56 ദിവസം അൺലിമിറ്റഡ് കോളുമായി വിഐയുടെ 269 രൂപ പ്രീപെയ്ഡ് പ്ലാൻ

|

വിഐ (വോഡഫോൺ-ഐഡിയ) ഉപഭോക്താക്കൾക്കായി കുറഞ്ഞ നിരക്കിൽ നിരവധി പാക്കുകളും ഓഫറുകളും നൽകുന്നുണ്ട്. വിപണിയിലെ മത്സരത്തിൽ ശക്തമായ സാന്നിധ്യമാകുന്ന വിഐ അടുത്തിടെ പുതിയൊരു പ്ലാൻ അവതരിപ്പിച്ചിരുന്നു. 269 രൂപ വിലയുള്ള പ്ലാനാണ് കമ്പനി അവതരിപ്പിച്ചത്. 4 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിങും നൽകുന്ന ഈ പ്ലാൻ 56 ദിവസത്തെ വാലിഡിറ്റിയുമായാണ് വരുന്നത്. ഡാറ്റയ്ക്കും മെസേജുകൾക്കുമല്ല ഈ പ്ലാൻ പ്രാധാന്യം നൽകുന്നത്, മറിച്ച് വോയിസ് കോളുകൾക്കാണ്.

56 ദിവസം വാലിഡിറ്റി

റിലയൻസ് ജിയോ, ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ്, എയർടെൽ തുടങ്ങിയ ടെലികോം ഓപ്പറേറ്റർമാരാരും 300 രൂപയിൽ താഴെയുള്ള വിലയ്ക്ക് 56 ദിവസം വാലിഡിറ്റിയുള്ള പ്ലാൻ നൽകുന്നില്ല എന്നത് കൊണ്ട് തന്നെ വിഐയുടെ പുതിയ പ്ലാനിന് വിപണിയിൽ പ്രാധാന്യം ഏറെയാണ്. നിരവധി ഉപയോക്താക്കൾ ഇന്നും കോളുകൾക്ക് മാത്രമായി മൊബൈൽ ഉപയോഗിക്കുന്നുണ്ട്. ഇതോടൊപ്പം തന്നെ വിഐ നൽകുന്ന മറ്റൊരു പ്ലാൻ 95 രൂപ വിലയുള്ള പ്ലാനാണ്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 200 എം‌ബി ഡാറ്റയാണ് ലഭിക്കുന്നത്. ഇതിനൊപ്പം 74 രൂപ ടോക്ക് ടൈമും കോളിംഗ് റേറ്റ് കട്ടറും ഈ പ്ലാനിന്റെ സവിശേഷതയാണ്.

കൂടുതൽ വായിക്കുക: വിഐ പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്കായി രണ്ട് പുതിയ ഡാറ്റ പ്ലാനുകൾ അവതരിപ്പിച്ചുകൂടുതൽ വായിക്കുക: വിഐ പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്കായി രണ്ട് പുതിയ ഡാറ്റ പ്ലാനുകൾ അവതരിപ്പിച്ചു

300 രൂപയിൽ താഴെ വിലയുള്ള എയർടെൽ, ജിയോ, ബിഎസ്എൻഎൽ പ്ലാനുകൾ
 

300 രൂപയിൽ താഴെ വിലയുള്ള എയർടെൽ, ജിയോ, ബിഎസ്എൻഎൽ പ്ലാനുകൾ

300 രൂപയിൽ താഴെ വിലയുള്ള മറ്റ് ടെലിക്കോം കമ്പനികളുടെ പ്ലാനുകൾ പരിശോധിക്കേണ്ടതുണ്ട്. ഈ പ്ലാനുകളിൽ ആദ്യത്തേത് എയർടെല്ലിന്റെ പ്ലാനുകളാണ്. 249 രൂപയുടെ പ്ലാനാണ എയർടെൽ ഈ വിഭാഗത്തിൽ നൽകുന്നത്. ദിവസവും 2 ജിബി ഡാറ്റ നൽകുന്ന ഈ പ്ലാൻ 28 ദിവസത്തെ വാലിഡിറ്റി മാത്രമേ നൽകുന്നുള്ളു. ഈ പ്ലാൻ 100 മെസേജുകളും ഉപയോക്താക്കൾക്ക് നൽകുന്നു. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 56 ജിബി ഡാറ്റയാണ് എയർടെല്ലിന്റെ പുതിയ പ്ലാൻ നൽകുന്നത്.

റിലയൻസ് ജിയോ

റിലയൻസ് ജിയോ ഉപയോക്താക്കൾക്കായി 300 രൂപയിൽ താഴെ വിലയുള്ള പ്ലാൻ നൽകുന്നുണ്ട്. ഈ പ്ലാനിന് 199 രൂപയാണ് വില. എയർടെൽ പ്ലാനിന് സമാനമായി 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനും ഉള്ളത്. ദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന ഈ പ്ലാൻ 100 മെസേജുകളും ഉപയോക്താക്കൾക്ക് നൽകുന്നു. ജിയോ നമ്പരുകളിലേക്ക് അൺലിമിറ്റഡ് സൌജന്യ കോളുകളും മറ്റ് നമ്പരുകളിലേക്ക് എഫ്യുപി ലിമിറ്റോടെ സൌജന്യ കോളുകളും ഈ പ്ലാൻ നൽകുന്നു. ജിയോയുടെ മറ്റൊരു പ്ലാൻ 249 രൂപ വിലയുള്ള പ്ലാനാണ്. ഈ പ്ലാനും 28 ദിവസത്തെ വാലിഡിറ്റിയുമായാണ് വരുന്നത്. ദിവസവും 2 ജിബി ഡാറ്റ നൽകുന്ന പ്ലാൻ പ്രതിദിനം 100 മെസേജുകളും ജിയോ നമ്പരുകളിലേക്ക് സൌജന്യ കോളുകളും ലഭിക്കുന്നു.

കൂടുതൽ വായിക്കുക: എയർടെൽ, ജിയോ, വിഐ എന്നിവയുടെ 84 ദിവസം വാലിഡിറ്റിയുള്ള വില കുറഞ്ഞ പ്രീപെയ്ഡ് പ്ലാനുകൾകൂടുതൽ വായിക്കുക: എയർടെൽ, ജിയോ, വിഐ എന്നിവയുടെ 84 ദിവസം വാലിഡിറ്റിയുള്ള വില കുറഞ്ഞ പ്രീപെയ്ഡ് പ്ലാനുകൾ

ബി‌എസ്‌എൻ‌എൽ

ബി‌എസ്‌എൻ‌എല്ലിനും 300 രൂപയിൽ താഴെയുള്ള വിലയിൽ ആകർഷകമായ ഒരു പ്ലാൻ ഉണ്ട്. ഈ പ്ലാനിന് 198 രൂപയാണ് വില. 54 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാൻ നൽകുന്നത്. വിഐയുടെ 269 രൂപ പ്ലാനിനോട് അല്പമെങ്കിലും സാമ്യം പുലർത്തുന്ന പ്ലാനാണ് ഇത്. ഈ പ്ലാനിലൂടെ മൊത്തം 2 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. 54 ദിവസത്തേക്ക് അൺലിമിറ്റഡ് കോളിങും ഈ പ്ലാനിലൂടെ ലഭിക്കും. വിഐയുടെ പ്ലാനിനെക്കാൾ രണ്ട് ദിവസത്തെ വാലിഡിറ്റിയുടെ കുറവ് മാത്രമാണ് ബിഎസ്എൻഎൽ പ്ലാനിനുള്ളത്. മറ്റ് കമ്പനികളൊന്നും ഇത്തരമൊരു പ്ലാൻ നൽകുന്നില്ല എന്നതാണ് ശ്രദ്ധേയം.

Best Mobiles in India

English summary
Vi has introduced a plan priced at Rs 269. The plan comes with 4GB data and unlimited calling with a validity of 56 days.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X