50,000 രൂപ വരെ വിലക്കിഴിവിൽ ഐഫോൺ 12 സ്വന്തമാക്കാൻ അവസരമൊരുക്കി ആപ്പിൾ
കഴിഞ്ഞ വർഷമാണ് ആപ്പിൾ ഇന്ത്യയിൽ ഓൺലൈൻ സ്റ്റോർ ആരംഭിച്ചത്. ഈ ഓൺലൈൻ സ്റ്റോറിലൂടെ ആപ്പിൾ ഐഫോൺ വാങ്ങുന്നവർക്ക് നിരവധി ഓഫറുകൾ ലഭിക്കാറുണ്ട്. ഇത്തരത്തിൽ ഓഫറുകൾ നൽകുന്ന സെയിലുകളിലൊന്നാണ് ആപ്പിൾ ട്രേഡ് ഇൻ. ഇതിലൂടെ പുതിയ ഐഫോൺ വാങ്ങുന്നവർക്ക് പഴയ ഐഫോണുകൾ എക്സ്ചേഞ്ചായി നൽകി വൻ വിലക്കിഴിവ് സ്വന്തമാക്കാം. ഇത്തരത്തിൽ ആപ്പിൾ വെബ്‌സൈറ്റിലൂടെ 50,000 രൂപയിൽ കൂടുതൽ കിഴിവോടെ നിങ്ങൾക്ക് ഏറ്റവും പുതിയ ഐഫോൺ 12 സ്വന്തമാക്കാം.

പഴയ ഐഫോണുകൾക്ക് ആപ്പിൾ വലിയ വിനിമയ മൂല്യമാണ് ഇപ്പോൾ നൽകുന്നത്. ആപ്പിൾ വെബ്‌സൈറ്റിൽ നിങ്ങൾ ഐഫോൺ 12 പേജ് ഓപ്പൺ ചെയ്യുമ്പോൾ തന്നെ 69,900 രൂപയ്ക്ക് ഈ ഡിവൈസ് സ്വന്തമാക്കാം എന്ന് കാണിക്കും. ഇത് ഡിവൈസിന്റെ യഥാർത്ഥ വിലയാണ്. എന്നാൽ, അതിനടുത്തായി തന്നെ പഴയതും ഉപയോഗിച്ചതുമായ ഫോൺ എക്സ്ചേഞ്ച് ചെയ്യുമ്പോൾ 20,000 രൂപ കിഴിവ് ലഭിക്കുന്ന ആപ്പിൾ ട്രേഡ് ഇൻ ഉപയോഗിച്ച് ഈ ഡിവൈസ് സ്വന്തമാക്കാം എന്നും കാണുന്നു. ഇതിലൂടെ ഐഫോൺ 12 നിങ്ങൾക്ക് 49,900 രൂപയ്ക്ക് സ്വന്തമാക്കാം എന്നാണ്.

ആപ്പിൾ ട്രേഡ് ഇന്നിലെ പുതിയ അപ്ഡേറ്റ് അനുസരിച്ച് 52,195 രൂപ വരെ എക്സ്ചേഞ്ച് ഓഫറിലൂടെ ലഭിക്കുന്ന വിലക്കിഴിവ് നൽകുന്നുണ്ട്. ഏതൊരു ഐഫോണിന്റെയും പരമാവധി കിഴിവ് സാങ്കേതികമായി 52,195 രൂപയാണ്. നിങ്ങൾ ഐഫോൺ 11 പ്രോ മാക്‌സിൽ ട്രേഡ് ചെയ്യുമ്പോൾ ഇത്രയും എക്സ്ചേഞ്ച് ലഭിക്കും. 2019ന് ശേഷമുള്ള ഏറ്റവും മികച്ച ഐഫോൺ മോഡലാണ് ഇത്. ഇതിന് 52,000 രൂപയിൽ കൂടുതൽ വില എന്തായാലും ലഭിക്കും. ഈ എക്സ്ചേഞ്ചിലൂടെ ഐഫോൺ 12 മാത്രമാണ് വാങ്ങാൻ സാധിക്കുന്നത്.

ഒരു ഐഫോൺ വാങ്ങുമ്പോൾ എക്സ്ചേഞ്ച് ഓഫറായി ലഭിക്കുന്ന പരമാവധി കിഴിവ് 52,195 രൂപയാണ്. എന്നാൽ ആപ്പിൾ വെബ്സൈറ്റിൽ 20,000 രൂപ കിഴിവ് മാത്രമേ കാണിക്കുന്നുള്ളു. ഇതിന് കാരണം ഐഫോൺ 12 നായി ഐഫോൺ 11 പ്രോ മാക്‌സ് എക്സ് കൈമാറ്റം ചെയ്യുക എന്നത് ആരും ആലോചിക്കാൻ പോലും തയ്യാറാവാത്ത കാര്യമാണ്. ഇതിന്റെ വില നോക്കിയാൽ ഐഫോൺ 11 പ്രോ മാക്സിനാണ് വില കൂടുതൽ.

നിങ്ങൾ ഐഫോൺ 12 പ്രോ മാക്‌സ് വാങ്ങനായി ഐഫോൺ 11 പ്രോ മാക്‌സ് എക്സ്ചേഞ്ച് ചെയ്യുകയാണെങ്കിൽ ആപ്പിൾ നൽകുന്ന ഓഫർ ഏറെ പ്രയോജനപ്പെടുന്നതാണ്. ആപ്പിൾ വെബ്‌സൈറ്റിൽ ഐഫോൺ 12 പ്രോയുടെ വില 1,19,900 രൂപയും ഐഫോൺ 12 പ്രോ മാക്‌സിന് 1,29,900 രൂപയുമാണ് വില. ഐഫോൺ 11 പ്രോ മാക്‌സ് ട്രേഡ് ചെയ്ത് ഐഫോൺ 12 പ്രോ 67,705 രൂപയ്ക്കും ഐഫോൺ 12 പ്രോ മാക്‌സ് 77,705 രൂപയ്ക്കും സ്വന്തമാക്കാം.

തകരാറുകൾ ഇല്ലാത്ത ഫോണുകൾക്ക് മാത്രമേ മുകളിൽ പറഞ്ഞ എക്സ്ചേഞ്ച് കിഴിവുകൾ ലഭിക്കുകയുള്ളു. ആപ്പിൾ വെബ്സൈറ്റിൽ ഇത് സംബന്ധിച്ച കൃത്യമായ വിവരങ്ങൾ നൽകിയിട്ടുണ്ട്. എല്ലാ സ്ഥലങ്ങളിലും ട്രേഡ് ഇൻ ലഭ്യമല്ല. ഇത് ലഭ്യമായ സ്ഥലം കണ്ടുപിടിക്കാൻ നിങ്ങളുടെ പിൻകോഡ് നൽകിയാൽ മതി. നിങ്ങൾ എക്സ്ചേഞ്ചിൽ നൽകുന്ന ഫോൺ കൃത്യമായി പരിശോധിച്ച ശേഷമായിരിക്കും ഓഫർ ലഭ്യമാവുക.


Click it and Unblock the Notifications








