ടാറ്റ സ്കൈ സെറ്റ് ടോപ്പ് ബോക്സുകളിൽ 400 രൂപ വരെ കിഴിവ് നേടാം

|

ടാറ്റ സ്കൈ സെറ്റ് ടോപ്പ് ബോക്സുകൾക്ക് വമ്പിച്ച വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. കമ്പനിയുടെ വെബ്‌സൈറ്റിൽ നിന്ന് സെറ്റ് ടോപ്പ് ബോക്സ് വാങ്ങുന്നവർക്കാണ് ഈ വിലക്കിഴിവ് ലഭിക്കുന്നത്. ടാറ്റ സ്കൈയുടെ സ്റ്റാൻഡേർഡ് ഡെഫനിഷൻ (എസ്ഡി) സെറ്റ് ടോപ്പ് ബോക്സിൽ കിഴിവ് ലഭ്യമല്ല. ടാറ്റാസ്കൈ എച്ച്ഡി, ടാറ്റ സ്കൈ ബിംഗ് + സെറ്റ് ടോപ്പ് ബോക്സ് (എസ്ടിബി), ടാറ്റ സ്കൈ+ എച്ച്ഡി സെറ്റ് ടോപ്പ് എന്നീ മൂന്ന് സെറ്റ് ടോപ്പ് ബോക്സുകളിലാണ് വിലക്കിഴിവ് ലഭിക്കുന്നത്. ഈ സെറ്റ് ടോപ്പ് ബോക്സുകൾക്ക് 400 രൂപ വരെ കിഴിവാണ് ലഭിക്കുന്നത്. ഈ കിഴിവ് ഓഫ്‌ലൈൻ സ്റ്റോറുകളിൽ ലഭ്യമാകില്ല.

 

ടാറ്റ സ്കൈ എച്ച്ഡി എസ്ടിബി

ടാറ്റ സ്കൈ എച്ച്ഡി എസ്ടിബി

ടാറ്റ സ്കൈ എച്ച്ഡി എസ്ടിബി വെബ്സൈറ്റിലൂടെ വാങ്ങുമ്പേൾ ഉപയോക്താക്കൾ TSKY150 എന്ന കോഡ് പ്രയോഗിച്ചാൽ 1,499 രൂപയ്ക്ക് വരുന്ന ടാറ്റ സ്കൈ എച്ച്ഡി സെറ്റ് ടോപ്പ് ബോക്സിന് ഇപ്പോൾ 1249 രൂപയ്ക്ക് ലഭ്യമാകും. ടാറ്റ സ്കൈയുടെ വെബ്‌സൈറ്റിൽ നിന്ന് വാങ്ങിയാൽ മാത്രമേ ഈ 150 രൂപ കിഴിവ് ലഭിക്കുകയുള്ളു. ഡോൾബി ഡിജിറ്റൽ സറൗണ്ട് സൗണ്ടും എച്ച്ഡി ക്വാളിറ്റിയുമുള്ള ഈ സെറ്റ് ടോപ്പ് ബോക്സ് മികച്ച അനുഭവം നൽകുന്നു. ടെലികോം ടോക്കാണ് ഈ ഡെവലപ്പ്മെന്റ് ആദ്യം ശ്രദ്ധിച്ചത്.

കൂടുതൽ വായിക്കുക: കാർഡ് ഇല്ലാതെ തന്നെ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാം; അറിയേണ്ടതെല്ലാംകൂടുതൽ വായിക്കുക: കാർഡ് ഇല്ലാതെ തന്നെ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാം; അറിയേണ്ടതെല്ലാം

ടാറ്റ സ്കൈ ബിംഗ് + എസ്ടിബി
 

ടാറ്റ സ്കൈ ബിംഗ് + എസ്ടിബി

അടുത്തിടെ 2,499 രൂപയ്ക്ക് ലോഞ്ച് ചെയ്ത ടാറ്റ സ്കൈ ബിംഗ്+ സെറ്റ് ടോപ്പ് ബോക്സ് ഇപ്പോൾ 2,299 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. വെബ്സൈറ്റിലൂടെ ഈ സെറ്റ് ടോപ്പ് ബോക്സ് വാങ്ങുമ്പോൾ ഡിസ്കൗണ്ട് കോഡായ ടിഎസ്‌കെവൈ 200 ഉപയോഗിച്ചാലാണ് ഈ വിലക്കിവ് ലഭിക്കുന്നത്. സൌജന്യ സബ്സ്ക്രിപ്ഷൻ കാലയളവ് അവസാനിച്ചുകഴിഞ്ഞാൽ ഈ സെറ്റ് ടോപ്പ് ബോക്സിന്റെ ഏറ്റവും അടിസ്ഥാന പ്ലാനിന് 153 രൂപയും ഒടിടി ആപ്ലിക്കേഷനുകൾക്ക് 299 രൂപയുമാണ് വില.

ആമസോൺ പ്രൈം

ടാറ്റ സ്കൈ ബിംഗ് + എസ്ടിബിയിൽ മേൽപ്പറഞ്ഞത് ഒഴികെ ഓരോ മാസവും. ആമസോൺ പ്രൈമിന് പ്രതിമാസം 129 രൂപ അധികമായി നൽകേണ്ടി വരും. ഇതിലൂടെ എല്ലാ ആനുകൂല്യങ്ങൾക്കുമായി പ്രതിമാസം 600 രൂപയാണ് ഉപയോക്താവ് നൽകേണ്ടി വരുന്നത്. ആദ്യ മൂന്ന് മാസത്തേക്ക് ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷൻ സൌജന്യമാണ്, അതിനുശേഷം ഉപയോക്താക്കൾ സേവനം ലഭിക്കാൻ സബ്‌സ്‌ക്രിപ്ഷൻ എടുക്കേണ്ടതുണ്ട്.

കൂടുതൽ വായിക്കുക: പബ്ജിയിൽ ആദ്യമായി പരാജയപ്പെട്ടു, 13 വയസ്സുകാരനെ സുഹൃത്ത് കല്ലുകൊണ്ട് ഇടിച്ച് കൊന്നുകൂടുതൽ വായിക്കുക: പബ്ജിയിൽ ആദ്യമായി പരാജയപ്പെട്ടു, 13 വയസ്സുകാരനെ സുഹൃത്ത് കല്ലുകൊണ്ട് ഇടിച്ച് കൊന്നു

ടാറ്റ സ്കൈ+ എച്ച്ഡി എസ്ടിബി

ടാറ്റ സ്കൈ+ എച്ച്ഡി എസ്ടിബി

ടാറ്റ സ്കൈ + എച്ച്ഡി സെറ്റ് ടോപ്പ് ബോക്സ് ഡിസ്കൗണ്ട് കൂപ്പൺ ടിഎസ്‌കെവൈ 400 ഉപയോഗിച്ച് വെബ്സൈറ്റിലൂടെ വാങ്ങിയാൽ 400 രൂപ കിഴിവ് ലഭിക്കും. സെറ്റ് ടോപ്പ് ബോക്‌സിന് 4,999 രൂപയാണ് യഥാർത്ഥ വില എന്നാൽ ഡിസ്‌കൗണ്ടിന് ശേഷം 4,599 രൂപയ്ക്ക് ഈ സെറ്റ് ടോപ്പ് ബോക്സ് സ്വന്തമാക്കാൻ സാധിക്കും. ടാറ്റ സ്കൈ+ എച്ച്ഡി എസ്ടിബി 625 മണിക്കൂർ ലൈവ് ടിവി കണ്ടന്റ് റെക്കോർഡുചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നു.

ടാറ്റ സ്കൈ

ടാറ്റ സ്കൈ + എച്ച്ഡി എസ്ടിബിക്ക് അവരുടെ ഉപയോക്താക്കളുടെ പ്രിയപ്പെട്ട സീരീസുകക്ഷൾ എസ്ടിബി ഉപയോഗിച്ച് സ്റ്റാൻഡ്-ബൈ മോഡിൽ റെക്കോർഡുചെയ്യാനും കഴിയും. ടാറ്റ സ്കൈ + എച്ച്ഡി എസ്ടിബി ഉപയോഗിച്ച് ലൈവ് ടിവി കണ്ടന്റ് താൽക്കാലികമായി പൌസ് ചെയ്യാനും തുടർന്ന് കാണാനുമുള്ള സംവിധാനവും നൽകുന്നുണ്ട്. ഊ സെറ്റ് ടോപ്പ് ബോക്സിൽ ഉപയോക്താക്കൾക്ക് ഒരേസമയം 3 ഷോകൾ വരെ റെക്കോർഡ് ചെയ്യാൻ സാധിക്കും.

കൂടുതൽ വായിക്കുക: കുറ്റവാളിയെ പിടികൂടാൻ പോലീസിനെ സഹായിച്ചത് യൂട്യൂബിലെ ഒരു പാചക വീഡിയോകൂടുതൽ വായിക്കുക: കുറ്റവാളിയെ പിടികൂടാൻ പോലീസിനെ സഹായിച്ചത് യൂട്യൂബിലെ ഒരു പാചക വീഡിയോ

Best Mobiles in India

Read more about:
English summary
Tata Sky has announced huge discounts on set top boxes. This discount is available to those who purchase a set top box from the company's website.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X