ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾക്ക് വമ്പിച്ച ഓഫറുകളുമായി ആമസോൺ
എല്ലാ തരം ഉത്പന്നങ്ങൾക്കുമായി പ്രത്യേക സെയിലുകൾ നടത്താറുള്ള ആമസോൺ ഇപ്പോഴിതാ ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകൾക്കും ആകർഷകമായ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആമസോണിന്റെ പുതിയ വോ സാലറി ഡെയ്‌സ് ഓഫറിലൂടെ ഇലക്ട്രോണിക്സ് ഡെയ്‌സ് സെയിലിൽ ആകർഷകമായ ഓഫറുകളോടെ ഇലക്ട്രോണിക്സ് ഗാഡ്ജറ്റുകൾ സ്വന്തമാക്കാൻ സാധിക്കും.

ഹെഡ്ഫോണുകൾ, ലാപ്ടോപ്പുകളും ആക്സസറികളും, സ്പീക്കറുകൾ, ക്യാമറകൾ, സൌണ്ട് ബാറുകൾ, വെയറബിളുകൾ, കമ്പ്യൂട്ടിങ് പെരിഫറൽസ്, ടാബ്ലറ്റുകൾ എന്നിവയെല്ലാം ആകർഷകമായ ഓഫറുകളിലാണ് ആമസോൺ ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നത്. എല്ലാ പ്രമുഖ ബ്രാന്റുകളുടെയും ഡിവൈസുകൾ ആമസോണിന്റെ ഈ ഓഫറിലൂടെ സ്വന്തമാക്കാവുന്നതാണ്.

50% വരെ കിഴിവിൽ ഹെഡ്‌ഫോണുകൾ
ആമസോൺ വോവ് സാലറി ഡേയ്സ് സെയിലിലൂടെ ഹെഡ്‌ഫോണുകൾ വാങ്ങമ്പോൾ 50% വരെ കിഴിവാണ് ലഭിക്കുന്നത്. 5,000 രൂപ മുതലുള്ള വിലയിൽ ലഭിക്കുന്ന മികച്ച ഹെഡ്ഫോണുകൾ ഈ ഓഫറുകളിലൂടെ ഉപയോകതാക്കൾക്ക് ലഭിക്കും. ജാബ്ര, സാംസങ്, സോണി തുടങ്ങി പ്രമുഖ ബ്രാൻഡുകളുടെ ഹെഡ്ഫോണുകൾക്ക് ഈ ഓഫർ ബാധകമാണ്.

40% വരെ കിഴിവിൽ ലാപ്‌ടോപ്പുകളും ആക്‌സസറികളും
ആമസോൺ വോവ് സാലറി ഡെയ്സ് സെയിലിലൂടെ ലാപ്‌ടോപ്പുകളും ആക്‌സസറികളും 50% വരെ വില കുറവിൽ സ്വന്തമാക്കാൻ സാധിക്കും. നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനിലൂടെ ലാപ്ടോപ്പുകൾ വാങ്ങാനുള്ള സംവിധാനവും ആമസോൺ ഒരുക്കുന്നുണ്ട്. പ്രതിമാസം 4,950 രൂപ അടവ് വരുന്ന ഇഎംഐ ഓപ്ഷനാണ് ആമസോൺ ലാപ്ടോപ്പുകൾക്കായി നൽകുന്നത്. ഡെൽ, ഡീസൽ, ലെനോവോ തുടങ്ങിയ ബ്രാൻഡുകളുടെ ലാപ്ടോപ്പുകൾ ഈ ഓഫറിലൂടെ സ്വന്തമാക്കാം.

50% വരെ കിഴിവിൽ സ്പീക്കറുകൾ
ബ്ലൂടൂത്ത് വഴി കണക്റ്റുചെയ്‌ത് ഉപയോഗിക്കുന്ന ഏറ്റവും ജനപ്രിയമായ ഹോം ഗാഡ്‌ജെറ്റുകളിൽ ഒന്നാണ് സ്പീക്കറുകൾ. ജെബിഎൽ, ആമസോൺ എക്കോ, തുടങ്ങി നിരവധി ബ്രാൻഡുകളുടെ സ്പീക്കറുകൾക്ക് 50% വരെ കിഴിവാണ് ആമസോൺ വോ സാലറി ഡെയ്‌സ് സെയിൽ നൽകുന്നത്.

40% വരെ കിഴിവിൽ ക്യാമറകൾ
ഫോട്ടോഗ്രാഫിയിൽ താല്പര്യമുള്ള ആളുകൾക്കായി മികച്ച ഓഫറാണ് ആമസോൺ ഇപ്പോൾ നൽകുന്നത്. ആമസോൺ വോവ് സാലറി ഡെയ്സ് സെയിലിലൂടെ ക്യാമറകളിൽ 40% വരെ കിഴിവ് ലഭിക്കും. പോയിന്റ് ആൻഡ് ഷൂട്ട് ഡിവൈസുകൾക്കാണ് ഈ ഓഫർ ലഭിക്കുന്നത്. കാനൺ, നിക്കോൺ, സോണി തുടങ്ങിയ ഏറ്റവും മികച്ച ക്യാമറ ബ്രാന്റുകളുടെ ക്യാമറകൾ ഈ ഓഫറിലൂടെ സ്വന്തമാക്കാം.

50% വരെ കിഴിവിൽ സൗണ്ട്ബാറുകൾ
ഗാർഹിക വിനോദത്തിൽ ഏറ്റവും പ്രധാന്യം കൊടുക്കുന്ന ഗാഡ്ജറ്റാണ് സൗണ്ട്ബാറുകൾ. ആമസോൺ വോ സാലറി ഡെയ്സ് സെയിലിലൂടെ സൗണ്ട്ബാറുകൾ 50% വരെ കിഴിവിൽ സ്വന്തമാക്കാം. ജെബിഎൽ, സോണി, ബ്ലൂപങ്ക്, എന്നീ പ്രമുഖ ബ്രാന്റുകളുടെ സൌണ്ട് ബാറുകൾ ഓഫറിൽ ലഭിക്കും.

40% വരെ കിഴിവിൽ കമ്പ്യൂട്ടിംഗ് പെരിഫെറൽസ്
കമ്പ്യൂട്ടർ ഉപയോഗിക്കുന്ന ആളുകൾക്ക് ആവശ്യമായി വരുന്ന നിരവധി ആക്‌സസറികളും അനുബന്ധ ഉപകരണങ്ങളും ഉണ്ട്. ആമസോൺ വോ സാലറി ഡേയ്സിലൂടെ കമ്പ്യൂട്ടിംഗ് പെരിഫെറൽസിന് 40% വരെ കിഴിവാണ് ആമസോൺ നൽകുന്നത്. പ്രിന്ററുകൾ, എസ്എസ്ഡി, ടാബുകൾ, മോണിറ്ററുകൾ തുടങ്ങിയ പ്രൊഡക്ടുകൾ ഈ വിലക്കിഴിവിലൂടെ ലഭിക്കും.

40% വരെ കിഴിവിൽ വിയറബിൾസ്
സ്മാർട്ട് വാച്ചുകളും മറ്റ് വെയറബിളുകളും ആമസോൺ വോവ് ഡെയ്സ് സെയിലിലൂടെ വമ്പിച്ച ഓഫറുകളിൽ സ്വന്തമാക്കാം. സ്മാർട്ട് വാച്ചുകൾ, ഫിറ്റ്നസ് ട്രാക്കറുകൾ എന്നിവ പോലുള്ള വെയറബിൾസിന് ആമസോൺ വോവ് സാലറി ഡേയ്സ് സെയിൽ ദിവസങ്ങളിൽ 40% വരെ കിഴിവാണ് ലഭിക്കുന്നത്. അമാസ്ഫിറ്റ്, സാംസങ്, നോയ്‌സ്ഫിറ്റ് ഡിവൈസുകൾക്ക് ഈ ഓഫർ ലഭിക്കും.

40% വരെ ഓഫറിൽ ടാബ്‌ലെറ്റുകൾ
ആമസോൺ വോവ് സാലറി ഡേയ്സ് സെയിലിലൂടെ ടാബ്‌ലെറ്റുകൾ 40% വരെ കിഴിവിൽ സ്വന്താക്കാം. സാംസങ് അടക്കമുള്ള പ്രമുഖ ബ്രാന്റുകളുടെ ടാബ്‌ലെറ്റുകൾക്ക് ഔ ഓഫർ ബാധകമാണ്. ലെനോവോ, ഹോണർ, മറ്റ് പ്രമുഖ ബ്രാൻഡുകൾ എന്നിവയുടെ ടാബ്ലറ്റുകളും ഓഫറിൽ സ്വന്തമാക്കാം. നിങ്ങൾക്ക് പരിശോധിക്കാം.


Click it and Unblock the Notifications








