഎസ്എൻഎൽ പ്രഖ്യാപിച്ചിരിക്കുന്നത്. 1.5 ജിബി ബിഎസ്‌എൻഎൽ സിയുഎൽ മുതൽ ആരംഭിക്കുന്ന എല്ലാ സബ്‌സ്‌ക്രിപ്‌ഷനുകളിലും ഉപഭോക്താവിന് ദിവസേനയുള്ള ഡാറ്റ എഫ്‌യുപി ലിമിറ്റഡ് ബിഎസ്എൻഎൽ വർധിപ്പിച്ചിരുന്നു.

ബിഎസ്എൻഎൽ 1.5 സിയുഎൽ പ്ലാനിൽ 8 എംബിപിഎസ് ഹൈസ്പീഡ് ഇന്റർനെറ്റാണ് ബിഎസ്എൻഎൽ നൽകുന്നത് എന്ന് വെബ്സൈറ്റിലൂടെ അറിയിച്ചു. ഡാറ്റ എഫ്യുപി ലിമിറ്റ് വർധിപ്പിച്ച് സ്വകാര്യ കമ്പനികളുടെ ഫൈബർ മേഖലയിലെ ആധിപത്യത്തെ വെല്ലുവിളിക്കാനാണ് ബിഎസ്എൻഎല്ലിന്റെ പദ്ധതി. ബിഎസ്എൻഎൽ ഇപ്പോൾ 50 എംബിപിഎസ് വേഗതയും 100 ജിബി ഡാറ്റയും നൽകുന്ന പ്ലാനുകളും നൽകുന്നുണ്ട്.

499 രൂപയുടെ പായ്ക്കിലൂടെയാണ് ബിഎസ്എൻഎൽ 100 ജിബി ഡാറ്റ നൽകുന്നത്. 777 രൂപയുടെ മറ്റൊരു പായ്ക്കും ബിഎസ്എൻഎല്ലിന് ഉണ്ട്. ഈ പ്ലാൻ 300 ജിബി ഡാറ്റയും 50 എംബിപിഎസ് വേഗതയും നൽകുന്ന പ്ലാനാണ്. എഫ്യപി ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 2 എംബിപിഎസ് ആയി കുറയും. 779 രൂപയുടെ പ്രതിമാസ പ്ലാനിനൽ 777 രൂപ പ്ലാനിന് സമാനമായ ആനുകൂല്യങ്ങൾ തന്നെയാണ് ലഭിക്കുന്നത്. 100 എംബിപിഎസ് സ്പീഡ് നൽകുന്ന 849 രൂപയുടെ മറ്റൊരു പ്ലാനും ബിഎസ്എൻഎൽ നൽകുന്നുണ്ട്. 600 ജിബി ഡാറ്റ നൽകുന്ന പ്ലാനാണ് ഇത്.


Click it and Unblock the Notifications








