സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച ഓഫറുകളുമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2020
ആമസോണിന്റെ ഈ വർഷത്തെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ ആരംഭിക്കാനുള്ള തയ്യാറെടുപ്പുകൾ നടന്ന് വരികയാണ്. ഏറ്റവും മികച്ച ഓഫറുകളും ഡീലുകളും നൽകുന്ന ഈ ഫെസ്റ്റിവൽ സെയിലിന്റെ തിയ്യതി ഔദ്യോഗികമായി ആമസോൺ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും ഉപയോക്താക്കൾ ഏറ്റവും കൂടുതൽ വാങ്ങുന്ന പ്രൊഡക്ടുകൾക്കെല്ലാം ആകർഷകമായ ഓഫറുകൾ നൽകുന്നതായി ഇതിനകം തന്നെ ആമസോൺ സ്ഥിരീകരിച്ചിട്ടുണ്ട്.

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ ഏറ്റവും കൂടുതൽ ഓഫറുകൾ ലഭിക്കുന്ന ഒരു വിഭാഗം പ്രൊഡക്ടുകളാണ് സ്മാർട്ട്ഫോമുകൾ. ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിപണിയിൽ നിരവധി കാറ്റഗറികളിലായി ഡിവൈസുകൾ പുറത്തിറങ്ങുന്നുണ്ട്. വില, സവിശേഷതകൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് ഈ കാറ്റഗറികൾ. ഈ കാറ്റഗറികളിലെ സ്മാർട്ട്ഫോണുകൾക്ക് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ ലഭിക്കുന്ന ആകർഷകമായ ഓഫറുകളും ഡീലുകളുമാണ് നമ്മൾ പരിശോധിക്കുന്നത്.

5ജി സ്മാർട്ട്‌ഫോണുകൾ 27,999 രൂപ മുതൽ
5ജി സ്മാർട്ട്ഫോണുകൾ വാങ്ങാനായി ഏതാനും മാസങ്ങൾക്കുമുമ്പ് വരെ നമുക്ക് 50,000 രൂപയ്ക്ക് മുകളിൽ ചിലവഴിക്കേണ്ടി വരുന്ന സാഹചര്യമായിരുന്നു. എന്നാലിപ്പോൾ കുറഞ്ഞ വിലയിൽ 5ജി സ്മാർട്ട്ഫോണുകൾ ലഭ്യമാണ്. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ വെറും 27,999 രൂപ മുതലുള്ള വിലയ്ക്ക് 5ജി സ്മാർട്ട്‌ഫോണുകൾ സ്വന്തമാക്കാൻ സാധിക്കും.

വലിയ ബാറ്ററിയുള്ള ഫോണുകൾ 8,490 രൂപ മുതൽ
ഒന്നോ രണ്ടോ ദിവസം നീണ്ടുനിൽക്കുന്ന ബാറ്ററി ലൈഫ് ഉള്ള സ്മാർട്ട്ഫോണുകൾക്ക് ആവശ്യക്കാർ ഏറെയാണ്. 6000 എംഎഎച്ചോ അതിൽ കൂടുതലോ ബാറ്ററി കപ്പാസിറ്റിയുള്ള സ്മാർട്ട്ഫോണുകൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ 8,490 രൂപ മുതലുള്ള വിലയിൽ ലഭ്യമാകും.

അമോലെഡ് ഡിസ്പ്ലേ സ്മാർട്ട്‌ഫോണുകൾ 13,999 രൂപ മുതൽ
ഫോണിൽ സിനിമ കാണുന്നവർക്കും ഗെയിം കളിക്കുന്നവർക്കും മികച്ച ദൃശ്യാനുഭവം നൽകുന്നവയാണ് അമോലെഡ് ഡിസ്പ്ലെകൾ. ഇത്തരത്തിലുള്ള ഡിസ്പ്ലേയുള്ള സ്മാർട്ട്ഫോണുകൾക്ക് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ ആകർഷകമായ ഓഫറുകളുണ്ട്. 13,999 രൂപ മുതലുള്ള വിലയിൽ മികച്ച അമോലെഡ് ഡിസ്പ്ലെ സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാം.

ക്വാഡ് ക്യാമറ സ്മാർട്ട്‌ഫോണുകൾ 9,999 രൂപ മുതൽ
ഫോട്ടോ, വീഡിയോ എന്നിവ എടുക്കാൻ താല്പര്യമുള്ള ആളുകളാണ് നിങ്ങളെങ്കിൽ നാല് പിൻ ക്യാമറകളുമായി വരുന്ന മികച്ച സ്മാർട്ട്ഫോുകൾ നിങ്ങൾക്ക് ആകർഷകമായ വിലയിൽ സ്വന്തമാക്കാം. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ ക്വാഡ് ക്യാമറ സെറ്റപ്പുള്ള ഡിവൈസുകൾ 9,999 രൂപ മുതലുള്ള വിലയിൽ ലഭ്യമാകും.

സ്നാപ്ഡ്രാഗൺ 720ജി പ്രോസസറുള്ള സ്മാർട്ട്‌ഫോണുകൾക്ക് വിലക്കിഴിവ്
ക്വാൽകോം സ്നാപ്ഡ്രാഗണിന്റെ ഏറ്റവും മികച്ച 4 ജി പ്രോസസറുകളിൽ ഒന്നാണ് സ്നാപ്ഡ്രാഗൺ 720 ജി, ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ 720ജി ചിപ്‌സെറ്റിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണുകൾക്ക് ആകർഷകമായ ഓഫറുകൾ ലഭിക്കും.

ക്വാൽകോം സ്‌നാപ്ഡ്രാഗൺ ചിപ്പ്സെറ്റുകളുള്ള സ്മാർട്ട്‌ഫോണുകൾ 7,499 രൂപ മുതൽ
ക്വാൽകോം സ്‌നാപ്ഡ്രാഗൺ ചിപ്‌സെറ്റുകളുടെ കരുത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണുകൾക്ക് സാധാരണ നിലയിൽ വില കൂടുതലായിരിക്കും. കരുത്തുറ്റ ചിപ്പ്സെറ്റുകളാണ് ഇവ. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ ഈ സ്മാർട്ട്ഫോണുകൾ 7,499 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം.

അലക്സാ ബിൽറ്റ്-ഇൻ സ്മാർട്ട്‌ഫോണുകൾ 13,999 രൂപ മുതൽ
ആമസോൺ അലക്സാ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറാൻ പോകുന്ന സാങ്കേതികവിദ്യയാണ്. അലക്സ ബിൽറ്റ് ഇൻ സ്മാർട്ട്ഫോണുകൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ 13,999 രൂപ മുതലുള്ള വിലയ്ക്ക് ലഭ്യമാകും. ബിൽറ്റ്-ഇൻ അലക്സാ വോയ്‌സ് അസിസ്റ്റന്റുമായിട്ടാണ് ഈ ഡിവൈസുകൾ പുറത്തിറക്കിയിരിക്കുന്നത്.

ഫ്ലാഗ്ഷിപ്പ് കർവ്ഡ് സ്മാർട്ട്‌ഫോണുകൾ 41,999 രൂപ മുതൽ
സ്മാർട്ട്ഫോൺ പ്രേമികൾക്ക് ഏറെ താല്പര്യം തോന്നുന്ന ഡിവൈസുകളാണ് വളഞ്ഞ ഡിസ്‌പ്ലേയും ഉയർന്ന നിലവാരമുള്ള ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകൾ. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ കർവ്ഡ് അമോലെഡ് ഡിസ്പ്ലേയുള്ള സ്മാർട്ട്ഫോണുകൾ 41,999 രൂപ മുതലുള്ള വിലയ്ക്ക് സ്വന്തമാക്കാം.


Click it and Unblock the Notifications








