എഐയിൽ വിപ്ലവം കുറിക്കാൻ ഗൂഗിൾ ജെമിനി അവതരിപ്പിച്ചു; പലകാര്യങ്ങളിലും മനുഷ്യബുദ്ധിയെ മറികടക്കുമെന്ന് ഗൂഗിൾ
മാസങ്ങൾ നീണ്ട പരീക്ഷണങ്ങൾക്കും പരിശ്രമങ്ങൾക്കും അവസാനമായി ഗൂഗിൾ തങ്ങളുടെ പുതിയ തലമുറ എഐ സംവിധാനമായ ഗൂഗിൾ ജെമിനി അവതരിപ്പിച്ചു. നിലവിൽ ബാർഡ് എന്ന പേരിൽ ഗൂഗിൾ ഉപയോക്താക്കൾക്ക് എഐ സംവിധാനങ്ങൾ നൽകുന്നുണ്ടെങ്കിലും എല്ലാത്തരത്തിലും മികച്ച പ്രവർത്തനം ജെമിനി നൽകും എന്നാണ് ഗൂഗിൾ അറിയിച്ചിരിക്കുന്നത്.
ചില കാര്യങ്ങളിൽ മനുഷ്യനെക്കാൾ മികച്ച പ്രവർത്തനം കാഴ്ച വെയ്ക്കാൻ ജെമിനിയ്ക്ക് സാധിക്കും എന്നും ഗൂഗിൾ വാദിക്കുന്നു. ഓപ്പൺ എഐയുടെ ചാറ്റ്ജിപിടി പോലുള്ള സംവിധാനങ്ങളോട് മത്സരിക്കാനാണ് ജെമിനിയിലൂടെ ഗൂഗിൾ ശ്രമിക്കുന്നത്. ഏറ്റവും മികച്ച ശാസ്ത്ര-എഞ്ചിനീയറിങ്ങ്മാരുടെ പ്രവർത്തനത്തിന്റെ ഫലമാണ് ഗൂഗിൾ ജെമിനി എന്നാണ് ഇതിന്റെ അവതരണ വേളയിൽ ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ പറഞ്ഞിരിക്കുന്നത്. എട്ട് വർഷത്തോളം നടത്തിയ ഗവേഷണങ്ങളുടെ ഫലമാണ് ഇതെന്നും ഇദ്ദേഹം പറഞ്ഞു.

പ്രധാനമായും മൂന്ന് മോഡുകളിൽ ആയിരിക്കും ഗൂഗിൾ ജെമിനിയുടെ സേവനം ഉപയോക്താക്കൾക്ക് ലഭിക്കുക. അൾട്രാ, പ്രോ, നാനോ എന്നിവയാണ് ഈ മോഡുകൾ ഉപയോക്താക്കളുടെ ആവിശ്യം അനുസരിച്ച് ഇതിൽ ഏത് മോഡ് വേണമെങ്കിലും പ്രവർത്തിപ്പിക്കാൻ സാധിക്കും. എന്നാൽ ഈ പേരുകൾ സൂചിപ്പിക്കുന്നത് പോലെ തന്നെയായിരിക്കും ഇതിന്റെ സേവനവും എന്ന് മനസിലാക്കേണ്ടതുണ്ട്. അൾട്ര എന്ന മോഡിൽ നിരവധി സർവ്വീസുകൾ ലഭിക്കുന്നതായിരിക്കും. അൾട്രയിൽ എൽഎൽഎം(ലാർജ് ലാംഗ്വേജ് മോഡ്) സർവ്വീസുകൾ ആയിരിക്കും ലഭിക്കുക.
പ്രോ മോഡിൽ ആകട്ടെ താരതമ്യേന അൾട്രയുടെ എൽഎൽഎംമിലും ചെറിയ സർവ്വീസ് ആയിരിക്കും പ്രോ മോഡ് നൽകുക. നാനോ ആകട്ടെ അറ്റവും ചെറിയ സർവ്വീസുകളും നൽകുന്നതായിരിക്കും. മൊബൈൽ ഫോണുകളെ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ ആയിരിക്കും പ്രധാനമായും നാനോ മോഡ് ജെമിനി പുറത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം നവംബർ മാസത്തോടെ ആയിരിന്നു ഓപ്പൺ എഐ ചാറ്റ്ജിപിടി അവതരിപ്പിച്ചത്. അന്ന് മുതൽ തന്നെ ഗൂഗിൾ ജെമിനി പുറത്തിറക്കും എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു.

MOST READ: ലക്ഷങ്ങൾ മുടക്കേണ്ട, 30000 രൂപ മതി; മികച്ച ക്യാമറ ഫോണുകൾ നിങ്ങൾക്കും സ്വന്തമാക്കാം
ഗണിതം, ഭൗതികശാസ്ത്രം, ചരിത്രം, നിയമം, വൈദ്യശാസ്ത്രം തുടങ്ങി 57ഓളം വിഷയങ്ങളിൽ ഗൂഗിളിന്റെ ജെമിനി 90.0 ശതമാനം മികവ് പുലർത്തിയിട്ടുണ്ട് എന്നാണ് ഗൂഗിൾ ഡീപ് മൈൻഡിന്റെ സിഇഒയും സഹസ്ഥാപകനുമായ ഡെമിസ് ഹസാബിസ് പറഞ്ഞിരിക്കുന്നത്. പല കാര്യങ്ങളിലും ഈ എഐ അസിസ്റ്റ് മുനഷ്യനെക്കാൾ മികച്ച പ്രവർത്തനം കാഴ്ച വെയ്ക്കുന്നു എന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു. മാസിവ് മൾട്ടിടാസ്‌ക് ലാംഗ്വേജ് അണ്ടർഡിംഗിൽ മനുഷ്യനെ മറി കടന്ന ആദ്യത്തെ മോഡലാണ് ജെമിനി അൾട്രായെന്നും ഇവർ അവകാശപ്പെടുന്നു.
ഇനി മുതൽ ഗൂഗിൾ ബാർഡ് ജെമിനി പ്രോയുടെ പതിപ്പായി ഉപയോക്താക്കൾക്ക് ഉപയോഗിക്കാം എന്നും ഇവർ അറിയിച്ചു. പിക്സൽ ഫോണുകളിൽ ജെമിനി നാനോ നൽകാനും ഗൂഗിൾ പദ്ധതിയിടുന്നുണ്ട്. വരും മാസങ്ങളിൽ ഗൂഗിളിന്റെ നിരവധി സേവനങ്ങളിൽ ഉപയോക്താക്കൾക്ക് ജെമിനിയുടെ സഹായവും നേടാൻ സാധിക്കുന്നതായിരിക്കും. ഒരു മൾട്ടി മോഡൽ എഐ സിസ്റ്റം എന്ന തരത്തിലാണ് ജെമിനി നിർമ്മിച്ചിരിക്കുന്നത്. ടെക്‌സ്‌റ്റ്, ഇമേജുകൾ, ഓഡിയോ എന്നിവ വഴി ജെമിനിയുമായി ആശയവിനിമയം നടത്താൻ സാധിക്കും.
അതേ സമയം ഗൂഗിൾ പിക്സൽ 8 പ്രോയിൽ ഇപ്പോൾ ജെമിനി നാനോയുടെ സേവനം ലഭ്യമാണെന്നും ഗൂഗിൾ അറിയിച്ചിട്ടുണ്ട്. ഗൂഗിളിന്റെ മറ്റ് ഫോണുകളിലും ഈ സേവനം ഉടൻ ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ജെമിനി നാനോയുടെ സഹായത്താൽ ഇന്റർനെറ്റ് കണക്ഷൻ ഇല്ലെങ്കിൽ പോലും പല കാര്യങ്ങൾ തിരയാൻ സാധിക്കുന്നതായിരിക്കും. ഇതിന്റെ പല ഫീച്ചറുകളും ഇന്റർനെറ്റിന്റെ സഹായം ഇല്ലാതെ പ്രവർത്തിപ്പിക്കാൻ സാധിക്കുന്നതായിരിക്കും. നിങ്ങളുടെ സ്മാർട്ട്ഫോണിനെ ഒന്നുകൂടി സ്മാർട്ട് ആക്കാൻ ജെമിനി നാനോ സഹായിക്കുന്നതാണ്.
എഐ യുഗത്തിൽ ജെമിനിയുടെ വരവ് മത്സരം കടുപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ചാറ്റ്ജിപിടി പോലുള്ള എഐ സർവ്വീസുകൾക്ക് കനത്ത പ്രഹരം ആയിരിക്കും ഒരുപക്ഷെ ഗൂഗിൾ ജെമിനി നൽകുന്നത്. നിരവധി ആളുകൾ ഇതിനോടകം തന്നെ ഗൂഗിളിന്റെ പല സർവ്വീസുകൾ ഉപയോഗിക്കുന്നതിനാൽ വളരെ പെട്ടെന്ന് തന്നെ ഗൂഗിൾ ജെമിനിയ്ക്ക് ഉപയോക്താക്കളുടെ പക്കൽ എത്തിച്ചേരാൻ സാധിക്കുന്നതായിരിക്കും. എന്നിരുന്നാലും വരാനിരിക്കുന്ന കാര്യങ്ങൾ കാത്തിരുന്ന് തന്നെ കാണേണം.


Click it and Unblock the Notifications








