ജിയോണിയുടെ 8 ബിസില്‍-ലെസ് സ്മാര്‍ട്ട്‌ഫോണുകള്‍ നവംബര്‍ 26ന്!

Written By:

ജിയോണി തങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ എത്തിക്കാന്‍ പോകുന്നു. നവംബര്‍ 26ന് ചൈനയില്‍ നടക്കുന്ന ഇവന്റിലാണ് ജിയോണിയുടെ 8 ബിസില്‍-ലെസ് സ്മാര്‍ട്ട്‌ഫോണുകള്‍ പ്രഖ്യാപിക്കുന്നത്.

ഈ ആഴ്ചയിലെ ഏറ്റവും മികച്ച ഫോണുകള്‍!

ജിയോണിയുടെ 8 ബിസില്‍-ലെസ് സ്മാര്‍ട്ട്‌ഫോണുകള്‍ നവംബര്‍ 26ന്!

എട്ട് സ്മാര്‍ട്ട്‌ഫോണുകള്‍ വ്യത്യസ്ഥ ഡിസൈനുകളാണെങ്കിലും എന്നാല്‍ ഒരു കാര്യം പൊതുവായുളളതാണ്. അതായത് 'ഫുള്‍ സ്‌ക്രീന്‍' ബിസില്‍-ലെസ് ഡിസ്‌പ്ലേയാണ്. ചൈനയിലെ ഷെന്‍ഷെന്‍ സാറ്റ്‌ലൈറ്റ് ടിവിയില്‍ ഈ പരിപാടി തത്സമയം സംപ്രേഷണം ചെയ്യുമെന്നന് ജിയോണി പറയുന്നു.

ഇിയോണി ഈ ഫോണുകളുടെ കൃത്യമായ പേരുകള്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ജിയോണി F6, ജിയോണി S11, ജിയോണി S11 പ്ലസ്, ജിയോണി M2018, ജിയോണി M7 പ്ലസ് എന്നീ ഫോണുകള്‍ ആകം എന്ന് ആന്‍ഡ്രോയിഡ് ഹെഡ്‌ലൈന്‍സ് റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.ജിയോണി M2018നും എം7 പ്ലസിനും ഹൈ-എന്‍ഡ് മോഡല്‍ സവിശേഷതകളായ ലെതര്‍ ബാക്ക് പാനല്‍, 6ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയാണ് റിപ്പോര്‍ട്ടില്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ മറു വശത്ത് ഒക്ടാകോര്‍ മീഡിയാടെക് MT6763 SoCയും 5എംപി സെല്‍ഫി ക്യാമറയും 16എംപി പിന്‍ ക്യാമറയുമാണ്.

ഫേസ്ബുക്കിലൂടെ എങ്ങനെ അടിയന്തിര സാഹചര്യത്തില്‍ സഹായം ആവശ്യപ്പെടാം

മുകളില്‍ പറഞ്ഞതു പോലെ വരാനിരിക്കുന്ന എല്ലാ ജിയോണി സ്മാര്‍ട്ട്‌ഫോണുകള്‍ക്കും 18:9 റേഷ്യോ ഡിസ്‌പ്ലേ ആണ്. കൂടാതെ ഈ സ്മാര്‍ട്ട്‌ഫോണുകള്‍ ആന്‍ഡ്രോയിഡ് ന്യുഗട്ട് അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്.

ഈ വിശദാശങ്ങള്‍ കൂടാതെ വരാന്‍ പോകുന്ന ജിയോണി ഫോണുകളെ കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ഒന്നും തന്നെ ഇല്ല. ചൈനയില്‍ അവതരിപ്പിക്കുന്ന ഈ സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലും എത്തിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

വാട്ട്‌സാപ്പ് സെര്‍വറുകള്‍ തകരാറില്‍:

English summary
Gionee is set to disrupt the market by launching not just one or two but eight bezel-less smartphones at an event on November 26.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot