Home
News

ലാപ്ടോപ്പ്, ടാബ്‌ലെറ്റ്, ക്യാമറ അടക്കമുള്ള ആക്‌സസറികൾക്ക് 70% വരെ വിലക്കിഴിവുമായി ആമസോൺ

ലാപ്ടോപ്പുകൾ, ടാബ്ലറ്റുകൾ, ക്യാമറകൾ തുടങ്ങിയ ആക്‌സസറികൾക്ക് ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ ഇപ്പോൾ 70 ശതമാനം വരെ വിലക്കിഴിവ് നൽകുന്നു. ഇന്നലെ ആരംഭിച്ച ആമസോൺ ഇലക്ട്രോണിക്സ് ഡേ സെയിലിന്റെ ഭാഗമായിട്ടാണ് ഈ വമ്പിച്ച വിലക്കിഴിവ് ലഭിക്കുന്നത്. ഈ സെയിൽ മാർച്ച് 29 വരെ മാത്രമാണ് നടക്കുന്നത്.

ആമസോൺ ഇലക്ട്രോണിക്സ് ഡേ സെയിൽ

ആമസോൺ ഇലക്ട്രോണിക്സ് ഡേ സെയിലിൽ നൽകുന്ന ഓഫറുകൾക്ക് പുറമേ കൂപ്പണുകളും ലഭ്യമാണ്. ഈ കൂപ്പണുകൾ ഉപയോഗിച്ചാൽ ഇലക്ട്രോണിക്സിന്റെ വില ഇനിയും കുറയും. ലാപ്ടോപ്പ്, ഹെഡ്ഫോൺ, സ്മാർട്ട് വാച്ച്, കമ്പ്യൂട്ടർ ആക്സസറീസ്, ടാബ്ലറ്റുകൾ, സ്പീക്കറുകൾ മോണിറ്ററുകൾ, ക്യാമറകൾ, പെൻഡ്രൈവുകൾ തുടങ്ങിയ ഡിവൈസുകൾക്ക് ഈ സെയിലിലൂടെ മികച്ച ഓഫറുകൾ ലഭിക്കും.

ലാപ്ടോപ്പുകൾക്ക് 30% വരെ കിഴിവ്

ലാപ്ടോപ്പുകൾക്ക് 30% വരെ കിഴിവ്

ഇന്റൽ, എഎംഡി സിപിയുകളുള്ള ഏറ്റവും പുതിയ ലാപ്‌ടോപ്പുകൾ ഇപ്പോൾ 30 ശതമാനം വരെ കിഴിവോടെ ആമസോണിൽ ലഭ്യമാണ്. ഈ ലാപ്‌ടോപ്പുകൾ‌ ഏറ്റവും പുതിയ സവിശേഷതകളുമായിട്ടാണ് വരുന്നത്. എല്ലാ പുതിയ ലാപ്ടോപ്പുകൾക്കും ആധുനിക ഡിസൈനും ഉണ്ട്. സാധാരണ ഉപയോഗത്തിനും ജോലി ആവശ്യത്തിനും ഒരുപോലെ ഉപയോഗിക്കാവുന്നവയാണ് ഈ ലാപ്ടോപ്പുകൾ.

ഹെഡ്‌ഫോണുകൾക്ക് 60% വരെ കിഴിവ്

ഹെഡ്‌ഫോണുകൾക്ക് 60% വരെ കിഴിവ്

ഇലക്ട്രോണിക് ഡേ സെയിലിലൂടെ ആമസോൺ 60 ശതമാനം വരെ കിഴിവാണ് ഹെഡ്‌ഫോണുകൾക്കും ഇയർഫോണുകൾക്കും ലഭ്യമാക്കുന്നത്. യഥാർത്ഥ വിലയുടെ വെറും 40 ശതമാനം മാത്രം നൽകി നിങ്ങൾക്ക് ഇപ്പോൾ ഒരു പുതിയ ഹെഡ്‌ഫോണോ ഹെഡ്‌സെറ്റോ സ്വന്തമാക്കാൻ സാധിക്കും.

സ്മാർട്ട് വാച്ചുകൾക്ക് 50% വരെ കിഴിവ്

സ്മാർട്ട് വാച്ചുകൾക്ക് 50% വരെ കിഴിവ്

ആൻഡ്രോയിഡ്, ഐഫോണുകൾക്കൊപ്പം പ്രവർത്തിക്കുന്ന സ്മാർട്ട് വാച്ചുകളും ഇലക്ട്രോണിക്സ് ഡേ സെയിലിലൂടെ ഓഫറുകളിൽ ലഭിക്കും. ഫിറ്റ്നസ് ഫീച്ചറുകളും മികച്ച ബാറ്ററി ലൈഫുമുള്ള മികച്ച സ്മാർട്ട് വാച്ചുകൾ ഇപ്പോൾ വെറും പകുതി വിലയ്ക്ക് സ്വന്തമാക്കാൻ സാധിക്കും.

ടാബ്‌ലെറ്റുകൾക്ക് 40% വരെ കിഴിവ്

ടാബ്‌ലെറ്റുകൾക്ക് 40% വരെ കിഴിവ്

ഒരു പുതിയ ടാബ്‌ലെറ്റ് കമ്പ്യൂട്ടർ വാങ്ങാൻ പദ്ധതിയിടുന്നവർക്ക് ആമസോൺ ഇലക്ട്രോണിക് ഡേ സെയിൽ മികച്ച അവസരമാണ്. ഇപ്പോൾ ആമസോണിൽ 40 ശതമാനം വരെ കിഴിവിലാണ് ടാബ്ലറ്റുകൾ വിൽക്കുന്നത്. ഈ സെയിലിലൂടെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ഒരു ആൻഡ്രോയിഡ് അല്ലെങ്കിൽ ഐപാഡ് ഒഎസ് പവർ ടാബ്‌ലെറ്റ് സ്വന്തമാക്കാം.

കമ്പ്യൂട്ടർ ആക്‌സസറികൾക്ക് 70% വരെ കിഴിവ്

കമ്പ്യൂട്ടർ ആക്‌സസറികൾക്ക് 70% വരെ കിഴിവ്

കമ്പ്യൂട്ടർ ആക്‌സസറികളായ മൌസ്, കീബോർഡ്, സ്റ്റോറേജ് ഡിവൈസുകൾ, മോണിറ്ററുകൾ എന്നിവ ഇപ്പോൾ 70 ശതമാനം വരെ കിഴിവോടെ സ്വന്തമാക്കാം. ഈ പ്രൊഡക്ടുകൾ മികച്ച ഡിസൈനിലും സവിശേഷതകളിലുമാണ് വരുന്നത്.

സ്പീക്കറുകൾക്ക് 60% വരെ കിഴിവ്

സ്പീക്കറുകൾക്ക് 60% വരെ കിഴിവ്

സ്മാർട്ട്‌ഫോണുകൾ, ടാബ്‌ലെറ്റുകൾ, ലാപ്‌ടോപ്പുകൾ, പിസികൾ എന്നിവയിൽ പ്രവർത്തിക്കുന്ന സ്പീക്കറുകൾ ഇപ്പോൾ ആമസോണിൽ 60 ശതമാനം വരെ കിഴിവോടെ ലഭ്യമാണ്. വയർ, വയർലെസ് കണക്റ്റിവിറ്റി ഉള്ള സ്പീക്കറുകൾ ഇലക്ട്രോണിക്സ് സെയിലിൽ വിൽപ്പനയ്‌ക്കെത്തിയിട്ടുണ്ട്. ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാൻ ധാരാളം ഓപ്ഷനുകളും ഇവ നൽകുന്നു.

പ്രിന്ററുകൾക്ക് 50% വരെ കിഴിവ്

പ്രിന്ററുകൾക്ക് 50% വരെ കിഴിവ്

കളർ, മോണോക്രോം പ്രിന്ററുകൾ ഇപ്പോൾ 50 ശതമാനം വരെ കിഴിവോടെ സ്വന്തമാക്കാൻ സാധിക്കും. വീട്ടിൽ നിന്നുള്ള ജോലി ചെയ്യുന്ന ആളുകൾക്ക് ഏറെ സഹായകരമാവുന്ന ഡീലാണ് ഇലക്ട്രോണിക്സ് ഡേ സെയിലിലൂടെ ആമസോൺ നൽകുന്നത്. വെറും പകുതി ചിലവിൽ നിങ്ങൾക്ക് പ്രിന്ററുകൾ സ്വന്തമാക്കാം.

മോണിറ്ററുകൾക്ക് 40% വരെ കിഴിവ്

മോണിറ്ററുകൾക്ക് 40% വരെ കിഴിവ്

ഒരു പുതിയ പിസി ഉണ്ടാക്കുന്നവർക്കും ലാപ്‌ടോപ്പിനായി ഒരു പുതിയ മോണിറ്റർ ആവശ്യമുള്ളവർക്കും ഇപ്പോൾ 40 ശതമാനം കിഴിവിൽ പുതിയ മോണിറ്റർ സ്വന്തമാക്കാൻ സാധിക്കും. ഇന്ത്യയിലെ മികച്ച മോണിറ്റർ ബ്രാൻഡുകളിൽ നിന്നുള്ള മോണിറ്ററുകൾക്ക് ഈ വിലക്കിഴിവ് ലഭ്യമാകും.

ക്യാമറ ആക്‌സസറികൾക്ക് 70% വരെ കിഴിവ്

ക്യാമറ ആക്‌സസറികൾക്ക് 70% വരെ കിഴിവ്

എസ്ഡി കാർഡ്, മിനി എച്ച്ഡിഎംഐ കേബിൾ, ബാറ്ററി, ചാർജറുകൾ തുടങ്ങിയ ക്യാമറ ആക്‌സസറികൾ ഇപ്പോൾ 70 ശതമാനം വരെ വിലക്കിഴിവിൽ ലഭ്യമാണ്. ഇലക്ട്രോണിക്സ് ഡേ സെയിൽ ഉപയോക്താക്കൾക്ക് ഇപ്പോൾ മിതമായ നിരക്കിൽ പ്രീമിയം ക്യാമറ ആക്‌സസറികൾ സ്വന്തമാക്കാനുള്ള അവസരമാണ് നൽകുന്നത്.

ഹാർഡ് ഡ്രൈവുകൾക്ക് 50% വരെ കിഴിവ്

ഹാർഡ് ഡ്രൈവുകൾക്ക് 50% വരെ കിഴിവ്

സിനിമകൾ, പാട്ടുകൾ എന്നിവയെല്ലാം സ്റ്റോർ ചെയ്ത് വെക്കാൻ നിങ്ങളെ സഹായിക്കുന്ന മികച്ച സ്റ്റോറേജ് ഡിവൈസുകളാണ് ഹാർഡ് ഡ്രൈവുകൾ. മിക്ക മുൻനിര ബ്രാന്റുകളുടെ ഹാർഡ് ഡ്രൈവുകളും അവയുടെ യഥാർത്ഥ വിലയുടെ പകുതിയിൽ ആമസോൺ ഇലക്ട്രോണിക്സ് ഡേ സെയിലിലൂടെ സ്വന്തമാക്കാം.

പെൻഡ്രൈവ്, മെമ്മറി കാർഡുകൾ എന്നിവയ്ക്ക് 60% വരെ കിഴിവ്

പെൻഡ്രൈവ്, മെമ്മറി കാർഡുകൾ എന്നിവയ്ക്ക് 60% വരെ കിഴിവ്

പെൻ ഡ്രൈവുകളും മെമ്മറി കാർഡുകളും ആമസോണിലൂടെ വമ്പിച്ച കിഴിവിൽ സ്വന്തമാക്കാം. ഈ വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പ്രൊഡക്ടുകൾക്ക് ഇപ്പോൾ 60 ശതമാനം വരെ വിലക്കിഴിവാണ് ആമസോൺ ഇലക്ട്രോണിക്സ് ഡേ സെയിൽ നൽകുന്നത്.

More from GizBot

Best Mobiles in India

English summary
Amazon, the e-commerce giant, now offers discounts of up to 70 percent on laptops, tablets and camera accessories. This offer is part of the Electronics Day Sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X