ഫ്ലിപ്പ്കാർട്ടിൽ വീണ്ടും ഓഫർ പെരുമഴ, ബിഗ് ബചത് ധമാൽ സെയിൽ ആരംഭിച്ചു

|

ഫ്ലിപ്പ്കാർട്ട് തങ്ങളുടെ പ്ലാറ്റ്ഫോമിൽ പുതിയ സെയിൽ ആരംഭിച്ചു. ബിഗ് ബചത് ധമാൽ സെയിൽ എന്ന പേരിലാണ് സെയിൽ നടക്കുന്നത്. ഈ സെയിലിലൂടെ ഓൺലൈൻ റീട്ടെയിലർ ഇയർബഡ്സ്, ഹെഡ്‌ഫോണുകൾ, സ്പീക്കറുകൾ എന്നിവയടക്കമുള്ള ഗാഡ്ജറ്റുകൾക്ക് ആകർഷകമായ ഓഫറുകളും ഡിസ്കൌണ്ടുകളും നൽകുന്നുണ്ട്. ഇതിനൊപ്പം ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾക്കും ആകർഷകമായ കിഴിവുകളും ഓഫറുകളും ലഭിക്കും. വിവിധ ബ്രാന്റുകളിൽ നിന്നുള്ള സ്മാർട്ട്ഫോണുകൾക്കും സ്മാർട്ട് ടിവികൾക്കും ഓഫറുകൾ ഉണ്ട്.

 

ഫ്ലിപ്പ്കാർട്ട് ബിഗ് ബചത് ധമാൽ സെയിൽ

ഫ്ലിപ്പ്കാർട്ട് ബിഗ് ബചത് ധമാൽ സെയിൽ മൂന്ന് ദിവസത്തേക്കാണ് നടക്കുന്നത്. മാർച്ച് 4 മുതൽ മാർച്ച് 6 വരെയാണ് വിൽപ്പന. ഇന്ന് ആരംഭിച്ച് രണ്ട് ദിവസങ്ങൾ കൂടിയുള്ള ഈ സെയിലിലൂടെ സാധനങ്ങൾ വാങ്ങുമ്പോൾ പണമടയ്ക്കാൻ നിങ്ങൾ പേടിഎം ഉപയോഗിക്കുന്നുവെങ്കിൽ നിങ്ങൾക്ക് 50 രൂപ ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് ലഭിക്കും. ഈ സെയിൽ സമയത്ത് നിങ്ങൾക്ക് ലഭിക്കുന്ന ഓഫറുകൾ നോക്കാം.

799 രൂപ മുതലുള്ള വിലയിൽ വയർലെസ് ഇയർബഡ്സ്

799 രൂപ മുതലുള്ള വിലയിൽ വയർലെസ് ഇയർബഡ്സ്

വയർലെസ് ഇയർബഡ്‌സ് ഇപ്പോൾ ഏറ്റവും കൂടുതൽ ആളുകൾ വാങ്ങുന്നൊരു ഗാഡ്ജറ്റ് ആണ്. വളരെയധികം സൗകര്യങ്ങളുണ്ട് ഇവയ്ക്ക് എന്നതാണ് ഇവ വാങ്ങാനുള്ള പ്രധാന കാര്യം. ഇത് കൂടാതെ സ്റ്റൈലിന്റെയും ട്രന്റിന്റെയും അടയാളം കൂടിയാണ് ഇവ. ഇത്തരം ഇയർബഡ്സ് ഉപയോഗിക്കാൻ നിങ്ങൾക്കും ആഗ്രഹമുണ്ടെങ്കിൽ വെറും 799 രൂപ മുതലുള്ള വിലയിൽ ഇവ ഫ്ലിപ്പ്കാർട്ട് ബിഗ് ബചത് ധമാൽ സെയിലിലൂടെ സ്വന്തമാക്കാം.

ഈ മാർച്ച് മാസം വാങ്ങാവുന്ന 20,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾഈ മാർച്ച് മാസം വാങ്ങാവുന്ന 20,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾ

149 രൂപ മുതലുള്ള വിലയിൽ ഡിസൈനർ മൊബൈൽ കവറുകൾ
 

149 രൂപ മുതലുള്ള വിലയിൽ ഡിസൈനർ മൊബൈൽ കവറുകൾ

ഫ്ലിപ്പ്കാർട്ട് ബിഗ് ബചത് ധമാൽ സെയിലൂടെ ഡിസൈനർ മൊബൈൽ കവറുകൾ ആകർഷകമായ ഓഫറുകളിൽ സ്വന്തമാക്കാം. നമ്മുടെ സ്‌മാർട്ട്‌ഫോണുകൾ ആകസ്‌മികമായി വീണാൽ പോലും കേടുപാടുകൾ വരാതിരിക്കാൻ ഉപയോഗിക്കുന്ന ഇത്തരം കവറുകൾ സ്റ്റൈലിഷുമാണ്. വിവിധ ഡിസൈനുകളിലുള്ള മൊബൈൽ കവറുകൾ ഫ്ലിപ്പ്കാർട്ടിലൂടെ ലഭ്യമാണ്. ഇത്തരം കവറുകൾ ഫ്ലിപ്പ്ർട്ട് സെയിൽ സമയത്ത് നിങ്ങൾക്ക് വെറും 149 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം.

199 രൂപ മുതലുള്ള വിലയിൽ ട്രൈപോഡുകൾ

199 രൂപ മുതലുള്ള വിലയിൽ ട്രൈപോഡുകൾ

ട്രൈപോഡുകൾ ഉപയോഗപ്രദമായ ആക്‌സസറിയാണ്. സ്റ്റെബിലിറ്റിയോടെ വീഡിയോകൾ ഷൂട്ട് ചെയ്യാൻ വീഡിയോഗ്രാഫർമാരെ സഹായിക്കുന്നവയാണ് ഇവ. ഷോർട്ട് വീഡിയോകളുടെ കാലത്ത് ട്രൈപോഡുകൾക്ക് പ്രാധാന്യം ഏറെ വർധിച്ചിട്ടുണ്ട്. നിങ്ങൾക്കും വീഡിയോകൾ എടുക്കാൻ ഇഷ്ടമാണ് എങ്കിൽ ക്യാമറകയിലോ ഫോണിലോ ഘടിപ്പിക്കാവുന്ന ട്രൈപോഡുകൾ ഫ്ലിപ്പ്കാർട്ട് ബിഗ് ബചത് ധമാൽ സെയിലിലൂടെ 199 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം.

149 രൂപ മുതലുള്ള വിലയിൽ കേബിളുകളും ചാർജറുകളും

149 രൂപ മുതലുള്ള വിലയിൽ കേബിളുകളും ചാർജറുകളും

സ്‌മാർട്ട്‌ഫോൺ ഉപയോക്താക്കൾക്ക് വേണ്ടിയുള്ള ചാർജിങ് കേബിളുകളും ചാർജറുകളും ഫ്ലിപ്പ്കാർട്ട് ഓഫറുകളിൽ ലഭിക്കുന്ന പ്രൊഡക്ടുകളുടെ പട്ടികയിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇപ്പോൾ കേബിളുകളും ചാർജറുകളും അടക്കമുള്ള ആക്സസറികൾ നിങ്ങൾക്ക് ഫ്ലിപ്പ്കാർട്ട് ബിഗ് ബചത് ധമാൽ സെയിലിലൂടെ 149 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം.

നീണ്ട ക്യൂവിൽ നിൽക്കേണ്ട; അൺറിസർവ്ഡ് ട്രെയിൻ ടിക്കറ്റ് എടുക്കാൻ പേടിഎം മതിനീണ്ട ക്യൂവിൽ നിൽക്കേണ്ട; അൺറിസർവ്ഡ് ട്രെയിൻ ടിക്കറ്റ് എടുക്കാൻ പേടിഎം മതി

299 രൂപ മുതലുള്ള വിലയിൽ മെമ്മറി കാർഡുകൾ

299 രൂപ മുതലുള്ള വിലയിൽ മെമ്മറി കാർഡുകൾ

മെമ്മറി സ്റ്റോറേജ് യൂണിറ്റുകൾ വൈവിധ്യമാർന്ന ഉപയോഗമുള്ള ഒരു പ്രധാന ആക്സസറിയാണ്. ഫ്ലിപ്പ്കാർട്ട് സെയിലിലൂടെ ഇത്തരം പ്രൊഡക്ടുകൾ നിങ്ങൾക്ക് ആകർഷകമായ ഓഫറുകളിൽ സ്വന്തമാക്കാം. ഫ്ലിപ്പ്കാർട്ട് സെയിൽ സമയത്ത് 299 രൂപ മുതലുള്ള വിലയിൽ ഇവ ലഭ്യമാണ്. സാൻഡിസ്ക് സ്ട്രോണ്ടിയം എന്നിവ പോലുള്ള ബ്രാന്റുകളുടെ മെമ്മറി കാർഡുകൾ നിങ്ങൾക്ക് ഈ സെയിലിലൂടെ വിലക്കിഴിവിൽ സ്വന്തമാക്കാം. മികച്ച ഡീലാണ് ഇത്.

149 രൂപ മുതലുള്ള വിലയിൽ മൗസും കീബോഡുകളും

149 രൂപ മുതലുള്ള വിലയിൽ മൗസും കീബോഡുകളും

കമ്പ്യൂട്ടർ ആക്സസറികളിൽ ഏറ്റവും പ്രധാനപ്പെട്ടവയാണ് മൌസും കീബോഡുമെല്ലാം. നിങ്ങൾ നിങ്ങളുടെ ലാപ്ടോപ്പിനോ ഡസ്ക്ടോപ്പിനോ വേണ്ടി പുതിയൊരു മൗസും കീബോർഡും വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ഫ്ലിപ്പ്കാർട്ട് ബിഗ് ബചത് ധമാൽ സെയിൽ മികച്ച അവസരമാണ് നൽകുന്നത്. മൌസ്, കീബോർഡുകൾ എന്നിവ ഫ്ലിപ്പ്കാർട്ടിലൂടെ 149 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം.

Best Mobiles in India

English summary
Flipkart Big Bachat Dhamaal Sale runs until March 6th. Gadgets and accessories will get attractive discounts during this sale.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X