ആപ്പിൾ ഐഫോൺ SEയ്ക്ക് വമ്പിച്ച വിലക്കിഴിവുമായി ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡെയ്‌സ് സെയിൽ
ഫ്ലിപ്പ്ർട്ട് ബിഗ് ബില്യൺ ഡെയ്‌സ് സെയിൽ 2020 ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ഗാഡ്‌ജെറ്റുകൾക്ക് വമ്പിച്ച വിലക്കിഴിവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഓഫറുകളും വിലക്കിഴിവുകളും ലഭിക്കുന്ന പ്രൊഡക്ടുകളുടെ പട്ടികയിൽ പ്രീമിയം ഐഫോൺ ഉൾപ്പെടെ നിരവധി സ്മാർട്ട്‌ഫോണുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ പ്രീമിയം മിഡ് റേഞ്ച് സ്മാർട്ട്‌ഫോണുകളിലൊന്നായ ഐഫോൺ SE 2020 ഫ്ലിപ്പ്ർട്ട് ബിഗ് ബില്യൺ ഡെയ്‌സ് സെയിലിലൂടെ ആകർഷകമായ വിലക്കിഴിവിലാണ് വിൽപ്പന നടത്തുന്നത്.

ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡെയ്‌സ് സെയിൽ ഒക്ടോബർ 16ന് ആരംഭിക്കും. ഈ സെയിൽ ഒക്ടോബർ 21 വരെ 6 ദിവസത്തേക്കാണ് ഉണ്ടാവുക. വരാനിരിക്കുന്ന വിൽപ്പനയിൽ സ്മാർട്ട്‌ഫോണുകൾ, ലാപ്ടോപ്പുകൾ, ഇയർഫോണുകൾ തുടങ്ങി നിരവധി ഗാഡ്‌ജെറ്റുകളും മറ്റ് പ്രൊഡക്ടുകളും വൻ വില കുറവിൽ ഉപഭോക്താക്കൾക്ക് ലഭിക്കും. സ്മാർട്ട്‌ഫോണുകളിൽ ഐഫോൺ എസ്ഇ 2020 വമ്പിച്ച വിലക്കിഴിൽ ലഭ്യമാക്കുമെന്ന് ഇതിനകം തന്നെ ഫ്ലിപ്പ്കാർട്ട് വെളിപ്പെടുത്തിയിട്ടുണ്ട്.

ആപ്പിൾ ഐഫോൺ SE 2020 സ്മാർട്ട്ഫോൺ നിരവധി സ്റ്റോറേജ് വേരിയന്റുകളിൽ ലഭ്യമാണ്. ഡിവൈസിന്റെ 64 ജിബി സ്റ്റോറേജ് വേരിയന്റിന് 37,900 രൂപയാണ് ഇപ്പോഴുള്ള വില. ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡെയ്‌സ് സെയിലിലൂടെ ഈ ബേസ് വേരിയന്റ് 35,999 രൂപയ്ക്ക് സ്വന്തമാക്കാം. ഡിവൈസിന്റെ 128 ജിബി വേരിയന്റിന് 43,900 രൂപയാണ് വില. 256 ജിബി സ്റ്റോറേജുള്ള ഐഫോൺ SE 2020ന്റെ ഹൈഎൻഡ് വേരിയന്റിന് 53,900 രൂപയാണ് വില വരുന്നത്. ഈ ഡിവൈസിനും വില കുറവ് ലഭിക്കാൻ സാധ്യതയുണ്ട്.

ഐഫോൺ SE കൂടാതെ മറ്റ് ഐഫോൺ മോഡലുകൾക്കും ഫ്ലിപ്പ്കാർട്ട് സെയിലിലൂടെ വിലക്കിഴിവ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. ഐഫോൺ 11, ഐഫോൺ എക്സ്ആർ തുടങ്ങിയവ മോഡലുകൾക്കാണ് വിലക്കിഴിവ് ലഭിക്കുക എന്നാണ് റിപ്പോർട്ടുകൾ. ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡെയ്‌സ് സെയിലിലൂടെ ഐഫോൺ എക്സ്ആർ ഏകദേശം 44,999 രൂപയ്ക്ക് ലഭ്യമാക്കും. അതായത് 7,501 രൂപയുടെ കിഴിവാണ് ഈ ഡിവൈസിന് ലഭിക്കുക. ഫ്ലിപ്കാർട്ടിലെ ഐഫോൺ 11 സ്മാർട്ട്ഫോണ്റെ വിലയും കുറവായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡിവൈസുകൾക്ക് പ്രത്യേകം നൽകുന്ന ഓഫറുകൾ കൂടാതെ എസ്‌ബിഐ ക്രെഡിറ്റ് / ഡെബിറ്റ് കാർഡ് ഉടമകൾക്ക് ബിഗ് ബില്ല്യൺ ഡേയ്സ് സെയിലിലൂടെ പ്രൊഡക്ടുകൾ വാങ്ങുമ്പോൾ 10 ശതമാനം അധിക കിഴിവും ഫ്ലിപ്പ്കാർട്ട് നൽകുന്നുണ്ട്. സാധനങ്ങൾ വാങ്ങുമ്പോൾ പേടിഎം ഉപയോഗിച്ച് പണം നൽകുന്ന ആളുകൾക്ക് ക്യാഷ്ബാക്കും ലഭിക്കും. ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡെയ്‌സ് സെയിലിലൂടെ ഐഫോൺ സീരീസ് അടക്കമുള്ള ഏതെങ്കിലും ഗാഡ്‌ജെറ്റ് വാങ്ങുമ്പോൾ ഉപയോക്താക്കൾക്ക് നോ-കോസ്റ്റ് ഇഎംഐ പ്ലാനുകളും ലഭിക്കും.

ആപ്പിൾ ഐഫോൺ SE 2020: സവിശേഷതകൾ
ഐഫോൺ SE 2020 ടച്ച് ഐഡി സെൻസറുള്ള 4.7 ഇഞ്ച് എച്ച്ഡി റെറ്റിന ഡിസ്‌പ്ലേയുമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. ഐഫോൺ 11 ഫ്ലാഗ്ഷിപ്പിന് കരുത്ത് നൽകുന്ന അതേ എ13 ബയോണിക് ചിപ്‌സെറ്റാണ് ഐഫോൺ SEയിലും ആപ്പിൾ നൽകിയിട്ടുള്ളത്. ഇതിൽ 3 ജിബി റാമും 256 ജിബി വരെ ഓൺബോർഡ് സ്റ്റോറേജും ഉണ്ട്. 12 എംപി പിൻ ക്യാമറയും 7 എംപി സെൽഫി ക്യാമറയുമാണ് ഡിവൈസിൽ ഉള്ളത്. വയർലെസ് ചാർജിങ് സപ്പോർട്ടുള്ള ഡിവൈസിൽ 1,821 mAh ബാറ്ററിയാണ് ഉള്ളത്. ആപ്പിളിന്റെ മികച്ച മിഡ് റേഞ്ച് ഡിവൈസാണ് ഇത്.


Click it and Unblock the Notifications








