വോഡഫോൺ ഐഡിയ പ്രീപെയ്ഡ് റീചാർജുകളിൽ 60 രൂപ വരെ ക്യാഷ്ബാക്ക് നേടാം
പ്രീപെയ്ഡ് വരിക്കാരെ നിലനിർത്താനും പുതിയ വരിക്കാരെ നേടുന്നതിനുമായി വോഡഫോൺ ഐഡിയ (വിഐ) പുതിയ ഓഫർ പ്രഖ്യാപിച്ചു. ഡബിൾ ഡാറ്റ, വീക്കെൻഡ് ഡാറ്റ റോൾഓവർ, നൈറ്റ് അൺലിമിറ്റഡ് ഡാറ്റ ഓഫറുകൾ എന്നിവ പുറത്തിറക്കിയ ശേഷം അവതരിപ്പിച്ച ഈ ഓഫർ ഒരു ക്യാഷ് ബാക്ക് ഓഫറാണ്. വിഐയുടെ 199 രൂപയിൽ കൂടുതലുള്ള എല്ലാ അൺലിമിറ്റഡ് റീചാർജുകളിലും ഉറപ്പുള്ള ക്യാഷ്ബാക്കാണ് കമ്പനി നൽകുന്നത്. ക്യാഷ്ബാക്ക് തുക അൺലിമിറ്റഡ് പാക്കിന്റെ വിലയ്ക്ക് അനുസരിച്ചാണ് വരുന്നത്.

വിഐയുടെ 400 രൂപയിൽ താഴെയുള്ള പ്രീപെയ്ഡ് റീചാർജ് പ്ലാനുകളിൽ 20 രൂപ ക്യാഷ്ബാക്ക് മാത്രമേ ലഭിക്കുകയുള്ളു. അതേസമയം 400 നും 558 നും ഇടയിലുള്ള പ്ലാനുകൾ 40 രൂപ ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നു. 2,595 രൂപ വരെയുള്ള ബാക്കി പ്രീപെയ്ഡ് പ്ലാനുകളിലൂടെ ഉപയോക്താക്കൾക്ക് 60 രൂപ ക്യാഷ്ബാക്കാണ് ലഭിക്കുന്നത്. കൂടാതെ ക്യാഷ്ബാക്ക് തുക ഉപയോഗിക്കാൻ റീചാർജ് തന്നെയാണ് വഴി. ഈ തുകയ്ക്ക് വാലിഡിറ്റി ഉണ്ട്. ഈ തുക ഉപയോഗിച്ച് എല്ലാ റീചാർജുകളും ചെയ്യാനും സാധിക്കില്ല.

വിഐയുടെ ക്യാഷ് ബാക്ക് ഓഫർ ലഭിക്കുന്നതിന് പ്രീപെയ്ഡ് വരിക്കാർ മാർച്ച് 31നകം അൺലിമിറ്റഡ് പാക്കിന്റെ റീചാർജ് ചെയ്യേണ്ടതുണ്ട്. ടെലിക്കോം കമ്പനി ഈ ഓഫറിനെ 'മാർച്ച് ഫ്ലാഷ് സെയിൽ' എന്നാണ് വിളിക്കുന്നത്. നിങ്ങൾ അൺലിമിറ്റഡ് റീചാർജ് ചെയ്യുകയാണെങ്കിൽ 199 മുതൽ 405 രൂപ വരെയുള്ള കോംബോ പ്ലാനുകൾ (199 രൂപ, 219 രൂപ, 249 രൂപ, 299 രൂപ, 301 രൂപ, 398 രൂപ, 401 രൂപ, 405 രൂപ) 20 രൂപ ക്യാഷ്ബാക്ക് കൂപ്പണാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. നിങ്ങൾ റീചാർജ് ചെയ്യുന്നത് 399 മുതൽ 558 രൂപ വരെയുള്ള പ്ലാനുകൾ (399 രൂപ, 449 രൂപ, 499 രൂപ, 555 രൂപ, 558 രൂപ, 595 രൂപ, 601 രൂപ) ആണെങ്കിൽ വിഐ 40 രൂപ ക്യാഷ്ബാക്ക് കൂപ്പണാണ് നൽകുന്നത്.

നിങ്ങൾ തിരഞ്ഞെടുക്കുന്ന അൺലിമിറ്റഡ് പ്ലാൻ 2,595 രൂപ വരെയുള്ള വലിയ പ്ലാനുകൾ ആണെങ്കിൽ ക്യാഷ്ബാക്ക് കൂപ്പൺ മൂല്യം 60 രൂപയായി മാറും. എല്ലാ 28 ദിവസത്തെ വാലിഡിറ്റി പ്ലാനുകൾക്കൊപ്പവും 20 രൂപ ക്യാഷ്ബാക്ക് ലഭിക്കുന്നു. 56 ദിവസത്തെ വാലിഡിറ്റി പ്ലാനുകൾക്ക് 40 രൂപ ക്യാഷ്ബാക്കാണ് ലഭിക്കുന്നത്. 84 ദിവസത്തെയും അതിന് മുകളിലും വാലിഡിറ്റിയുള്ള പ്ലാനുകൾക്കൊപ്പം 60 രൂപ ക്യാഷ്ബാക്കാണ് വിഐ ഉപയോക്താക്കൾക്ക് നൽകുന്നത്.

ക്യാഷ് ബാക്ക് റീചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്ക് 2021 ഏപ്രിൽ 10ന് മുമ്പ് ക്യാഷ്ബാക്ക് കൂപ്പൺ ക്രെഡിറ്റ് ചെയ്യുമെന്ന് ഔദ്യോഗിക നിബന്ധനകളിലും വ്യവസ്ഥകളിലും പറയുന്നു. ക്രെഡിറ്റ് തീയതി മുതൽ 30 ദിവസത്തേക്ക് 20 രൂപ ക്യാഷ്ബാക്ക് കൂപ്പൺ വാലിഡായിരിക്കും. 40 രൂപ, 60 രൂപ കൂപ്പണുകൾ യഥാക്രമം 60, 90 ദിവസത്തേക്ക് വാലിഡിറ്റിയുള്ളവ ആയിരിക്കും.

ക്യാഷ്ബാക്ക് കൂപ്പണുകൾ വിഐ ആപ്പ് വഴി നേടാനാകും. 20 രൂപ ക്യാഷ്ബാക്ക് കൂപ്പണുകൾ ഉപയോഗിച്ച് 249 രൂപയുടെയോ അതിന് മുകളിലുള്ളതോ ആയ റീചാർജ് ചെയ്യാൻ സാധിക്കും. ഈ റീചാർജുകളിൽ 20 രൂപ കിഴിവ് ലഭിക്കും. 40 രൂപ ക്യാഷ്ബാക്ക് കൂപ്പൺ ഉപയോഗിച്ച് 399 രൂപയോ അതിന് മുകളിലുള്ളതോ ആയ റീചാർജുകൾ ചെയ്യണം. ഏറ്റവും വലിയ ക്യാഷ്ബാക്ക് കൂപ്പണായ 60 രൂപ കൂപ്പൺ 599 രൂപയോ അതിന് മുകളിലുള്ളതോ ആയ റീചാർജുകളിൽ മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളു.


Click it and Unblock the Notifications








