സമ്മാനം കൊടുക്കാന്‍ ആഗ്രഹിക്കുകയാണെങ്കില്‍ ഇതാ മനോഹരമായ ഓണ്‍ലൈന്‍ ഗിഫ്റ്റുകള്‍...!

ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍, സ്‌നാപ്ഡീല്‍ എന്നിവയുടെ ദീപാവലി ഡില്‍സിനെപ്പറ്റി എല്ലാവരും കേട്ടിട്ടുണ്ടാവും, ഇതില്‍ ഫഌപ്കാര്‍ട്ടിന് ഉപഭോക്താക്കളുടെ ധാരാളം ആക്ഷേപങ്ങളും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ഈ കൊല്ലം കഴിഞ്ഞ കൊല്ലത്തെ അപേക്ഷിച്ച് ആളുകള്‍ക്ക് ഓണ്‍ലൈന്‍ ഷോപിംഗില്‍ ക്രേസ് വളരെ കൂടിയിട്ടുണ്ട്, ആളുകള്‍ മൊബൈല്‍ ഫോണ്‍ മുതല്‍ ടിവി, ഫ്രിഡ്ജ് തുടങ്ങിയവ വരെയാണ് ഓണ്‍ലൈനില്‍ വാങ്ങിക്കുന്നത്.

വായിക്കുക: മായാ കണ്ണാടിയില്‍ സോഷ്യല്‍ മീഡിയ.....!

ഇതുകൂടാതെ ഇന്‍ഡ്യയില്‍ ധാരാളം വലുതും ചെറുതുമായ ഓണ്‍ലൈന്‍ ഗിഫ്റ്റിന്റെ ഷോപുകള്‍ ഉണ്ട്. ഇതില്‍ നിന്ന് നിങ്ങള്‍ക്കായി തിരഞ്ഞെടുത്ത മനോഹരമായ ഗിഫ്റ്റുകളാണ് അവതരിപ്പിക്കുന്നത്, ഇത് കൂട്ടികള്‍ക്ക് മുതല്‍ വലിയവര്‍ക്ക് വരെ ഗിഫ്റ്റായി നല്‍കാവുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

യാത്രയില്‍ ഈ മഗ് നിങ്ങള്‍ക്ക് ധാരാളമായി പ്രയോജനപ്പെടും, ഇതില്‍ എന്തെങ്കിലും ലയിപ്പിക്കുന്നതിനായി സ്പൂണ്‍ നിങ്ങള്‍ ഉപയോഗിക്കേണ്ടതില്ല. കാരണം ഇതില്‍ ചെറുതായി ഒരു ബ്ലേഡ് നല്‍കിയിട്ടുണ്ട്. ഇത് ബട്ടണ്‍ അമര്‍ത്തുമ്പോള്‍ തന്നെ കപ്പില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നു. അതായത് ഇത് യാത്രയില്‍ നിങ്ങള്‍ക്ക് വളരെയധികം പ്രയോജനപ്പെടുമെന്ന് സാരം.
വില - 999 രൂപ

2

ഇത് കാണുമ്പോള്‍ ഐറണ്‍ മാന്‍ മാസ്‌കിന്റെ പോലെയാണ് തോന്നുക, എന്നാല്‍ ഇത് ഒരു പിസി മൗസ് മാത്രമാണ്. ഇതില്‍ എടുത്തു പറയത്തക്ക സവിശേഷതകള്‍ ഒന്നും തന്നെയില്ല, എന്നാല്‍ ഇതിന്റെ രൂപകല്‍പ്പന തന്നെയാണ് ഇതിനെ പ്രത്യേകതയുളളതാക്കുന്നത്. നിങ്ങള്‍ ഐറണ്‍ മാന്‍ സിനിമ ഇഷ്ടപ്പെടുന്ന ആള്‍ക്ക് എന്തെങ്കിലും ഗിഫ്റ്റ് കൊടുക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ ഇതിലും നല്ല ഗിഫ്റ്റ് നിങ്ങള്‍ക്ക് മറ്റെവിടെ നിന്ന് ലഭിക്കില്ല.
വില - 5,999 രൂപ

3

ഈ കുള്‍ ബന്‍ഡിറ്റ്‌സ് നിങ്ങളുടെ ചിന്നിച്ചിതറി കിടക്കുന്ന സാധനങ്ങളെ ഒരു സ്ഥലത്ത് വെക്കുമെന്ന് മാത്രമല്ല, എപ്പോഴെങ്കിലും പുറത്ത് പോകുന്ന സമയങ്ങളില്‍ നിങ്ങളുടെ ബാഗിലെ സ്‌പേസേ് കൂടി ഇത് ലാഭിക്കും.
വില - 749 രൂപ

4

ഇടയ്ക്കിടയ്ക്ക് നിങ്ങള്‍ പാട്ട് കേള്‍ക്കുന്നതിന് മുന്‍പായി നിങ്ങളുടെ ഇയര്‍ ബെഡിന്റെ വയറുകള്‍ നേരെയാക്കേണ്ടി വരുന്നുണ്ടെങ്കില്‍ ഈ ഇയര്‍ബെഡ് ഹോള്‍ഡര്‍ നിങ്ങള്‍ക്ക് വളരെയധികം പ്രയോജനപ്പെടും. ഇതിന്റെ സഹായത്തോടെ നിങ്ങളുടെ ഇയര്‍ബെഡ് നിങ്ങള്‍ക്ക് എളുപ്പത്തില്‍ തുറക്കാന്‍ സാധിക്കും.
വില - 249 രൂപ

5

സ്മാര്‍ട്ട്‌ഫോണിനെ നിര്‍ത്തി ഫോട്ടോ ഫ്രയിമിന്റെ പോലെ ഡസ്‌ക്കിലോ, മറ്റെവിടെങ്കിലുമോ വയ്ക്കുന്നതിന് വളരെയധികം ബുദ്ധിമുട്ടാണ്. ഈ ഹോള്‍ഡറിന്റെ സഹായത്തോടെ നിങ്ങള്‍ക്ക് നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ എവിടെ വേണമെങ്കിലും വെച്ച് സിനിമയുടെ രസം ആസ്വദിക്കാവുന്നതാണ്.
വില - 499 രൂപ

6

തണുപ്പുളള സമയങ്ങളില്‍ ജോലി ചെയ്തു ചെയ്തു ചായ തണുക്കുന്നത് എപ്പോഴാണെന്ന് നിങ്ങള്‍ക്ക് മനസ്സിലാകുക കൂടി ഇല്ല. ഈ കപ്പ് വാമര്‍ നിങ്ങളുടെ ബുദ്ധിമുട്ട് അകറ്റുന്നതിനുളള ചിലവ് കുറഞ്ഞതും എളുപ്പത്തിലുമുളള മാര്‍ഗമാണ്. ഇതിന്റെ സഹായത്തോടെ നിങ്ങളുടെ ചായയോ കാപ്പിയോ ചൂടാക്കി നിര്‍ത്താവുന്നതാണ്.
വില - 750 രൂപ

7

ഇയര്‍ഫോണ്‍ ഇളകുന്നതുകൊണ്ട് ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക് ഈ സിപ് ഇയര്‍ഫോണ്‍ വളരെയധികം ഇഷ്ടപ്പെടും. സിപ് ഇയര്‍ഫോണില്‍ ചെയിന്‍ ഓപ്ഷന്‍ നല്‍കിയിട്ടുണ്ട്, ഇതിന്റെ സഹായത്തോടെ നിങ്ങള്‍ക്ക് നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ഇത് അഡ്ജസ്റ്റ് ചെയ്യാവുന്നതാണ്.
വില - 890 രൂപ

8

ഉരുളക്കിഴങ്ങില്‍ എത്ര ശക്തിയുണ്ടെന്ന് നിങ്ങളല്ലാവരും സ്‌കൂളില്‍ പഠിച്ചിട്ടുണ്ടാകും. എന്നാല്‍ ഈ ക്ലോക്കിന്റെ സഹായത്തോടെ നിങ്ങള്‍ക്കത് തീര്‍ച്ചയായും ബോധ്യപ്പെടും, കാരണം ഈ ക്ലോക്ക് പ്രവര്‍ത്തിക്കുന്നത് ഉരുളക്കിഴങ്ങ് കൊണ്ടാണ്. ഇതിനായി നിങ്ങള്‍ക്ക് ക്ലോക്കില്‍ നല്‍കിയിട്ടുളള വയറുകളെ ഉരുളക്കിഴങ്ങില്‍ ബന്ധിപ്പിക്കേണ്ടതുണ്ട്.
വില - 399 രൂപ

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot