റിയൽമി ഡിവൈസുകൾക്ക് വമ്പിച്ച വിലക്കിഴിവുകളുമായി ഫെസ്റ്റിവൽ ഡെയ്‌സ് സെയിൽ
സ്മാർട്ട്‌ഫോണുകൾ, ഇയർഫോണുകൾ, ടെലിവിഷനുകൾ എന്നിവയുൾപ്പെടെ നിരവധി ഉൽപ്പന്നങ്ങൾക്ക് ആകർഷകമായ വിലക്കിഴിവും ക്യാഷ് ബാക്ക് ഓഫറുകളുമാണ് റിയൽമി ഫെസ്റ്റിവൽ ഡെയ്‌സ് സെയിലിലൂടെ ലഭിക്കുന്നത്. ഒക്ടോബർ 21ന് അവസാനിക്കേണ്ടിയിരുന്ന ഈ സെയിൽ ഒക്ടോബർ 28 വരെ ലഭ്യമാണ്. ഡിവൈസുകൾ വാങ്ങുമ്പോൾ പേടിഎം, മൊബിക്വിക്ക്, ഫ്രീചാർജ് എന്നിവയിലൂടെ പണം നൽകുന്നവർക്ക് ക്യാഷ്ബാക്കും ലഭിക്കും. ഈ സെയിലിലൂടെ ലഭിക്കുന്ന മികച്ച ഡീലുകൾ പരിശോധിക്കാം.

റിയൽമി എക്സ് 50 പ്രോ
റിയൽമിയുടെ മുൻനിര സ്മാർട്ട്ഫോണായ റിയൽമി എക്സ് 50 പ്രോ ഇപ്പോൾ 32,999 രൂപയ്ക്കാണ് വിൽക്കുന്നത്. ഈ ഡിവൈസിന്റെ യഥാർത്ഥ വില 39,999 രൂപയാണ്. പ്രീപെയ്ഡ് ഓർഡറുകളിലൂടെ ഈ ഡിവൈസ് ഓഫറിൽ സ്വന്തമാക്കാം. ക്യാഷ് ഓൺ ഡെലിവറി ഓപ്ഷൻ കൊടുക്കുന്നവർക്ക് ഇത് ലഭിക്കില്ല. 5ജി സപ്പോർട്ടുള്ള ഈ ഡിവൈസിന് കരുത്ത് നൽകുന്നത് സ്നാപ്ഡ്രാഗൺ 865 പ്രോസസറാണ്. വിപണിയിൽ ഇതിനകം തന്നെ ജനപ്രീതി നേടിയ ഡിവൈസാണ് ഇത്.

റിയൽമി സി15
റിയൽമി ഫെസ്റ്റിവൽ ഡെയ്‌സ് സെയിലിലൂടെ കമ്പനിയുടെ ബജറ്റ് സ്മാർട്ട്‌ഫോണായ സി15 500 രൂപ വിലകുറവിൽ സ്വന്തമാക്കാൻ സാധിക്കും. ഈ ഡിവൈസിന് സാധാരണ നിലയിൽ 9,999 രൂപയാണ് വില. ഇപ്പോൾ നടക്കുന്ന സെയിലിലൂടെ റിയൽമി സി15 9,499 രൂപയ്ക്ക് സ്വന്തമക്കാൻ സാധിക്കും. 6000 എംഎഎച്ച് ബാറ്ററിയും 6.5 ഇഞ്ച് 720p സ്‌ക്രീനുമായിട്ടാണ് ഈ ഡിവൈസ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. 10,000 രൂപയിൽ താഴെ വിലയിൽ ലഭിക്കുന്ന ഡിവൈസുകളുടെ വിഭാഗത്തിൽ മികച്ച സ്മാർട്ട്ഫോണുകളിലൊന്നാണ് ഇത്.

റിയൽമി സി3
റിയൽമി സി3 സ്മാർട്ട്ഫോണിന് ഇപ്പോൾ നടക്കുന്ന ഫെസ്റ്റിവൽ സെയിലിൽ 7,999 രൂപയാണ് വില. ഈ ഡിവൈസ് സാധാരണ നിലയിൽ വാങ്ങുമ്പോൾ ഉപഭോക്താവ് നൽകേണ്ടി വരുന്നത് 8,999 രൂപയാണ്. മീഡിയടെക് ഹീലിയോ ജി 70 പ്രോസസറിന്റെ കരുത്തിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 12 എംപി ഡ്യുവൽ ക്യാമറകളുമായാണ് ഈ സ്മാർട്ട്ഫോൺ പുറത്തിറക്കിയിട്ടുള്ളത്. ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽമി യുഐയിൽ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നു.

റിയൽമി എക്സ് 3 സൂപ്പർ സൂം
ടെലിഫോട്ടോ ക്യാമറയുള്ള റിയൽമി എക്സ്3 സൂപ്പർ സൂം സ്മാർട്ട്ഫോൺ ഇപ്പോൾ നടക്കുന്ന ഫെസ്റ്റിവൽ സെയിലിലൂടെ മികച്ച വിലക്കിഴിവാണ് ലഭിക്കുന്നത്. ഡിവൈസിന്റെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് സാധാരണ നിലയിൽ 32,999 രൂപയാണ് വില. ഇപ്പോൾ ഡിവൈസ് 28,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. സ്‌നാപ്ഡ്രാഗൺ 855+ പ്രോസസർ, 120 ഹെർട്സ് ഡിസ്‌പ്ലേ, ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 4200 എംഎഎച്ച് ബാറ്ററി എന്നിവായണ് ഡിവൈസിന്റെ പ്രധാന സവിശേഷതകൾ.

റിയൽമി വാച്ച്
ബേസിക്ക് ആയ കാര്യങ്ങൾ ചെയ്യുന്ന വില കുറഞ്ഞ സ്മാർട്ട് വാച്ച് ആവശ്യമുള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന ഡിവൈസാണ് റിയൽമി വാച്ച്. 3,299 രൂപയാണ് റിയൽമി ഫെസ്റ്റിവൽ സെയിലിൽ ഈ വാച്ചിന്റെ വില. സാധാരണ നിലയിൽ ഈ വാച്ചിന് 3,999 രൂപ നൽകേണ്ടി വരും. 700 രൂപയുടെ കുറവാണ് ഫെസ്റ്റിവൽ സെയിലിലൂടെ വാച്ചിന് ലഭിക്കുന്നത്. 1.4 ഇഞ്ച് സ്‌ക്രീൻ, ഹാർട്ട് ബീറ്റ് മോണിറ്റർ, ബ്ലഡ്-ഓക്സിജൻ ലെവൽ മോണിറ്റർ, ഫോണിലെ മ്യൂസിക്ക്, ക്യാമറ എന്നിവ നിയന്ത്രിക്കാനുള്ള സംവിധാനം എന്നിവയും വാച്ചിലുണ്ട്.


Click it and Unblock the Notifications








