ഇനി വല്ല ബിരിയാണിയും കൊടുക്കുന്നുണ്ടോ? വോഡാഫോൺ ഐഡിയയിലേക്ക് പോർട്ട് ചെയ്യാൻ പതിനായിരങ്ങൾ

|

ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനിയായ വിഐ കഴിഞ്ഞ കുറച്ച് കാലമായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഉപയോക്താക്കളെ നഷ്ടപ്പെടുന്നു എന്നതാണ് വിഐ അനുഭവിക്കുന്ന പ്രധാന പ്രശ്നം. എന്നാലിപ്പോൾ വിഐയിലേക്ക് കൂടുതൽ ആളുകൾ എത്തുന്നു എന്ന സൂചനയാണ് ലഭിക്കുന്നത്. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ 10,000 ആളുകൾ വിഐ നെറ്റ്വർക്കിലേക്ക് പോർട്ട് ചെയ്യാൻ അപേക്ഷ നൽകിയതായി കമ്പനി വ്യക്തമാക്കി.

വോഡാഫോൺ ഐഡിയ

വോഡാഫോൺ ഐഡിയയുടെ നെറ്റ്‌വർക്കിലേക്ക് പോർട്ട് ചെയ്യുന്നതിന് കഴിഞ്ഞ ആഴ്ച 10000 ഉപയോക്താക്കളിൽ നിന്ന് താൽപ്പര്യം ലഭിച്ചതായി വോഡഫോൺ ഐഡിയ അറിയിച്ചു. 4ജി സേവനങ്ങൾ ഉപയോഗിക്കേണ്ട ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന ജിയോ, എയർടെൽ എന്നീ നെറ്റ്വർക്കുകൾക്കൊപ്പം തന്നെയുള്ള മികച്ച നെറ്റ്വർക്കാണ് വിഐ. ജിയോ, എയർടെൽ എന്നിവയ്ക്ക് സമാനമായ മികച്ച സേവനം തന്നെ വിഐ നൽകുന്നുണ്ട്.

നെറ്റ്‌വർക്ക് പെർഫോമൻസ്

വിവിധ സംസ്ഥാനങ്ങളിലെ നെറ്റ്‌വർക്ക് പെർഫോമൻസ് മെച്ചപ്പെടുത്തുന്നതിനും സർക്കിളുകളിൽ കൂടുതൽ വരിക്കാരെ ചേർക്കുന്നതിനെക്കുറിച്ചും വിഐ അടുത്തിടെ ചില പ്രഖ്യാപനങ്ങൾ നടത്തിയിരുന്നു. കമ്പനിയുടെ പെർഫോമൻസ് സാവധാനം മെച്ചപ്പെട്ട് വരുന്നുണ്ട്. കഴിഞ്ഞ മാസങ്ങളിലെല്ലാം ഉപയോക്താക്കളെ നഷ്ടപ്പെട്ടിട്ടുള്ള വിഐ കൂടുതൽ വരിക്കാരെ നേടാനുള്ള പരിശ്രമങ്ങൾ എല്ലാം നടത്തുന്നുണ്ട്. ഇതിന്റെ ഫലമായിട്ടാണ് കഴിഞ്ഞ ആഴ്ച മാത്രം ഇത്രയും ആളുകൾ വിഐയിലേക്ക് പോർട്ട് ചെയ്യാൻ താല്പര്യം കാണിച്ചത്.

ജിയോയും വിഐയും എയർടെല്ലും നൽകുന്ന 299 രൂപ പ്ലാനുകളിൽ മികച്ചത് ഏത്ജിയോയും വിഐയും എയർടെല്ലും നൽകുന്ന 299 രൂപ പ്ലാനുകളിൽ മികച്ചത് ഏത്

വിഐ
 

വിഐയുടെ നെറ്റ്‌വർക്കിലേക്ക് പോർട്ട് ചെയ്യാൻ 10000ൽ അധികം ആളുകളിൽ നിന്നും അപേക്ഷ ലഭിച്ചിട്ടുണ്ട് എങ്കിലും ഈ 10000 ഉപയോക്താക്കളും വിഐ നെറ്റ്വർക്കിലേക്ക് എത്തണം എന്നില്ല. പോർട്ട് റിക്വസ്റ്റ് ഇട്ടതിന് ശേഷം പിന്നീട് പോർട്ട് ചെയ്യേണ്ടതില്ലെന്നും ചില ആളുകൾ തീരുമാനിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഈ 10,000 ആളുകളും വിഐയുടെ നെറ്റ്വർക്കിലേക്ക് ചേരും എന്ന് പറയാൻ സാധിക്കില്ല.

പോർട്ട്

പോർട്ട് ചെയ്യാനുള്ള നടപടികൾ ആദ്യഘട്ടത്തിൽ ആയിരിക്കുമ്പോൾ തന്നെ അതാത് ടെലികോം ഓപ്പറേറ്റർമാർ ഉപയോക്താക്കളെ അവരുടെ നെറ്റ്‌വർക്കിൽ തന്നെ തുടരാനും പോർട്ട് ഔട്ട് ചെയ്യേണ്ടതില്ലെന്നും ബോധ്യപ്പെടുത്താൻ ശ്രമിക്കാറുണ്ട്. ഉപയോക്താക്കളെ നിലനിർത്താന വ്യത്യസ്ത താരിഫുകളും ടെലിക്കോം കമ്പനികൾ വാഗ്ദാനം ചെയ്യുന്നുണ്ട്. നമ്മുടെ നിലവിലുള്ള നമ്പർ അതേപടി നിലനിർത്തി മറ്റൊരു ടെലിക്കോം ഓപ്പറേറ്ററുടെ സേവനത്തിലേക്ക് മാറുന്നതാണ് മൊബൈൽ നമ്പർ പോർട്ടബിലിറ്റി സൌകര്യം.

താരിഫ് നിരക്കുകൾ

ഓരോ ഉപയോക്താക്കൾക്കും വ്യത്യസ്ത രീതിയിലുള്ള താരിഫ് നിരക്കുകൾ നൽകുന്നത് നിയമപ്രകാരം തെറ്റാണ് എന്ന് ട്രായ് വ്യക്തമാക്കിയിട്ടുണ്ട്. പോർട്ട് ചെയ്യുന്ന ഉപയോക്താക്കൾക്ക് കൂടുതൽ ഓഫറുകൾ നൽകുന്നതും ട്രായ് വിലക്കിയിട്ടുണ്ട്. ഇത്തരത്തിൽ എന്തെങ്കിലും നടന്നിട്ടുണ്ടോ എന്നും ഏതൊക്കെ ടെലികോം കമ്പനികളാണ് ഇത് ചെയ്തതെന്നും പരിശോധിക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഓഡിറ്റർമാരെ നിയമിച്ചിട്ടുണ്ട്.

ജിയോയും വിഐയും എയർടെലും 5ജി വേണ്ടെന്ന് വച്ചാൽ എന്ത് ചെയ്യുംജിയോയും വിഐയും എയർടെലും 5ജി വേണ്ടെന്ന് വച്ചാൽ എന്ത് ചെയ്യും

ട്രായ്

ട്രായ് ഇന്ത്യയിലെ ടെലിക്കോം കമ്പനികൾക്ക് അവരവരുടെ ഉപയോക്താക്കൾക്കുള്ള താരിഫ് സംബന്ധിച്ച് കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ടെലികോം കമ്പനികൾ ഈ നിർദേശങ്ങൾ തെറ്റിച്ച് പോർട്ട് ചെയ്യുന്ന ആളുകൾക്ക് പ്രത്യേകം ഓഫറുകളും മറ്റും നൽകി നെറ്റ്വർക്കിൽ തുടരാൻ നിർബന്ധിക്കുന്നുണ്ടോ എന്ന് ട്രായ് ഓഡിറ്റർമാർ പരിശോധിക്കുന്നു. ഇത്തരത്തിൽ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ട്രായ് നടപടി സ്വീകരിക്കും.

10,000 ആളുകൾ

വിഐയിലേക്ക് പോർട്ട് ചെയ്യാൻ 10,000 ആളുകൾ താല്പര്യം പ്രകടിപ്പിച്ചു എന്നത് വലിയൊരു കാര്യമല്ല. കാരണം ഈ 10000 ഉപയോക്താക്കളിൽ നിന്ന് വിഐയിലേക്ക് എത്ര ആളുകൾ പോർട്ട് ചെയ്യുമെന്ന് പറയാൻ സാധിക്കില്ല. പുതിയ ഉപയോക്താക്കളെ ചേർക്കാനും ദീർഘകാലത്തേക്ക് അവരെ നിലനിർത്താനും വിഐ വളരെ അധികം പരിശ്രമിക്കുന്നുണ്ട്. ഉപയോക്താക്കളെ നഷ്ടമായി കൊണ്ടിരിക്കുന്ന വിഐയിലേക്ക് ഇത്രയും ആളുകൾ പോർട്ട് ചെയ്യാനായി അപേക്ഷ നൽകി എന്നതാണ് ശ്രദ്ധേയമായ കാര്യം.

4ജി നെറ്റ്വർക്ക്

ഇന്ത്യയിൽ 4ജി നെറ്റ്വർക്ക് നൽകുന്ന ടെലിക്കോം കമ്പനികളിൽ ഉപയോക്താക്കളെ എണ്ണത്തിലും ലാഭത്തിലും വിപണി വിഹിതത്തിലുമെല്ലാം വിഐ വളരെ പിന്നിലാണ്. നിക്ഷേപം കുറയുന്നതും വിഐയ്ക്ക് തിരിച്ചടിയാണ്. വിദേശ നിക്ഷേപകരിൽ നിന്നും പണം സ്വരൂപിക്കാനുള്ള ശ്രമവും വിഐ നടത്തുന്നുണ്ട്. 5ജി ലേലത്തിനും മറ്റുമായി വലിയ നിക്ഷേപം തന്നെ വിഐയ്ക്ക് ഇന്ന് ആവശ്യവുമാണ്.

ജിയോയും വിഐയും എയർടെലും 5ജി വേണ്ടെന്ന് വച്ചാൽ എന്ത് ചെയ്യുംജിയോയും വിഐയും എയർടെലും 5ജി വേണ്ടെന്ന് വച്ചാൽ എന്ത് ചെയ്യും

5ജി ലേലവും വിഐയും

5ജി ലേലവും വിഐയും

അധികം വൈകാതെ തന്നെ ഇന്ത്യയിൽ 5ജി ലേലം നടക്കുമെന്ന് സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്. വോഡാഫോൺ ഐഡിയ ഇത്തവണ നടക്കുന്ന 5ജി ലേലത്തിനായി അധികം പണം ചിലവഴിക്കാൻ സാധ്യതയില്ലെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. വിഐയുടെ സാമ്പത്തിക പ്രതിസന്ധി തന്നെയായിരിക്കും ഇതിന് കാരണം. വോഡാഫോണും ഐഡിയയും ലയിച്ചതിന് ശേഷം ഒരു രൂപ പോലും ലാഭം ഉണ്ടാക്കാൻ സാധിച്ചിട്ടില്ല എന്നതാണ് കമ്പനി നേരിടുന്ന പ്രധാന പ്രശ്നം.

സ്പെക്‌ട്രം ലേലം

വരാനിരിക്കുന്ന സ്പെക്‌ട്രം ലേലത്തിൽ വോഡഫോൺ ഐഡിയ ലിമിറ്റഡ് വൻതോതിൽ നിക്ഷേപം നടത്താൻ സാധ്യതയില്ലെന്നതിന് കാരണവും നിലവിൽ കമ്പനി കടന്നുപോകുന്ന സാമ്പത്തിക അവസ്ഥ തന്നെയാണ്. ടെലിക്കോം കമ്പനികൾക്ക് ലേലത്തിൽ പിടിക്കാൻ ധാരാളം 5ജി എയർവേവുകൾ രാജ്യത്ത് ലഭ്യമായിരിക്കും. അതുകൊണ്ട് തന്നെ ആദ്യത്തെ ലേലത്തിൽ വലിയ മത്സരം നടക്കാൻ ഇടയില്ല.

5ജി ലേലം

ഇക്കണോമിക്ക് ടൈംസ് നേരത്തെ പുറത്ത് വിട്ട റിപ്പോർട്ട് അനുസരിച്ച് രാജ്യത്തെ ഓരോ സർക്കിളിലും 3300 MHz ബാൻഡിൽ 330 MHz എയർവേവുകൾ ഉണ്ട്. അതുകൊണ്ട് തന്നെ ലേലത്തിൽ ടെലിക്കോം കമ്പനികൾ തമ്മിൽ വലിയ മത്സരം ഉണ്ടാകാൻ സാധ്യതയില്ല. ടെലിക്കോം ഓപ്പറേറ്റർക്ക് ഇന്ത്യയിൽ ഉടനീളം 5ജി നെറ്റ്വർക്ക് എത്തിക്കാൻ 100 MHz മാത്രമേ ആവശ്യമുള്ളൂ എന്നതും ലേലത്തിലെ മത്സരം കുറയ്ക്കാൻ കാരണമാകും. മൂന്ന് ടെലിക്കോം കമ്പനികൾക്കും കൃത്യമായി ആവശ്യത്തിന് സ്പെക്ട്രം ലഭിക്കും എന്നതിനാൽ ലേല തുക ഉയർത്താൻ ആരും ശ്രമിക്കില്ല.

വേണ്ടതെല്ലാം ഇവിടുണ്ട്; പിന്നെന്തിന് മറ്റ് പ്ലാനുകൾ? അറിയാം ഈ അടിപൊളി വിഐ ഓഫറിനെക്കുറിച്ച്വേണ്ടതെല്ലാം ഇവിടുണ്ട്; പിന്നെന്തിന് മറ്റ് പ്ലാനുകൾ? അറിയാം ഈ അടിപൊളി വിഐ ഓഫറിനെക്കുറിച്ച്

Best Mobiles in India

English summary
Vodafone Idea stated that company got port in interest from over 10,000 people in the past week.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X