ഡൽഹിയിൽ ഓക്സിജന് 299 രൂപ; മലിനീകരണത്തിൽ നിന്ന് രക്ഷ നേടാൻ ഓക്സിജൻ ബാറുകൾ

|

ഡൽഹിയിൽ ഇതിനകം തന്നെ എയർ ക്വാളിറ്റി സിവിയർ+ വിഭാഗത്തിലെത്തിയിരിക്കുകയാണ്. മലിനീകരണത്തിൽ കടുത്ത ദുരിതമാണ് ഡൽഹി നിവാസികൾ അനുഭവിക്കുന്നത്. രണ്ടാഴ്ചയിലേറെയായി നഗരം മലിനീകരണം നിറഞ്ഞ മൂടൽമഞ്ഞിലാണ്. വായു മലിനീകരണ പ്രതിസന്ധിയുമായി പൊരുതുന്ന നഗരത്തിൽ ഇപ്പോൾ ഒരു സവിശേഷ ആശയം ഉയർന്നുവന്നിട്ടുണ്ട്. ഓക്സിജൻ ലഭ്യമാകുന്ന ബാറുകളാണ് ഡൽഹിയിലെ ജനങ്ങൾക്ക് ആശ്വാസമായി വന്നിരിക്കുന്നത്. ഇത് ഒരു പരിഹാരം എന്നതിനേക്കാൾ സങ്കടകരമായ ഒരു സാഹചര്യത്തിൻറെ തെളിവാണ്.

ആര്യവീർ കുമാർ

ഈ വർഷം മെയ് മാസത്തിൽ ആര്യവീർ കുമാർ എന്നയാളാണ് ദില്ലിയിലെ സാകേത്തിൽ ഓക്സി പ്യുവർ എന്ന ഓക്സിജൻ ബാർ തുറന്നിരിക്കുന്നത്. ഇത് സന്ദർശകർക്ക് പതിനഞ്ച് മിനിറ്റ് ശുദ്ധമായ ഓക്സിജൻ വാഗ്ദാനം ചെയ്യുന്നു. 7 വ്യത്യസ്ത സുഗന്ധങ്ങളിലുള്ള ഓക്സിജനുകളാണ് ഇവിടെ ലഭ്യമാവുക. ആവശ്യമുള്ള ഫ്ലേവർ ആളുകൾക്ക് ഓർഡർ ചെയ്യാം. സ്പിയർമിൻറ്, പെപ്പർമിൻറ് കറുവാപ്പട്ട, ഓറഞ്ച്, ചെറുനാരങ്ങ, യൂക്കാലിപ്റ്റസ്, ലാവെൻഡർ എന്നീ സുഗന്ധങ്ങളിൽ ഓക്സിജൻ ലഭ്യമാണ്.

ഓക്സിജൻ

ഓക്സിജൻ പണം കൊടുത്ത് ശ്വസിക്കേണ്ടിവരുന്ന ഗതികേടിനെ കുറിച്ച് കേരളത്തിലെ ആളുകൾക്ക് തൽക്കാലം ആലോചിക്കേണ്ടി വരുന്നില്ലെങ്കിലും ശുദ്ധമായ ഓക്സിജനായി ലഭ്യമാകുന്ന ചില പ്രോഡക്ടുകൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ആമസോണിൽ ലഭിക്കുന്ന ഓക്സി ചാർജ്ജ് എന്ന ഓക്സിജൻ ഫ്ലാസ്ക് മികച്ച പ്രോഡക്ടാണ്. 3.3 ലിറ്ററാണ് ഈ പ്രോഡക്ടിറ്റിൽ ഉൾക്കൊള്ളുന്ന ഓക്സിജൻറെ അളവ്. 395 രൂപ വിലയുള്ള ഈ പ്രോഡക്ട് ശുദ്ധമായ ഓക്സിജൻ ലഭിക്കാതിരിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾക്കുള്ള മികച്ച പരിഹാരമാണ് ഈ പ്രോഡക്റ്റ്.

കൂടുതൽ വായിക്കുക: ഡൽഹി നഗരത്തിൽ ഒരാൾക്ക് 15 ജിബി ഫ്രീ ഡാറ്റ, 11,000 വൈഫൈ ഹോട്ട്സ്പോട്ടുകൾ സ്ഥാപിക്കാനൊരുങ്ങി സർക്കാർകൂടുതൽ വായിക്കുക: ഡൽഹി നഗരത്തിൽ ഒരാൾക്ക് 15 ജിബി ഫ്രീ ഡാറ്റ, 11,000 വൈഫൈ ഹോട്ട്സ്പോട്ടുകൾ സ്ഥാപിക്കാനൊരുങ്ങി സർക്കാർ

പതിനഞ്ച് മിനുട്ട് നേരം
 

ഡൽഹിയിൽ ആരംഭിച്ചിരിക്കുന്ന ഓക്സിജൻ ബാറിൽ പതിനഞ്ച് മിനുട്ട് നേരം വ്യത്യസ്ത സുഗന്ധങ്ങളോടെ ഓക്സിജൻ നൽകുന്നുവെന്ന് ബാറിൻറെ സ്റ്റാഫ് മേധാവി ബോണി ഐറെംഗ്ബാം പറഞ്ഞു. അന്തരീക്ഷമർദ്ദം നിയന്ത്രിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. ഉപഭോക്താവിന് ഓക്സിജൻറെ ഒരു ട്യൂബ് നൽകുകയും അതിലൂടെ സുഗന്ധമുള്ള ഓക്സിജൻ ലഭ്യമാക്കുകയും ചെയ്യുന്നു. ഒരു വ്യക്തി ഒരു ദിവസത്തിൽ ഒരിക്കൽ മാത്രമേ പ്രത്യേക ഓക്സിജൻ ശ്വസിക്കാൻ പാടുള്ളു എന്നും ഇവർ പറയുന്നു.

ഓക്സിജൻ ബാർ

ഓക്സിജൻ ബാർ എന്ന ആശയം ഇന്ത്യയിൽ പുതിയതാണ് എങ്കിലും പല രാജ്യങ്ങളിൽവിനോദ ആവശ്യങ്ങൾക്കും അരോമാതെറാപ്പിക്കും ഓക്സിജൻ ബാറുകളുണ്ട്. ഹാനികരമായ ഫ്രീ റാഡിക്കലുകളെ പുറത്ത് കളയാനും വായുസഞ്ചാരമില്ലാതതിനാൽ ഉണ്ടാകുന്ന പകർച്ചവ്യാധികളെയും പാരിസ്ഥിതിക വിഷവസ്തുക്കളെയും നിർവീര്യമാക്കാൻ ഇത് സഹായിക്കുന്നു. ശരീരത്തിന് സ്വയം ശുദ്ധീകരിക്കാൻ സഹായിക്കുകയും ഓക്സിജൻ രക്തചംക്രമണം വർദ്ധിപ്പിക്കുകയും രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും ചെയ്യുന്നതിന് ഈ ഓക്സിജൻറെ പ്രവർത്തനം സഹായിക്കും.

ഓക്സിജൻറെ ശ്വസനം

ഓക്സിജന്റെ അളവുമായി ബന്ധപ്പെട്ട് ശരീരത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ ഇല്ലാതാക്കാനുള്ള മികച്ച മാർഗ്ഗമാണ് പുതിയ ഓക്സിജൻ ബാറുകളിലെ ഓക്സിജൻറെ ശ്വസനം. മികച്ച ഓക്സിജൻ ശ്വസിച്ചാൽ ഏകാഗ്രതയും ജാഗ്രതയും വർദ്ധിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇത് രക്തത്തിലുള്ള വിഷാംശത്തെ ഇല്ലാതാക്കാൻ സഹായിക്കും. കൂടാതെ മാനസിക സമ്മർദ്ദത്തിനും വിഷാദത്തിനും വലിയ ആശ്വാസവും ഉണ്ടാകും. ശരീരത്തെയും മനസിനെയും വിശ്രമത്തിന് സഹായിക്കുകയും തലവേദന ഒഴിവാക്കുകയും രോഗത്തെ തടയുകയും ചെയ്യുന്നു എന്നതും ഇതിൻറെ ഗുണഫലങ്ങളാണ്.

കൂടുതൽ വായിക്കുക: നിങ്ങൾ വാങ്ങിയ മദ്യം വ്യാജമാണോ, അല്ലയോ എന്ന് പരിശോധിക്കാൻ ഇതാ ഒരു മാർഗംകൂടുതൽ വായിക്കുക: നിങ്ങൾ വാങ്ങിയ മദ്യം വ്യാജമാണോ, അല്ലയോ എന്ന് പരിശോധിക്കാൻ ഇതാ ഒരു മാർഗം

299 രൂപ മുതൽ

ന്യൂഡൽഹിയിലെ സാകേതിലുള്ള സെലക്ട് സിറ്റി വാക്ക് മാളിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഓക്സി പ്യുവർ ഓക്സിജൻ ബാർ 299 രൂപ മുതൽ ശുദ്ധമായ ഓക്സിജൻ വാഗ്ദാനം ചെയ്യുന്നു. ഈ വർഷം ഡിസംബറോടെ രണ്ടാമത്തെ ഔട്ട്‌ലെറ്റ് ദില്ലി വിമാനത്താവളത്തിൽ ആരംഭിക്കുമെന്ന് ബോണി ഐറെങ്‌ബാം പറഞ്ഞു. ശുദ്ധമായ ഓക്സിജൻ ശ്വസിക്കാൻ സഹായിക്കുന്ന നിരവധി പ്രോഡക്ടുകൾ ഓൺലൈനിൽ ലഭ്യമാണ് എന്ന കാര്യവും ശ്രദ്ധിക്കേണ്ടതുണ്ട്.

Best Mobiles in India

Read more about:
English summary
Delhi air quality has already reached severe+ category. Now a unique concept has emerged in the city battling with Air Pollution crisis, which is more of a commentary on the sad situation than a solution.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X