ജിയോണി പണമുണ്ടാക്കാനായി ചതിച്ചത് 20 ദശലക്ഷം ഉപഭോക്താക്കളെ

|

ജിയോണി ഫോൺസ് ഉൾപ്പെട്ട മാൽവെയറുമായി ബന്ധപ്പെട്ട കേസിൽ ജിയോണി കുറ്റക്കാരാണെന്ന് കോടതി. ചൈന ജഡ്‌ജിമെന്റ് ഡോക്യുമെന്റ് നെറ്റ്‌വർക്ക് പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് അനുസരിച്ച്, ജിയോണി ഫോണുകളിൽ പണമുണ്ടാക്കാനായി നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്തതും കമ്പ്യൂട്ടർ ഇൻഫർമേഷൻ സിസ്റ്റംസ് ഇതിനായി ഉപയോഗിച്ചാതായും കണ്ടെത്തിയിട്ടുണ്ട്.

'ജൻ ഹോഴ്‌സ്

2018 ഡിസംബറിനും 2019 ഒക്ടോബറിനുമിടയിൽ ഒരു ആപ്പ് വഴി 20 ദശലക്ഷത്തിലധികം ജിയോണി ഫോണുകളിൽ ട്രോജൻ ഹോഴ്‌സ് ഉപയോഗിച്ച് മനപൂർവ്വം അറ്റാക്ക് ചെയ്തതായി കോടതി കണ്ടെത്തി. ഈ അപകടകാരിയായ ആപ്പ് ലാഭത്തിനുവേണ്ടി ഉപയോഗിച്ചതാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആവശ്യമില്ലാത്ത പരസ്യങ്ങളിലൂടെയും മറ്റ് നിയമവിരുദ്ധമായ മാർഗങ്ങളിലൂടെയും ഉപയോക്താക്കളെ ഉപയോഗിച്ച് പണമുണ്ടാക്കാനാണ് ജിയോണി ശ്രമിച്ചത്.

കൂടുതൽ വായിക്കുക: മോട്ടോ ജി9 പവർ സ്മാർട്ട്ഫോൺ ഡിസംബർ എട്ടിന് ഇന്ത്യൻ വിപണിയിൽ എത്തുംകൂടുതൽ വായിക്കുക: മോട്ടോ ജി9 പവർ സ്മാർട്ട്ഫോൺ ഡിസംബർ എട്ടിന് ഇന്ത്യൻ വിപണിയിൽ എത്തും

സ്റ്റോറി ലോക്ക് സ്‌ക്രീൻ

"സ്റ്റോറി ലോക്ക് സ്‌ക്രീൻ" ആപ്പ് അപ്‌ഡേറ്റ് ചെയ്യുമ്പോൾ ഉപയോക്താക്കളുടെ ഫോണുകളിൽ ഒരു ട്രോജൻ ഹോഴ്‌സ് പ്രോഗ്രാം കൂടി ഉൾപ്പെടുത്തുന്നതിന് ഷെൻഷെൻ ഷിപ്പു ടെക്‌നോളജിയുമായി (ജിയോണിയുടെ അനുബന്ധ സ്ഥാപനം) ബീജിംഗ് ബെയ്‌സ് ബന്ധപ്പെട്ടിട്ടുണ്ടെന്ന് കോടതി കണ്ടെത്തി. റിപ്പോർട്ടിൽ പറയുന്നത് അനുസരിച്ച് പുൾ രീതി ഉപയോഗിച്ച് ഉപയോക്താവിന്റെ അറിവില്ലാതെ സോഫ്റ്റ്വെയർ ജിയോണി മൊബൈൽ ഫോണുകളിൽ ഓട്ടോമാറ്റിക്കായി അപ്‌ഡേറ്റ് ചെയ്യുന്നു.

പുൾ രീതി

2018 ഡിസംബറിൽ നിലവിലുള്ള "പുൾ" രീതി കാര്യക്ഷമമല്ലെന്ന് കണ്ടെത്തിയതായും "സ്റ്റോറി ലോക്ക് സ്‌ക്രീൻ" പോലുള്ള ആപ്ലിക്കേഷനുകളിൽ ഹോട്ട് അപ്‌ഡേറ്റ് പ്ലഗ്-ഇൻ "ഡാർക്ക് ഹോഴ്‌സ് പ്ലാറ്റ്ഫോം" ഉൾപ്പെടുത്താൻ വാങ് ഡെങ്‌കെ നിർദ്ദേശിച്ചതായും റിപ്പോർട്ട് വിശദീകരിക്കുന്നുണ്ട്. അതിനുശേഷം ആപ്പും ട്രോജൻ പ്ലഗ്-ഇന്നുകളുള്ള അതിന്റെ SDK പതിപ്പും അപ്‌ഗ്രേഡ് ചെയ്‌തു. ഇതിന് ശേഷമാണ് ഉപയോക്താവിന്റെ അറിവില്ലാതെ "ലിവിംഗ് ട്രോജൻ ഹോഴ്‌സ്" ഇൻസ്റ്റാൾ ചെയ്യാനും അപ്‌ഡേറ്റുചെയ്യാനും "ഡാർക്ക് ഹോഴ്‌സ് പ്ലാറ്റ്ഫോം" ഉപയോഗിച്ചത്.

കൂടുതൽ വായിക്കുക: എൽ‌ജി കെ42, എൽ‌ജി കെ52 സ്മാർട്ട്ഫോണുകൾ വൈകാതെ ഇന്ത്യൻ വിപണിയിലെത്തുംകൂടുതൽ വായിക്കുക: എൽ‌ജി കെ42, എൽ‌ജി കെ52 സ്മാർട്ട്ഫോണുകൾ വൈകാതെ ഇന്ത്യൻ വിപണിയിലെത്തും

പുൾ ആക്ടിവിറ്റീസ്

2018 ഡിസംബർ മുതൽ 2019 ഒക്ടോബർ വരെ ബീജിംഗ് ബെയ്‌സും ഷെൻഷെൻ ഷിപ്പുവും മൊത്തം 2.88 ബില്യൺ തവണ "പുൾ ആക്ടിവിറ്റീസ്" നടത്തിയതായി കോടതിയുമായി ബന്ധപ്പെട്ട് പുറത്ത് വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2019 ഏപ്രിൽ മുതൽ പ്രതിമാസ "പുൾ ആക്റ്റിവിറ്റി" പ്രോട്ടക്ട് ചെയ്യുന്ന ഡിവൈസുകളുടെ എണ്ണം 21.75 ദശലക്ഷത്തിലധികം കവിഞ്ഞു. ഇതിൽ 26,519,921 ജിയോണി മൊബൈൽ ഫോണുകൾ 2019 ഒക്ടോബറിൽ മാത്രം ഉൾപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. "പുൾ" ബിസിനസിൽ നിന്ന് രണ്ട് കമ്പനികളും 27.85 ദശലക്ഷം യുവാൻ സമ്പാദിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്.

ശിക്ഷ

ഷെൻ‌ഷെൻ ഷിപ്പ് ടെക്നോളജി കമ്പ്യൂട്ടർ ഇൻഫർമേഷൻ സിസ്റ്റത്തെ നിയമവിരുദ്ധമായി നിയന്ത്രിക്കാൻ ശ്രമിച്ചുവെന്നാണ് ചൈനീസ് കോടതി കണ്ടെത്തിയത്. കമ്പ്യൂട്ടർ ഇൻഫർമേഷൻ സിസ്റ്റം നിയമവിരുദ്ധമായി നിയന്ത്രിച്ചതിന് സൂ ലി, സൂ യിംഗ്, ജിയ ഷെങ്‌കിയാങ്, പാൻ ക്വി എന്നിവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. മൂന്ന് മുതൽ മൂന്ന് വർഷം ആറ് മാസം വരെ തടവുശിക്ഷയും 200,000 യുവാൻ പിഴയുമാണ് കോടതി ശിക്ഷയായി വിധിച്ചത്.

കൂടുതൽ വായിക്കുക: ജിയോയുടെ 4ജി സ്മാർട്ട്ഫോൺ അടുത്തവർഷം ആദ്യപാദത്തിൽ പുറത്തിറങ്ങുംകൂടുതൽ വായിക്കുക: ജിയോയുടെ 4ജി സ്മാർട്ട്ഫോൺ അടുത്തവർഷം ആദ്യപാദത്തിൽ പുറത്തിറങ്ങും

Best Mobiles in India

English summary
Between December 2018 and October 2019, more than 20 million Gionee phones were deliberately attacked using the Trojan horse through an app.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X