റെഡ്മി, വൺപ്ലസ് സ്മാർട്ട് ടിവികൾക്ക് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ ഓഫറുകൾ

|

പ്രൊഡക്ടുകൾക്ക് മികച്ച വിലക്കിഴിവുകൾ നൽകുന്ന ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ആമസോൺ. ഈ സെയിലിലൂടെ എല്ലാ തരം പ്രൊഡക്ടുകൾക്കും മികച്ച വിലക്കിഴിവുകൾ ലഭിക്കും. ഇത്തരത്തിൽ വിലക്കിഴിവുകളിൽ സ്വന്തമാക്കാവുന്ന ഡിവൈസുകളിൽ പ്രധാനപ്പെട്ടതാണ് സ്മാർട്ട് ടിവികൾ. തിയ്യറ്ററുകൾ അടച്ചിട്ടിരിക്കുന്ന കാലത്ത് തിയ്യറ്റർ അനുഭവം വീട്ടിലിരുന്ന് തന്നെ ആസ്വദിക്കാനുള്ള ശ്രമങ്ങളാണ് നമ്മൾ നടത്തുന്നത്. ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ സിനിമകൾ റിലീസ് ചെയ്യുന്നകാലത്ത് മികച്ച സ്മാർട്ട് ടിവി അത്യാവശ്യമാണ്.

 

സ്മാർട്ട് ടിവികൾ

എല്ലാ വില വിഭാഗത്തിലും ഇന്ന് സ്മാർട്ട് ടിവികൾ ലഭ്യമാണ്. സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഷവോമി, വൺപ്ലസ് തുടങ്ങിയവും സ്മാർട്ട് ടിവികൾ വിപണിയിൽ എത്തിച്ചിട്ടുണ്ട്. ഈ ജനപ്രീയ സ്മാർട്ട് ടിവികൾക്ക് വമ്പിച്ച വിലക്കിഴിവാണ് ആമസോൺ നൽകുന്നത്. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2021ലൂടെ ഇന്ത്യയിൽ ലഭ്യമായ മികച്ച സ്മാർട്ട് ടിവികൾക്ക് വൻ കിഴിവുകൾ ലഭിക്കും. ഉപഭോക്താവിന്റെ ഇഷ്ടത്തിന് അനുസരിച്ച് തിരഞ്ഞെടുക്കാവുന്ന വില നിലവാരവും വലുപ്പവുമുള്ള ടിവികൾ ആമസോൺ ഈ സെയിലിലൂടെ ലഭ്യമാകും.

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2021

നിലവിൽ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2021ന്റെ തീയതികളും ഓഫറുകളും പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും സെയിലിലൂടെ സ്മാർട്ട് ടിവികൾക്കും മറ്റ് ഗാഡ്ജറ്റുകൾക്കും ആമസോൺ നൽകുന്ന ഓഫറുകൾ ടീസറുകളിലൂടെ പുറത്ത് വിട്ട് തുടങ്ങിയിട്ടുണ്ട്. റെഡ്മി, ഏസർ, സോണി ബ്രാവിയ, ഷവോമി, വൺപ്ലസ് തുടങ്ങിയ മുൻനിര ബ്രാൻഡുകളുടെ സ്മാർട്ട് ടിവികൾ ഈ സെയിലിലൂടെ ഡിസ്കൌണ്ടുകളിലും ഓഫറുകളിലും ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.

റെഡ്മി സ്മാർട്ട് ടിവിക്ക് ഓഫറുകൾ
 

റെഡ്മി സ്മാർട്ട് ടിവിക്ക് ഓഫറുകൾ

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2021 കിഴിവുകളിലും ഓഫറുകളിലും ഉത്പന്നങ്ങൾ സ്വന്തമാക്കാനുള്ള മികച്ച അവസരമാണ്. ആമസോൺ സെയിലിലൂടെ കമ്പനികൾ പുതിയ ഗാഡ്‌ജെറ്റുകൾ പുറത്തിറക്കാറുണ്ട്. ആമസോൺ സ്പെഷ്യൽസിന്റെ ഭാഗമായി ഒരു പുതിയ റെഡ്മി സ്മാർട്ട് ടിവി അവതരിപ്പിച്ചിട്ടുണ്ട്. 32 ഇഞ്ച്, 43 ഇഞ്ച് മോഡലുകളിൽ അവതരിപ്പിച്ച പുതിയ റെഡ്മി സ്മാർട്ട് ടിവിയുടെ ആദ്യ വിൽപ്പന ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെയാണ് നടക്കുന്നത്. 15,999 രൂപ മുതൽ വിലയുള്ള ഈ സ്മാർട്ട് ടിവിക്ക് സെയിലിലൂടെ പ്രത്യേക ഓഫർ ഉണ്ടായിരിക്കും.

സ്മാർട്ട് ടിവി ലോഞ്ച്

റെഡ്മിയുടെ പുതിയ ടിവിയുടെ സെയിൽ കൂടാതെ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2021 മറ്റൊരു സ്മാർട്ട് ടിവി ലോഞ്ചിന് കൂടി സാക്ഷ്യം വഹിക്കും. അത് ഏസർ ഫ്രെയിംലെസ് ആൻഡ്രോയിഡ് ടിവി സീരിസ് ആയിരിക്കും. 32,999 രൂപ വിലയുള്ള സ്മാർട്ട് ടിവി ആയിരിക്കും ഇത്. വരാനിരിക്കുന്ന ഏസർ ഫ്രെയിംലെസ് ആൻഡ്രോയിഡ് ടിവി ഡോൾബി ഓഡിയോ സപ്പോർട്ടുമായിട്ടായിരിക്കും വരുന്നത്. ഗൂഗിൾ അസിസ്റ്റന്റ് സപ്പോർട്ടും ഈ ഡിവൈസിൽ ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ.

വൺപ്ലസ് സ്മാർട്ട് ടിവി

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2021ലൂടെ ഷവോമി എംഐ, വൺപ്ലസ് സ്മാർട്ട് ടിവികൾക്ക് മികച്ച ഡീലുകൾ ലഭിക്കും. പുതിയ ടിവികൾ ലോഞ്ച് ചെയ്യുന്നതിന് പുറമേ സ്മാർട്ട് ടിവികൾക്ക് വൻതോതിൽ വില കുറയ്ക്കുന്ന ഡീലുകളും ആമസോൺ നൽകുന്നുണ്ട്. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2021ലൂടെ ലഭ്യമാകുന്ന ചില മുൻനിര ബ്രാൻഡുകളിൽ ഷവോമി എംഐ സ്മാർട്ട് ടിവി, വൺപ്ലസ് സ്മാർട്ട് ടിവികൾ, വിയു, സാംസങ് തുടങ്ങിയവ ഉൾപ്പെടുന്നു. ഈ സ്മാർട്ട് ടിവികൾക്ക് നൽകുന്ന ഓഫറുകൾ ഇതുവരെ ആമസോൺ വെളിപ്പെടുത്തിയിയിട്ടില്ല.

മസോൺ ബേസിക്സ്

എംഐ 4എ 40-ഇഞ്ച് എഫ്എച്ച്ഡി എൽഇഡി സ്മാർട്ട് ആൻഡ്രോയ്ഡ് ടിവി, വൺപ്ലസ് 43-ഇഞ്ച് വൈ സീരീസ് എഫ്എച്ച്ഡി എൽഇഡി സ്മാർട്ട് ആൻഡ്രോയ്ഡ് ടിവി 43വൈ1 മുതലായവയ്ക്ക് മികച്ച കിഴിവുകൾ തന്നെ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. ഷവോമിയുടെയും വൺപ്ലിന്റെയും ജനപ്രീയ സ്മാർട്ട് ടിവി മോഡലുകളാണ് ഇവ. ഈ രണ്ട് മോഡുലുകൾക്ക് ആമസോൺ എന്തായാലും മികച്ച ഡീൽ നൽകുമെന്നാണ് സൂചനകൾ. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2021ലൂടെ സോണി ബ്രാവിയ സ്മാർട്ട് ടിവി സീരിസിനും എൽജിയുടെ സ്മാർട്ട് ടിവികൾക്കും ഡിസ്കൗണ്ടുകൾ ഉണ്ടായിരിക്കും. ഇൻ-ഹൗസ് ബ്രാൻഡായ ആമസോൺ ബേസിക്സിനും വരാനിരിക്കുന്ന സെയിലിലൂടെ ഓഫറുകൾ ലഭിക്കും.

Most Read Articles
Best Mobiles in India

English summary
You can get smart TVs with attractive offers through Amazon Great Indian Festival Sale. Redmi and OnePlus smart TVs get the best discounts on sale.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X