Home
News

ഐഫോൺ 11ന് വമ്പിച്ച വിലക്കിഴിവുമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ

ആമസോണിന്റെ ഈ വർഷത്തെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിനായുള്ള തയ്യാറെടുപ്പുകൾ നടന്നുകൊണ്ടിരിക്കെ സെയിലിലൂടെ നൽകുന്ന വമ്പിച്ചൊരു ഓഫർ പുറത്ത് വിട്ടിരിക്കുകയാണ് കമ്പനി. ആപ്പിൾ ഐഫോൺ 11 സ്മാർട്ട്ഫോൺ 50,000 രൂപയിൽ താഴെയുള്ള വിലയിൽ വിൽപ്പന നടത്തുമെന്നാണ് ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ഡിവൈസിന് സെയിൽ സമയത്ത് എത്രയായിരിക്കും വിലയെന്ന് കൃത്യമായി പറഞ്ഞില്ലെങ്കിലും ആമസോൺ ഇന്ത്യ വെബ്‌സൈറ്റിലെ ബാനറിൽ ഈ ഐഫോൺ 4_, 999 രൂപയ്ക്ക് വിൽപ്പന നടത്തും എന്നാണ് അറിയിച്ചിരിക്കുന്നത്.

ആപ്പിൾ ഐഫോൺ 11

ആപ്പിൾ ഐഫോൺ 11ന്റെ 64 ജിബി വേരിയന്റിനായിരിക്കും വിലക്കിഴിവ് നൽകുക എന്നാണ് റിപ്പോർട്ടുകൾ. ബാനറിൽ "എക്കാലത്തെയും കുറഞ്ഞ വിലയ്ക്ക് എക്കാലത്തേയും ഏറ്റവും ശക്തമായ ഐഫോൺ" എന്നാണ് ആമസോൺ നൽകിയിട്ടുള്ളത്. ഐഫോൺ 11ന്റെ 64ജിബി വേരിയന്റ് ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തത് 64,990 രൂപ വിലയിലാണ്. എന്നാൽ പിന്നീട് ചില തങ്ങളുടെ ഐഫോണുകളുടെ വില വർധിപ്പിച്ചപ്പോൾ ഈ ഐഫോണിന്റെ വില ഇന്ത്യയിൽ 68,300 രൂപയായി ഉയർന്നു.

വിലക്കിഴിവ്

50,000 രൂപയിൽ താഴെയുള്ള വിലയ്ക്ക് ഐഫോൺ 11 ലഭിക്കുന്നുവെന്നത് തന്നെയാകും ഈ വർഷത്തെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിന്റെ ഏറ്റവും വലിയ സവിശേഷതകളിലൊന്ന്. ആമസോണിന്റെ ഈ വർഷത്തെ ഉത്സവ സെയിലിൽ എച്ച്ഡിഎഫ്സി ബാങ്ക് കാർഡ് ഉപയോഗിക്കുന്ന ആളുകൾക്ക് 10 ശതമാനം അധിക കിഴിവും നൽകുന്നുണ്ട്. ഈ ഓഫർ കൂടി ചേർക്കുമ്പോൾ ഐഫോൺ 11ന് ഇനിയും വില കുറയും. ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണ് ആമസോൺ ഒരുക്കുന്നത്.

ഡിവൈസിന്റെ വില

കഴിഞ്ഞ വർഷം 64,900 രൂപയ്ക്കാണ് ഐഫോൺ 11 ഇന്ത്യയിൽ വിപണിയിലെത്തിയത് എങ്കിലും വിവിധ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിൽ ഈ ഡിവൈസിന് ധാരാളം ഡിസ്കൌണ്ടുകൾ പ്രഖ്യാപിച്ചിരുന്നു. അതുകൊമ്ട് തന്നെ ആ കിഴിവുകൾ ഉപയോഗിച്ചാണ് മിക്ക ആളുകളും ഡിവൈസ് സ്വന്തമാക്കിയത്. പുറത്തിറങ്ങി ഒരു വർഷത്തിന് ശേഷവും ഐഫോൺ 11 അതിന്റെ വില നിലവാരത്തിൽ ലഭ്യമായ മികച്ച ഡിവൈസ് തന്നെയാണ്. ഡിവൈസിന് ലഭിക്കുന്ന വിലക്കിഴിവുകൾ ഉപയോക്താക്കളെ സംബന്ധിച്ച് ലാഭം തന്നെയാണ്.

ഐഫോൺ 11

നിങ്ങൾ ഏകദേശം 60,000 രൂപ വിലയുള്ള സ്മാർട്ട്ഫോൺ സ്വന്തമാക്കാനാണ് വിചാരിക്കുന്നതെങ്കിൽ ഐഫോൺ 11 നിങ്ങൾക്ക് മികച്ചൊരു ചോയിസ് തന്നെയായിരിക്കും. ആപ്പിളിന്റെ ട്രാക്ക് റെക്കോർഡ് കണക്കിലെടുക്കുമ്പോൾ, ഐഫോൺ 11ന് കുറഞ്ഞത് നാല് പ്രധാന സോഫ്റ്റ്വെയർ അപ്‌ഡേറ്റുകളെങ്കിലും ലഭിക്കും. അതുകൊണ്ട് തന്നെ ദീർഘകാലം മികച്ച നിലയിൽ തന്നെ ഉപയോഗിക്കാൻ കഴിയുന്ന ഒന്നായിരിക്കും ഈ ഡിവൈസ്.

ഫ്ലിപ്പ്കാർട്ട് സെയിൽ

ഫ്ലിപ്പ്കാർട്ടും ആമസോണും വരും ആഴ്ചകളിൽ ഉത്സവ വിൽപ്പനയ്ക്കായി ഒരുങ്ങുന്നുണ്ട്. ഒക്ടോബർ 16 മുതൽ ബിഗ് ബില്യൺ ഡെയ്‌സ് സെയിൽ ആരംഭിക്കുമെന്നാണ് ഫ്ലിപ്പ്കാർട്ട് അറിയിച്ചത്. ആറ് ദിവസത്തേക്കാണ് ഈ വിൽപ്പന നടക്കുന്നത്. ബിഗ് ബില്യൺ ഡെയ്‌സ് സെയിലിലൂടെ എൽജി ജി8 എക്‌സിന് 30,000 രൂപ കിഴിവ് ഉൾപ്പെടെ സ്മാർട്ട്‌ഫോണുകൾക്ക് മികച്ച ഓഫറുകൾ തന്നെ ഫ്ലിപ്പ്കാർട്ട് ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട്. രണ്ട് ഇ-കൊമേഴ്സ് ഭീമന്മാരും പരസ്പരം മത്സരിച്ച് ഏറ്റവും മികച്ച ഓഫറുകളും ആനുകൂല്യങ്ങളും ഉപയോക്താക്കൾക്ക് നൽകാൻ ശ്രമിക്കുന്നുണ്ട്.

Best Mobiles in India

English summary
As Amazon prepares for this year's Great Indian Festival Sale, the company has unveiled a huge offer. Amazon has announced that it will be selling the Apple iPhone 11 smartphone for less than Rs 50,000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X