Home
News

സ്മാർട്ട് ടിവികൾക്ക് 64% വരെ കിഴിവുമായി ഫ്ലിപ്പ്കാർട്ട് നവരാത്രി ഫെസ്റ്റിവൽ സെയിൽ

ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡെയ്‌സ് 2020 അവസാനിച്ചതിന് പിന്നാലെ പുതിയൊരു ഫെസ്റ്റിവൽ സെയിലുമായി രംഗത്തെത്തിയിരിക്കുകയാണ് ഫ്ലിപ്പ്കാർട്ട്. ഫ്ലിപ്പ്കാർട്ട് നവരാത്രി സെയിലിലൂടെ ഉപയോക്താക്കൾക്ക് ആകർഷകമായ ഓഫറുകളിൽ ഡിവൈസുകൾ സ്വന്തമാക്കാൻ സാധിക്കും. ഈ സെയിലിലൂടെ സ്മാർട്ട് ടിവികൾക്ക് 64 ശതമാനം വരെ വിലക്കിഴിവും ഉപയോക്താക്കൾക്ക് ലഭിക്കും.

നവരാത്രി ഫെസ്റ്റിവൽ സെയിൽ

മുൻനിര ബ്രാൻഡുകളായ നോക്കിയ, മോട്ടറോള, സാംസങ്, കൊഡക്, ടിസിഎൽ, സോണി എന്നിവയുടെ സ്മാർട്ട് ടെലിവിഷനുകൾ വിലയിൽ 30 ശതമാനം വരെ കിഴിവ് നൽകുന്നു. നവരാത്രി ഫെസ്റ്റിവൽ സെയിൽ സമയത്ത് ഫ്ലിപ്പ്കാർട്ടിൽ നിന്ന് വാങ്ങാവുന്ന ചില മികച്ച ടിവികളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഇതിൽ മേൽപ്പറഞ്ഞ മുൻനിര ബ്രാന്റുകളുടെ ടിവികളും ഉൾപ്പെടുന്നു.

38% കിഴിവിൽ മോട്ടറോള 55 ഇഞ്ച് അൾട്രാ എച്ച്ഡി (4 കെ) എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി

38% കിഴിവിൽ മോട്ടറോള 55 ഇഞ്ച് അൾട്രാ എച്ച്ഡി (4 കെ) എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി

മോട്ടറോള 139 സെമീ (55 ഇഞ്ച്) അൾട്രാ എച്ച്ഡി (4 കെ) എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവിയിൽ 38% വിലക്കിഴിവാണ് ഫ്ലിപ്പ്കാർട്ട് നൽകുന്നത്. 4 കെ റെസല്യൂഷനോടെയാണ് ഈ ടിവി പുറത്തിറക്കിയിരിക്കുന്നത്. വിലയുടെ 38 ശതമാനം കിഴിവ് ലഭിക്കുന്നുവെന്നത് വലിയ ഓഫർ തന്നെയാണ്. മികച്ച ക്വാളിറ്റിയുള്ള ടിവിയാണ് ഇത്.

35% കിഴിവിൽ സോണി ബ്രാവിയ എക്സ് 7002 ജി 43 ഇഞ്ച് അൾട്രാ എച്ച്ഡി (4 കെ) സ്മാർട്ട് ടിവി

35% കിഴിവിൽ സോണി ബ്രാവിയ എക്സ് 7002 ജി 43 ഇഞ്ച് അൾട്രാ എച്ച്ഡി (4 കെ) സ്മാർട്ട് ടിവി

കോം‌പാക്റ്റും എന്നാൽ ഉയർന്ന റെസല്യൂഷനുള്ള 43 ഇഞ്ച് 4കെ എൽഇഡി സ്മാർട്ട് ടിവിയാണ് സോണിയുടെ ബ്രാവിയ എക്സ് 7002ജി. ഈ സ്മാർട്ട് ടിവി റീട്ടെയിൽ വിലയുടെ 35 ശതമാനം വിലക്കിഴിവിൽ ഫ്ലിപ്പ്കാർട്ട് നവരാത്രി ഫെസ്റ്റിവൽ സെയിലിലൂടെ സ്വന്തമക്കാൻ സാധിക്കും.

30% കിഴിവിൽ നോക്കിയ (32 ഇഞ്ച്) എച്ച്ഡി റെഡി എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി

30% കിഴിവിൽ നോക്കിയ (32 ഇഞ്ച്) എച്ച്ഡി റെഡി എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി

നോക്കിയയുടെ 32 ഇഞ്ച് എച്ച്ഡി റെഡി എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി ഇപ്പോൾ ഫ്ലിപ്പ്കാർട്ടിലൂടെ യഥാർത്ഥ വിലയുടെ 30% കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും. ഇത് മികച്ചൊരു ഓഫർ തന്നെയാണ്.

30% കിഴിവിൽ നോക്കിയ 55 ഇഞ്ച് അൾട്രാ എച്ച്ഡി (4 കെ) എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി

30% കിഴിവിൽ നോക്കിയ 55 ഇഞ്ച് അൾട്രാ എച്ച്ഡി (4 കെ) എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി

നോക്കിയയുടെ ഹൈ-എൻഡ് 55 ഇഞ്ച് 4കെ യുഎച്ച്ഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി ഇപ്പോൾ 30 ശതമാനം വിലകുറവിൽ സ്വന്തമാക്കാൻ സാധിക്കും. ഇത് വിപണിയിലെ ഏറ്റവും വിലകുറഞ്ഞ നോക്കിയ സ്മാർട്ട് ടിവികളിൽ ഒന്നാണ്.

34% കിഴിവിൽ കൊഡാക്ക് 43 ഇഞ്ച് അൾട്രാ എച്ച്ഡി (4 കെ) എൽഇഡി സ്മാർട്ട് ടിവി

34% കിഴിവിൽ കൊഡാക്ക് 43 ഇഞ്ച് അൾട്രാ എച്ച്ഡി (4 കെ) എൽഇഡി സ്മാർട്ട് ടിവി

ആൻഡ്രോയിഡ് ഒഎസുള്ള കോഡക് 43 ഇഞ്ച് 4കെ അൾട്രാ എച്ച്ഡി ടിവിക്ക് ഫ്ലിപ്കാർട്ട് നവരാത്രി ഫെസ്റ്റിവൽ സെയിലിലൂടെ യഥാർത്ഥ വിലയുടെ 34 ശതമാനം കിഴിവാമ് ലഭിക്കുന്നത്. സ്മാർട്ട് ടിവി രംഗത്ത് കരുത്ത് തെളിയിച്ച ബ്രാന്റാണ് കൊഡാക്ക് എന്നതിനാൽ ഇതും നല്ലൊരു തിരഞ്ഞെടുപ്പായിരിക്കും.

30% കിഴിവിൽ സാംസങ് 43 ഇഞ്ച് അൾട്രാ എച്ച്ഡി (4 കെ) എൽഇഡി സ്മാർട്ട് ടിവി

30% കിഴിവിൽ സാംസങ് 43 ഇഞ്ച് അൾട്രാ എച്ച്ഡി (4 കെ) എൽഇഡി സ്മാർട്ട് ടിവി

4 കെ യുഎച്ച്ഡി എൽഇഡി പാനലുള്ള സാംസങ്ങിന്റെ 43 ഇഞ്ച് സ്മാർട്ട് ടിവി 30 ശതമാനം വിലക്കുറവിൽ സ്വന്തമാക്കാൻ സാധിക്കും. നെറ്റ്ഫ്ലിക്സ്, പ്രൈം വീഡിയോ തുടങ്ങിയ സ്ട്രീമിംഗ് ആപ്ലിക്കേഷനുകൾക്കുള്ള സപ്പോർട്ടോടെയാണ് ഈ പ്രീമിയം സ്മാർട്ട് ടിവി പുറത്തിറക്കിയിട്ടുള്ളത്.

52 ശതമാനം കിഴിവിൽ ടി‌സി‌എൽ എ-പവർഡ് കെ31 55 ഇഞ്ച് സ്മാർട്ട് ടിവി

52 ശതമാനം കിഴിവിൽ ടി‌സി‌എൽ എ-പവർഡ് കെ31 55 ഇഞ്ച് സ്മാർട്ട് ടിവി

ആൻഡ്രോയിഡ് ടിവി ഒഎസിനെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ടിസിഎൽ ഐഫൽകോൺ കെ31 55-ഇഞ്ച് യുഎച്ച്ഡി സ്മാർട്ട് ടിവി ഇപ്പോൾ 52 ശതമാനം വിലകുറവിൽ സ്വന്തമാക്കാൻ സാധിക്കും. വളരെ ആധുനികമായ ഡിസൈനുമായിട്ടാണ് ഈ സ്മാർട്ട് ടിവി പുറത്തിറക്കിയിരിക്കുന്നത്.

64 % കിഴിവിൽ ടി‌സി‌എൽ 43 ഇഞ്ച് അൾട്രാ എച്ച്ഡി (4 കെ) ആൻഡ്രോയിഡ് ടിവി

64 % കിഴിവിൽ ടി‌സി‌എൽ 43 ഇഞ്ച് അൾട്രാ എച്ച്ഡി (4 കെ) ആൻഡ്രോയിഡ് ടിവി

ടി‌സി‌എൽ 107.9 സെമീ (43 ഇഞ്ച്) അൾട്രാ എച്ച്ഡി (4 കെ) എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവിക്ക് ഫ്ലിപ്പ്കാർട്ടിൽ വമ്പിച്ച ഓഫറുകളാണ് കമ്പനി നൽകുന്നത്. ഈ സെയിൽ സമയത്ത് ടിവി 64% വിലക്കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും. ആൻഡ്രോയിഡ് ടിവി ഒഎസ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ടിവി വില കുറഞ്ഞതും വലിയ സ്‌ക്രീനുള്ളതുമാണ്.

34% കിഴിവിൽ എൽജി 32 ഇഞ്ച് എച്ച്ഡി റെഡി എൽഇഡി സ്മാർട്ട് ടിവി 2020

34% കിഴിവിൽ എൽജി 32 ഇഞ്ച് എച്ച്ഡി റെഡി എൽഇഡി സ്മാർട്ട് ടിവി 2020

32 ഇഞ്ച് സ്‌ക്രീനോടുകൂടിയ എൽജി എച്ച്ഡി റെഡി എൽഇഡി സ്മാർട്ട് ടിവി 2020 പതിപ്പിനും ഫ്ലിപ്പ്കാർട്ട് നവരാത്രി സെയിലിൽ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. 34 ശതമാനം കിഴിവോടെയാണ് ഫ്ലിപ്പ്കാർട്ട് നവരാത്രി ഫെസ്റ്റിവൽ സെയിലിൽ ഈ ടിവി വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.

35% കിഴിവിൽ മോട്ടറോളയിൽ 32 ഇഞ്ച് എച്ച്ഡി റെഡി എൽഇഡി സ്മാർട്ട് ടിവി

35% കിഴിവിൽ മോട്ടറോളയിൽ 32 ഇഞ്ച് എച്ച്ഡി റെഡി എൽഇഡി സ്മാർട്ട് ടിവി

മോട്ടറോളയിയുടെ 80.5 സെമീ (32 ഇഞ്ച്) എച്ച്ഡി റെഡി എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി ഇപ്പോൾ 35% കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും. നേർത്ത ബെസെൽ ഡിസൈനുള്ള ഈ ടിവി ആകർഷകമായ രൂപ കല്പനയോടെയാണ് വരുന്നത്

More from GizBot

Best Mobiles in India

English summary
Through the Flipkart Navratri Sale, users can get their devices on attractive offers. With this sale, users can get up to 64% off smart TVs.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X