ഈ ഐഫോണുകളും ആപ്പിൾ ഉത്പന്നങ്ങളും ആകർഷകമായ ഓഫറിൽ സ്വന്തമാക്കാം

|

ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ നടന്നുവരികയാണ്. ഈ സെയിൽ ഓഗസ്റ്റ് 10ന് അവസാനിക്കും. ഈ സെയിൽ സമയത്ത് എല്ലാതരം ഉത്പന്നങ്ങൾക്കും ആകർഷകമായ ഓഫറുകളും ഡിസ്കൌണ്ടുകളും ലഭിക്കും. ഇത്തരം ഉത്പന്നങ്ങളിൽ ഏറ്റവും പ്രധാനം ആപ്പിൾ ഉത്പന്നങ്ങളാണ്. ഐഫോണുകൾ, ആപ്പിൾ വാച്ചുകൾ, എയർടാഗുകൾ, ഐപാഡുകൾ തുടങ്ങിയവയ്ക്കെല്ലാം ആമസോൺ ആകർഷകമായ ഓഫറുകളും ഡിസ്കൌണ്ടുകളും നൽകുന്നുണ്ട്. എല്ലാ തരം ആപ്പിൾ ഐഫോൺ മോഡലുകൾക്കും ആകർഷകമായ ഡിസ്കൌണ്ടുകൾ ആമസോൺ നൽകുന്നു.

 

ആമസോൺ

ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലിലൂടെ ജനപ്രിയ ആപ്പിൾ ഉത്പന്നങ്ങൾ 60000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാം. ഐഫോൺ 12 ഈ സെയിലിലൂടെ 52,900 രൂപയ്ക്ക് ലഭ്യമാണ്. ഐഫോൺ 11 സെയിലിലൂടെ 49900 രൂപയ്ക്ക് ലഭ്യമാണ്. ആപ്പിൾ എയർപോഡ്സ് പ്രോ ആമസോൺ സെയിലിലൂടെ 17990 രൂപയ്ക്ക് ലഭ്യമാണ്. ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ സമയത്ത് ആപ്പിൾ എയർടാഗ് 3100 രൂപയ്ക്ക് ലഭ്യമാണ്. ഈ സെയിൽ സമയത്ത് ഡിസ്കൌണ്ടിൽ വാങ്ങാവുന്ന ആപ്പിൾ ഉത്പന്നങ്ങൾ നൽകാം.

ആപ്പിൾ ഐഫോൺ 12

ആപ്പിൾ ഐഫോൺ 12

ആപ്പിൾ ഐഫോൺ 12 സ്മാർട്ട്ഫോൺ ഇപ്പോൾ ആമസോണിലൂടെ 52,900 രൂപയ്ക്ക് ലഭ്യമാണ്. ഈ ഐഫോണിന്റെ യഥാർത്ഥ വില 65,900 രൂപയാണ്. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 13000 രൂപ ലാഭിക്കാം. ആപ്പിൾ ഐഫോൺ 12 സ്മാർട്ട്ഫോൺ ആപ്പിൾ A14 ബയോണിക് ചിപ്‌സെറ്റിന്റെ കരുത്തിൽ പ്രവർത്തിക്കുന്നു. iOS 15ലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. 6.1 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഫോണിൽ മികച്ച ക്യാമറ സെറ്റപ്പുമുണ്ട്.

20,000 രൂപയിൽ താഴെ വില വരുന്ന മികച്ച റിയൽമി ഫോണുകൾ20,000 രൂപയിൽ താഴെ വില വരുന്ന മികച്ച റിയൽമി ഫോണുകൾ

ആപ്പിൾ ഐഫോൺ 11
 

ആപ്പിൾ ഐഫോൺ 11

ആപ്പിൾ ഐഫോൺ 11 സ്മാർട്ട്ഫോൺ ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലിലൂടെ 49900 രൂപയ്ക്ക് ലഭ്യമാണ്. ഈ ഐഫോണിന്റെ യഥാർത്ഥ വില 54900 രൂപയാണ്. ഇപ്പോൾ ഐഫോൺ 11 വാങ്ങിയാൽ നിങ്ങൾക്ക് 5000 രൂപ ലാഭിക്കാം. എ13 ബയോണിക് ചിപ്‌സെറ്റാണ് ഫോണിന് കരുത്ത് നൽകുന്നത്. സ്പ്ലാഷ്, വെള്ളം, പൊടി എന്നിവ ഇത് പ്രതിരോധിക്കും. 61 ഇഞ്ച് ലിക്വിഡ് റെറ്റിന ഡിസ്‌പ്ലേയുള്ള ഈ സ്മാർട്ട്‌ഫോണിന് 12 എംപി ഫ്രണ്ട് ക്യാമറയും ഉണ്ട്.

ആപ്പിൾ എയർപോഡ്സ് പ്രോ

ആപ്പിൾ എയർപോഡ്സ് പ്രോ

ആപ്പിൾ എയർപോഡ്സ് പ്രോ ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലിലൂടെ 17990 രൂപയ്ക്ക് ലഭ്യമാണ്. ഈ ഡിവൈസിന്റെ യഥാർത്ഥ വില 24900 രൂപയാണ്. ആപ്പിൾ എയർപോഡ്‌സ് പ്രോയിൽ ആക്റ്റീവ് നോയ്‌സ് ക്യാൻസലേഷൻ, അഡാപ്റ്റീവ് ഇക്യു തുടങ്ങിയ ഫീച്ചറുകൾ നൽകിയിട്ടുണ്ട്. ഈ ഡിവൈസ് വിയർപ്പും വെള്ളവും പ്രതിരോധിക്കും. കസ്റ്റമൈസ് ചെയ്യാവുന്ന ഫിറ്റിനായി ഇത് മൂന്ന് വലുപ്പത്തിലുള്ള മൃദുവായ, ടേപ്പർ ചെയ്ത സിലിക്കൺ ടിപ്പുകളുമായാണ് വരുന്നത്.

ആപ്പിൾ എയർടാഗ്

ആപ്പിൾ എയർടാഗ്

ആപ്പിൾ എയർടാഗ് ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലിലൂടെ 3100 രൂപയ്ക്ക് ലഭ്യമാണ്. ഈ എയർടാഗിന്റെ യഥാർത്ഥ വില 3190 രൂപയാണ്. ടാഗ് വച്ചിട്ടുള്ള ഡിവൈസുകൾ എളുപ്പത്തിൽ കണ്ടെത്താൻ സഹായിക്കുന്നതിന് ബിൽറ്റ്-ഇൻ സ്പീക്കറുമായിട്ടാണ് എയർടാഗ് വരുന്നത്. സിരിയുമായി സപ്പോർട്ട് ചെയ്യാനും ഇതിന് സാധിക്കും. ഫൈൻഡ് മൈ ആപ്പ് വഴി ഉപയോക്താക്കളെ അവരുടെ സാധനങ്ങൾ ട്രാക്ക് ചെയ്യാൻ സാധിക്കുന്ന ട്രാക്കിങ് ഡിവൈസാണ് ഇത്.

കിടിലൻ ആനുകൂല്യങ്ങൾ നൽകുന്ന ജിയോയുടെ 700 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾകിടിലൻ ആനുകൂല്യങ്ങൾ നൽകുന്ന ജിയോയുടെ 700 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾ

ആപ്പിൾ 10.2 ഇഞ്ച് ഐപാഡ് (2021 മോഡൽ)

ആപ്പിൾ 10.2 ഇഞ്ച് ഐപാഡ് (2021 മോഡൽ)

ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലിലൂടെ ആപ്പിൾ 10.2 ഇഞ്ച് ഐപാഡ് (2021 മോഡൽ) 27,900 രൂപയ്ക്ക് ലഭ്യമാണ്. ഈ ഐപാഡിന്റെ യഥാർത്ഥ വില 32,900 രൂപയാണ്. എ13 ബയോണിക് ചിപ്‌സെറ്റാണ് ആപ്പിൾ ഐപാഡിന് കരുത്ത് നൽകുന്നത്. ഇതിൽ സ്റ്റീരിയോ സ്പീക്കറുകളും ഉണ്ട്. 12എംപി ഫ്രണ്ട് ക്യാമറയാണ് ടാബ്‌ലെറ്റിലുള്ളത്.

ആപ്പിൾ ഐപാഡ് മിനി 2021

ആപ്പിൾ ഐപാഡ് മിനി 2021

ആപ്പിൾ ഐപാഡ് മിനി 2021 ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലിലൂടെ 46900 രൂപയ്ക്ക് ലഭ്യമാണ്. ഐപാഡ് മിനി ഐഒഎസ് 15ൽ പ്രവർത്തിക്കുന്നു. 8.3 ഇഞ്ച് റെറ്റിന ഡിസ്പ്ലേയാണ് ഇതിലുള്ളത്. ആപ്പിളിന്റെ സ്വന്തം എ15 ബയോണിക് ചിപ്‌സെറ്റാണ് ഈ ഡിവൈസിന് കരുത്ത് നൽകുന്നത്.

ആപ്പിൾ ഐഫോൺ എസ്ഇ

ആപ്പിൾ ഐഫോൺ എസ്ഇ

ആപ്പിൾ ഐഫോൺ എസ്ഇ ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലിലൂടെ 47,900 രൂപയ്ക്ക് ലഭ്യമാണ്. ഈ സ്മാർട്ട്ഫോണിന്റെ യഥാർത്ഥ വില 48,900 രൂപയാണ്. 4.7 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേയുള്ള സ്മാർട്ട്‌ഫോണിന് ആപ്പിളിന്റെ സ്വന്തം എ13 ബയോണിക് ചിപ്‌സെറ്റാണ് കരുത്ത് നൽകുന്നത്. ബിൽറ്റ്-ഇൻ സ്റ്റീരിയോ സ്പീക്കറുകളോട് കൂടിയ ഈ സ്മാർട്ട്‌ഫോൺ വെള്ളത്തെയും പൊടിയെയും പ്രതിരോധിക്കും.

കൌമാരക്കാർ അപകടങ്ങളിൽപ്പെടാതിരിക്കാൻ നെറ്റ് ഉപയോഗം സുരക്ഷിതമാക്കാംകൌമാരക്കാർ അപകടങ്ങളിൽപ്പെടാതിരിക്കാൻ നെറ്റ് ഉപയോഗം സുരക്ഷിതമാക്കാം

ആപ്പിൾ വാച്ച് എസ്ഇ

ആപ്പിൾ വാച്ച് എസ്ഇ

ആപ്പിൾ വാച്ച് എസ്ഇ ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലിലൂടെ 31600 രൂപയ്ക്ക് ലഭ്യമാണ്. ഈ വാച്ചിന്റെ യഥാർത്ഥ വില 32900 രൂപയാണ്. നിങ്ങളുടെ ഉറക്കത്തിന്റെയും ഹൃദയാരോഗ്യത്തിന്റെയും വിവരങ്ങൾ ട്രാക്ക് ചെയ്യാനും സൂക്ഷിക്കാൻ സ്മാർട്ട് വാച്ചിന് കഴിയും. തിളക്കമുള്ളതും വലുതുമായ റെറ്റിന ഡിസ്പ്ലേ ഉപയോക്താക്കൾക്ക് ധാരാളം ഫീച്ചറുകൾ നൽകുന്നുണ്ട്.

ആപ്പിൾ വാച്ച് സീരീസ് 7

ആപ്പിൾ വാച്ച് സീരീസ് 7

ആപ്പിൾ വാച്ച് സീരീസ് 7 ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലിലൂടെ 40899 രൂപയ്ക്ക് ലഭ്യമാണ്. ഈ പുതിയ വാച്ചിന്റെ യഥാർത്ഥ വില 44900 രൂപയാണ്. 45 എംഎം, ജിപിഎസ് വേരിയന്റിൽ ഒന്നിലധികം വർക്ക്ഔട്ട് മോഡുകൾ, സ്ലീറ്റ് ട്രാക്കിങ് എന്നിവയടക്കമുള്ള ഫീച്ചറുകൾ ഉണ്ട്.

Best Mobiles in India

English summary
Amazon Great Freedom Festival Sale is going on. This sale ends on August 10. Apple products get huge offers and discounts during the sale.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X