എംഐ സ്മാർട്ട്ഫോണുകളും സ്മാർട്ട് ടിവികളും വമ്പിച്ച വിലക്കിഴിവിൽ സ്വന്തമാക്കാം
ഷവോമി ഇന്ത്യയിലെ ഉപയോക്താക്കൾക്കായി നടത്തുന്ന എംഐ ഫ്ലാഗ്ഷിപ്പ് സെയിൽ ഇന്നലെ ആരംഭിച്ചു. ഓഗസ്റ്റ് 27 വരെ നടക്കുന്ന ഈ സെയിലിലൂടെ എംഐ പ്രൊഡക്ടുകൾക്ക് വമ്പിച്ച വിലക്കിഴിവുകളും ഓഫറുകളുമാണ് ലഭിക്കുന്നത്. എക്സ്ചേഞ്ച് ഓഫറുകളും ബാങ്ക് ഡിസ്കൗണ്ടുകളും ഉൾപ്പെടെയുള്ള ഡീലുകളും ഷവോമി തങ്ങളുടെ ഉത്പന്നങ്ങൾ വാങ്ങുന്നവർക്ക് നൽകുന്നു. സ്മാർട്ട്ഫോണുകൾ, സ്മാർട്ട് ടിവികൾ, മറ്റ് പ്രൊഡക്ടുകൾ എന്നിവയ്ക്കെല്ലാം ഓഫറുകൾ ലഭിക്കും.

മുൻനിര പ്രൊഡക്ടുകൾ കൂടാതെ ഇലക്ട്രിക് ടൂത്ത് ബ്രഷ്, എംഐ സ്മാർട്ട് എൽഇഡി ബൾബ്, എംഐ റൂട്ടർ 4 സി എന്നിവയടക്കമുള്ള നിരവധി ഷവോമി ഇക്കോസിസ്റ്റം പ്രൊഡക്ടുകൾക്കും വിലക്കിഴിവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. എംഐ വെബ്സൈറ്റിലും എംഐ ആപ്പിലും ഫ്ലാഗ്ഷിപ്പ് സെയിലിന്റെ ഭാഗമായുള്ള ഓഫറുകൾ ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. എംഐ 11എക്സ്, എംഐ 11എക്സ് പ്രോ എന്നീ സ്മാർട്ട്ഫോണുകൾ എക്സ്ചേഞ്ച് ഓഫറായി 5,000 രൂപ വരെ കിഴിവോടെ സ്വന്തമാക്കാൻ കഴിയും.

എംഐ 11എക്സ്, എംഐ 11എക്സ് പ്രോ, എംഐ 10ടി പ്രോ, എംഐ 10ടി & എംഐ 10ഐ ഉൾപ്പെടെയുള്ള ഡിവൈസുകൾ വാങ്ങുമ്പോൾ എംഐ എക്സ്ചേഞ്ച് ഓഫർ ഉപയോഗിച്ചാൽ 16,000 രൂപ വരെ കിഴിവ് നേടാം എക്സ്ചേഞ്ച് ഓഫറിലൂടെ ഈ സെയിലിൽ വിൽപ്പന നടത്തുന്ന ബജറ്റ് സ്മാർട്ട്ഫോണുകളുടെ വില 11,000 രൂപയായി കുറയ്ക്കുമെന്നും ഷവോമി അറിയിച്ചിട്ടുണ്ട്. ഇതോടൊപ്പം ഷവോമി റിവാർഡ് എംഐ പ്രോഗ്രാമും നടത്തുന്നുണ്ട്.

റിവാർഡ് എംഐ പ്രോഗ്രാമിലൂടെ ഉപയോക്താക്കൾക്ക് സമ്മാനങ്ങൾ നേടാനുള്ള അവസരം ലഭിക്കും. സമ്മാനങ്ങളായി ലഭിക്കുന്നത് എംഐ 11എക്സ് പ്രോ, എംഐ 10ടി പ്രോ, എംഐ ടിവി 4എ 40 ഹോറൈസൻ എന്നിവയാണ്. ഇത് കൂടാതെ എംഐ റോബോട്ട് വാക്യും മോപ്പ്-പി വാങ്ങുന്നവർക്ക് 1,200 രൂപ വരെ ഓഫറുകളും അധിക കൂപ്പൺ ഡിസ്കൗണ്ടുകളും ലഭിക്കും. റിവാർഡ് എംഐ പ്രോഗ്രാം ടോക്കൺ ഏത് ഡിവൈസുകൾ വാങ്ങുന്ന ആളുകൾക്കും ലഭിക്കും. ഈ ടോക്കണുകൾ കൂടുതൽ കിഴിവ് ലഭിക്കാനോ പുതുതായി ലോഞ്ച് ചെയ്ത ഡിവൈസുകൾ വാങ്ങാൻ മുൻഗണന ലഭിക്കുന്നതിനോ ഉപയോഗിക്കാം.

സ്മാർട്ട്ഫോണുകൾക്ക് ഓഫറുകൾ
എംഐ 11എക്സ്, എംഐ 11എക്സ് പ്രോ എന്നീ സ്മാർട്ട്ഫോണുകൾക്ക് ലഭിക്കുന്ന കിഴിവുകൾ പോലെ തന്നെ എംഐ11 ലൈറ്റ്, എംഐ 10ഐ എന്നീ സ്മാർട്ട്ഫോണുകൾക്കും ആകർഷകമായ ഓഫറുകൾ ലഭിക്കും. എംഐ 11 ലൈറ്റിന്റെ 6 ജിബി റാം, 8 ജിബി റാം വേരിയന്റുകളിൽ യഥാക്രമം 3,000 രൂപയും 2,000 രൂപയും കിഴിവ് ലഭിക്കും. 2,500 രൂപ വരെ എക്സ്ചേഞ്ച് ഓഫറും ലഭിക്കും. എംഐ 10ഐ 6ജിബി റാം, 8ജിബി റാം വേരിയന്റുകൾക്ക് യഥാക്രമം 3,000 രൂപ, 4,000 രൂപ എന്നിങ്ങനെ കിഴിവ് ലഭിക്കും. രണ്ട് വേരിയന്റുകൾക്കും 3,500 രൂപ വരെ എക്സ്ചേഞ്ച് ഓഫറും ഉണ്ടായിരിക്കും.

സ്മാർട്ട് ടിവികൾക്ക് ഓഫറുകൾ
ഷവോമി ഇന്ത്യയിൽ മൊത്തം 11 സ്മാർട്ട് ടിവികളാണ് അവതരിപ്പിച്ചിട്ടുള്ളത്. ഇതിൽ ചിലത് റെഡ്മി ബ്രാൻഡിങിന് കീഴിലും മറ്റ് ചിലത് എംഐ ബ്രാനറിങിലുമാണ്. ഫ്ലാഗ്ഷിപ്പ് ഡേയ്സ് സെയിലിലൂടെ ഈ സ്മാർട്ട് ടിവികൾ കിടിലൻ ഓഫറുകളിൽ സ്വന്തമാക്കാം. വില കുറഞ്ഞ വേരിയന്റുകൾക്ക് 1,000 രൂപ മുതൽ ആരംഭിക്കുന്ന ഓഫറുകൾ ലഭിക്കും. 62,999 രൂപയുടെ റെഡ്മി 65 സ്മാർട്ട് ടിവിക്ക് 4,000 രൂപ വരെ കിഴിവാണ് ലഭിക്കുന്നത്. ഇത് കൂടാതെ എംഐ കൂപ്പൺ റിവാർഡുകളും ലഭിക്കും.


Click it and Unblock the Notifications








