ഷവോമിയുടെ എംഐ, റെഡ്മി ഡിവൈസുകൾക്ക് വമ്പിച്ച ഓഫറുകളുമായി ദീപാവലി സെയിൽ ആരംഭിച്ചു
ദീപാവലി അടുത്തതോടെ ഷവോമി തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റായ എംഐ.കോമിൽ ദീപാവലി വിത്ത് എംഐ സെയിൽ എന്ന പേരിൽ സ്വന്തമായി ഒരു ഓൺലൈൻ സെയിൽ ആരംഭിച്ചിരിക്കുകയാണ്. ഈ സെയിലിലൂടെ ഷവോമിയുടെ കീഴിലുള്ള ബ്രാന്റുകളായ എംഐ, റെഡ്മി പ്രൊഡക്ടുകൾ ആകർഷകമായ ഓഫറുകളിൽ ലഭ്യമാക്കും. പരിമിതമായ കാലത്തേക്കാണ് ഈ ഓഫർ ലഭ്യമാകുന്നത്. ഈ സെയിലിലൂടെ ഉത്പന്നങ്ങൾ വാങ്ങുമ്പോൾ എംഐ പേ വഴി പണമടയ്ക്കുന്ന ഉപഭോക്താക്കൾക്ക് 5,000 രൂപ വരെ ക്യാഷ്ബാക്കും ലഭിക്കും.

സ്മാർട്ട്‌ഫോണുകൾ, സ്മാർട്ട്‌ഫോൺ ആക്‌സസറികൾ, ലാപ്‌ടോപ്പുകൾ, സ്മാർട്ട് ടിവികൾ എന്നിവടക്കമുള്ള ഉൽപ്പന്നങ്ങൾ കുറഞ്ഞ നിരക്കിൽ സ്വന്തമാക്കാനുള്ള അവസരമാണ് എംഐ ഒരുക്കുന്നത്. ദീപാവലി വിത്ത് എംഐ സെയിൽ ഒക്ടോബർ 24ന് ആരംഭിച്ച് ഒക്ടോബർ 28ന് അവസാനിക്കും. വിലക്കുറവിന് പുറമേ, എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 10 ശതമാനം കിഴിവും ഷവോമി നൽകുന്നു. ഈ സെയിലിലൂടെ സ്വന്തമാക്കാവുന്ന മികച്ച ചില ഡിവൈസുകളാണ് ഇന്ന് പരിചയപ്പെടുന്നത്.

ഷവോമി എംഐ 10
പ്രീമിയം ഡിസൈനും ഫ്ലാഗ്ഷിപ്പ് ഹാർഡ്‌വെയറും ഉള്ള ഷവോമിയുടെ മുൻനിര സ്മാർട്ട്‌ഫോണാണ് എംഐ 10. ഈ സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ 49,999 രൂപയെന്ന വിലയ്ക്കാണ് ലോഞ്ച് ചെയ്തത് എങ്കിലും ഇപ്പോൾ നടക്കുന്ന ദീപാവലി വിത്ത് എംഐ സെയിലിലൂടെ ഡിവൈസ് 44,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും.

റെഡ്മി ഇയർഫോണുകൾ
3.5 എംഎം ഹെഡ്‌ഫോൺ ജാക്കുള്ള സ്മാർട്ട്‌ഫോണുകളിൽ ഉപയോഗിക്കാവുന്ന മികച്ച ശബ്ദവും ബിൽറ്റ്-ക്വാളിറ്റിയും ഉള്ള വിലകുറഞ്ഞ വയർ ഇയർഫോണുകൾ ആവശ്യമുള്ളവർക്ക് ആകർഷകമായ ഓഫറോടെ ഇയർഫോണുകൾ സ്വന്തമാക്കാം. വെറും 349 രൂപ മുതലുള്ള വിലയിൽ ഇയർഫോണുകൾ ലഭ്യമാണ്.

20000mAh എംഐ പവർ ബാങ്ക് 3i
എംഐയുടെ 20000 mAh 3i പവർ ബാങ്ക് ദീപവലി ഓഫറിലൂടെ സ്വന്തമാക്കാവുന്നതാണ്. ഈ പവർബാങ്കിന് ഇപ്പോൾ 799 രൂപയാണ് വില. രണ്ട് നിറങ്ങളിൽ ഇത് ലഭ്യമാണ്. എംഐ പവർ ബാങ്ക് 3i 20000 mAh ടു വേ ഫാസ്റ്റ് ചാർജിങ് സപ്പോർട്ടോടെയാണ് വരുന്നത്. മികച്ച ബിൽഡ് ക്വാളിറ്റിയും ഈ ഡിവൈസിനുണ്ട്.

എംഐ ടിവി സ്റ്റിക്ക്
ആൻഡ്രോയിഡ് ടിവി ഒഎസിൽ പ്രവർത്തിക്കുന്ന ഷവോമി എംഐ ടിവി സ്റ്റിക്ക് ഇപ്പോൾ 2,299 രൂപയ്ക്ക് സ്വന്തമാക്കാം. പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് കണ്ടന്രറ് സ്ട്രീം ചെയ്യാൻ ഈ സ്റ്റിക്ക് ഉപയോക്താക്കളെ സഹായിക്കുന്നു. ഒറ്റ ക്ലിക്കിലൂടെ നിങ്ങളുടെ സാധാരണ ടിവിയെ സ്മാർട്ട് ടിവി ആക്കി മാറ്റാൻ ഈ ഡിവൈസിന് കഴിയും.

റെഡ്മി സ്മാർട്ട് ബാൻഡ്
ഫിറ്റ്നസ് ട്രാക്കർ വാങ്ങണമെന്ന് ആഗ്രബിക്കുന്നവർക്ക് ഇതൊരു സുവർണാവസരമാണ്. റെഡ്മി ബാൻഡ് ഇപ്പോൾ വെറും 1,399 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ആൻഡ്രോയിഡ്, iOS സ്മാർട്ട്‌ഫോണുകളിൽ ഒരു പ്രശ്‌നവുമില്ലാതെ പ്രവർത്തിക്കുന്ന ഡിവൈസാണ് ഇത്.

റെഡ്മി ഇയർബഡ്സ് 2 സി
വയർലെസ് ഇയർഫോണുകളുടെ കാര്യത്തിൽ ടിഡബ്ല്യുഎസ് ആണ് ഇപ്പോഴത്തെ ട്രെൻഡ്. മിക്ക ടിഡബ്ല്യുഎസ് ഇയർഫോണുകൾക്കും ധാരാളം പണം ചിലവാകും. കുറഞ്ഞ വിലയിൽ കിട്ടുന്നവയ്ക്ക് ക്വാളിറ്റിയും കുറവായിരിക്കും. റെഡ്മി ഇയർബഡ്സ് 2 സി കുറഞ്ഞ വിലയും മികച്ച ബാറ്ററി ലൈഫും ബാസും ഉള്ള മികച്ച ടിഡബ്ല്യുഎസ് ഇയർഫോണാണ്. 1,299 രൂപയാണ് ഇതിന്റെ വില.

എംഐ ഹോം സെക്യൂരിറ്റി ക്യാമറ 360 ° 1080 പി
മി ഹോം സെക്യൂരിറ്റി ക്യാമറ 360 ° 1080 പി ഇപ്പോൾ 2,299 രൂപയ്ക്ക് സ്വന്തമാക്കാം. മെമ്മറി കാർഡ് ഉപയോഗിച്ച് ഉപയോഗിക്കാൻ കഴിയുന്ന ഈ ഡിവൈസ് വീട്, ഓഫീസ് പരിസരം എന്നിവയുടെ സുക്ഷ ഉറപ്പാക്കുന്നു.

എയർ പ്യൂരിഫയർ 2 സി
ഇന്ത്യയിലെ മിക്ക ആധുനിക നഗരങ്ങളിലും വായു മലിനീകരണ സാധ്യതയുണ്ട്. ഈ അവസരത്തിലാണ് എയർ പ്യൂരിഫയറിന്റെ ആവശ്യം വരുന്നത്. ഷവോമിയുടെ എയർപ്യൂരിഫയർ 2സി 5,999 രൂപയ്ക്കാണ് ദീപാവലി സെയിലിന്റെ ഭാഗമായി വിൽക്കുന്നത്.

എംഐ ഔട്ട്‌ഡോർ ബ്ലൂടൂത്ത് സ്പീക്കർ (5W)
5W സ്പീക്കർ യൂണിറ്റുള്ള ഷവോമി എംഐ ഔട്ട്‌ഡോർ ബ്ലൂടൂത്ത് സ്പീക്കറും ദീപാവലി വിത്ത് എംഐ സെയിലിലൂടെ മികച്ച ഓഫറിൽ സ്വന്തമാക്കാൻ സാധിക്കും. ഈ കോംപാക്റ്റ് ബ്ലൂടൂത്ത് സ്പീക്കർ ഇപ്പോൾ 1,199 രൂപയ്ക്ക് ലഭ്യമാണ്.

എംഐ നോട്ട്ബുക്ക് 14
വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ആളുകൾക്ക് പ്രയോജനപ്പെടുന്ന മികച്ച ലാപ്‌ടോപ്പാണഅ എംഐ നോട്ട്ബുക്ക് 14. ഈ ലാപ്ടോപ്പ് ഇപ്പോൾ 41,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. 8 ജിബി റാമും വിൻഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റവുമുള്ള ഏറ്റവും പുതിയ 10th ജനറേഷൻ ഇന്റൽ കോർ ഐ5 പ്രോസസറാണ് ഇതിലുള്ളത്.


Click it and Unblock the Notifications








