സ്മാർട്ട് ടിവികൾക്ക് വമ്പിച്ച കിഴിവുകളുമായി ആമസോൺ മെഗാ സെയിൽ 2021
മുൻനിര ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോൺ മികച്ച ഓഫറുകൾ ഉപയോക്താക്കൾക്ക് നൽകുന്ന നിരവധി സെയിലുകൾ നടത്താറുണ്ട്. ഇത്തരമൊരു സെയിലാണ് ആമസോൺ മെഗാ സെയിൽ. മെഗാ സെയിലിലൂടെ സ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, വീട്ടുപകരണങ്ങൾ, ഗാഡ്‌ജെറ്റുകൾ, സ്മാർട്ട് ടിവികൾ എന്നിവ അടക്കമുള്ള ഇലക്ട്രോണിക് ഡിവൈസുകൾക്ക് വമ്പിച്ച ഓഫറുകളാണ് ആമസോൺ നൽകുന്നത്.

സ്മാർട്ട് ടിവിയിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്നവക്ക് മികച്ച ഓഫറാണ് ആമസോൺ നൽകുന്നത്. സ്മാർട്ട് ടിവികൾക്ക് ലഭിക്കുന്ന കിഴിവുകൾക്കും ഓഫറുകൾക്കും നോ-ഇഎംഐ പേയ്മെന്റ് ഓപ്ഷനുകളും അധിക കിഴിവുകളും ആമസോൺ നൽകുന്നു. ആമസോൺ മെഗാ സെയിൽ സമയത്ത് ലഭ്യമായ മികച്ച ഓഫറുകൾ പരിശോധിക്കാം.

32ഇഞ്ച് സ്‌ക്രീൻ ടിവികൾക്ക് 20% വരെ കിഴിവ്
ആമസോൺ മെഗാ സെയിൽ സമയത്ത് 32 ഇഞ്ച് സ്മാർട്ട് ടിവികൾക്ക് 20 ശതമാനം കിഴിവാണ് ലഭിക്കുന്നത്. നോ-കോസ്റ്റ് ഇഎംഐ പേയ്‌മെന്റ് ഓപ്ഷനിൽ പാർട്ട്ണർ ബാങ്കുകളുടെ പ്രത്യേക ഓഫറുകളും ലഭിക്കും. സ്മാർട്ട് ടിവിയിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർക്ക് 32 ഇഞ്ച് ടിവി സ്വന്തമാക്കാൻ ഇതൊരു മികച്ച അവസരമാണ്.

വലിയ സ്‌ക്രീനുള്ള ടിവികൾക്ക് 30% വരെ കിഴിവ്
വലിയ സ്ക്രീനുള്ള ടിവികൾ ഇന്നൊരു ട്രന്റാണ്. തിയ്യറ്റർ എക്സ്പീരിയൻസ് നൽകുന്ന ഇത്തരം ടീവികൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കും ആമസോൺ മികച്ച ഓഫറുകളാമ് നൽകുന്നത്. ആമസോൺ മെഗാ സെയിലിലൂടെ വലിയ സ്ക്രീനുള്ള ടിവികൾ 30% വരെ വിലക്കിഴിവിൽ ആമസോണിലൂടെ സ്വന്തമാക്കാൻ സാധിക്കും.

ആൻഡ്രോയിഡ് ടിവികൾക്ക് 30% വരെ കിഴിവ്
ആൻഡ്രോയിഡ് ടിവികൾ ഏറെ ഫീച്ചറുകൾ ഉള്ളവയാണ്. ആൻഡ്രോയിഡ് ഒഎസിലുള്ള മൊബൈൽ ഉപയോഗിക്കുന്നത് പോലെ ഏറെ എളുപ്പമുള്ളതും നിരവധി ആപ്പുകൾ സപ്പോർട്ട് ചെയ്യുന്നതുമാണ് ഈ ടിവികൾ. ഈ സ്മാർട്ട് ടിവികൾ ആമസോൺ മെഗാ സെയിലിലൂടെ 30% വരെ വിലക്കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും. ഇതിനൊപ്പം അധിക കിഴിവുകളും നോ-കോസ്റ്റ് ഇഎംഐ പേയ്മെന്റ് ഓപ്ഷനുകളും ലഭ്യമാണ്.

4കെ ടിവികൾക്ക് 30% വരെ കിഴിവ്
സ്ട്രീമിങും മറ്റും സാധാരണമായ ഇക്കാലത്ത് 4കെ ക്വാളിറ്റി വീഡിയോ എന്നത് സ്വാഭാവിക കാര്യമാണ്. 4കെ വീഡിയോകൾ അതേ ക്വാളിറ്റിയിൽ കാണാൻ 4കെ ടിവികൾ സഹായിക്കും. ആമസോൺ ഇന്ത്യയിൽ 4കെ ടിവികളുടെ വലിയ ശേഖരം തന്നെ ഉണ്ട്. 4കെ റെസല്യൂഷനുള്ള സ്മാർട്ട് ടിവികൾ മെഗാ സെയിലിലൂടെ 30% വരെ കിഴിവിൽ നിങ്ങൾക്ക് സ്വന്തമാക്കാം.

അലക്സാ കോമ്പീറ്റബിൾ ടിവികൾക്ക് 30% വരെ കിഴിവ്
ബിൽറ്റ്-ഇൻ ആമസോൺ അലക്സാ ഫീച്ചറുള്ള നിരവധി സ്മാർട്ട് ടിവികൾ ഇന്ന് ലഭ്യമാണ്. ആമസോൺ ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന മെഗാ സെയിലിലൂടെ 30% വരെ കിഴിവിൽ അലക്സാ കോമ്പീറ്റബിൾ സ്മാർട്ട് ടിവികൾ സ്വന്തമാക്കാൻ സാധിക്കും. അലക്സ സേവനങ്ങൾ മികച്ചൊരു സർവ്വീസാണ് എന്നതിനാൽ ഈ ടിവികൾ വീടിനെ തന്നെ സ്മാർട്ട് ആക്കാൻ സഹായിക്കുന്നു.


Click it and Unblock the Notifications








