Just In
- 26 min ago
പുറമേ അഴക് പകരും, ഉള്ളിൽ ആരോഗ്യം കാക്കും; പുതിയ ഫയർ-ബോൾട്ട് സ്മാർട്ട് വാച്ചുകൾ മിടുക്കന്മാരാണ്
- 54 min ago
സർജിക്കൽ സ്ട്രൈക്കിൽ ഗൂഗിളും വിറച്ചു; ഇനി 3000 രൂപയുടെ സ്മാർട്ട്ഫോണുകളും ആൻഡ്രോയിഡ് സ്വാതന്ത്ര്യവും
- 2 hrs ago
എഴുത്തിന്റെ ഭംഗികൂട്ടാം, പുത്തൻ ടെക്സ്റ്റ് എഡിറ്റർ ഫീച്ചർ വാട്സ്ആപ്പ് കൊണ്ടുവരുന്നു
- 4 hrs ago
കോളിങ് മുഖ്യം, ഡാറ്റയും ഒരു ഭംഗിക്ക് ഇരിക്കട്ടെ! 200 രൂപയിൽ താഴെ നിരക്കിലുള്ള ഏറ്റവും മികച്ച പ്ലാനുകൾ
Don't Miss
- Travel
ആറാടുകയാണ്! നിറങ്ങളിൽ മുങ്ങിക്കുളിച്ച ഇന്ത്യയിലെ തെരുവുകൾ!
- Lifestyle
കഷ്ടനഷ്ടങ്ങളോടെ ഫെബ്രുവരി തുടങ്ങും രാശിക്കാര്: മാസം മുഴുവന് കഷ്ടപ്പെടും
- News
യുവതിയെ വീട്ടില് അതിക്രമിച്ച് കയറി കടന്നുപിടിച്ച പോലീസുകാരന് അറസ്റ്റില്
- Sports
IND vs AUS: ഇഷാനോ ഭരത്തോ അല്ല! റിഷഭിന് പകരം കളിക്കേണ്ടത് അവന്-സെലക്ടര് പറയുന്നു
- Movies
റോബിന് കുളിസീന് കണ്ടത് ഇപ്പോഴും ഓര്ത്ത് ചമ്മാറുണ്ട്! ടാറ്റുക്കാരനെ കെട്ടുമോ എന്നും നിമിഷ
- Automobiles
കുന്നോളമില്ലേലും കുന്നിമണിയേക്കാൾ കൂടുതൽ അപ്പ്ഡേറ്റുകളുമായി ഒരുങ്ങുന്ന ഹ്യുണ്ടായി കാറുകൾ
- Finance
ഹ്രസ്വകാലം കൊണ്ട് 75,000 രൂപ പലിശ വരുമാനം നേടാം; സ്ഥിര നിക്ഷേപമിടാൻ ഈ ബാങ്കുകൾ നോക്കാം; പലിശ 7.8% വരെ
80 ശതമാനം വരെ കിഴിവിൽ ഗാഡ്ജറ്റുകൾ, പ്രൈം ഡേ സെയിലിനൊരുങ്ങി ആമസോൺ
ആമസോൺ ഇന്ത്യ പ്രൈം ഡേ സെയിലിന്റെ തീയതികൾ പ്രഖ്യാപിച്ചു. ജൂലൈ 23, 24 തിയ്യതികളിലാണ് ഈ സെയിൽ നടക്കുന്നത്. ഈ സെയിൽ സമയത്ത് സൗജന്യ വൺഡേ ഡെലിവറി, നോ-കോസ്റ്റ് ഇഎംഐ പേയ്‌മെന്റ് ഓപ്ഷൻ, എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ടുകൾ എന്നിവ അടക്കമുള്ള നിരവധി ഓഫറുകൾ ഉപഭോക്താക്കൾക്ക് ലഭിക്കും. ആമസോൺ എസ്ബിഐ ബാങ്കുമായും ഐസിഐസിഐ ബാങ്കുമായും ചേർന്ന് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്ന ആളുകൾക്ക് 10% കിഴിവ് നൽകുന്നുണ്ട്.

ബാങ്ക് ഓഫറുകൾക്കും മറ്റ് ഓഫറുകൾക്കും പുറമേ ഓരോ തരം ഉത്പന്നങ്ങൾക്കും പ്രത്യേകം ഓഫറുകളും ആമസോൺ പ്രൈം ഡേ സെയിൽ സമയത്ത് ലഭിക്കും. ലാപ്ടോപ്പുകൾ, ഹെഡ്ഫോണുകൾ, ടാബ്ലറ്റുകൾ, ക്യാമറകൾ, സ്മാർട്ട് വാച്ചുകൾ തുടങ്ങിയവയ്ക്കെല്ലാം ഈ ഓഫറുകൾ ലഭിക്കും. ഇത്തരം ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്ക് ലഭിക്കുന്ന ഓഫറുകൾ നോക്കാം.

ലാപ്‌ടോപ്പുകൾക്ക് 40,000 രൂപ വരെ കിഴിവ്
ലാപ്‌ടോപ്പുകൾ ജോലി ആവശ്യത്തിനോ വിനോദത്തിനോ വിദ്യാഭ്യാസ കാര്യങ്ങൾക്കോ ആയി നമുക്ക് ഒഴിച്ചു കൂടാനാകാത്ത ഒന്നായി മാറിക്കഴിഞ്ഞു. വിവിധ ബ്രാൻഡുകളിൽ നിന്നുള്ള നിരവധി ലാപ്ടോപ്പ് മോഡലുകൾ ആമസോൺ പ്രൈം ഡേ സെയിലിലൂടെ ലഭ്യമാകും. പുതിയ ലാപ്‌ടോപ്പ് വാങ്ങുന്ന ആളുകൾക്ക് ആമസോൺ 40000 രൂപ വരെ കിഴിവാണ് നൽകുന്നത്. മികച്ച ഡീലാണ് ഇത്.

ഗെയിമിങ് ഹെഡ്‌ഫോണുകൾക്ക് 80% വരെ കിഴിവ്
ഗെയിമിങിന് പ്രധാനപ്പെട്ട കാര്യമാണ് ഓഡിയോ. മികച്ച ഓഡിയോ അനുഭവം ലഭിക്കുന്നതിനായി മികച്ച ഗെയിമിങ് ഹെഡ്ഫോണുകൾ തന്നെ വാങ്ങേണ്ടതുണ്ട്. നിങ്ങൾക്ക് ലോ ലേറ്റൻസിയിൽ ഗെയിമിങിനായി പ്രത്യേകം ഡിസൈൻ ചെയ്ത ഹെഡ്‌ഫോണുകൾ ആമസോൺ പ്രൈം ഡേ സെയിലിലൂടെ വമ്പിച്ച ഓഫറുകളിൽ ലഭ്യമാണ്. 80% വരെ കിഴിവാണ് ആമസോൺ ഗെയിമിങ് ഹെഡ്ഫോണുകൾക്ക് നൽകുന്നത്.

സ്മാർട്ട് വാച്ചുകൾക്ക് 75% വരെ കിഴിവ്
ജൂലൈ 23ന് ആരംഭിക്കുന്ന ആമസോൺ പ്രൈം ഡേ സെയിലിലൂടെ സ്‌മാർട്ട് വാച്ചുകൾ 75% വരെ കിഴിവിൽ ലഭ്യമാണ്. നിങ്ങളുടെ പ്രിയപ്പെട്ട ബ്രാന്റുകളുടെയെല്ലാം സ്മാർട്ട് വാച്ചുകൾ ഈ സെയിലിലൂടെ ലഭ്യമാകും. ഫിറ്റ്നസ്, ഹെൽത്ത് ട്രാക്കറുകളായി ഉപയോഗിക്കാവുന്ന സ്മാർട്ട് വാച്ചുകളും ഈ സെയിലിലൂടെ ലഭ്യമാണ്.

ഹെഡ്‌ഫോണുകൾക്ക് 75% വരെ കിഴിവ്
ഹെഡ്‌ഫോണുകൾ നമ്മൾ കൊണ്ടുനടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഉത്പന്നങ്ങളിൽ ഒന്നാണ്. ആമസോൺ പ്രൈം ഡേ സെയിലിലൂടെ നിങ്ങൾക്ക് ജനപ്രിയ ഹെഡ്‌ഫോൺ മോഡലുകളെല്ലാം 75% വരെ കിഴിവിൽ സ്വന്തമാക്കാം. മികച്ച സൌണ്ട് ക്വാളിറ്റിയുള്ള ലോകപ്രശസ്ത ബ്രാന്റുകളുടെ ഉത്പന്നങ്ങൾ ആമസോൺ ഈ സെയിലിലൂടെ വിൽപ്പനയ്ക്ക് എത്തിക്കും.

ടാബ്‌ലെറ്റുകൾക്ക് വിലക്കിഴിവ്
ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാൻ ഇന്ന് ഇന്ത്യൻ വിപണിയിൽ നിരവധി ടാബ്ലറ്റുകൾ ഉണ്ട്. ആമസോൺ പ്രൈം ഡേ സെയിലിലൂടെ ഇത്തരം ടാബ്ലറ്റുകൾ നിങ്ങൾക്ക് ആകർഷകമായ വിലക്കിഴിവിൽ സ്വന്തമാക്കാം. യാത്രയ്ക്കിടയിൽ അത്യാവശ്യം ജോലി കാര്യങ്ങളും ഗെയിമിങ്, സ്ട്രീമിങ് എന്നീ വിനോദ കാര്യങ്ങളും ചെയ്യാൻ ടാബ്ലറ്റുകൾ മികച്ചതാണ്.

ക്യാമറകൾക്ക് 70% വരെ കിഴിവ്
നിങ്ങൾ ഫോട്ടോഗ്രാഫിയിൽ താല്പര്യമുള്ള ആളാണ് എങ്കിൽ നിങ്ങൾക്ക് മികച്ചൊരു ക്യാമറ ഇപ്പോൾ വിലക്കിഴിവിൽ വാങ്ങാം. ആമസോൺ പ്രൈം ഡേ സെയിലിലൂടെ 70% വരെ കിഴിവാണ് ക്യാമറകൾക്ക് ലഭിക്കുന്നത്. ഇത് ക്യാമറകളുടെ വില വൻതോതിൽ കുറയ്ക്കുന്നു.

അലക്സ ഡിവൈസുകൾക്ക് 55% വരെ കിഴിവ്
ആമസോൺ പ്രൈം ഡേ സെയിലിലൂടെ ജൂലൈ 23, ജൂലൈ 24 തീയതികളിൽ അലക്‌സ സപ്പോർട്ട് ചെയ്യുന്ന നിരവധി ഡിവൈസുകൾ നിങ്ങൾക്ക് വമ്പിച്ച വിലക്കിഴിവിലും ഓഫറുകളിലും സ്വന്തമാക്കാം. 55% വരെ കിഴിവാണ് ആമസോൺ ഇത്തരം ഉത്പന്നങ്ങൾക്ക് നൽകുന്നത്.

ഗെയിമിങ് മോണിറ്ററുകൾക്ക് പ്രത്യേകം ഓഫറുകൾ
ഉയർന്ന നിലവാരമുള്ള ഗെയിമുകളുടെ ദൃശ്യങ്ങളും ഗ്രാഫിക്സും അനുഭവിക്കാൻ ഒരു ഗെയിമിംഗ് മോണിറ്റർ ഉപയോഗിക്കാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടോ? ശരി, പ്രത്യേക കിഴിവുകൾ ലഭിക്കുന്നതിന് വരാനിരിക്കുന്ന വിൽപ്പന സമയത്ത് നിങ്ങൾ ആമസോൺ ഇന്ത്യ വഴി വാങ്ങുന്നത് പരിഗണിക്കണം.

സ്റ്റോറേജ് ഡിവൈസുകൾക്ക് 70% വരെ കിഴിവ്
സ്റ്റോറേജ് ഡിവൈസുകൾക്ക് ആവശ്യം വർധിച്ച് വരുന്ന കാലമാണ് ഇത്. എസ്എസ്ഡികൾ, ഹാർഡ് ഡിസ്ക് ഡ്രൈവുകൾ, പെൻഡ്രൈവുകൾ എന്നിവ പോലുള്ള സ്റ്റോറേജ് ഡിവൈസുകൾ ആമസോം പ്രൈം ഡേ സെയിലിലൂടെ 70% വരെ കിഴിവിൽ സ്വന്തമാക്കാം.

സ്പീക്കറുകൾക്ക് 65% വരെ കിഴിവ്
നിങ്ങൾ വീട്ടിലേക്ക് ഒരു പുതിയ സ്പീക്കർ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ പ്രൈം ഡേ സെയിൽ വരെ കാത്തിരിക്കുക. ജൂലൈ 23, ജൂലൈ 24 തിയ്യതികളിൽ നടക്കുന്ന ആമസോൺ പ്രൈം ഡേ സെയിലിലൂടെ സ്പീക്കറുകൾ 65% വരെ കിഴിവിൽ സ്വന്തമാക്കാം.

പ്രിന്ററുകൾക്ക് 65% വരെ കിഴിവ്
വർക്ക് ഫ്രം ഹോം തുടങ്ങിയതോടെ പ്രിന്ററുകൾക്ക് ആവശ്യക്കാർ ഏറി വരികയാണ്. ഓഫീസുകൾ കൂടാതെ സ്കൂളുകളും കടകളും വീടുകളും അടക്കം എല്ലായിടത്തും പ്രിന്ററുകൾ ആവശ്യമായി വരാറുണ്ട്. അതുകൊണ്ട് തന്നെ നിങ്ങൾക്ക് പ്രിന്ററുകൾ ഇപ്പോൾ ആമസോണിലൂടെ 65% വരെ കിഴിവിൽ സ്വന്തമാക്കാം.

ഡെസ്‌ക്‌ടോപ്പുകൾക്ക് 25% വരെ കിഴിവ്
ഡെസ്ക്ടോപ്പുകൾക്ക് ഇപ്പോഴും ആവശ്യക്കാർ ഏറെയാണ്. പലരും ഡെസ്ക്ടോപ്പുകൾ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട്. ആമസോൺ പ്രൈം ഡേ സെയിലിലൂടെ നിങ്ങൾക്ക് ഡെസ്ക്ടോപ്പുകൾ 25% വരെ കിഴിവിൽ സ്വന്തമാക്കാം.

റൌട്ടറുകൾക്ക് 80% വരെ കിഴിവ്
നിങ്ങളുടെ കണക്റ്റിവിറ്റി ആവശ്യങ്ങൾക്കായി പുതിയ റൂട്ടർ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ഇത് മികച്ച അവസരമാണ്. റൌട്ടറുകൾക്ക് 80 ശതമാനം വരെ കിഴിവാണ് ആമസോൺ നൽകുന്നത്. എല്ലാ പ്രമുഖ ബ്രാന്റുകളുടെയും റൌട്ടറുകൾ ഈ സെയിലിലൂടെ ലഭ്യമാകും.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470