സ്മാർട്ട്ഫോണുകൾക്കും ടാബ്ലറ്റുകൾക്കും കിടിലൻ ഓഫറുകളുമായി സാംസങ് ഡേയ്സ് സെയിൽ ആരംഭിച്ചു
സ്മാർട്ട്‌ഫോണുകൾക്കും ടാബ്‌ലെറ്റുകൾക്കും മികച്ച ഓഫറുകൾ നൽകുന്ന സാംസങ് ഡേയ്സ് സെയിൽ ആരംഭിച്ചു. ഫെബ്രുവരി 15 വരെയാണ് ഈ വിൽപ്പന നടക്കുന്നത്. തിരഞ്ഞെടുത്ത സ്മാർട്ട്‌ഫോണുകൾക്ക് ആകർഷകമായ ഡിസ്കൌണ്ടുകളും കമ്പനി നൽകുന്നുണ്ട്. സാംസങ് ഗാലക്‌സി നോട്ട് 10, ഗാലക്‌സി എ71, ഗാലക്‌സി എം31, ഗാലക്‌സി എഫ്41 എന്നിവ ഉൾപ്പെടെയുള്ള ജനപ്രീയ ഡിവൈസുകൾക്ക് വിലക്കിഴിവ് ലഭിക്കും. ഗാലക്‌സി ടാബ് എസ് 7+, ഗാലക്‌സി ടാബ് എ7 എന്നിവയടക്കമുള്ള ടാബ്ലറ്റുകൾക്കും ഓഫറുകൾ ഉണ്ട്.

സാംസങിന്റെ പ്രത്യേക ഓഫറുകളും ഡിസ്കൗണ്ടുകളും 2021 ഫെബ്രുവരി 15 വരെ വാലന്റൈൻസ് ഡേ ആഴ്ചയിലുടനീളം ലഭിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. സാംസങ് ഇന്ത്യയുടെ ഓൺലൈൻ സ്റ്റോർ, തിരഞ്ഞെടുത്ത ഇ-കൊമേഴ്‌സ് പോർട്ടലുകൾ, പ്രമുഖ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവ വഴി ഈ ഓഫറുകളും വിലക്കിഴിവുകളും ലഭിക്കും. സാംസങ് ഡേയ്സ് സെയിലിലൂടെ കിടിലൻ ഓഫറുകളിൽ സ്വന്തമാക്കാവുന്ന ഡിവൈസുകളിൽ ഏറ്റവും പുതിയ സ്മാർട്ട്ഫോണുകളും ഉൾപ്പെടുന്നു.

സാംസങ് സ്മാർട്ട്‌ഫോൺ ഓഫറുകൾ
പ്രത്യേക സെയിലിലൂടെ ചില സ്മാർട്ട്ഫോണുകൾക്കാണ് സാംസങ് ഓഫറുകൾ നൽകുന്നത്. ഈ സെയിലിലൂടെ ആകർഷകമായ വിലക്കിഴിവുകൾ ലഭിക്കുന്ന സ്മാർട്ട്ഫോണുകൾ, സാംസങ് ഗാലക്‌സി നോട്ട് 10 ലൈറ്റ്, സാംസങ് ഗാലക്‌സി എസ്10 ലൈറ്റ്, സാംസങ് ഗാലക്‌സി എ71, സാംസങ് ഗാലക്‌സി എ51, സാംസങ് ഗാലക്‌സി എ31, സാംസങ് ഗാലക്‌സി എ 21, സാംസങ് ഗാലക്‌സി എം5, സാംസങ് ഗാലക്‌സി എം31, സാംസങ് ഗാലക്‌സി എം31, സാംസങ് ഗാലക്‌സി എം21, സാംസങ് ഗാലക്‌സി എഫ്41, സാംസങ് ഗാലക്‌സി എം11 എന്നിവയാണ്. ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്കും ഓഫർ ലഭിക്കും.

സാംസങ് ടാബ്‌ലെറ്റുകൾക്കും ഓഫറുകൾ
എച്ച്ഡിഎഫ്സി ബാങ്ക് കാർഡ് ഉപയോഗിച്ച് സാംസങ് ഗാലക്സി ടാബ് എസ്7+ വാങ്ങുന്ന ആളുകൾക്ക് 1,000 രൂപ ബാങ്ക് ക്യാഷ്ബാക്ക് ലഭിക്കും. ഇത് കൂടാതെ കീബോർഡ് കവർ സാംസങ് ഗാലക്‌സി ബഡ്‌സ് എന്നിവയ്ക്കും ആകർഷകമായ കിഴിവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. സാംസങ് ഗാലക്സി ടാബ് എസ്7 വാങ്ങുന്ന ആളുകൾക്ക് 500 രൂപ ബാങ്ക് ക്യാഷ്ബാക്കും ലഭിക്കും. എച്ച്ഡിഎഫ്സി ഉപഭോക്താക്കൾക്ക് 7,000 രൂപയും ഇക്കോസിസ്റ്റം ഓഫറുകളിലൂടെ കീബോർഡ് കവറുകളിൽ 10,000 രൂപ കിഴിവ്, സാംസങ് ഗാലക്‌സി ബഡ്‌സിന് + 7,000 കിഴിവ് എന്നിവയും ലഭിക്കും.

31,999 രൂപ വിലയുള്ള സാംസങ് ഗാലക്സി ടാബ് എസ്6 ലൈറ്റിന് 3,000 രൂപ എച്ച്ഡിഎഫ്സി ബാങ്ക് ക്യാഷ്ബാക്ക് ലഭിക്കും. ഇക്കോസിസ്റ്റം ഓഫറുകളായി സാംസങ് ഗാലക്‌സി ബഡ്‌സിന് + 7,000 കിഴിവ് ലഭിക്കും. സാംസങ് ഗാലക്സി ടാബ് എ7 വാങ്ങുമ്പോൾ ഉപയോക്താക്കൾക്ക് 2,000 ബാങ്ക് ക്യാഷ്ബാക്ക് ലഭിക്കും. ടാബ്‌ലെറ്റിനായുള്ള ഇക്കോസിസ്റ്റം ഓഫറുകളായി ബുക്ക് കവറിൽ 3,500 രൂപയ്ക്ക് ലഭിക്കും. ഇത്തരം മികച്ച ഡീലുകളാണ് സാംസങ് ടാബുൾക്ക് നൽകുന്നത്.

സാംസങ് സ്മാർട്ട്ഫോണുകൾക്കും ടാബ്ലറ്റുകൾക്കും മികച്ച ഓഫറുകൾ നൽകുന്ന സാംസങിന്റെ പ്രത്യേക സെയിൽ ഇനി അഞ്ച് ദിവസം വരെ മാത്രമേ ലഭിക്കുകയുള്ളു. സാംസങിന്റെ ഈ ഓഫറുകളിൽ പലതും ഫ്ലിപ്പ്കാർട്ടിലും ലഭിക്കും. സാംസങ് ഡിവൈസുകൾക്ക് ലഭിക്കുന്ന ഓഫറുകളും ബാങ്ക് കാർഡ് ഓഫറുകളും ചേരുമ്പോൾ ഉപയോക്താക്കൾക്ക് വളരെ കുറഞ്ഞ വിലയിൽ ഡിവൈസുകൾ സ്വന്തമാക്കാൻ സാധിക്കും.


Click it and Unblock the Notifications








