ഡിസ്നി+ ഹോട്ട്സ്റ്റാർ വിഐപി സബ്ക്രിപ്ഷൻ വൻ ഓഫറിൽ നേടാം

|

വിഐപി സബ്സ്ക്രിപ്ഷൻ പായ്ക്കിലേക്ക് കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കാനായി ഡിസ്നി + ഹോട്ട്സ്റ്റാർ ഒരു പുതിയ ഓഫർ അവതരിപ്പിച്ചു. ഈ പുതിയ ഓഫറിലൂടെ ഉപയോക്താക്കൾക്ക് വിഐപി പാക്ക് സബ്ക്രൈബ് ചെയ്യുമ്പോൾ അധിക വാലിഡിറ്റി ലഭിക്കും. ഇതൊരു പ്രൊമോഷണൽ ഓഫറാണ്. കുറച്ച് സമയത്തേക്ക് മാത്രമേ ഈ പുതിയ ഓഫർ ലഭിക്കുകയുള്ളു.

 

പുതിയ ഓഫർ

പുതിയ ഓഫർ അനുസരിച്ച് ഉപയോക്താക്കൾക്ക് 12 മാസത്തിന് പകരം 13 മാസത്തേക്ക് ഡിസ്നി+ ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷൻ ലഭിക്കും. എയർടെൽ, റിലയൻസ് ജിയോ പ്ലാനുകൾക്കൊപ്പം ലഭിക്കുന്ന ഡിസ്നി + ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷനുകളിൽ ഓഫർ ലഭിക്കാൻ സാധ്യതയില്ല. ഡിസ്നി + ഹോട്ട്സ്റ്റാർ ഡിസ്കൗണ്ട് നിരക്കിൽ ഒരു പ്രത്യേക പ്ലാനും അവതരിപ്പിച്ചിട്ടുണ്ട്. 365 രൂപ വിലയുള്ള പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ ഓഫർ ലഭിക്കാനായി വിസ, മാസ്റ്റർകാർഡ് എന്നിവയുടെ ക്രെഡിറ്റ് കാർഡ് വഴി പണമടക്കണം.

കൂടുതൽ വായിക്കുക: മോട്ടറോള റേസർ (2019) സ്മാർട്ട്ഫോണിന് 30,000 രൂപ വിലക്കിഴിവ്കൂടുതൽ വായിക്കുക: മോട്ടറോള റേസർ (2019) സ്മാർട്ട്ഫോണിന് 30,000 രൂപ വിലക്കിഴിവ്

ഡിസ്നി+ ഹോട്ട്സ്റ്റാർ

ഡിസ്നി+ ഹോട്ട്സ്റ്റാറിന്റെ പുതിയ 365 രൂപയ്ക്ക് സബ്ക്രിപ്ഷൻ നൽകുന്ന ഓഫർ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് പണം നൽകുന്നവർക്ക് മാത്രമാണ് ലഭ്യമാകുന്നത്. നെറ്റ് ബാങ്കിംഗ് ഡെബിറ്റ് കാർഡ്, യുപിഐ ഐഡി, പേടിഎം എന്നിവയിലൂടെ പണം നൽകിയും ഈ സബ്ക്രിപ്ഷൻ നേടാം. ഇത്തരത്തിൽ പേയ്മെന്റ് നടത്തുന്നവർക്ക് 399 രൂപയ്ക്കായിരിക്കും പ്ലാൻ ലഭിക്കുക. എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്ന ആളുകൾക്ക് പ്രീമിയം സബ്സ്ക്രിപ്ഷൻ മറ്റഅ ഓഫറുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

വാർഷിക സബ്‌സ്‌ക്രിപ്‌ഷൻ
 

ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷൻ 99 രൂപയ്ക്ക് ലഭ്യമാകുന്നുവെന്ന ഫ്ലിപ്പ്കാർട്ടിൽ തെറ്റായി വന്ന ഓഫറിന് പിന്നാലെയാണ് പുതിയ പായ്ക്ക് അവതരിപ്പിച്ചത്. ഫ്ലിപ്പ്കാർട്ടിലൂടെ ഡിസ്നി+ ഹോട്ട്സ്റ്റാർ വാർഷിക സബ്‌സ്‌ക്രിപ്‌ഷൻ 99 രൂപയ്ക്ക് ലഭ്യമാകുമെന്നാണ് പ്രഖ്യാപിച്ചത്. ഇത് തെറ്റായിരുന്നുവെന്നും ഇത്തരത്തിൽ ഓഫറുകളിലൂടെ പണം നഷ്ടമായ എല്ലാവർക്കും ഓർഡർ ക്യാൻസൽ ചെയ്ത് പണം തിരികെ നൽകുമെന്നും ഫ്ലിപ്പ്കാർട്ട് അറിയിച്ചിരുന്നു.

കൂടുതൽ വായിക്കുക: 1000 രൂപ വിലകിഴിവിൽ വൺപ്ലസ് നോർഡ് സ്വന്തമാക്കാം: ഓഫറുകൾ, സവിശേഷതകൾകൂടുതൽ വായിക്കുക: 1000 രൂപ വിലകിഴിവിൽ വൺപ്ലസ് നോർഡ് സ്വന്തമാക്കാം: ഓഫറുകൾ, സവിശേഷതകൾ

ടെലികോം ഓപ്പറേറ്റർമാരും ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷൻ നൽകുന്നു

ടെലികോം ഓപ്പറേറ്റർമാരും ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷൻ നൽകുന്നു

എയർടെൽ റിലയൻസ് ജിയോ എന്നിവയുടെ ഉപയോക്താക്കൾക്ക് ഡിസ്നി+ ഹോട്ട്സ്റ്റാർ വിഐപി സബ്ക്രിപ്ഷൻ സൌജന്യമായി നൽകുന്ന ചില പ്ലാനുകൾ കമ്പനികൾ അവതരിപ്പിച്ചിട്ടുണ്ട്. എയർടെല്ലിന്റെ 599 രൂപയുടെ പ്ലാനിലൂടെ ഒരു വർഷത്തേക്ക് ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്ക്രിപ്ഷൻ ലഭിക്കും. ഇതിനൊപ്പം ദിവസവും 2 ജിബി ഡാറ്റയും എയർടെൽ നൽകുന്നു. 56 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാനിലൂടെ അൺലിമിറ്റഡ് കോളിങും ലഭിക്കും.

ജിയോ

ജിയോ തങ്ങളുടെ ഉപയോക്താക്കൾക്ക് ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്ക്രിപ്ഷൻ നൽകുന്ന നിരവധി പ്ലാനുകൾ നൽകുന്നുണ്ട്. 401 രൂപ, 448 രൂപ, 598 രൂപ, 599 രൂപ നിരക്കുകളിലാണ് ജിയോയുടെ പ്ലാനുകൾ ലഭിക്കുന്നത്. ഈ പ്ലാനുകൾ ദിവസവും 3 ജിബി, 2 ജിബി ഡാറ്റ നൽകുന്നു. 28 ദിവസവും 56 ദിവസവും വാലിഡിറ്റിയുള്ള ഈ പ്ലാനുകൾ അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്.

കൂടുതൽ വായിക്കുക: ഈ പ്രീപെയ്ഡ് പ്ലാനുകൾ റീചാർജ് ചെയ്താൽ സൌജന്യമായി ഐപിഎൽ കാണാംകൂടുതൽ വായിക്കുക: ഈ പ്രീപെയ്ഡ് പ്ലാനുകൾ റീചാർജ് ചെയ്താൽ സൌജന്യമായി ഐപിഎൽ കാണാം

Best Mobiles in India

Read more about:
English summary
Disney + Hotstar has introduced a new offer to attract more users to the VIP subscription pack. With this new offer, users will get extra validity when they subscribe to the VIP pack.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X