എൽ‌പി‌ജി ഗ്യാസ് സിലിണ്ടർ ഇപ്പോൾ വെറും 9 രൂപയ്ക്ക് സ്വന്തമാക്കാം: എങ്ങനെ ബുക്ക് ചെയ്യാം?

|

കൊറോണ വൈറസിന്റെ രണ്ടാം തരംഗം രാജ്യത്ത് ദുരന്തം വിതയ്ക്കുകയാണ്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ലോക്ക്ഡൌണിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ നമ്മുടെ ദൈനംദിന ആവശ്യങ്ങൾക്കുള്ള സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ സർക്കാരുകൾ ശ്രമിക്കുന്നുണ്ട്. എല്ലായിപ്പോഴും ആളുകൾ ആശങ്കപ്പെടുത്ത കാര്യങ്ങളിലൊന്നാണ് പാചക വാതകത്തിന്റെ വിലയും അതിന്റെ ലഭ്യതയും. ഏറ്റവും പ്രധാനപ്പെട്ട ഒരു ഉത്പന്നമായി ഇന്ന് പാചകവാതകം മാറിയിരിക്കുന്നു.

 

എൽപിജി ഗ്യാസ്

രാജ്യത്ത് എൽപിജി ഗ്യാസ് സിലണ്ടറുകൾക്ക് വില വർധിക്കമ്പോൾ ഒക്കെയും ആളുകൾക്കിടയിൽ പ്രതിഷേധം ഉണ്ടായിട്ടുണ്ട്. എന്നാലിപ്പോൾ എൽപിജി ഗ്യാസ് സിലിണ്ടറുകൾ വൻ വിലക്കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും. 809 രൂപയാണ് പേടിഎമ്മിൽ വഴി ഗ്യാസ് സിലിണ്ടർ വാങ്ങുമ്പോൾ ഉള്ള വില. ഇതിൽ 9 രൂപ ഒഴികെ 800 രൂപ പേടിഎം ക്യാഷ്ബാക്ക് രൂപത്തിൽ നിങ്ങൾക്ക് തിരികെ ലഭിക്കും.

കൂടുതൽ വായിക്കുക: കഴിഞ്ഞ ആഴ്‌ചയിലെ ഏറ്റവും ട്രന്റിങ് ആയ 6 സ്മാർട്ട്‌ഫോണുകൾകൂടുതൽ വായിക്കുക: കഴിഞ്ഞ ആഴ്‌ചയിലെ ഏറ്റവും ട്രന്റിങ് ആയ 6 സ്മാർട്ട്‌ഫോണുകൾ

പേടിഎം വഴി ഗ്യാസ് സിലിണ്ടർ എങ്ങനെ ബുക്ക് ചെയ്യാം?

പേടിഎം വഴി ഗ്യാസ് സിലിണ്ടർ എങ്ങനെ ബുക്ക് ചെയ്യാം?

ഓഫർ ലഭിക്കാനായി നിങ്ങളുടെ ഗ്യാസ് സിലിണ്ടർ പേടിഎം ആപ്പ് വഴി ബുക്ക് ചെയ്യണം. ഇതിനായി നിങ്ങൾ ആദ്യം ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിളിന്റെ ആപ്പ് സ്റ്റോറിൽ നിന്നോ പേടിഎം അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യുക. തുടർന്ന് നിങ്ങളുടെ അക്കൌണ്ടിലേക്ക് കയറി പുതിയൊരെണ്ണം ക്രിയേറ്റ് ചെയ്യുക. തുടർന്ന് ആപ്പ് വഴി ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുന്നതിന് താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങൾ ചെയ്താൽ മതിയാകും.

ചെയ്യേണ്ടത് ഇത്രമാത്രം
 

ഘട്ടം 1: 'ബുക്ക് എ ഗ്യാസ് സിലിണ്ടർ' എന്ന പേജിലേക്ക് പോകുക, തുടർന്ന് നിങ്ങളുടെ ഗ്യാസ് ഓപ്പറേറ്റർ ഏതാണോ അത് തിരഞ്ഞെടുക്കുക.

ഘട്ടം 2: നിങ്ങളുടെ ഉപഭോക്തൃ നമ്പറോ ലിങ്കുചെയ്‌ത മൊബൈൽ നമ്പറോ നൽകുക.

ഘട്ടം 3: നിങ്ങളുടെ ഗ്യാസ് ഏജൻസി തിരഞ്ഞെടുത്ത് ബുക്കിംഗിനായി 'പ്രോസീഡ്' ക്ലിക്കുചെയ്യുക.

കൂടുതൽ വായിക്കുക: 30,000 രൂപയിൽ താഴെ വിലയുള്ള മികച്ച അഞ്ച് സ്മാർട്ട്‌ഫോണുകൾകൂടുതൽ വായിക്കുക: 30,000 രൂപയിൽ താഴെ വിലയുള്ള മികച്ച അഞ്ച് സ്മാർട്ട്‌ഫോണുകൾ

ബുക്കിങ്

ബുക്കിങ് പൂർത്തിയാക്കിക്കഴിഞ്ഞാൽ, നിങ്ങൾക്ക് ഒരു സ്ക്രാച്ച് കാർഡ് ലഭിക്കും ഇതിലൂടെ ഉപയോക്താക്കൾക്ക് 800 രൂപ വരെ ക്യാഷ്ബാക്ക് നേടാം. ഈ സ്ക്രാച്ച് കാർഡ് ലഭിച്ച് ഏഴു ദിവസത്തിനുള്ളിൽ തന്നെ ഓപ്പൺ ചെയ്യണം. ക്യാഷ്ബാക്ക് ലഭിക്കുന്നതിന് നിങ്ങളുടെ പേയ്‌മെന്റ് തുക 500 രൂപയ്ക്ക് മുകളിൽ ആണെനന് ഉറപ്പ് വരുത്തുക. മെയ് 31 വരെ പേടിഎം ഉപയോക്താക്കൾക്ക് ഈ ഓഫർ ലഭിക്കും. എൽ‌പി‌ജി സിലിണ്ടറുകൾ ആദ്യമായി പേടിഎം വഴി ബുക്ക് ചെയ്യുന്നവർക്ക് ഈ ഓഫർ ഉപയോഗിക്കാൻ കഴിയും.

എസ്എംഎസ്

എസ്എംഎസ് സൗകര്യം വഴി നിങ്ങൾക്ക് ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാം. അതിനായി, നിങ്ങൾ ആദ്യം നിങ്ങളുടെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യുന്നതിന് ശേഷം നിങ്ങളുടെ ഗ്യാസ് ഏജൻസി നമ്പറിലേക്ക് ഒരു എസ്എംഎസ് അയക്കുക. ഇതിനായി ഗൂഗിളിൽ നിന്ന് നിങ്ങളുടെ സ്റ്റേറ്റ് ഗ്യാസ് ഏജൻസി നമ്പർ സെർച്ച് ചെയ്യാവുന്നതാണ്. നിങ്ങളുടെ എസ്എംഎസ് ഓപ്ഷൻ ഓപ്പൺ ചെയ്ത് IOC> ഉപയോക്താക്കളുടെ എസ്ടിഡി കോഡ് + വിതരണക്കാരന്റെ കോൺടാക്റ്റ് നമ്പർ> ഉപഭോക്തൃ നമ്പർ ടൈപ്പ് ചെയ്ത് നിങ്ങളുടെ ഗ്യാസ് ഏജൻസി നമ്പറിലേക്ക് മെസേജ് അയക്കുക. മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ, അടുത്ത റീഫിൽ ബുക്കിങ് അതേ മൊബൈൽ നമ്പറിൽ നിന്ന് തന്നെ അയയ്‌ക്കേണ്ടി വരും.

കൂടുതൽ വായിക്കുക: ഗെയിമിങ് ഇഷ്ടമാണോ?, നിങ്ങൾ അറിഞ്ഞിരിക്കേണ്ട 10 മികച്ച ഗെയിമിങ് സ്മാർട്ട്ഫോണുകൾ ഇവയാണ്കൂടുതൽ വായിക്കുക: ഗെയിമിങ് ഇഷ്ടമാണോ?, നിങ്ങൾ അറിഞ്ഞിരിക്കേണ്ട 10 മികച്ച ഗെയിമിങ് സ്മാർട്ട്ഫോണുകൾ ഇവയാണ്

Best Mobiles in India

English summary
LPG gas cylinders are available at huge discounts. The price when buying a gas cylinder through Paytm is Rs 809. Apart from Rs 9, you will get Rs 800 back in the form of Paytm cashback.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X