ഗൂഗിളിലും യൂട്യൂബിലും വലിയ മാറ്റങ്ങൾ, കൗമാരക്കാരുടെ സ്വകാര്യതയ്ക്ക് കൂടുതൽ പ്രാധാന്യം

|

ആൽഫബെറ്റ് ഇൻകോർപ്പറേഷന്റെ ഉടമസ്ഥതയിൽ ഉള്ള ഗൂഗിൾ 18 വയസ്സിന് താഴെയുള്ള ഉപയോക്താക്കളെ ടാർഗെറ്റുചെയ്‌തുള്ള പരസ്യം പരിമിതപ്പെടുത്തുന്നു. കൗമാരക്കാരുടെ സ്വകാര്യത മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഗൂഗിളിന്റെ നടപടിയുടെ ഭാഗമായിട്ടാണ് ഇത്. കൌമാരക്കാരുടെ പ്രായം, ലിംഗഭേദം, താൽപ്പര്യങ്ങൾ എന്നിവയെക്കുറിച്ച് സമാഹരിച്ച ഡാറ്റയെ അടിസ്ഥാനമാക്കി കൗമാരക്കാരെ ലക്ഷ്യമിടുന്ന പരസ്യം തടയുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്ന് കാലിഫോർണിയ ആസ്ഥാനമായുള്ള കമ്പനിയായ മൗണ്ടൻ വ്യൂ പറഞ്ഞു.

ഫേസ്ബുക്ക്

ഫേസ്ബുക്ക് ഇൻകോർപ്പറേറ്റും തങ്ങളുടെ കീഴിലുള്ള ഇൻസ്റ്റാഗ്രാമിൽ 18 വയസ്സിന് താഴെയുള്ള ഉപയോക്താക്കളെ ടാർഗെറ്റുചെയ്യുന്നതിനെതിരെ സമാനമായ ഒരു നയം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. വീഡിയോ സൈറ്റായ യൂട്യൂബ്, സ്റ്റാൻഡേർഡ് സെർച്ച്, ഗൂഗിൾ അസിസ്റ്റന്റ്, ലൊക്കേഷൻ ഹിസ്റ്ററി, ഗൂഗിൾ പ്ലേ സ്റ്റോർ, വിദ്യാഭ്യാസത്തിനായുള്ള ഗൂഗിൾ വർക്ക്‌സ്‌പെയ്‌സ് എന്നിവയിലുടനീളം പ്രൈവസിയിൽ മാറ്റങ്ങൾ വരുത്താൻ പദ്ധതിയിടുന്നതായി ഗൂഗിൾ ചൊവ്വാഴ്ച ഒരു ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു.

ഓണത്തിന് സാംസങിന്റെ കിടിലൻ ഓഫർ, 25 ശതമാനം ക്യാഷ്ബാക്കിൽ ഉത്പന്നങ്ങൾ വാങ്ങാംഓണത്തിന് സാംസങിന്റെ കിടിലൻ ഓഫർ, 25 ശതമാനം ക്യാഷ്ബാക്കിൽ ഉത്പന്നങ്ങൾ വാങ്ങാം

യൂട്യൂബ്

യൂട്യൂബിൽ 13 മുതൽ 17 വയസ്സുവരെയുള്ള ഉപയോക്താക്കൾ അപ്‌ലോഡുചെയ്‌ത വീഡിയോകൾ ഡീഫോൾട്ടായി പ്രൈവറ്റാക്കും. ഓട്ടോമേറ്റഡ് പ്രൈവസി സെറ്റിങ്സിലൂടെ കൌമാരക്കാരായ ആളുകൾ അപ്ലോഡ് ചെയ്ത വീഡിയോകൾ അവർക്കോ അവർ അംഗീകരിക്കുന്ന ആളുകൾക്കോ മാത്രമേ കാണാനാകൂ. അപ്ലോഡ് ചെയ്യുന്ന ആളുകൾക്ക് ഈ പ്രൈവസി സെറ്റിങ്സ് മാറ്റി അവരുടെ വീഡിയോകൾ എല്ലാവർക്കും കാണുന്നതിന് അൺലോക്ക് ചെയ്യാനും സാധിക്കും. യൂട്യൂബിൽ ഡീഫോൾട്ടായി ചെറിയ പ്രായക്കാർക്കായി ഒരു ബ്രേക്ക് എടുക്കാനും ഉറക്കസമയത്ത് ഉറങ്ങാനും തുടർച്ചയായ വീഡിയോകളുടെ ഓട്ടോപ്ലേ ഓഫ് ചെയ്യാനുമുള്ള റിമൈൻഡറുകളും നൽകും.

സെർച്ച്

സെർച്ചിൽ 13 മുതൽ 18 വരെ പ്രായമുള്ള ഉപയോക്താക്കൾക്ക് വ്യക്തമായ റിസൾട്ട് ഫിൽട്ടർ ചെയ്യുന്നതിനായി സേവ് സെർച്ച് ഫീച്ചർ വിപുലീകരിക്കുകയാണെന്ന് ഗൂഗിൾ പറഞ്ഞു. സ്മാർട്ട് സ്ക്രീനുകളിലെ ഗൂഗിൾ അസിസ്റ്റന്റിനും ഈ ഫീച്ചർ ബാധകമായിരിക്കും. ഈ ഫീച്ചറുകൾ ഗൂഗിൾ സെർച്ചിൽ കാണുന്ന ചിത്രങ്ങളിലും മറ്റും 18 ഫ്ലാഗ് നൽകാൻ സഹായിക്കുന്നു. കൌമാരക്കാരുടെ ലൊക്കേഷൻ ഹിസ്റ്ററി ഇനി മുതൽ ശേഖരിക്കില്ലെന്നും ഗൂഗിൾ വ്യക്തമാക്കിയിട്ടുണ്ട്.

ഡിസ്പ്ലെയുടെ അടിയിൽ ക്യാമറയുള്ള ഷവോമിയുടെ ആദ്യ സ്മാർട്ട്ഫോണായ എംഐ മിക്സ് 4 പുറത്തിറങ്ങിഡിസ്പ്ലെയുടെ അടിയിൽ ക്യാമറയുള്ള ഷവോമിയുടെ ആദ്യ സ്മാർട്ട്ഫോണായ എംഐ മിക്സ് 4 പുറത്തിറങ്ങി

ആപ്പിൾ

കഴിഞ്ഞ വർഷം ആപ്പിൾ ഇൻകോർപ്പറേഷൻ അവതരിപ്പിച്ചതിന് സമാനമായൊരു പുതിയ ഡാറ്റ ശേഖരണ നയ പേജുകൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ ചേർക്കുമെന്ന് ഗൂഗിൾ അടുത്തിടെ പറഞ്ഞിരുന്നു. ഓൺലൈൻ സേവനങ്ങളിൽ കുട്ടികൾക്കായി നൽകുന്ന പരിരക്ഷകളിലൂടെ ആപ്പിൾ ഏറെ പ്രശംസനേടിയിരുന്നു. ആപ്പിൾ കഴിഞ്ഞയാഴ്ച അതിന്റെ മെസേജ് ആപ്പിൽ ചൂഷണപരമായ ചിത്രങ്ങൾക്ക് എതിരായ പുതിയ സുരക്ഷാ നടപടികളും ഐക്ലൗഡ് ഫോട്ടോ ലൈബ്രറികളിലേക്ക് കുട്ടികളെ ദുരുപയോഗം ചെയ്തുള്ള ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിനെതിരായുള്ള നടപടികളും പ്രഖ്യാപിച്ചിരുന്നു.

പ്രൈവസി പോളിസികൾ

പ്രൈവസി പോളിസികൾ അപ്ഡേറ്റ് ചെയ്യുന്നതിലൂടെ കൌമാരക്കാരുടെയും കുട്ടികളുടെയും സുരക്ഷയ്ക്കാണ് ഗൂഗിളും അതിന് കീഴിലുള്ള യൂട്യൂബും പ്രാധാന്യം നൽകുന്നതെന്ന് വ്യക്തമാണ്. ഓൺലൈനിൽ കുട്ടികൾ ചൂഷണം ചെയ്യപ്പെടുന്നതും അവരുടെ സ്വകാര്യതയിലേക്ക് ഇടപെടലുകൾ നടത്തുന്നതും വർധിച്ച് വരുന്ന സന്ദർഭത്തിലാണ് ഇത്തരം നടപടികളിലേക്ക് ഗൂഗിൾ കടന്നിരിക്കുന്നത്. ടെക് രംഗത്തെ പ്രമുഖ കമ്പനികളെല്ലാം ഈ നിലപാട് തന്നെയാണ് സ്വീകരിക്കുന്നത്. കൂടുതൽ കർശനമായ നിയന്ത്രങ്ങളും മറ്റും വരുന്നതിലൂടെ പ്രൈവസി പ്രശ്നങ്ങൾ പരിഹരിക്കാനാകുമെന്ന് ഉറപ്പാണ്.

5,000 രൂപയിൽ താഴെ വിലയുള്ള കിടിലൻ ടിഡബ്ല്യുഎസ് ഇയർബഡ്സ്5,000 രൂപയിൽ താഴെ വിലയുള്ള കിടിലൻ ടിഡബ്ല്യുഎസ് ഇയർബഡ്സ്

Best Mobiles in India

English summary
Google limiting targeted advertising of users under 18 years of age. Teens also get more privacy options on YouTube.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X