Home
News

ആമസോണിലൂടെ ഇപ്പോൾ 70 ശതമാനം വരെ വിലക്കിഴിവിൽ പവർ ബാങ്കുകൾ സ്വന്തമാക്കാം

ആമസോൺ വിവിധ പ്രൊഡക്ട് വിഭാഗങ്ങളിലായി മികച്ച ഓഫറുകൾ നൽകുന്ന സെയിലുകൾ നടത്താറുണ്ട്. ഇത്തരമൊരു സെയിലാണ് ആമസോൺ പവർ ബാങ്ക്സ് ഡേയ്സ് സെയിൽ 2021. പവർ ബാങ്കുകൾക്ക് ആകർഷകമായ ഓഫറുകളാണ് ഈ സെയിലിലൂടെ ലഭിക്കുന്നത്. ഇന്ന് ആരംഭിച്ച സെയിൽ മാർച്ച് 14 വരെയാണ് ലഭ്യമാകുന്നത്. ഈ സെയിലിനിടെ മുൻനിര ബ്രാന്റുകളുടെ പവർ ബാങ്കുകൾ ഉൾപ്പെടെ മികച്ച ഓഫറുകളിൽ സ്വന്തമാക്കാൻ സാധിക്കും.

ആമസോൺ

399 രൂപ മുതലുള്ള വിലയിൽ ആമസോൺ പവർ ബാങ്ക്സ് ഡേയ്സ് സെയിലൂടെ പവർ ബാങ്കുകൾ സ്വന്തമാക്കാൻ സാധിക്കും. ഉപയോക്താക്കൾക്കായി ആമസോൺ വിവിധ ബ്രാൻഡുകളിൽ നിന്നുള്ള പവർ ബാങ്കുകൾ ഓഫറുകളോടെ വിൽപ്പനയ്ക്ക് എത്തിച്ചിട്ടുണ്ട്. പവർ ബാങ്ക് വാങ്ങാൻ ഉദ്ദേശിക്കുന്ന ആളുകൾക്ക് ഇതൊരു മികച്ച അവസരമാണ്. ആകർഷകമായ ഓഫറിൽ തന്നെ ആമസോണിലൂടെ പവർബാങ്കുകൾ സ്വന്തമാക്കാം. ഈ പട്ടികയിലെ മികച്ച പവർ ബാങ്കുകൾ പരിശോധിക്കാം.

799 രൂപയ്ക്ക് റിയൽ‌മി പവർ ബാങ്കുകൾ‌

799 രൂപയ്ക്ക് റിയൽ‌മി പവർ ബാങ്കുകൾ‌

റിയൽ‌മിയുടെ പോർട്ട്‌ഫോളിയോയിൽ മികച്ച ചില പവർ ബാങ്കുകളുണ്ട്. ഈ പവർ ബാങ്കുകളിൽ നൂതന ചാർജിങ് സാങ്കേതികവിദ്യയും ആകർഷകവും കരുത്തുള്ളതുമായി ബിൽഡും ഉണ്ട്. റിയൽമി പവർ ബാങ്കുകൾ ഇപ്പോൾ ആമസോൺ പവർ ബാങ്ക്സ് ഡേയ്സ് സെയിലിലൂടെ 799 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാൻ സാധിക്കും.

1,099 രൂപയ്ക്ക് എംഐ പവർ ബാങ്ക്

1,099 രൂപയ്ക്ക് എംഐ പവർ ബാങ്ക്

ആമസോൺ പവർ ബാങ്ക്സ് ഡേയ്സ് സെയിലിലൂടെ എംഐ പവർ ബാങ്കുകൾ 1,099 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാൻ സാധിക്കും. ഫാസ്റ്റ് ചാർജിങ് പോലുള്ള രസകരമായ സവിശേഷതകളുമായാണ് ഇവ വരുന്നത്. പവർ ബാങ്ക് വിപണിയിൽ ഏറ്റവും ശ്രദ്ധേയമായ ബ്രാന്റ് കൂടിയാണ് ഇത് എന്നതിനാൽ തന്നെ മികച്ച ഓഫറാണ് ആമസോണിലൂടെ ലഭിക്കുന്നത്.

60% വരെ കിഴിവിൽ അർബൻ പവർ ബാങ്കുകൾ

60% വരെ കിഴിവിൽ അർബൻ പവർ ബാങ്കുകൾ

അർബൻ എന്ന ബ്രാന്റിന്റെ പവർ ബാങ്കുകൾക്ക് വമ്പിച്ച വിലക്കിഴിവാണ് ആമസോണിലൂടെ ലഭിക്കുന്നത്. ഈ പവർ ബാങ്കുകൾക്ക് 60 ശതമാനം വരെ വിലക്കിഴിവ് ലഭിക്കുന്നു. അതായത് പവർ ബാങ്കുകളുടെ യഥാർത്ഥ വിലയുടെ പകുതിയിൽ താഴെ മാത്രം നൽകികൊണ്ട് ഈ പവർ ബാങ്കുകൾ സ്വന്തമാക്കാൻ സാധിക്കും.

70% വരെ കിഴിവിൽ സിങ്ക് പവർ ബാങ്കുകൾ സ്വന്തമാക്കാം

70% വരെ കിഴിവിൽ സിങ്ക് പവർ ബാങ്കുകൾ സ്വന്തമാക്കാം

സിങ്ക് ടെക്നോളജീസ് 20000 എംഎഎച്ച് വരെ ബാറ്ററിയുള്ള പവർ ബാങ്കുകൾ അവതരിപ്പിച്ചിട്ടുണ്ട്. നിങ്ങളുടെ ദൈനംദിന ആവശ്യകതകൾക്ക് അനുസൃതമായി രൂപകൽപ്പന ചെയ്തിട്ടുള്ള ഈ പവർ ബാങ്കുകൾ ഇപ്പോൾ ആമസോൺ ഇന്ത്യയിലൂടെ 70% വരെ വിലക്കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും.

60% വരെ കിഴിവിൽ അംബ്രെൻ പവർ ബാങ്കുകൾ

60% വരെ കിഴിവിൽ അംബ്രെൻ പവർ ബാങ്കുകൾ

10000mAh ബാറ്ററി ശേഷിയും 10W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമുള്ള ആംബ്രെൻ പവർ ബാങ്കുകൾ ഇപ്പോൾ ആമസോൺ പവർ ബാങ്ക്സ് ഡേയ്സ് സെയിലിലൂടെ 60 ശതമാനം വരെ വിലക്കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും. മികച്ച ഓഫറാണ് ഇത്.

60% വരെ കിഴിവിൽ സിസ്‌ക പവർ ബാങ്കുകൾ

60% വരെ കിഴിവിൽ സിസ്‌ക പവർ ബാങ്കുകൾ

സിസ്‌കയുടെ പവർ ബാങ്കുകൾ വളരെ മികച്ചവയാണ്. ആമസോൺ പവർ ബാങ്ക്സ് ഡേയ്സ് സെയിലിലൂടെ ഈ പവർ ബാങ്കുകൾക്ക് 60% വരെ കിഴിവാണ് ലഭിക്കുന്നത്. സിസ്ക ജനപ്രീയ ബ്രാന്റ് ആണെന്നതിനാൽ ഇത് ആകർഷകമായ ഡീലാണ്.

More from GizBot

Best Mobiles in India

English summary
Amazon has launched the Powerbank Days Sale with attractive offers for powerbanks. The sale runs until March 14.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X