സൂക്ഷിക്കുക, ഗൂഗിൾ ക്രോമിൽ ഗുരുതര സുരക്ഷാ പ്രശ്നമെന്ന മുന്നറിയിപ്പുമായി സർക്കാർ

|

ക്രോം ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (സിഇആർടി-ഇൻ). ബ്രൗസറിൽ ഒന്നിലധികം പ്രശ്നങ്ങൾ ഉണ്ടെന്നാണ് സർക്കാർ ഏജൻസിയായ സിഇആർടി-ഇൻ വ്യക്തമാക്കിയിരിക്കുന്നത്. അവ "ഉയർന്ന തീവ്രത" എന്ന വിഭാഗത്തിൽ വരുന്ന സുരക്ഷാ വീഴ്ച്ചയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സൈബർ സുരക്ഷാ ഭീഷണികൾ കൈകാര്യം ചെയ്യുന്ന ഒരു സർക്കാർ ഏജൻസിയാണ് സിഇആർടി-ഇൻ. ക്രോമിലെ സുരക്ഷാ പ്രശ്നത്തിന് ഒരു പരിഹാരവും ഏജൻസി പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

 

ക്രോം

ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ബ്രൗസറുകളിൽ ഒന്നാണ് ക്രോം. നിരവധി ആളുകൾ ഈ ബ്രൗസർ ഉപയോഗിക്കുന്നുണ്ട്. ഈ ബ്രൌസറിന്റെ ജനപ്രിതിക്ക് കാരണം എല്ലാ ആൻഡ്രോയിഡ് ഡിവൈസുകളിലും ഇത് സപ്പോർട്ട് ചെയ്യുന്നു എന്നതാണ്. ലോകത്തിലെ ഏറ്റവും വലിയ ബ്രൗസർ വിപണി വിഹിതം ക്രോമിന് ഉണ്ടെന്ന് അനലിറ്റിക്‌സ് സ്ഥാപനമായ സ്റ്റാറ്റ് കൗണ്ടറിൽ നിന്നുള്ള ഒരു റിപ്പോർട്ട് വെളിപ്പെടുത്തിയിട്ടുണ്ട്. വെബ് ഉപയോഗത്തിന്റെ 63 ശതമാനവും ക്രോമിലൂടെയാണ് നടക്കുന്നത്. ഇതിൽ അതിശയിക്കാനില്ല, കാരണം നമ്മളെല്ലാവരും ഉപയോഗിക്കുന്നത് ക്രോം തന്നെയായിരിക്കും. ഈ ബ്രൗസറിന്റെ ജനപ്രീതി ഹാക്കർമാരുടെ ശ്രദ്ധ ഇതിൽ കേന്ദ്രീകരിക്കുന്നതിൽ അതിശയിക്കാനില്ല.

ട്രന്റിങ് സ്മാർട്ട്ഫോണുകളിൽ റെഡ്മിയെ ഫോണിനെ പിന്തള്ളി സംസങ് ഗാലക്സി എസ്22 അൾട്രാ ഒന്നാമത്ട്രന്റിങ് സ്മാർട്ട്ഫോണുകളിൽ റെഡ്മിയെ ഫോണിനെ പിന്തള്ളി സംസങ് ഗാലക്സി എസ്22 അൾട്രാ ഒന്നാമത്

ഗൂഗിൾ

ഗൂഗിൾ ക്രോമിൽ നിരവധി സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടെന്നും പുറത്ത് വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് ടാർഗെറ്റുചെയ്‌ത സിസ്റ്റത്തിൽ അനിയന്ത്രിതമായി കോഡ് ചെയ്യാൻ ഹാക്കർമാരെ അനുവദിക്കും. ഒരു ഹാക്കർക്ക് സുരക്ഷാ പ്രശ്നങ്ങൾ മുതലെടുക്കാൻ കഴിഞ്ഞാൽ ക്രോം ഉപയോക്താക്കളെ അത് സാരമായി ബാധിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഹാക്കർമാർക്ക് ഈ സുരക്ഷാപ്രശ്നം നേരത്തെ തിരിച്ചറിയാൻ സാധിച്ചിട്ടുണ്ട് എങ്കിൽ വലിയ പ്രശ്നങ്ങളാണ് ഉണ്ടാക്കുക.

സുരക്ഷാ പ്രശ്നങ്ങൾ
 

സേഫ് ബ്രൗസിംഗ്, റീഡർ മോഡ്, വെബ് സെർച്ച്, തമ്പ്നെയിൽ ടാബ് സ്ട്രിപ്പ്, സ്‌ക്രീൻ ക്യാപ്‌ചർ, വിൻഡോ ഡയലോഗ്, പേയ്‌മെന്റ്സ്, എക്സ്റ്റൻഷൻ, ആക്സസബിലിറ്റി, കാസ്റ്റ്, ഹീപ്പ് ബഫർ ഓവർഫ്ലോ ഇൻ ആംഗിൾ, ഫുൾ സ്ക്രീൻ മോഡ്, സ്ക്രോൾ, എക്സ്റ്റൻഷൻ പ്ലാറ്റ്ഫോം, പോയിന്റർ ലോക്ക് എന്നിവയെല്ലാം ഉപയോഗിക്കുമ്പോൾ ഗൂഗിൾ ക്രോമിൽ പ്രശ്നങ്ങൾ അനുഭവപ്പെടുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഈ സുരക്ഷാ വീഴ്ച്ച ഗൂഗിളിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. ഇത്തരമൊരു റിപ്പോർട്ട് പുറത്ത് വന്നുവെങ്കിലും പുതിയ അപ്ഡേറ്റ് ഇതിനകം തന്നെ നൽകാനും ഗൂഗിളിന് സാധിച്ചിട്ടുണ്ട്.

പ്രണയദിനത്തിൽ സമ്മാനിക്കാൻ ആമസോണിൽ നിന്നും വാങ്ങാവുന്ന സ്മാർട്ട് വാച്ചുകളും സ്മാർട്ട് ബാൻഡുകളുംപ്രണയദിനത്തിൽ സമ്മാനിക്കാൻ ആമസോണിൽ നിന്നും വാങ്ങാവുന്ന സ്മാർട്ട് വാച്ചുകളും സ്മാർട്ട് ബാൻഡുകളും

 അപ്‌ഡേറ്റ്

ഗൂഗിൾ ഇതിനകം ഒരു അപ്‌ഡേറ്റ് നൽകിയതിനാൽ ഉപയോക്താക്കൾക്ക് സുരക്ഷാ പ്രശ്നം നേരിടേണ്ടി വരില്ല. 98.0.4758.80 പതിപ്പിന് മുമ്പുള്ള ഗൂഗിൾ ക്രോം പതിപ്പുകൾ ഇപ്പോഴും ഉപയോഗിക്കുന്ന ഉപയോക്താക്കൾക്കാണ് സുരക്ഷാ പ്രശ്നം ഉണ്ടാകുമെന്ന മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്. വിൻഡോസ് ഉപയോക്താക്കൾക്ക് വേണ്ടി പുതിയ ക്രോം 98.0.4758.80/81/82 അപ്‌ഡേറ്റും മാക്, ലിനക്സ് ഉപയോക്താക്കൾക്ക് വേണ്ടി 98.0.4758.80 എന്ന പതിപ്പും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

പുതിയ അപ്ഡേറ്റുകൾ

ഗൂഗിൾ ക്രോമിന്റെ പുതിയ അപ്ഡേറ്റുകളിൽ നിരവധി സുരക്ഷാ പരിഹാരങ്ങളും മെച്ചപ്പെടുത്തലുകളും നൽകിയിട്ടുണ്ട്. സൈബർ സുരക്ഷാ ടീം നിർദ്ദേശിച്ച പ്രകാരം ക്രോമിന്റെ പഴയ പതിപ്പ് ഉപയോഗിക്കരുത്. നിങ്ങൾ പഴയ പതിപ്പ് ഉപയോഗിക്കുന്നുണ്ട് എങ്കിൽ വേഗം തന്നെ പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യുക. പുതിയ അപ്‌ഡേറ്റ് 27 സുരക്ഷാ പ്രശ്നങ്ങൾ പരിഹരിച്ചതായി ക്രോമിന്റെ ടീം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുകളിൽ സൂചിപ്പിച്ച സുരക്ഷാ പ്രശ്നങ്ങളും ഈ പുതിയ പതിപ്പിൽ പരിഹരിച്ചിട്ടുണ്ട്.

പോരിനിറങ്ങി ബിഎസ്എൻഎൽ; 197 രൂപയ്ക്ക് 150 ദിവസം വാലിഡിറ്റിയും 2 ജിബി പ്രതിദിന ഡാറ്റയുംപോരിനിറങ്ങി ബിഎസ്എൻഎൽ; 197 രൂപയ്ക്ക് 150 ദിവസം വാലിഡിറ്റിയും 2 ജിബി പ്രതിദിന ഡാറ്റയും

അപ്ഡേറ്റ് ചെയ്യാം

സാധാരണയായി ഗൂഗിൾ ക്രോം ബാഗ്രൌണ്ടിൽ തന്നെ അപ്ഡേറ്റ് ആവാറാണ് പതിവ്. എങ്കിലും സുരക്ഷാ പ്രശ്നങ്ങൾ ഉള്ള ക്രോം പതിപ്പ് ഉപയോഗിക്കുന്നവർ ഓട്ടോ അപ്ഡേറ്റ് ആയിട്ടില്ലെങ്കിൽ ക്രോമിൽ ഗൂഗിൾ ക്രോം എന്നതിൽ പോയി പുതിയ പതിപ്പ് ഡൗൺലോഡ് ചെയ്യാൻ കഴിയും. അപ്‌ഡേറ്റ് ഡൗൺലോഡ് ചെയ്‌തുകഴിഞ്ഞാൽ, ബ്രൗസർ അതിന്റെ ഏറ്റവും പുതിയ പതിപ്പ് പൂർണ്ണമായും ഇൻസ്‌റ്റാൾ ചെയ്യുന്നതിനായി റീസ്റ്റാർട്ട് ചെയ്യും. ഇത്തരത്തിൽ ഗൂഗിൾ ക്രോം അപ്ഡേറ്റ് ചെയ്യാൻ ശ്രദ്ധിക്കുക.

Best Mobiles in India

English summary
Indian Computer Emergency Response Team (CERT-IN) issues warning to Chrome users. CERT-IN has stated that there are vulnerabilities in the browser.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X