വമ്പിച്ച വിലക്കിഴിവിൽ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാൻ അവസരമൊരുക്കി ഫ്ലിപ്പ്കാർട്ട്
ഫ്ലിപ്പ്കാർട്ട് ബിഗ് ദീപാവലി സെയിൽ 2020 ആരംഭിച്ചു. ബിഗ്ബില്ല്യൺ ഡേയ്സ് സെയിലിന് ശേഷം ഫ്ലിപ്പ്കാർട്ട് അവതരിപ്പിക്കുന്ന പുതിയ സെയിലിലൂടെ ഉപഭോക്താക്കൾക്ക് ആകർഷകമായ ഓഫറുകളാണ് ലഭിക്കുന്നത്. നവംബർ 13 വരെ നടക്കുന്ന സെയിലിലൂടെ ജനപ്രിയമായ സ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, വെയറബിളുകൾ, ടിവികൾ, മറ്റ് ഇലക്ട്രോണിക്‌സ് എന്നിവയെല്ലാം ആകർഷകമായ ഓഫറുകളിൽ ലഭ്യമാക്കും. ഏറ്റവും കൂടതൽ ഓഫറുകൾ ലഭിക്കുന്ന വിഭാഗം പ്രീമിയം സ്മാർട്ട്ഫോണുകളാണ്.

ബിഗ് ദീപാവലി സെയിൽ 2020ൽ നിരവധി ബാങ്ക് ഓഫറുകളും നൽകുന്നുണ്ട്. ഇതിനായി ആക്സിസ് ബാങ്ക്, സിറ്റിബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയുമായി ഫ്ലിപ്പ്കാർട്ട് സഹകരിക്കുന്നുണ്ട്. ഈ ബാങ്കുകളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭിക്കും. ഈ സെയിലിലൂടെ മികച്ച ഓഫറുകളിൽ വിൽക്കുന്ന ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

ആപ്പിൾ ഐഫോൺ എക്സ്ആർ
ഫ്ലിപ്പ്കാർട്ടിന്റെ ബിഗ് ദീപാവലി സെയിൽ 2020ൽ ഐഫോൺ എക്സ്ആർ സ്മാർട്ട്ഫോണിന് വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ഡിവൈസിന്റെ 64 ജിബി വേരിയൻറ് ഇപ്പോൾ 38,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ഡിവൈസിന് സാധാരണ നിലയിൽ 47,900 രൂപയാണ് വില. എക്സ്ചേഞ്ച് ഓഫറിലൂടെ 14,100 രൂപ അധിക കിഴിവും ഉപയോക്താക്കൾക്ക് ലഭിക്കും. തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിച്ച് പണം അടയ്ക്കുന്നവർക്ക് 10 ശതമാനം അധിക കിഴിവും ലഭിക്കും.

ഐഫോൺ എസ്ഇ
ആപ്പിളിന്റെ ഐഫോൺ എസ്ഇ സ്മാർട്ട്ഫോണിന് ആകർഷകമായ ഓഫറാണ് ദീപാവലി സെയിലിലൂടെ ഫ്ലിപ്പ്കാർട്ട് നൽകുന്നത്. ഈ ഡിവൈസിന്റെ 64 ജിബി റാം വേരിയന്റ് വെറും 32,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ഈ ഡിവൈസിന് 39,900 രൂപ)യാണ് യഥാർത്ഥ വില. ഐഫോൺ എസ്ഇ (2020) ഇന്ത്യൻ വിപണിയിൽ എത്തിയതിന് ശേഷം വിൽപ്പനയ്ക്ക് ലഭ്യമാക്കുന്ന ഏറ്റവും കുറഞ്ഞ വിലയാണ് ഇത്. എക്സ്ചേഞ്ച് ഓഫറായി 14,100 രൂപയുടെ കിഴിവും ഉപയോക്താക്കൾക്ക് നേടാനാകും.

സാംസങ് ഗാലക്‌സി എസ് 20+
സാംസങ് ഗാലക്‌സി എസ് 20+ സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട് ദീപാവലി സെയിലിലൂടെ 54,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ഈ ഡിവൈസിന്റെ യഥാർത്ഥ വില 83,000 രൂപയാണ്. പഴയ ഫോണുകൾ എക്സ്ചേഞ്ച് ചെയ്ത് ഈ ഡിവൈസ് വാങ്ങുന്നവർക്ക് 14,600 രൂപ അധിക കിഴിവും ലഭിക്കും. കഴിഞ്ഞ ഉത്സവ സീസൺ സെയിലിൽ ഇതിനെക്കാൾ കുറഞ്ഞ വിലയക്ക് ഫ്ലിപ്പ്കാർട്ട് ഈ സ്മാർട്ട്ഫോൺ ലഭ്യമാക്കിയിരുന്നു. ഏറ്റവും മികച്ച ഡീലിൽ തന്നെ ഇപ്പോഴും ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാം.

സാംസങ് ഗാലക്‌സി നോട്ട് 10+
സാംസങ് ഗാലക്‌സി നോട്ട് 10+ ഫ്ലിപ്പ്കാർട്ടിലൂടെ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാം സാധിക്കും. ഈ ഡിവൈസ് ഇപ്പോൾ വെറും 59,999 രൂപയ്ക്ക് സ്വന്തമാക്കാം. ഈ ഡിവൈസിന്റെ യഥാർത്ഥ വില 85,000 രൂപയാണ്. ഉപയോക്താക്കൾക്ക് നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും എക്സ്ചേഞ്ച് ഓഫറും ലഭിക്കും. ഗാലക്‌സി നോട്ട് 10+ ന് 6.8 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. ക്വാഡ് റിയർ ക്യാമറ സെറ്റപ്പും ഡിവൈസിൽ ഉണ്ട്.

ഐഫോൺ 11 പ്രോ (79,999 രൂപ)
ഐഫോൺ 11 പ്രോ സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ടിന്റെ ബിഗ് ദീപാവലി സെയിലിലൂടെ 79,999 രൂപയ്ക്ക് സ്വന്തമാക്കാം. ഈ ഡിവൈസിന് 1,06,600 രൂപയാണ് വില. ഈ വർഷത്തെ ഉത്സവ സെയിൽ സീസണിൽ ഐഫോൺ 11 പ്രോയ്ക്ക് ലഭിച്ചതിൽ വച്ച് ഏറ്റവും മികച്ച കിഴിവുകളിൽ ഒന്നാണ് ഇത്. 14,100 രൂപ വരെ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ഓഫറും ഈ ഡിവൈസ് വാങ്ങുമ്പോൾ ലഭിക്കും.


Click it and Unblock the Notifications








