പുതുമകളുമായി ഗൂഗിൾ; സെർച്ചിൽ പുതിയ ഫീച്ചറുകളും മാറ്റങ്ങളും

|

ഗൂഗിൾ ബുധനാഴ്ച കാലിഫോർണിയയിലെ മൗണ്ടൻ വ്യൂവിൽ വച്ച് നടത്തിയ ഗൂഗിൾ ഐ/ഒ 2022 ഇവന്റിൽ വച്ച് സെർച്ച് എഞ്ചിനിൽ കൂടുതൽ പുതുമകൾ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചു. ഗൂഗിൾ സെർച്ച് എഞ്ചിനിൽ പുതിയ സവിശേഷതകളും മെച്ചപ്പെടുത്തലുകളുമാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഗൂഗിൾ അസിസ്റ്റന്റിലേക്ക് ഏറ്റവും പുതിയ അപ്‌ഡേറ്റുകളും അവതരിപ്പിച്ചിട്ടുണ്ട്. പരസ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഗൂഗിൾ പിക്സൽ 6എ സ്മാർട്ട്ഫോണിന്റെ ലോഞ്ചും ഈ ഇവന്റിൽ വച്ച് നടന്നിരുന്നു. ഗൂഗിൾ സെർച്ച് എഞ്ചിനിൽ കൊണ്ടുവന്നിരിക്കുന്ന മാറ്റങ്ങൾ വിശദമായി നോക്കാം.

 

മൾട്ടി സെർച്ച് നിയർ മി

മൾട്ടി സെർച്ച് നിയർ മി

ഇൻറർനെറ്റിലെ കോടിക്കണക്കിന് ഉപയോക്താക്കൾ ആശ്രയിക്കുന്ന സെർച്ച് എഞ്ചിനാണ് ഗൂഗിളിന്റേത്. നിരവധി സെർച്ചുകൾ ഗൂഗിൾ ലെൻസിലൂടെയും ആളുകൾ നടത്തുന്നുണ്ട്. കമ്പനി അടുത്തിടെ പ്രഖ്യാപിച്ച മൾട്ടിസെർച്ച് ഫീച്ചർ ഈ സെർച്ചിങ് അനുഭവം കൂടുതൽ മെച്ചപ്പെടുത്തുന്നതാണ്. ഇപ്പോഴിതാ ഇന്നലെ നടന്ന ഇവന്റിൽ വച്ച് മൾട്ടി സെർച്ച് നിയർ മി എന്ന ഒരു ഓപ്ഷനോട് കൂടി മൾട്ടി സെർച്ചിന് ഒരു അപ്‌ഡേറ്റ് ലഭിച്ചിരിക്കുകയാണ്. നിങ്ങളുടെ അടുത്തുള്ള കാര്യങ്ങൾ സെർച്ച് ചെയ്യാൻ നിങ്ങളെ അനുവദിക്കുന്ന സംവിധാനമാണ് ഇത്.

കിടിലൻ ഫീച്ചറുകളുമായി ഗൂഗിൾ പിക്സൽ 6എ സ്മാർട്ട്ഫോൺ വിപണിയിൽകിടിലൻ ഫീച്ചറുകളുമായി ഗൂഗിൾ പിക്സൽ 6എ സ്മാർട്ട്ഫോൺ വിപണിയിൽ

ഗൂഗിൾ ലെൻസ്

മൾട്ടി സെർച്ച് നിയർ മി അടിസ്ഥാനപരമായി ഗൂഗിൾ ലെൻസിലൂടെയാണ് പ്രവർത്തിക്കുന്നത്. നിങ്ങൾ ഗൂഗിൾ ലെൻസിലൂടെ ഒരു ഉൽപ്പന്നത്തിനായി തിരയുമ്പോൾ, നിങ്ങൾക്ക് സെർച്ചിന് അടുത്തായി "നിയർ മി" എന്ന് ചേർക്കാനും നിങ്ങളുടെ സമീപത്തുള്ള റിസൾട്ടുകൾ കണ്ടെത്താനും കഴിയും. ഭക്ഷണം, വസ്ത്രങ്ങൾ എന്നിവയും ഏതെങ്കിലും പ്രത്യേകം കടകളുമെല്ലാം തിരയാൻ മൾട്ടി സെർച്ച് നിയർ മി എന്ന ഓപ്ഷൻ നിങ്ങളെ സഹായിക്കും. നിങ്ങൾക്ക് ഏറ്റവും അടുത്തുള്ളത് കണ്ടെത്താൻ ഇതിലൂടെ സാധിക്കും. മൾട്ടി സെർച്ച് നിയർ മി ആഗോള തലത്തിൽ ഈ വർഷാവസാനം ലഭ്യമാകും. തുടക്കത്തിൽ ഇംഗ്ലീഷ് ഭാഷയിൽ മാത്രമായിരിക്കും ഇത് ലഭിക്കുന്നത്.

ഗൂഗിൾ സീൻ എക്സ്പ്ലോറേഷൻ
 

ഗൂഗിൾ സീൻ എക്സ്പ്ലോറേഷൻ

കൂടുതൽ ഓപ്പൺ ആയ സെർച്ച് എക്സ്പീരിയൻസ് നൽകികൊണ്ട് ഗൂഗിൾ സീൻ എക്സ്പ്ലോറേഷനും കൊണ്ടുവന്നിട്ടുണ്ട്. ഗൂഗിൾ ലെൻസിലെ അപ്‌ഡേറ്റ് ചെയ്‌ത സീൻ എക്സ്പ്ലോറേഷൻ ഉപയോഗിച്ച് നിങ്ങൾക്ക് ഒന്നിലധികം ഐറ്റംസ് സെർച്ച് ചെയ്യാനും ഏത് ഐറ്റംസിനും മുകളിൽ ക്യാമറ ഉപയോഗിച്ച് അവയുടെ വിശദാംശങ്ങൾ സെർച്ച് ചെയ്യാനും സാധിക്കും. ഗൂഗിൾ പറയുന്നതനുസരിച്ച് നിങ്ങളുടെ മുന്നിലുള്ള എല്ലാ ഐറ്റംസിലേക്കും ക്യാമറ പാൻ ചെയ്യുമ്പോൾ അത് ഒന്നിലധികം ഫ്രെയിമുകൾ എടുത്ത് ഒരു സീൻ ക്രിയേറ്റ് ചെയ്യും എന്നാണ്. പിന്നീട് ആവശ്യമായ റിസൾട്ട് കൊണ്ടുവരാനായി ഗൂഗിളിന്റെ നോളജ് ഗ്രാഫ് ഉപയോഗിക്കും. ഏറെ ഉപകാരപ്പെടുന്ന മികച്ച ഫീച്ചറാണ് ഇത്.

വ്യാജ ലോൺ ആപ്പുകളെ നിയന്ത്രിക്കാൻ കർശന നടപടികളുമായി ഗൂഗിൾവ്യാജ ലോൺ ആപ്പുകളെ നിയന്ത്രിക്കാൻ കർശന നടപടികളുമായി ഗൂഗിൾ

സ്കിൻ ടോൺ ഫിൽട്ടറുകൾ

സ്കിൻ ടോൺ ഫിൽട്ടറുകൾ

ഫോട്ടോകൾക്കുള്ള സെർച്ച് ഫിൽട്ടറുകളും ഗൂഗിൾ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ഇനി മുതൽ നിങ്ങൾ പ്രത്യേക പദങ്ങൾ തിരയുമ്പോൾ ഗൂഗിൾ ഇമേജസിൽ സ്കിൻ ടോണുകൾ തിരഞ്ഞെടുക്കുന്നതിനുള്ള ഒരു ഫിൽട്ടർ നിങ്ങൾക്ക് ലഭിക്കും. സ്കിൻ ടോൺ ഫിൽട്ടർ ഡിസൈൻ ചെയ്തിരിക്കുന്നത് ഡോ. മോങ്കിന്റെ സ്കിൻ ടോൺ സ്കെയിൽ ആണ്. അത് കൂടുതൽ കൃത്യമാണെന്നാണ് പറയപ്പെടുന്നത്. ഈ ഫീച്ചറിലൂടെ ഉപയോക്താക്കൾക്ക് അവരുടെ സ്കിൻ ടോൺ അനുസരിച്ച് യോജിച്ച ചിത്രങ്ങൾ ലഭിക്കും. ഉദാഹരണത്തിന്, നിങ്ങൾ "ബ്രൈഡൽ മേക്കപ്പ് ലുക്ക്" എന്ന് തിരയുകയാണെങ്കിൽ, നിങ്ങൾക്ക് ഒരു സ്കിൻ ടോൺ ഫയലർ കാണാം. ഇതിലൂടെ കൂടുതൽ വൈവിധ്യമാർന്ന റിസൾട്ട് ലഭിക്കും. ചർമ്മത്തിന്റെ നിറം, ടെക്‌സ്‌ചറുകൾ, ചിത്രത്തിൽ കാണിച്ചിരിക്കുന്ന മറ്റ് വിശദാംശങ്ങൾ എന്നിവ പോലുള്ള ആട്രിബ്യൂട്ടുകൾ കാണിക്കുന്നതിനായി ക്രിയേറ്റർമാർക്കും ബ്രാൻഡുകൾക്കും പബ്ലിഷർമാർക്കും സ്കീമ ലേബൽ ചെയ്യാം.

ഗൂഗിൾ അസിസ്റ്റന്റിൽ കൂടുതൽ മാറ്റങ്ങൾ

ഗൂഗിൾ അസിസ്റ്റന്റിൽ കൂടുതൽ മാറ്റങ്ങൾ

ഗൂഗിൾ അസിസ്റ്റന്റിനോട് "ഒകെ ഗൂഗിൾ" എന്ന് പറഞ്ഞ് മടുത്തവരായിരിക്കും മിക്ക ആളുകളഉം. എന്നാൽ ഇനി മനുഷ്യരോട് സംസാരിക്കുന്ന രീതിയിൽ ഗൂഗിളിനോട് സംവധിക്കാം. ഓകെ ഗൂഗിൾ, ഹേ ഗൂഗിൾ പോലുള്ള വാക്യങ്ങൾ പറയുന്നതിന് പകരം നിങ്ങൾക്ക് ഗൂഗിൾ അസിസ്റ്റന്റിനോട് നേരിട്ട് കമാന്റ് പറയാം. ഉദാഹരണത്തിന് "ഹേ ഗൂഗിൾ, ടേൺ ഓൺ ലൈറ്റ്" എന്ന് പറയുന്നതിന് പകരം "ടേൺ ഓൺ ലൈറ്റ്" എന്ന് പറയാം. കൂടാതെ, ഗൂഗിൾ അസിസ്റ്റന്റിനോട് ചോദ്യങ്ങൾ ചോദിക്കുമ്പോൾ നമുക്ക് ഇടറിയാലും, അസിസ്റ്റന്റ് കൃത്യമായി വാക്കുകൾ തിരഞ്ഞെടുത്ത് മികച്ച റിസൾട്ട് കാണിക്കും. അതുകൊണ്ട് തന്നെ ഗൂഗിൾ അസിസ്റ്റന്റിനോട് എന്തെങ്കിലും പറയുമ്പോഴും പിഴവ് വന്നാലും കുഴപ്പമില്ല.

ഐപോഡ് ടച്ചും നിർത്തലാക്കി ആപ്പിൾ; അവസാനമായത് സംഗീതാസ്വാദനത്തിൽ വിപ്ലവം സൃഷ്ടിച്ച ഗാഡ്ജറ്റിന്ഐപോഡ് ടച്ചും നിർത്തലാക്കി ആപ്പിൾ; അവസാനമായത് സംഗീതാസ്വാദനത്തിൽ വിപ്ലവം സൃഷ്ടിച്ച ഗാഡ്ജറ്റിന്

പേഴ്സണലൈസ്ഡ് ആഡ്സ്

പേഴ്സണലൈസ്ഡ് ആഡ്സ്

ഗൂഗിൾ സെർച്ച് റിസൾട്ടിൽ വരുന്ന മറ്റൊരു രസകരമായ കൂട്ടിച്ചേർക്കലുകളിൽ ഒന്നാണ് പേഴ്സണലൈസ്ഡ് ആഡ്സ്. ക്രമരഹിതമായി ഫിൽട്ടർ ചെയ്യാത്ത പരസ്യങ്ങൾ കാണുന്നതിനുപകരം നിങ്ങൾക്ക് ഇഷ്ടമുള്ള വിഭാഗം സെറ്റ് ചെയ്തുകൊണ്ട് ഏതൊക്കെ പരസ്യങ്ങളാണ് കാണാൻ ആഗ്രഹിക്കുന്നതെന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം. ഓൺലൈനിൽ സെർച്ച് ചെയ്യുമ്പോഴും ബ്രൗസുചെയ്യുമ്പോഴും കാണേണ്ട കുറച്ച് പരസ്യങ്ങൾ നിങ്ങൾക്ക് തിരഞ്ഞെടുക്കാം. മാത്രമല്ല, വെബിലെ നിങ്ങളുടെ ഡാറ്റയുടെ കൺട്രോൾ ഏറ്റെടുക്കാനും ഗൂഗിൾ നിങ്ങളെ അനുവദിക്കും.

സ്വകാര്യത

ആരെങ്കിലും നിങ്ങളുടെ സ്വകാര്യ ഇമെയിലോ ഫോൺ നമ്പറോ പോസ്‌റ്റ് ചെയ്‌ത് സെർച്ച് റിസൾട്ടിൽ ഇത് കാണുകയാണ് എങ്കിൽ അത് റിമൂവൽ റിക്വസ്റ്റിലൂടെ നിങ്ങൾക്ക് എളുപ്പത്തിൽ നീക്കം ചെയ്യാം. ഇത് സെർച്ച് റിസൾട്ടിൽ നിന്ന് അപ്രത്യക്ഷമാകുമെന്നും ഗൂഗിളിൽ നിന്ന് പൂർണ്ണമായും നീക്കം ചെയ്യപ്പെടില്ലെന്നും ശ്രദ്ധിക്കേണ്ടതാണ്. ഈ വർഷം അവസാനത്തോടെ ഈ ഫീച്ചർ ലഭ്യമാകും. ഇത് മികച്ചൊരു സ്വകാര്യതാ ഫീച്ചർ തന്നെയായിരിക്കും.

ഇൻസ്റ്റാഗ്രാമിലെ മെസേജുകൾ ഒളിപ്പിക്കാം; ചെയ്യേണ്ടത് ഇത്രമാത്രംഇൻസ്റ്റാഗ്രാമിലെ മെസേജുകൾ ഒളിപ്പിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

Best Mobiles in India

English summary
Google brings new features and changes to its search engine. The announcement was made at the Google I/O 2022 event on Wednesday in Mountain View, California.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X